സിനിമ

നടിക്കു കാശ് വാഗ്ദാനം ചെയ്തു വഴങ്ങാന്‍ ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തു; വിലക്കിയെന്ന് സംവിധായിക
കൊച്ചി : നടിക്കു കാശ് വാഗ്ദാനം ചെയ്തു വഴങ്ങാന്‍ ആവശ്യപ്പെട്ടതിനെ ചോദ്യം ചോദ്യം ചെയ്തത്തിന്റെ പേരില്‍ സിനിമയില്‍ നിന്ന് തന്നെ വിലക്കിയെന്ന ഗുരുതര ആരോപണവുമായി സംവിധായിക സൗമ്യ സദാനന്ദന്‍. നടിക്കു കാശ് വാഗ്ദാനം ചെയ്തു വഴങ്ങാന്‍ ആവശ്യപ്പെട്ടതിനെ താന്‍ ചോദ്യം ചെയ്തതാണു മലയാള സിനിമയില്‍ നിന്നു വിലക്കു നേരിടാന്‍ കാരണമെന്നും സൗമ്യ ആരോപിച്ചു. ഹേമ കമ്മിറ്റിക്കുമുന്നില്‍ നടത്തിയ വെളിപ്പെടുത്തലാണു ഫെയ്‌സ്ബുക്കിലൂടെ സൗമ്യ സദാനന്ദന്‍ തുറന്നെഴുതിയത്. സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്കു പോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിര്‍മാതാവും എഡിറ്റ്‌ചെയ്തു തിയറ്ററുകളില്‍ എത്തിച്ചുവെന്നും സൗമ്യ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. ആദ്യ സിനിമയ്ക്കുശേഷം മറ്റു പ്രൊജക്ടുകളുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ല. താന്‍ കലാമൂല്യമുള്ള സിനിമയാണു ചെയ്യുന്നതെന്ന് അവര്‍ കരുതി.

More »

സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം; 30ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് കോടതി
പീഡന ആരോപണത്തില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം നല്‍കിയത്. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പീഡന പരാതിയിലാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ്. യുവാവിന്റെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയായിരുന്നു എഫ്ഐആര്‍. നേരത്തെ ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ചത്. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് പീഡനത്തിന്

More »

ലൈംഗികചൂഷണത്തിനിരയായ പ്രമുഖ നടിമാര്‍ മിണ്ടാത്തത് കരിയര്‍ നശിക്കുമെന്ന ഭയം കൊണ്ട് - രഞ്ജിനി ഹരിദാസ്
പ്രധാന നടന്മാര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസുകളില്‍ ഞെട്ടിയില്ലെന്ന് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. പുറത്തുവന്നത് ഇന്‍ഡസ്ട്രിയില്‍ പാട്ടായ കാര്യങ്ങളാണെന്നും വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുന്നുവെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരല്ല, പറയേണ്ടത് ലൈംഗികചൂഷണത്തിനിരയായ പ്രമുഖ നടിമാരാണെന്നും അവര്‍ വായതുറക്കാത്തത് കരിയര്‍ നശിക്കുമെന്ന് പേടിച്ചിട്ടാണെന്നും രഞ്ജിനി തുറന്നടിച്ചു. തനിക്ക് നഗ്‌നഫോട്ടോ അയച്ച പ്രമുഖ നടനുണ്ട്. ഷര്‍ട്ട് ഇടാത്ത ഒരു ചിത്രമാണ് അയച്ചു നല്‍കിയത്. ശേഷം അത്തരത്തില്‍ ഒരു ഫോട്ടോ അയച്ചു കൊടുക്കാന്‍ ആ നടന്‍ ആവശ്യപ്പെട്ടു. Wrong window എന്നാണ് അന്ന് താന്‍ അയാള്‍ക്ക് മറുപടി അയച്ചത്. ആ ഫോട്ടോ ഇപ്പോള്‍ തന്റെ കയ്യിലില്ല, അതുകൊണ്ടാണ് പേര് പറയാത്തതെന്നും രഞ്ജിനി. തുടക്കക്കാരായ ചെറിയ പെണ്‍കുട്ടികള്‍ പോലും ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നു. ചൂഷണത്തിനരയാകുന്നവരില്‍

More »

സിനിമയില്‍ തുല്യവേതനം നടപ്പില്ല, സ്ത്രീ സംവരണം അപ്രായോഗികം: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
സിനിമയില്‍ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച ശേഷം മുഖ്യമന്ത്രിക്ക് നല്‍കിയ വിശദമായ കത്തിലാണ് ഇക്കാര്യങ്ങള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് ഒരു സിനിമ സംഘടന സര്‍ക്കാരിനോട് പ്രതികരിക്കുന്നത്. ഓരോ സിനിമയിലും വിപണിമൂല്യവും സര്‍ഗാത്മക മികവും കണക്കാക്കിയാണ് അഭിനേതാക്കള്‍ക്ക് പ്രതിഫലം നിശ്ചയിക്കുന്നത്. സ്ത്രീക്കും പുരുഷനും തുല്യവേതനം എന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ ബാലിശമാണ്. വേതനം തീരുമാനിക്കുന്നത് നിര്‍മ്മാതാവിന്റെ വിവേചനാധികാരമാണ്. പുരുഷുന്മാരേക്കാള്‍ പ്രതിഫലം വാങ്ങുന്ന സ്ത്രീകള്‍ സിനിമയില്‍ ഉണ്ടെന്നും കത്തിലുണ്ട്. കഥയിലും കഥാപാത്രത്തിലും സ്ത്രീകള്‍ക്ക്

More »

യുകെ ജയില്‍പുള്ളികളെ എസ്‌തോണിയയിലെ വാടക ജയിലുകളിലേയ്ക്ക് അയയ്ക്കാന്‍ നീക്കം
യുകെയിലെ ജയിലുകളില്‍ തിരക്ക് വര്‍ദ്ധിച്ചതോടെ നേരിടുന്ന കനത്ത സമ്മര്‍ദം കുറയ്ക്കാന്‍ തടവുകാരെ അയല്‍രാജ്യത്തെ ജയിലുകളിലേക്ക് മാറ്റാനുള്ള പദ്ധതി ഗവണ്‍മെന്റ് സജീവമായി പരിഗണിക്കുന്നു. തിരക്കേറിയ ജയിലുകളില്‍ നിന്നും ആളുകളെ കുറയ്ക്കാനായി പല പദ്ധതികളും ഗവണ്‍മെന്റ് ആലോചിക്കുന്നതായി സ്‌കൈ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലൊന്നിന്റെ ഭാഗമായി തടവുകാരെ എസ്‌തോണിയയില്‍ വാടകയ്ക്ക് എടുക്കുന്ന ജയില്‍ സെല്ലുകളിലേക്ക് അയയ്ക്കാനും പദ്ധതിയുണ്ട്. ഇംഗ്ലണ്ടിലും, വെയില്‍സിലും ആയിരത്തില്‍ താഴെ തടവുകാര്‍ക്ക് മാത്രമാണ് ഇനി ഇടമുള്ളതെന്ന നില വന്നതോടെയാണ് കടുത്ത നീക്കങ്ങള്‍ നടത്താന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമാകുന്നത്. ബ്രിട്ടീഷ് ജയിലുകളിലെ ആള്‍ത്തിരക്ക് കൈവിട്ടാല്‍ നീതിന്യായ വ്യവസ്ഥ തകരാന്‍ ഇടയുണ്ടെന്ന് പുതിയ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സൗത്ത്‌പോര്‍ട്ട് കൊലപാതകങ്ങളുടെ

More »

ജയസൂര്യയ്‌ക്കെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം,സ്ത്രീകളും വിളിക്കുന്നുണ്ട്- നടി
ജയസൂര്യയ്‌ക്കെതിരെ നല്‍കിയ ലൈംഗികാതിക്രമ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് നടി. പുരുഷന്മാരും സ്ത്രീകളുമടക്കം ഫോണില്‍ വിളിക്കുന്നുണ്ട്. ഇനി മാധ്യമങ്ങളെ കാണരുതെന്ന് പറഞ്ഞാണ് ഫോണ്‍ വരുന്നത് എന്നാണ് നടി പറയുന്നത്. എന്നാല്‍ തനിക്കുള്ള പിന്തുണ മാധ്യമങ്ങളാണ്, ഇനിയും പ്രതികരിക്കും എന്നും നടി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞ് വരെ ആളുകള്‍ വിളിക്കുന്നുണ്ട്. പൈസയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ച് ഒരു ഓഡിയോ വന്നിരുന്നു. ജയസൂര്യയുടെ വലിയൊരു സിനിമ ഇറങ്ങാന്‍ പോകുകയാണ്, സിനിമയെ ഈ കേസ് ബാധിക്കില്ലേ എന്ന് ഒരാള്‍ ചോദിച്ചിരുന്നു. ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് നടന്റെ പേര് വെളിപ്പെടുത്തിയത്. പൊലീസിനെ കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്താനായിട്ടുണ്ട്. കൂത്താട്ടുകുളത്തിനടുത്തുള്ള പന്നിഫാമില്‍ കൊണ്ടുപോയിരുന്നു. ചെറിയ മാറ്റങ്ങള്‍ ഉണ്ടെങ്കിലും കൃത്യം

More »

കേട്ടിട്ടുള്ള കഥകള്‍ എല്ലാം പേടിപ്പിക്കുന്നതാണ് - നടി സുമലത
മലയാളം സിനിമാ മേഖലയില്‍ നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടിയും മുന്‍ എംപിയുമായ സുമലത. ഹോട്ടല്‍ റൂമുകളില്‍ പോലും ഒറ്റയ്ക്കാണെങ്കില്‍ നിങ്ങള്‍ സുരക്ഷിതരല്ല എന്ന് കേട്ടിട്ടുണ്ട്. മറ്റ് ഭാഷകളിലും ഈ പ്രശ്‌നമുണ്ട്. ഏത് മേഖലയിലും അത്തരം പവര്‍ ഗ്രൂപ്പുകളുണ്ട് എന്നാണ് സുമലത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്. ഞാന്‍ അത്തരം സംഭവങ്ങള്‍ക്ക് സാക്ഷിയല്ലെങ്കിലും ഇത് ഞെട്ടിക്കുന്നതാണ്. ഞാന്‍ കണ്ടിട്ടില്ല എന്നത് കൊണ്ട് ഇതൊന്നും നടന്നിട്ടില്ല എന്ന് പറയാനാവില്ല. മലയാളത്തില്‍ എന്തുകൊണ്ട് ഇത്രയധികം പ്രശ്‌നങ്ങള്‍ നടക്കുന്നു എന്ന് അറിയില്ല. ഹോട്ടല്‍ റൂമുകളില്‍ പോലും ഒറ്റയ്ക്കാണെങ്കില്‍ നിങ്ങള്‍ സുരക്ഷിതരല്ല എന്ന് കേട്ടിട്ടുണ്ട്. മലയാളത്തില്‍ മുമ്പ് കേട്ടിട്ടുള്ള കഥകള്‍ പലതും പേടിപ്പിക്കുന്നതാണ്. ഞാന്‍ ജോലി ചെയ്ത പല സെറ്റുകള്‍ കുടുംബം പോലെയായിരുന്നു. അത് അല്ലാത്ത കഥകളും ഞാന്‍

More »

ആറ് വര്‍ഷത്തെ പ്രണയത്തിനിടെ 'മുടിയന്‍' വിവാഹിതനായി
നടന്‍ റിഷി എസ്. കുമാര്‍ വിവാഹിതനായി. നടി ഡോ. ഐശ്വര്യ ഉണ്ണി ആണ് വധു. വിവാഹ ശേഷം റിഷി തന്നെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും. ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ റിഷി പങ്കുവച്ചിരുന്നു. ആറ് വര്‍ഷത്തോളമായി പ്രണയത്തില്‍ ആയിരുന്നുവെന്നും ‘ഒഫിഷ്യല്‍’ ആക്കാനുള്ള സമയമായെന്നും അറിയിച്ചായിരുന്നു റിഷി കാമുകി ഐശ്വര്യ ഉണ്ണിയെ പ്രൊപ്പോസ് ചെയ്തത്. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് റിഷി ശ്രദ്ധ നേടിയത്. മുടിയന്‍ എന്ന കഥാപാത്രം സ്വീകര്യത നേടുകയായിരുന്നു. പൂഴിക്കടകന്‍, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ ഉണ്ണി. ‘നമുക്ക് കോടതിയില്‍ കാണാം’ എന്ന സിനിമയാണ് ഐശ്വര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

More »

ജയസൂര്യ അടുത്ത സുഹൃത്ത്; ആരോപണം വന്ന ശേഷം സംസാരിച്ചില്ല-നൈല ഉഷ
നടന്‍ ജയസൂര്യക്കെതിരായ ലൈംഗിക പീഡന പരാതി തന്നെ ഞെട്ടിച്ചുവെന്ന് നടി നൈല ഉഷ. ജയസൂര്യ തന്റെ അടുത്ത സുഹൃത്താണെന്നും എന്നാല്‍ കേസ് വന്നതിന് ശേഷം സംസാരിച്ചിട്ടില്ലെന്നും നൈല ഉഷ വ്യക്തമാക്കി. തനിക്ക് ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് നൈല പറയുന്നത്. ഓഡിഷന്‍ വഴി അവസരം ചോദിച്ച് സിനിമയില്‍ എത്തുന്നവരോടാണ് അഡ്ജസ്റ്റമെന്റ് ചോദിക്കുന്നത് എന്നാണ് നടി പറയുന്നത്. ജയസൂര്യയ്‌ക്കൊപ്പം സിനിമയില്‍ അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. പെട്ടെന്ന് വിളിച്ച്, എന്റെ സുഹൃത്തിന്റെ പിറന്നാളാണ്, ഒരു ആശംസാ വീഡിയോ തരാമോ എന്നൊക്കെ പറയാന്‍ പറ്റുന്ന അത്ര അടുപ്പമുള്ള കക്ഷി. അദ്ദേഹത്തിനെതിരായി വന്ന ആരോപണം ശരിക്കും ഞെട്ടിച്ചു. അതിന് ശേഷം, ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. എനിക്ക് ആ ആരോപണം സര്‍പ്രൈസ് ആയെന്ന് പറയുമ്പോള്‍, ഞാന്‍ ആ സ്ത്രീയെ അവിശ്വസിക്കുന്നു എന്നോ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions