സിനിമ

നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു; കാലിന് പരിക്കേറ്റ താരം ആശുപത്രിയില്‍
ബോളിവുഡ് നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു. ഗോവിന്ദയുടെ കാലിന് പരിക്കേല്‍ക്കുകയും ശക്തമായി രക്ത സ്രാവമുണ്ടാവുകയും ചെയ്തു. അബദ്ധത്തിലാണ് താരത്തിന്റെ കാലില്‍ വെടിയേറ്റതെന്നാണ് വിവരം. ഗോവിന്ദയെ മുംബൈയിലെ ക്രിറ്റി കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 4.45 ഓടെ വീട്ടില്‍ നിന്ന് പോകാനുള്ള തയ്യാറെടുപ്പിലാണ് സംഭവം. ഗോവിന്ദ തന്റെ റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെയുണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. നിലവില്‍ അപകടനില തരണം ചെയ്തതായും പരിക്കേറ്റ് ചികിത്സയിലാണെന്നും മെഡിക്കല്‍ പ്രൊഫഷണലുകള്‍ അറിയിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ മുംബൈ പോലീസ് അന്വേഷിക്കുന്നുണ്ട്. താരം സുഖം പ്രാപിച്ചതിന് ശേഷം മൊഴിയെടുത്തേക്കും. ഗോവിന്ദയുടെ തോക്ക് പിടിച്ചെടുത്ത് അന്വേഷണം നടത്തിവരികയാണ്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങളില്‍ നിന്ന് മൊഴി

More »

ഹോട്ടല്‍ മുറിയില്‍ ഗ്രൂപ്പ് സെക്‌സിന് നിര്‍ബന്ധിച്ചു, ബാലചന്ദ്ര മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി
ബാലചന്ദ്ര മേനോന്‍ തന്നെ ഗ്രൂപ്പ് സെക്‌സിന് നിര്‍ബന്ധിച്ചതായി ലൈഗികാതിക്രമ പരാതി നല്‍കിയ നടി. പ്രത്യേക അന്വേഷണസംഘത്തിനാണ് ആലുവ സ്വദേശിനിയായ നടി പരാതി നല്‍കിയത്. ദുബായില്‍ ജോലി ചെയ്തിരുന്ന തന്നെ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് നടി പരാതിയില്‍ പറയുന്നത്. 2007 ല്‍ 'ദേ ഇങ്ങോട്ട് നോക്ക്യേ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നത്. അമ്മയ്ക്കൊപ്പമാണ് ലൊക്കേഷനില്‍ എത്തിയത്. തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഹോട്ടലില്‍ തങ്ങി. അന്ന് ബാലചന്ദ്ര മേനോന്റെ ജന്മദിന പാര്‍ട്ടിയായിരുന്നു. ഇതിന് ശേഷം കഥ പറയാന്‍ മുറിയിലേക്ക് വിളിച്ചു. മുറിയില്‍ എത്തുമ്പോള്‍ ഒരു പെണ്‍കുട്ടിയെ അദ്ദേഹം വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഇതോടെ താന്‍ ദേഷ്യപ്പെട്ട് തന്റെ മുറിയിലേക്ക് പോയി. പിറ്റേന്ന് രാത്രിയും ബാലചന്ദ്ര മേനോന്‍ മുറിയിലേക്ക് വിളിച്ചു.

More »

'ഫെഫ്ക'യ്‌ക്കെതിരെ സര്‍ക്കാരിനും വനിത കമ്മീഷനും പരാതി നല്‍കി ഫിലിം ചേംബര്‍
'ഫെഫ്ക' സംഘടനയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാരിനും വനിത കമ്മീഷനും പരാതി നല്‍കി ഫിലിം ചേംബര്‍. സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ഫെഫ്ക ഏര്‍പ്പെടുത്തിയ ടോള്‍ ഫ്രീ നമ്പര്‍ നിയമവിരുദ്ധമാണ് എന്നാണ് പരാതിയില്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാന്‍ ചലച്ചിത്ര അണിയറ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ടോള്‍ ഫ്രീ നമ്പര്‍ പുറത്തിറക്കിയത്. ഈ പരിഹാര സെല്‍ സ്ത്രീകള്‍ ആകും കൈകാര്യം ചെയ്യുകയെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും ഫെഫ്ക അറിച്ചിരുന്നു. എന്നാല്‍ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി കമ്മിറ്റികളിലാണ് പരാതികള്‍ ഉന്നയിക്കേണ്ടത്. ഐസിസി നടപടി പരിശോധിക്കാന്‍ മോണിറ്ററിങ് കമ്മറ്റിയുണ്ട്. അതിനിടയില്‍ ഫെഫ്കയുടെ നടപടി നിയമ വിരുദ്ധമാണ് എന്നാണ് ഫിലിം ചേംബര്‍ പറയുന്നത്. ഫെഫ്കയ്‌ക്കെതിരെ നടപടി വേണമെന്നും

More »

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്
ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് അവാര്‍ഡ്. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒക്ടോബര്‍ എട്ടിന് നടക്കുന്ന ദേശീയ വാര്‍ഡ് ദാന ചടങ്ങില്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് പുരസ്‌കാരം സമ്മാനിക്കുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എക്‌സിലൂടെ അറിയിച്ചു. നേരത്തെ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം മിഥുന്‍ ചക്രവര്‍ത്തിയെ ആദരിച്ചിരുന്നു. 1976-ല്‍ സിനിമാജീവിതം ആരംഭിച്ച മിഥുന്‍ ചക്രവര്‍ത്തിക്ക് ഇന്നും സിനിമാപ്രേമികള്‍ക്കിടയില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഡിസ്‌കോ ഡാന്‍സര്‍, ജങ്, പ്രേം പ്രതിഗ്യാ, പ്യാര്‍ ഝുക്ടാ നഹി, മര്‍ദ് എന്നിങ്ങനെ നിരവധി സിനിമകളിലൂടെ ഇന്ത്യയെമ്പാടും ആരാധകരെ മിഥുന്‍

More »

ലൈംഗിക ആരോപണങ്ങള്‍; അഭിഭാഷകനും നടിയ്ക്കുമെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോന്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ ലോകത്ത് രൂപപ്പെട്ട ആരോപണ ശരങ്ങള്‍ പല വമ്പന്‍ താരങ്ങളെയും മുറിവേല്‍പ്പിച്ചിരുന്നു. സംവിധായകനും നടനുമായ ബാലചന്ദ്രമേനോന് എതിരെയും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ആരോപണത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ആരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്‌മെയില്‍ ചെയ്‌തെന്ന പരാതിയുമായാണ് ബാലചന്ദ്രമേനോന്‍ രംഗത്തെത്തിയത്. അഭിഭാഷകന്‍ ബ്ലാക്‌മെയില്‍ ചെയ്‌തെന്നാണ് താരത്തിന്റെ പരാതി. തനിക്കെതിരെ മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് അഭിഭാഷകന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായാണ് ബാലചന്ദ്രമേനോന്റെ പരാതിയിലുള്ളത്. ഇതിന് പിന്നാലെ തെട്ടടുത്ത ദിവസം ആരോപണം ഉന്നയിച്ച നടി ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ബാലചന്ദ്രമേനോന് പുറമേ സംവിധായകന്‍ രഞ്ജിത്, നടന്‍

More »

ബാല എന്നെ വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നു- പൊട്ടിക്കരഞ്ഞ് അമൃത
നടന്‍ ബാലയുമായുള്ള വിവാഹമോചനത്തിന്റെ കാരണം ആദ്യമായി വിശദീകരിച്ച് ഗായിക അമൃത സുരേഷ്. ബാല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞും മകള്‍ അവന്തികയുടെ വെളിപ്പെടുത്തലുകളില്‍ വ്യക്തത വരുത്തിയുമാണ് അമൃത രംഗത്തെത്തിയിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും അമൃത തയാറായില്ലെന്നും മകളെ തന്നില്‍ നിന്ന് അകറ്റുകയായിരുന്നുവെന്നും പലപ്പോഴായി ബാല ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മകള്‍ രംഗത്തെത്തിയത്. അമ്മയെ അച്ഛന്‍ ഉപദ്രവിക്കുമായിരുന്നു, തന്നെ ഭക്ഷണം പോലും തരാതെ മുറിയില്‍ പൂട്ടിയിട്ടു എന്നാണ് മകള്‍ പറഞ്ഞത്. ഇതിനു പിന്നാലെ മറുപടിയുമായി ബാലയെത്തി. മകളോട് തര്‍ക്കിക്കാന്‍ ഇല്ലെന്നും ഇനിയൊരിക്കലും അച്ഛനെന്ന അവകാശവാദവുമായി വരില്ലെന്നും ബാല വ്യക്തമാക്കി. ഇതോടെ അവന്തികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് കാര്യങ്ങളില്‍ വ്യക്തത വരുത്തി അമൃത തന്നെ

More »

നടന്‍ സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിക്കണമെന്ന് ഹൈക്കോടതി
ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു. സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സിഎസ് ഡയസിന്റെ ബെഞ്ചാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അതിക്രമത്തിനിരയായി എന്നുവച്ച് പരാതിക്കാരിയുടെ സ്വഭാവം വിലയിരുത്തരുത്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം അനാവശ്യമാണെന്നും സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവില്‍ പറയുന്നു. പരാതിക്കുള്ള കാലതാമസം ഒരു കുറ്റമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇരയെ വ്യക്തിഹത്യ നടത്താന്‍ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നടന്‍ വലിയ സ്വാധീനമുള്ളയാളാണ്. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയെയും സാക്ഷികളെയും

More »

കാലം മായ്ക്കാത്ത മുറിവുകളില്ല എന്നാണ് ആളുകള്‍ പറയാറ്, പക്ഷേ യാഥാര്‍ത്ഥ്യം അതായിരിക്കില്ല: ഭാവന
അച്ഛന്റെ ഒന്‍പതാം ചരമ വാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ഭാവന. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഭാവനയുടെ കുറിപ്പ്. ‘മുന്നോട്ടുള്ള യാത്ര തുടരുക, നീ തോല്‍ക്കുന്നത് കാണാന്‍ സ്വര്‍ഗത്തിലെ ആള്‍ ആഗ്രഹിക്കുന്നില്ല’ എന്നാണ് ഭാവന പറയുന്നത്. 'ആളുകള്‍ പറയും, കാലം എല്ലാ മുറിവുകളും ഉണക്കുമെന്ന്! പക്ഷേ, എല്ലായ്‌പ്പോഴും യാഥാര്‍ത്ഥ്യം അങ്ങനെയാകണമെന്നില്ല. അച്ഛാ… ഓരോ നിമിഷവും ഞങ്ങള്‍ അങ്ങയെ മിസ് ചെയ്യുന്നു, കടന്നു പോകുന്ന ഓരോ ദിവസവും, ഓരോ ഉയര്‍ച്ച താഴ്ചകളിലും… എല്ലായ്പ്പോഴും അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്” എന്ന് ഭാവന കുറിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ വരെ ഭാവനയ്‌ക്കൊപ്പം എല്ലായ്‌പ്പോഴും താങ്ങായി പിതാവ് ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫറായിരുന്നു ഭാവനയുടെ പിതാവ് ബാലചന്ദ്രന്‍. ഭാവനയുടെയും നവീന്റെയും വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിതമായി ബാലചന്ദ്രന്റെ മരണം.

More »

'മലയാള സിനിമയിലെ അമ്മ' കവിയൂര്‍ പൊന്നമ്മ വിടവാങ്ങി
നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റുകളില്‍ ഒരാള്‍ കൂടിയാണ്. കവിയൂരില്‍ 1945 ലാണ് ജനനം. ടി.പി ദാമോദരന്‍, ഗൗരി എന്നിവരുടെ ഏഴ് മക്കളില്‍ മൂത്തകുട്ടിയായിരുന്നു. അന്തരിച്ച നടി കവിയൂര്‍ രേണുക ഇളയസഹോദരിയാണ്. സംഗീതത്തില്‍ അഭിരുചിയുണ്ടായിരുന്ന പൊന്നമ്മ പിന്നീട് എല്‍പി.ആര്‍. വര്‍മയുടേ ശിക്ഷണത്തില്‍ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരി എത്തി. വെച്ചൂര്‍ എസ് ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം അഭ്യസിച്ചു. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. 1962ല്‍ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. രാവണനായി കൊട്ടാരക്കര ശ്രീധരന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions