'പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ രഹസ്യമായി ചെയ്യൂ'- ലക്ഷ്മി നക്ഷത്രയോട് സാജു നവോദയ
അന്തരിച്ച കൊല്ലം സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ലക്ഷ്മി നക്ഷത്രയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടന്‍ സാജു നവോദയ. ജനങ്ങളിലേക്ക് ചീത്ത കേള്‍ക്കാന്‍ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണമെന്നേ താന്‍ പറയു എന്നാണ് സാജു നവോദയ പറഞ്ഞു. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ രഹസ്യമായി ചെയ്യുകയായിരുന്നു വേണ്ടതെന്ന് സാജു പറഞ്ഞു.
ലക്ഷ്മി നക്ഷത്രയുടെ വിഷയത്തില്‍ സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും. സുധിയുടെ കാര്യത്തിന് ഞാന്‍, രാജേഷ് പറവൂര്‍ തുടങ്ങിയവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ക്കാര്‍ക്കും സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല. ജനങ്ങളിലേക്ക് ചീത്ത കേള്‍ക്കാന്‍ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണമെന്ന്
More »
നാലാം വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ബാല
താന്‍ വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്ന് നടന്‍ ബാല. മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവേയാണ് താരം വീണ്ടും വിവാഹിതനാകുന്നുവെന്ന കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ വധു ആരാണെന്ന വിവരം ബാല വ്യക്തമാക്കിയിട്ടില്ല. നിയമപരമായി വീണ്ടും വിവാഹിതനാകും. തനിക്ക് കുഞ്ഞ് ജനിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ കാണാന്‍ വരരുതെന്നും ബാല വ്യക്തമാക്കി.
തന്റെ നാലാം വിവാഹത്തെ കുറിച്ചാണ് ബാല സംസാരിച്ചത്. ഗായിക അമൃതയ്ക്ക് മുമ്പ് ഒരു കന്നടക്കാരിയായ പെണ്‍കുട്ടിയെയാണ് ബാല വിവാഹം ചെയ്തു. അമൃത തന്നെയാണ് ബാലയുടെ ആദ്യ വിവാഹത്തെ കുറിച്ച് പറഞ്ഞത്. തനിക്ക് മുമ്പ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നു, എന്നാല്‍ അത് വൈകിയാണ് താന്‍ അറിഞ്ഞത് എന്നായിരുന്നു അമൃത പറഞ്ഞത്.
അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ഡോക്ടര്‍ എലിസബത്തിനെയാണ് ബാല മൂന്നാമത് വിവാഹം ചെയ്തത്. എലിസബത്തുമായി വേര്‍പിരിഞ്ഞു എന്നാണ് വിവരം. എങ്കിലും ഇവരുടെ വിവാഹമോചനത്തെ കുറിച്ച് ബാലയോ
More »
പുലര്‍ച്ചെ മൂന്ന് മണിക്ക് വീടിന് മുന്നില്‍ കൈക്കുഞ്ഞുമായി സ്ത്രീ, തന്നെ കുടുക്കാനുള്ള കെണിയെന്ന് ബാല
തന്റെ വീടിന് മുന്നില്‍ പുലര്‍ച്ചെയ്ക്ക് മൂന്നേകാലിന് നടന്ന അസാധാരണ സംഭവങ്ങളുടെ വീഡിയോ പങ്കുവച്ച് നടന്‍ ബാല. കൈക്കുഞ്ഞുമായി സ്ത്രീയും യുവാവും തന്റെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു എന്നാണ് ബാല പറയുന്നത്. വീടിന് പുറത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് താരം പുറത്ത് വിട്ടത്. ഒരു സ്ത്രീയും കുട്ടിയും ഒരു യുവാവുമാണ് ബാല പുറത്തുവിട്ട വീഡിയോയിലുള്ളത്.
വീടിന്റെ പ്രവേശന കവാടത്തില്‍ ഉറപ്പിച്ചിട്ടുള്ള നെറ്റ് ഡോര്‍ തുറക്കുന്നതും കാണാം. എന്നാല്‍ ഇവര്‍ മാത്രമല്ല, വേറെയും ആള്‍ക്കാര്‍ വീടിന് പുറത്ത് ആ നേരത്ത് ഉണ്ടായിരുന്നു എന്നാണ് ബാലയുടെ വാദം. കോളിങ് ബെല്‍ അടിക്കുകയും, വാതില്‍ തട്ടി തുറക്കാനും ശ്രമം നടന്നുവെന്നും ബാല ആരോപിക്കുന്നുണ്ട്.
ആരും ആരുടെയും വീട്ടില്‍ ഈ നേരത്ത് വന്നു വാതില്‍ തുറക്കാന്‍ ശ്രമിക്കാന്‍ സാധ്യതയില്ല എന്നും ബാല പറയുന്നു. ഇതൊരു കെണിയാണ് എന്നാണ് ബാല പറയുന്നത്. ഇത്
More »
എംഡിഎംഎയുമായി നടി പിടിയില്‍
എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീനന്ദനത്തില്‍ ഷംനത്ത് (പാര്‍വതി-36) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ഡി. ദീപുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്ത് പിടിയിലായത്.
ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. 3 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഷംനത്തിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
More »
ഫ്ലാറ്റില്‍ അതിക്രമിച്ച് കയറിയെന്ന് നടിയുടെ പരാതി; റിപ്പോര്‍ട്ടര്‍ ചാനല്‍ സംഘത്തിനെതിരെ കേസ്
റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താസംഘത്തിനെതിരെ കേസ് എടുത്ത് പൊലീസ്. ഫ്ലാറ്റില്‍ അതിക്രമിച്ച് കയറിയെന്ന നടിയുടെ പരാതിയിലാണ് നടപടി. വാര്‍ത്താ സംഘം അനുമതിയില്ലാതെ ഫ്‌ലാറ്റിലെത്തി ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തിയെന്നാണ് പരാതി.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. ഇന്ന് പുലര്‍ച്ചെ വാര്‍ത്താ സംഘം അനുമതിയില്ലാതെ ഫ്‌ലാറ്റിലെത്തി ലൈവ് നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. നടിയുടെ മകള്‍ ഇതിനെ എതിര്‍ത്തെങ്കിലും സംഘം റിപ്പോര്‍ട്ടിങ് തുടരുകയായിരുന്നുവെന്ന് പറയുന്നു.
അരുണ്‍കുമാര്‍, റിപ്പോര്‍ട്ടറായ അഞ്ജലി, കാമറമാന്‍ ശ്രീകാന്ത് എന്നവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അനുമതിയില്ലാതെ അതിക്രമിച്ച് കയറല്‍ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
More »
കങ്കണ ഇന്ദിര ഗാന്ധിയാകുന്ന 'എമര്‍ജന്‍സി'ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്
വിവാദങ്ങള്‍ക്ക് അവസാനമിട്ട് കങ്കണയുടെ 'എമര്‍ജന്‍സി' എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രത്തിന് സെന്‍സര്‍ ലഭിച്ച കാര്യം കങ്കണ വെളിപ്പെടുത്തിയത്. ''ഞങ്ങളുടെ 'എമര്‍ജന്‍സി' എന്ന സിനിമയുടെ സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് ലഭിച്ചു, റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും, നിങ്ങളുടെ ക്ഷമയ്ക്കും പിന്തുണയ്ക്കും നന്ദി എന്നാണ് താരം കുറിച്ചത്.
കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്തതിനാല്‍ അനിശ്ചിതമായി നീളുകയായിരുന്നു. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതവും അടിയന്തരാവസ്ഥ കാലത്തെ കഥയും ഇന്ദിരയുടെ മരണവും എല്ലാം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് സെന്‍സര്‍
More »
സല്‍മാന്‍ ഖാന് പുതിയ വധ ഭീഷണി; അഞ്ചു കോടി നല്‍കാന്‍ ആവശ്യം
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് പുതിയ വധ ഭീഷണി. മുംബൈ ട്രാഫിക് പൊലീസിനാണ് ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത്. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ടയാള്‍ അഞ്ചു കോടി രൂപ നല്‍കിയാല്‍ ബിഷ്ണോയിക്ക് സല്‍മാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്ന ഉപാധിയാണ് വെച്ചിരിക്കുന്നത്.
വാട്സാപ്പ് സന്ദേശമാണ് പോലീസിന് ലഭിച്ചത്. 'ഇതൊന്നും നിസാരമായി കാണരുത്. ലോറന്‍സ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ തുടരാനും സല്‍മാന്‍ ഖാന്‍ 5 കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബ സിദ്ദിഖിയുടെ അവസ്ഥയേക്കാള്‍ മോശമാകും' മുംബൈ ട്രാഫിക് പൊലീസിന് ലഭിച്ച ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ധിഖിയെ കൊലപ്പെടുത്തിയത് ബിഷ്ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ്. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ മുംബൈ പൊലീസ് സല്‍മാന്‍ ഖാന്റെ സുരക്ഷ
More »
വ്യാജ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചു; നിയമനടപടിയുമായി യുവനടി ഓവിയ
തന്റേത് എന്ന പേരില്‍ വ്യാജ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചവര്‍ക്കെതിരെ പരാതിയുമായി നടി ഓവിയ. ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഓവിയയെ മനപ്പൂര്‍വം അപമാനിക്കാനായി ആരോ തയ്യാറാക്കിയ വ്യാജ വീഡിയോയാണ് ഇതെന്ന് നടിയുടെ മാനേജര്‍ വ്യക്തമാക്കി.
എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഓവിയയുടെ ലീക്കായ വീഡിയോ എന്ന പേരില്‍ 17 സെക്കന്റുള്ള വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചത്. പ്രചരിക്കുന്ന വീഡിയോ നടിയുടേതാണെന്നും അവരുടെ കൈയിലെ അതേ ടാറ്റൂവാണ് വീഡിയോയിലുള്ള യുവതിയുടേത് എന്നുമാണ് ചിലരുടെ അവകാശവാദം.
എന്നാല്‍, ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്ന് വാദിക്കുന്നവരുമുണ്ട്. തന്നെ വിമര്‍ശിച്ചും പരിഹസിച്ചും എത്തിയ കമന്റുകള്‍ക്ക് ഓവിയ മറുപടിയും നല്‍കിയിരുന്നു. 17 സെക്കന്‍ഡുള്ള വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം എന്ന പ്രേക്ഷകന്റെ കമന്റിന് ‘ആസ്വദിക്കൂ’ എന്നായിരുന്നു മറുപടി.
വീഡിയോ എച്ച്ഡി വേണമെന്നും ദൈര്‍ഘ്യം
More »
എല്ലാ നിയമങ്ങള്‍ അനുസരിക്കാന്‍ ഞാനും ബാധ്യസ്ഥതനാണ്; ക്ഷമ ചോദിച്ച് ബൈജു
മദ്യപിച്ച് അമിത വേഗത്തില്‍ കാര്‍ ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് നടന്‍ ബൈജു സന്തോഷ്. അപകടത്തില്‍പെട്ടയാളോട് ഹോസ്പിറ്റലില്‍ പോകണോ എന്നൊക്കെ ചോദിച്ച്, തിരികെ കാര്‍ എടുക്കാനായി വന്ന ശേഷം ആരോ വീഡിയോ എടുക്കുന്നത് കണ്ടാണ് ദേഷ്യപെട്ടത്. ഇവിടെത്തെ എല്ലാ നിയമങ്ങള്‍ അനുസരിക്കാന്‍ താനും ബാധ്യസ്ഥതയുണ്ട് എന്നാണ് ബൈജു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വീഡിയോയില്‍ അന്ന് നടന്ന സംഭവത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയായിരുന്നു തിരുവനന്തപുരം വെള്ളയമ്പലത്ത് വച്ച് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ട് പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ശേഷം അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍
More »