സിനിമ

'ബാഡ് ബോയ്‌സ്' നിര്‍മ്മാതാവ് കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നു നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്‌ളോഗര്‍
നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്‌ളോഗറെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി ‘ബാഡ് ബോയ്‌സ്’ സിനിമയുടെ നിര്‍മ്മാതാവ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവും ഷീലു എബ്രഹാമുമാണ് നിര്‍മ്മിച്ചത്. എബ്രഹാം മാത്യുവാണ് ഉണ്ണി വ്‌ളോഗ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന റിവ്യൂവറെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞത്. ഉണ്ണി വ്‌ളോഗ്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലാണ് എബ്രഹാം മാത്യുവിന്റെ ഭീഷണിയുടെ ഫോണ്‍ റെക്കോര്‍ഡിംഗ് ഉള്‍പ്പെടുത്തിയത്. റിവ്യൂ നീക്കം ചെയ്തില്ലെങ്കില്‍ രാവിലെ വിവരമറിയും, ഇതൊരു താക്കീത് ആണ്, തോന്നുന്നത് എഴുതിയിടാനല്ല കോടിക്കണക്കിന് കാശ് മുടക്കി സിനിമ എടുക്കുന്നത്. കാശ് മേടിച്ചാണ് ഇത്തരം റിവ്യൂ ചെയ്യുന്നത് എന്നൊക്കെയാണ് എബ്രഹാം മാത്യു പറയുന്നത്. നിര്‍മ്മാതാവിന്റെ ഭീഷണിയെ തുടര്‍ന്ന് വ്‌ളോഗര്‍ റിവ്യൂ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. തനിക്ക് പേടിയും ടെന്‍ഷനും ഉണ്ടെന്നും

More »

'തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നു'; പൊലീസില്‍ പരാതി നല്‍കി റിമ കല്ലിങ്കല്‍
തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി നടി റിമ കല്ലിങ്കല്‍. വ്യക്തിഹത്യ ചെയ്യുന്നു, സല്‍പ്പേരിനെ ബാധിക്കുന്ന രീതിയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ പ്രതിഛായ മോശമാക്കുന്നതായും റിമയുടെ പരാതിയില്‍ പറയുന്നുണ്ട്. ഇ മെയിലൂടെയാണ് പരാതി കൈമാറിയത്. അതേസമയം, നടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ഗായിക സുചിത്രയ്ക്കെതിരെയും റിമ കേസ് നല്‍കിയിട്ടുണ്ട്. മാനനഷ്ടത്തിനാണ് കേസ് നല്‍കിയത്. റിമ കല്ലിങ്കിലിന്റെ കരിയര്‍ തകര്‍ത്തത് ലഹരിയാണ് എന്നായിരുന്നു സുചിത്ര പറഞ്ഞത്. പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും ഈ പാര്‍ട്ടികളില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട്. പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍

More »

ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ വി.കെ പ്രകാശ് അറസ്റ്റില്‍
ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ വി.കെ പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. യുവ കഥാകൃത്തിന്റെ പരാതിയില്‍ കൊല്ലം പള്ളിത്തോട്ടം പൊലീസ് ആണ് സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി വി.കെ പ്രകാശ് മൊഴി നല്‍കി. കേസില്‍ ഹൈക്കോടതി വി.കെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. 2022ല്‍ കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍ സിനിമയുടെ കഥ പറയാന്‍ എത്തിയപ്പോള്‍ ലൈംഗികാതിക്രമം നടത്തി എന്നാണ് യുവതിയുടെ പരാതി. അഭിനയത്തില്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു സീന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. പിറ്റേ ദിവസം ഫോണില്‍ വിളിച്ച് സംഭവിച്ച കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടു. കാര്‍ വാടകയ്ക്ക് എന്ന പേരില്‍ ഡ്രൈവറുടെ അക്കൗണ്ടില്‍ നിന്ന് തനിക്ക് 10,000 രൂപ അയച്ചെന്നും യുവതി

More »

മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ ഭാഗമല്ല; ലിജോ ജോസ് പെല്ലിശ്ശേരി
മലയാള സിനിമയില്‍ രൂപീകരിക്കാന്‍ ആലോചിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ നിലവില്‍ ഭാഗമല്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു. പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ നിലവില്‍ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു . അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും . അതുവരെ എന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല ലിജോ കുറിച്ചു. ഇതിനു പിന്നാലെ പുതിയ സിനിമാ കൂട്ടായ്മയില്‍ ആശയക്കുഴപ്പമൊന്നും

More »

മോഹന്‍ലാല്‍ 'അമ്മ' യോഗം വിളിച്ചിട്ടില്ല, വാര്‍ത്തകള്‍ വ്യാജം
‘അമ്മ’ സംഘടനയുടെ താല്‍ക്കാലിക സമിതി യോഗം വിളിച്ചിട്ടില്ലെന്ന് സംഘടനാ നേതൃത്വം. മോഹന്‍ലാല്‍ യോഗം വിളിച്ചിട്ടില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വാര്‍ത്ത തെറ്റെന്ന് അഡ്ഹോക് കമ്മിറ്റി അംഗങ്ങളും സ്ഥിരീകരിച്ചു. യോഗത്തിനെ കുറിച്ച് തനിക്ക് ഒരു അറിവും ഇല്ലെന്ന് ജഗദീഷും പ്രതികരിച്ചിട്ടുണ്ട്. ജനറല്‍ ബോഡി നയം തീരുമാനിക്കാന്‍ നാളെ അമ്മയുടെ അടിയന്തര യോഗം മോഹന്‍ലാല്‍ വിളിച്ചു എന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. യോഗത്തിനായി ആലോചന പോലുമില്ലെന്നും സമീപഭാവിയിലും യോഗം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും അഡ്ഹോക് കമ്മിറ്റി അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാകും യോഗം ചേരുക എന്നും താല്‍ക്കാലിക സമിതി യോഗം വിളിച്ചതായി നടന്‍ വിനു മോഹന്‍ അറിയിച്ചു എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. വിവാദങ്ങള്‍ കനക്കുമ്പോള്‍ നിലവിലെ ഭരണസമിതി പിരിച്ച് വിട്ട് മൂന്ന് മാസത്തിനുള്ളില്‍ ജനറല്‍ ബോഡി ചേര്‍ന്ന് പുതിയ

More »

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചു ഒരേ ചിത്രത്തില്‍; സംവിധാനം മഹേഷ് നാരായണന്‍
പതിനൊന്ന് വര്‍ഷത്തിന് ശേഷം മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ശ്രീലങ്കയില്‍ ആണ് ഒരുങ്ങുക. മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാകും സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കുക. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയെ കണ്ടിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടത്തിയത്. മലയാളം സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫും സംവിധായകന്‍ മഹേഷ് നാരായണനും നിര്‍മ്മാതാവ് സിവി സാരഥിയുമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എംപി യാദമിനി ഗുണവര്‍ധന, അഡൈ്വസര്‍ സുഗീശ്വര സേനാധിര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 30 ദിവസം

More »

സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ട ലോറി ചേസ് ചെയ്ത് പിടിച്ച് നവ്യ നായര്‍
ലോറി ഇടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന് തുണയായി നടി നവ്യ നായരും കുടുംബവും. മുതുകുളത്ത് നിന്നും കുടുംബസമേതം തിങ്കളാഴ്ച രാവിലെ കൊച്ചിയിലേക്ക് പോകുന്ന വഴിയാണ് അമിത വേഗത്തില്‍ സഞ്ചരിച്ച ട്രെയ്‌ലര്‍ ട്രാക്ടര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ടത്. സംഭവം കണ്ട നവ്യയും കുടുംബവും പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കുകയും ട്രെയ്‌ലറിനെ പിന്തുടര്‍ന്ന് പിടിക്കുകയും ചെയ്തു. ഇന്ത്യന്‍ കോഫി ഹൗസിനു സമീപമായിരുന്നു അപകടം. ഹൈവേ പൊലീസും പട്ടണക്കാട് എഎസ്ഐയും സ്ഥലത്തെത്തി. സൈക്കിള്‍ യാത്രക്കാരനെ പൊലീസ് ഉടനെ കണ്‍മുന്നില്‍ അപകടം നടന്നിട്ടും കണ്ടില്ലെന്ന് നടിച്ചു പോയാല്‍ ആ സൈക്കിള്‍ യാത്രക്കാരന്റെ ജീവിതം എന്താകുമെന്നു ചിന്തിച്ചു. തുടര്‍ന്നാണ് ട്രെയ്‌ലറിനെ പിന്തുടര്‍ന്നു നിര്‍ത്തിച്ചത്. ഹരിയാന റജിസ്‌ട്രേഷന്‍ വാഹനമായതിനാല്‍ ഇവിടെനിന്നു വിട്ടുപോയാല്‍ കണ്ടുകിട്ടുക പ്രയാസമാണ്. ട്രെയ്‌ലര്‍

More »

മുംബൈയില്‍ 30 കോടിയുടെ ഫ്‌ളാറ്റ് സ്വന്തമാക്കി പൃഥ്വിയും സുപ്രിയയും
ബോളിവുഡ് താരങ്ങളുടെ അയല്‍ക്കാരായി നടന്‍ പൃഥ്വിരാജ്. ബാന്ദ്ര പാലി ഹില്‍സില്‍ പുതിയ ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. നടന്റെയും ഭാര്യ സുപ്രിയ മേനോന്റെയും പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലാണ് ഫ്‌ളാറ്റ് എടുത്തിരിക്കുന്നത്. 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്‌ളാറ്റ് 30.6 കോടി രൂപയ്ക്കാണ് പൃഥ്വിരാജ് വാങ്ങിയത്. 1.84 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടി അടച്ചതെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയായ സ്‌ക്വയര്‍ യാര്‍ഡ്‌സ് അറിയിച്ചു. നേരത്തേ 17 കോടി രൂപ വില വരുന്ന വസതി പാലി ഹില്ലില്‍ തന്നെ താരം വാങ്ങിയിരുന്നു. രണ്‍വീര്‍ സിങ്, അക്ഷയ് കുമാര്‍, ക്രിക്കറ്റ് താരം കെ.എല്‍ രാഹുല്‍ തുടങ്ങി സെലിബ്രിറ്റികളുടെ നീണ്ട നിരയാണ് പാലി ഹില്‍സില്‍ ഈയിടെ വീട് സ്വന്തമാക്കിയിരിക്കുന്നത്. നടിയും എംപിയുമായ കങ്കണ റണൗട്ട് 20 കോടി രൂപയ്ക്ക് 2017ല്‍ ഇവിടെ വാങ്ങിയ വീട് 32 കോടി രൂപയ്ക്കാണ് വിറ്റത്. അതേസമയം, ‘ലൂസിഫര്‍’ സിനിമയുടെ രണ്ടാം ഭാഗമായ

More »

മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നു; ആഷിക് അബു, റിമ അടക്കമുള്ളവര്‍ തലപ്പത്ത്
മലയാള സിനിമയില്‍ പുതിയ സംഘടന പ്രഖ്യാപിക്കാനൊരുങ്ങുന്നു. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടന. അടുത്തിടെ ഫെഫ്കയില്‍ നിന്ന് രാജി വച്ച ആഷിക് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നത്. പുത്തന്‍ സിനിമ സംസ്കാരം രൂപീകരിക്കുമെന്നാണ് വാഗ്ദാനം. സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവര്‍ത്തകര്‍ക്ക് നല്‍കി തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്നും, സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളില്‍ വേര് ഊന്നി പ്രവര്‍ത്തിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. പിന്നണി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions