സിനിമ

നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു ; മുന്‍കൂര്‍ ജാമ്യം തേടാന്‍ നെട്ടോട്ടം
യുവനടിയുടെ ലംഗിക പീഡന പരാതിയില്‍ 'അമ്മ മുന്‍ ജനറല്‍ സെക്രട്ടറിയായ നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തു. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം കിട്ടാത്ത, ഗുരുതരകുറ്റം ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് എടുത്തത്. മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പരാതിക്കാരിയെ 2016ല്‍ നടന്‍ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് എഫ്‌ഐആര്‍. ഡിജിപിക്ക് ഇമെയില്‍ മുഖേനെയാണ് നടി പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. പിന്നാലെ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. പരാതി പ്രത്യേക സംഘത്തിന് കൈമാറി. സിനിമയില്‍ അവസരം വാദ്ഗാനം ചെയ്തായിരുന്നു പീഡനം. സമൂഹ മാധ്യമങ്ങളിലൂടെ നേരത്തെ നടി വിഷയം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കൂസാതെ യുവനടിയെ വെല്ലുവിളിച്ച സിദ്ദിഖ്

More »

'അമ്മ' പിരിച്ചുവിട്ടിട്ടില്ല, താനടക്കം രാജിവച്ചിട്ടില്ലെന്നു എക്സിക്യൂട്ടീവ് അംഗം സരയു മോഹന്‍
കൂട്ടരാജിക്ക് പിന്നാലെ വീണ്ടും അമ്മയില്‍ ഭിന്നത. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന പശ്ചാത്തലത്തില്‍ മലയാള സിനിമ മേഖല വലിയ വിവാദത്തിലേക്ക് വഴിമാറിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നലെ ചേര്‍ന്ന 'അമ്മ' എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തെ തുടര്‍ന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള എല്ലാ അംഗങ്ങളും രാജിവെച്ചു എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ 'അമ്മ' അംഗങ്ങളുടെ രാജി തീരുമാനത്തെ തള്ളി കൊണ്ട് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് എക്സിക്യൂട്ടീവ് അംഗം കൂടിയായ സരയു മോഹന്‍. താന്‍ നിലവില്‍ രാജി സമര്‍പ്പിച്ചിട്ടില്ല എന്നും യോഗത്തിലും ഇതേ നിലപാടാണ് എടുത്തത് എന്നും സരയു വിശദീകരിച്ചു. രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് മീറ്റിംഗില്‍ തന്നെ ഭിന്നാപ്രിയങ്ങള്‍ ഉണ്ടായിരുന്നു എന്നും സരയു ചൂണ്ടികാണിച്ചു. നിലവില്‍ നടക്കുന്ന കോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ തനിക്ക് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതില്‍

More »

'ബിരിയാണി' സംവിധായകന്‍ സജിന്‍ ബാബു ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍
അന്താരാഷ്ട്ര തലത്തില്‍ പ്രശംസകള്‍ ഏറ്റുവാങ്ങിയ കനി കുസൃതി ചിത്രം ‘ബിരിയാണി’യുടെ സംവിധായകന്‍ സജിന്‍ ബാബു ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍. ദി ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തിലാണ് യുവതികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അഭിനന്ദിച്ച് സജിന്‍ ബാബു ഇന്നലെ ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയിരുന്നു. തെറ്റുകള്‍ സംഭവിക്കാമെന്നും, അതെല്ലാം തിരുത്തി മുന്നോട്ട് പോവേണ്ടതുണ്ടെന്നും കുറിപ്പില്‍ സജിന്‍ ബാബു പറഞ്ഞിരുന്നു. സജിന്‍ ബാബു അത്തരമൊരു കുറിപ്പ് പങ്കുവെച്ചില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഈ തുറന്നുപറച്ചില്‍ ഉണ്ടാവില്ലായിരുന്നുവെന്നാണ് ജൂനിയര്‍ ആര്‍ടിസ്റ്റുകളായ യുവതികള്‍ പറയുന്നത്. സിനിമയില്‍ പുതുമുഖങ്ങളായി എത്തിയപ്പോഴാണ് തങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായതെന്നാണ് യുവതികള്‍ പറയുന്നത്. സജിന്റെ ഒരു ലോ ബഡ്ജറ്റ്

More »

ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലെത്തി മുകേഷ് അമ്മയോട് മോശമായി പെരുമാറി, അവര്‍ അടിച്ചു പുറത്താക്കിയെന്ന്
തിരുവനന്തപുരം : നടനും എംഎല്‍എയുമായ മുകേഷിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സന്ധ്യയാണ് പുതിയ ആരോപണവുമായി മുകേഷിനെതിരെ രംഗത്തെത്തിയത്. തന്റെ സുഹൃത്തായ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലെത്തി മുകേഷ് മോശമായി പെരുമാറിയെന്നും അവിടെ നിന്ന് അവര്‍ അടിച്ച് പുറത്താക്കിയെന്നും സന്ധ്യ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി. 'എന്റെ സുഹൃത്തായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ മേല്‍വിലാസം കണ്ടെത്തി അവരുടെ വീട്ടിലെത്തി. അന്ന് സുഹൃത്തിന്റെ അമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സുഹൃത്ത് പുറത്തായിരുന്നു. ആ സമയത്ത് മുകേഷ് അമ്മയോട് മോശമായി പെരുമാറി'- സന്ധ്യ വെളിപ്പെടുത്തി. സിനിമ മേഖലയില്‍ വച്ച് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചും സന്ധ്യ തുറന്നുപറഞ്ഞു. നേരത്തെ രണ്ടു വനിതകള്‍ മുകേഷിനെതിരെ ലൈംഗികാരോപണം

More »

'അച്ഛന്‍ ഇല്ലാത്ത അമ്മയ്ക്ക്'; കൊച്ചിയിലെ അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വച്ച് പ്രതിഷേധം
കൊച്ചിയിലെ അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വച്ച് ലോ കോളേജ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. 'അച്ഛന്‍ ഇല്ലാത്ത 'അമ്മ'യ്ക്ക്' എന്ന വാചകത്തോടെയാണ് റീത്ത് വച്ചത്. താര സംഘടനയുടെ ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, മുന്‍ ജനറല്‍ സെക്രട്ടറി, മുന്‍ എക്സ്ക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയെല്ലാം ലൈംഗികാരോപണങ്ങള്‍ വന്നിരുന്നു. സംഭവം പുറത്തുവന്നു ഒരാഴ്ചയായിട്ടും 'അമ്മ ' പ്രസിഡന്റ് മോഹന്‍ലാല്‍ യാതൊരു പ്രതികരണവും നടത്തിയില്ല. ഇതിനെതിരെ പലരും രംഗത്തുവന്നിരുന്നു. 'അമ്മ'യുടെ ഇന്ന് നടത്താനിരുന്ന എക്സിക്യൂട്ടീവ് യോ​ഗവും മാറ്റിവച്ചു. മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യമുള്ളതിനാലാണ് യോ​ഗം മാറ്റിവച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. എന്നാല്‍ സംഘടനയ്ക്കുള്ളില്‍

More »

സംവിധായകന്‍ തുളസീദാസിനെതിരെ 'മീ ടു' വെളിപ്പെടുത്തലുമായി നടി ഗീത വിജയന്‍
സിനിമാ ഷൂട്ടിങ്ങിനിടെ സംവിധായകന്‍ തുളസീദാസ് മോശമായി പെരുമാറിയെന്നും പ്രതികരിച്ചതിന്റെ പേരില്‍ സിനിമയിലെ അവസരം നഷ്ടമായെന്നും നടി ഗീത വിജയന്‍. 1991ല്‍ ചാഞ്ചാട്ടം എന്ന‌ സിനിമയില്‍ അഭിനയിച്ചപ്പോഴാണ് മോശം അനുഭവം ഉണ്ടായത്. മുറിയില്‍ തട്ടി, റൂമിലെ ഫോണില്‍ വിളിച്ചു. ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും അവര്‍ പ്രതികരിച്ചു. അന്വേഷണസംഘം സമീപിച്ചാല്‍ ഇക്കാര്യങ്ങളെല്ലാം പറയുമെന്നും ഗീത പറഞ്ഞു. സിനിമയില്‍ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കാനുള്ള അവസരമാണു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ വന്നിരിക്കുന്നതെന്നും പ്രതികരിച്ചതിന്റെ പേരില്‍ സിനിമയിലെ അവസരം നഷ്ടമായിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. '1991ല്‍ സിനിമയില്‍ പുതിയ ആളായി എത്തിയപ്പോള്‍ മോശമായ അനുഭവം ഉണ്ടായി. അപ്പോള്‍ തന്നെ പ്രതികരിച്ചു. നോ പറയേണ്ട സ്ഥലത്തു നോ പറഞ്ഞു. അതിനാല്‍ പലരുടെ കണ്ണിലും കരടായി. പ്രതികരിച്ചതിന്റെ പേരില്‍ അവസരങ്ങള്‍

More »

'അമ്മ ജോയിന്റ് സെക്രട്ടറി ബാബുരാജിനെതിരെ ലൈംഗിക പീഡന പരാതി
'അമ്മ'യുടെ ഭാരവാഹികള്‍ ഒന്നൊന്നായി വീഴുന്നു. ജനറല്‍ സെക്രട്ടറി സിദ്ദിഖിന് പിന്നാലെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെതിരെയും ലൈംഗിക പീഡന പരാതി. ബാബുരാജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തി. തിരക്കഥാകൃത്തും സംവിധായകനും ഉണ്ടെന്ന് പറഞ്ഞ് തന്നെ ആലുവയിലെ വീട്ടിലേക്ക് വിളിപ്പിച്ചു എന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറയുന്നത്. ബാബുരാജ് ചാന്‍സ് തരാമെന്ന് പറഞ്ഞ് വിളിച്ചു. ആലുവയില്‍ ഉള്ള വീട്ടില്‍ വരാന്‍ ആവശ്യപ്പെട്ടു. തിരക്കഥാകൃത്തും, സംവിധായകനും ആലുവയില്‍ ഉള്ള വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചു. മുഴുനീള കഥാപത്രമാണ് എന്നായിരുന്നു വാഗ്ദാനം. റെസ്റ്റ് ചെയ്യാന്‍ തന്ന മുറിയില്‍ അതിക്രമിച്ച് കയറി കതക് അടച്ചു. ബലമായി ലൈംഗികമായി പീഡിപ്പിച്ചു. നിരവധി പെണ്‍ക്കുട്ടികള്‍ ബാബുരാജിന്റെ കെണിയില്‍ വീണിട്ടുണ്ട്. പലരും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാത്തത് എന്നാണ് യുവതി പറയുന്നത്.

More »

റൂമിലേക്ക് പല തവണ വിളിച്ചു ; മുകേഷിനെതിരെ ലൈംഗികാരോപണവുമായി ടെസ് ജോസഫ്
കൊച്ചി : നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ വീണ്ടും ലൈംഗികാരോപണം. കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് ആണ് ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. നിയമം അധികാരമുളളവര്‍ക്ക് വേണ്ടി മാത്രമെന്ന് ടെസ് ജോസഫ് പറഞ്ഞു. ടെസ് ജോസഫ് മുകേഷിനെതിരെ നേരത്തെയും ആരോപണവുമായി രംഗത്തെത്തിയിരുന്നു. ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച് മുകേഷ് അതിരുവിട്ട് പെരുമാറാന്‍ ശ്രമിച്ചു എന്നാണ് ടെസ് ജോസഫ് വെളിപ്പെടുത്തിയത്. സൂര്യ ടിവിയില്‍ നടന്ന കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് തനിക്ക് ഇത്തരമൊരു അനുഭവമുണ്ടായതെന്നായിരുന്നു ടെസ് ജോസഫ് വെളിപ്പെടുത്തിയത് . തനിക്കന്ന് 20 വയസാണ് ​‍​‍ . ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ച് തന്നെ ശല്യപ്പെടുത്തി. മാത്രമല്ല മുകേഷിന്റെ മുറിയ്‌ക്ക് സമീപത്തേയ്‌ക്ക് തന്നെ മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. തന്റെ റൂമിലേക്ക് മുകേഷ് പല തവണ വിളിച്ചതായും ടെസ് വെളിപ്പെടുത്തി.

More »

നടന്‍ സുധീഷിനും ഇടവേള ബാബുവിനുമെതിരെ വെളിപ്പെടുത്തലുമായി നടി
നടന്‍ സധീഷ്, ഇടവേള ബാബു എന്നിവര്‍ക്കെതിരെ ആരോപണങ്ങളുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയ ജുബിത. ഒരുമിച്ച് യാത്ര ചെയ്യാം, ടൂര്‍ പോകാമെന്ന് എന്നൊക്കെ പറഞ്ഞ് സുധീഷ് വിളിച്ചു എന്നായിരുന്നു ജുബിതയുടെ ആരോപണം. എന്നാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നുമാണ് സുധീഷിന്റെ പ്രതികരണം. ഞാന്‍ ചെയ്യാത്തൊരു കാര്യമാണ്. മാനം നഷ്ടപ്പെടുന്ന കാര്യമാണ്. നിയമനപടികളുമായി മുന്നോട്ട് പോകണമെന്നതിനെ സംബന്ധിച്ച് ആലോചിക്കാനുണ്ട് എന്നാണ് സുധീഷ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സുധീഷ് കള്ളം പറയുകയാണ് എന്നാണ് ജുബിത മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്. സുധീഷ് നന്നായി കളവ് പറയുന്ന വ്യക്തിയാണ്. അദ്ദേഹം പറഞ്ഞ കാര്യം മാത്രമാണ് ഞാന്‍ പറഞ്ഞത്. സുധീഷിനെ കുറിച്ച് ഇല്ലാത്ത കാര്യമല്ല പറഞ്ഞത്. എന്റെ മനസ് വേദനിച്ചത് കൊണ്ടാണ് ഇപ്പോഴും ഓര്‍ത്തിരിക്കുന്നത്. എനിക്ക് കളവ് പറഞ്ഞ് ഒന്നും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions