രഞ്ജിത്ത് മോശമായി പെരുമാറിയിട്ടുണ്ട്; ഞാന്‍ സാക്ഷിയാണ്; എഴുത്തുകാരി കെആര്‍ മീരക്കും അറിയാം- സംവിധായകന്‍ ജോഷി ജോസഫ്
ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകനും നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചിരുന്നു. പലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ മോശമായി പെരുമാറി എന്നാണ് ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ വെളിപ്പെടുത്തലിന് പിന്നാലെ ആരോപണം നിഷേധിച്ച് രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ശ്രീലേഖയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോക്യുമെന്‍ററി സംവിധായകന്‍ ജോഷി ജോസഫ്. കൊച്ചിയില്‍ വച്ചാണ് സംഭവം നടന്നതെന്നും സംവിധായകന്‍ രഞ്ജിത്തില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് ശ്രീലേഖ തന്നോട് പറഞ്ഞെന്നും താന്‍ സാക്ഷിയാണെന്നും എവിടെ വേണമെങ്കിലും പറയാന്‍ തയ്യാറാണെന്നും ജോഷി വെളിപ്പെടുത്തി. അക്കാലത്ത് തന്നെ സാമൂഹ്യപ്രവര്‍ത്തകനായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയോടും എഴുത്തുകാരി കെ ആര്‍ മീരയോടും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ജോഷി ജോസഫ്
More »
ഷൂട്ടിംഗിനിടയില്‍ പരിക്കേറ്റു ; 5.75 കോടി ആവശ്യപ്പെട്ട് മഞ്ജുവാര്യര്‍ക്കെതിരേ നടിയുടെ നോട്ടീസ്
കൊച്ചി : നിര്‍മ്മിച്ച സിനിമ റിലീസാകുന്ന ദിവസം തന്നെ നടി മഞ്ജുവാര്യര്‍ക്ക് എതിരെ മറ്റൊരു നടിയുടെ നിയമനടപടി. ഫൂട്ടേജ് സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റ സിനിമയിലെ നടി ശീതള്‍ തമ്പി അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഷൂട്ടിംഗിനിടയില്‍ ശീതളിന്റെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് അഞ്ചു മാസത്തിനുള്ളില്‍ 5.75 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. നിര്‍മ്മാതാവായ മഞ്ജുവിനും മൂവിബക്കറ്റിലെ പാര്‍ട്ണര്‍ ബിനീഷ് ചന്ദ്രനും എതിരേയാണ് നോട്ടീസ് നല്‍കിയത്.
പ്രൊഡക്ഷന്‍ ഹൗസായ മൂവി ബക്കറ്റില്‍ മഞ്ജുവിന് പങ്കാളിത്തമുണ്ട്. 2023 മെയ് 20 മുതല്‍ 19 ദിവസമായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ജൂണ്‍ 9 ന് ചിമ്മിനി വരത്തില്‍ നടന്ന സംഘട്ടന ചിത്രീകരണത്തില്‍ നടി അഞ്ചടി താഴ്ചയിലേക്കു ചാടുന്ന രംഗം ചിത്രീകരിച്ചിരുന്നു. ചാടി വീഴുന്നിടത്ത് ഫോം ബെഡ്ഡ് വിരിച്ചിരുന്നെങ്കിലും ആദ്യ ചാട്ടത്തില്‍ തന്നെ ആ ബെഡ്
More »
ദിലീപ് കേസില്‍ പ്രതികരിച്ചതിനാല്‍ എനിക്കും അവസരം നഷ്ടമായി, : ജോയ് മാത്യു
ദിലീപ് കേസില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് തനിക്കും അവസരം നഷ്ടമായി എന്ന് ജോയ് മാത്യു. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടാകാമെന്ന് പറഞ്ഞ് സംസാരിക്കവെയാണ് തനിക്കും അവസരങ്ങള്‍ നഷ്ടപ്പെട്ടതായി ജോയ് മാത്യു പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയതിനെ താരം വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
രാഷ്ട്രീയത്തില്‍ എന്നതു പോലെ സിനിമാ മേഖലയിലും പല തട്ടുകളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാകാം. ദിലീപ് കേസില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് തനിക്കും അവസരം നഷ്ടമായി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒളിച്ചു വച്ച വിവരങ്ങള്‍ എല്ലാം പുറത്തു വരും.
റിപ്പോര്‍ട്ട് പുറത്തുവന്നതോടെ എല്ലാവരും മോശക്കാരാണെന്ന പ്രതീതിയായിട്ടുണ്ട്. ഇതിന് എങ്ങനെ പരിഹാരം കാണണമെന്ന് അമ്മ ചര്‍ച്ച ചെയ്യും. സിനിമ മേഖലയിലെ സ്ത്രീകള്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടണം. നാലര വര്‍ഷം റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചത് സര്‍ക്കാര്‍ ചെയ്ത
More »
ചവറ്റുകൊട്ടയില്‍ കളയേണ്ട വസ്തു..; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ചു തനുശ്രീ ദത്ത
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ്- തെന്നിന്ത്യന്‍ നടി തനുശ്രീ ദത്ത. ഒരു ഉപകാരവുമില്ലാത്ത റിപ്പോര്‍ട്ടാണിത് എന്നാണ് തനുശ്രീ ദത്ത പറയുന്നത്. ഈ കമ്മിറ്റികളെ കുറിച്ചും റിപ്പോര്‍ട്ടുകളെ കുറിച്ചും തനിക്ക് മനസിലാവുന്നില്ല എന്നാണ് ന്യൂസ് 18ന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ തനുശ്രീ പറഞ്ഞത്.
അത് എല്ലാം ഉപയോഗശൂന്യമാണ് എന്നാണ് തോന്നുന്നത്. 2017ല്‍ നടന്ന ഒരു സംഭവത്തിനെ തുടര്‍ന്നുണ്ടായ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ അവര്‍ ഏഴ് വര്‍ഷം എടുത്തു എന്നാണ് തനുശ്രീ പറയുന്നത്. ജോലി സ്ഥലത്തെ ലൈംഗികാതിക്രമങ്ങള്‍ക്ക് എതിരെ രൂപീകരിച്ച വിമന്‍സ് ഗ്രീവന്‍സ് കമ്മിറ്റി എന്നറിയപ്പെട്ട കമ്മിറ്റിയെ കുറിച്ചും തനുശ്രീ ദത്ത പരാമര്‍ശിച്ചു.
ഈ പുതിയ റിപ്പോര്‍ട്ട് ശരിക്ക് എന്താണ് ഉദ്ദേശിക്കുന്നത്, പ്രതികളെ പിടികൂടി ശക്തമായ ക്രമസമാധാന സംവിധാനം ഏര്‍പ്പെടുത്തുക മാത്രമാണ് അവര്‍ ചെയ്യേണ്ടിയിരുന്നത്.
More »
യുകെയിലെ ആരാധകരെ നേരില്‍ കാണാന്‍ ടൊവിനോയും സുരഭി ലക്ഷ്മിയും മാഞ്ചസ്റ്ററിലേക്ക്
മാഞ്ചസ്റ്റര്‍ : യുകെയിലെ ആരാധകരെ നേരില്‍ കാണുന്നതിനും സിനിമാ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനുമായി മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങള്‍ ടൊവിനോ തോമസും സുരഭി ലക്ഷ്മിയും മാഞ്ചസ്റ്ററിലെത്തുന്നു. പുതിയ ചിത്രം എആര്‍എമ്മിന്റെ (അജയന്റെ രണ്ടാം മോഷണം) റിലീസിനു മുന്നോടിയായി ഫോറം സെന്ററില്‍ സെപ്റ്റംബര്‍ ഒന്നിനാണ് സിനിമാ അണിയറ പ്രവര്‍ത്തകര്‍ ഇംഗ്ലണ്ടിലെത്തുന്നത്. ഉച്ചയ്ക്കു ശേഷം രണ്ടുമണി മുതലായിരിക്കും സംഗമം.
സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശനം, സിനിമയിലെ പാട്ടുകളുടെ അവതരണം, സൗഹൃദസംഭാഷണം തുടങ്ങി ആരാധകര്‍ക്കു മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കുന്നതായിരിക്കും ഇവിടെ സംഘടിപ്പിക്കുന്ന പ്രീലോഞ്ച് മഹോല്‍സവം. ഗംഭീര സ്റ്റേജ് ഷോയും ഡിജെ പാര്‍ട്ടിയും ഒരുക്കുന്നുണ്ട്. പ്രവേശനം സൗജന്യം. ആദ്യം എത്തുന്നവര്‍ക്കായിരിക്കും മുന്‍ഗണന.
സംവിധായകന്‍ ജിതിന്‍ ലാല്‍, ആര്‍ജെ മിഥുന്‍ എന്നിവരും സംഘത്തിലുണ്ട്. മാജിക് ഫ്രെയിംസ്,
More »
എന്നെ മോളേ എന്ന് വിളിച്ചിരുന്ന ആ പ്രധാന നടന്‍ മോശമായി പെരുമാറി; പേര് ഉടന്‍ വെളിപ്പെടുത്തും- സോണിയ തിലകന്‍
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന് പിന്നാലെ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി അന്തരിച്ച നടന്‍ തിലകന്റെ മകള്‍ സോണിയ തിലകന്‍. തനിക്ക് സിനിമാക്കാരെ ഭയക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് എല്ലാവരെയും കണ്ടതെന്നും, തിലകന്‍ മരിച്ചതിന് ശേഷം മലയാള സിനിമയിലെ ഒരു പ്രധാന നടന്‍ തന്നെ വിളിച്ച് മോശമായി പെരുമാറാന്‍ ശ്രമിച്ചെന്നും സോണിയ തിലകന്‍ പറയുന്നു. പ്രധാന നടന്റെ പേര് ഉടന്‍ തന്നെ താന്‍ വെളിപ്പെടുത്തുമെന്നും സോണിയ കൂട്ടിചേര്‍ത്തു. സിനിമയ്ക്ക് പുറത്ത് നില്‍ക്കുന്ന താന്‍ നേരിട്ടത് ഇത്രത്തോളം ആണെങ്കില്‍ സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ നേരിട്ടത് ഭീകരമായിരിക്കും എന്നും സോണിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
അച്ഛന്‍ പറഞ്ഞ അറിവാണുള്ളത്. 2010-ലാണ് അച്ഛന്‍ ആദ്യമായി സിനിമയിലെ വിഷയങ്ങള്‍ പുറത്തുപറയുന്നത്. അച്ഛനുമായുള്ള പ്രശ്‌നം നടക്കുന്ന സമയത്ത് സംഘടനയുടെ മീറ്റിങ് നടക്കുമ്പോള്‍ ഏതാണ്ട് 62
More »
'ലൈഫും കരിയറും കളഞ്ഞിട്ടുള്ള കളിയാണ്'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് റിമ കല്ലിങ്കല്‍
മലയാള സിനിമയിലെ നടിമാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള ഞെട്ടിക്കുന്ന നിരവധി കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടിയും ഡബ്ല്യൂസിസി അംഗവുമായ റിമ കല്ലിങ്കല്‍.
'255 പേജുള്ള റിപ്പോര്‍ട്ടാണ്. വായിക്കും, പ്രതികരിക്കും. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സജസ്റ്റ് ചെയ്യുന്നത് എന്താണെന്ന് ഞങ്ങള്‍ക്ക് നോക്കണം. ഞങ്ങളും വായിച്ചിട്ടില്ല. ഞങ്ങള്‍ക്കും ഇപ്പോഴാണ് കിട്ടുന്നത്. ഞങ്ങളും നാല് കൊല്ലമായി ചോദിക്കുന്നതാണ്. കൃത്യമായി വായിച്ച്, എന്തായാലും ഞങ്ങള്‍ പ്രതികരിക്കും. റിപ്പോര്‍ട്ട് വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് പേരുടെ, ഒരുപാട് കൊല്ലത്തെ ചോരയും നീരുമാണ്. ലൈഫും കരിയറും കളഞ്ഞിട്ടുള്ള കളിയാണ്. ഒരുപാടൊരുപാട് സന്തോഷമുണ്ട്.'- റിമ കല്ലിങ്കല്‍ പറഞ്ഞു.
റിമയ്ക്ക്
More »
രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നു- മഞ്ജു വാര്യര്‍
മഞ്ജു വാര്യര്‍ക്കു കൈനിറയെ ചിത്രങ്ങളാണ് ഇപ്പോള്‍ . സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന 'ഫൂട്ടേജ്' ആണ് മഞ്ജുവിന്റെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ഡേറ്റ് ക്ലാഷ് മൂലം ഒഴിവാകേണ്ടി വന്ന സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യര്‍. മോഹന്‍ലാല്‍ ചിത്രം നേര്, മോഹന്‍ലാല്‍- ശോഭന- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന L360 എന്നീ ചിത്രങ്ങളില്‍ നിന്നും തനിക്ക് പിന്മാറേണ്ടി വന്നുവെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.
'നേര്, തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലാെരുങ്ങുന്ന സിനിമ, എന്നിവയൊക്കെ എനിക്ക് വിഷമത്തോടെയാണ് വേണ്ടെന്ന് വെക്കേണ്ടി വന്നത്.നേരത്തെ തമിഴ് സിനിമകള്‍ക്ക് വേണ്ടി ഡേറ്റ് കൊടുത്ത് പോയതു കൊണ്ട് തന്നെ ഇതൊന്നും ചെയ്യാന്‍ സാധിച്ചില്ല. തമിഴ് സംസാരിക്കുന്നത് എവിടെയെങ്കിലും കേട്ടാല്‍ ഞാന്‍ ചെവി കൂര്‍പ്പിക്കും.
അസുരന്‍ ഷൂട്ട് ചെയ്തത് കോവില്‍പെട്ടി എന്ന് പറയുന്ന സ്ഥലത്താണ്. ഞാന്‍
More »
WCC അംഗങ്ങള്‍ക്ക് മലയാള സിനിമയില്‍ അപ്രഖ്യാപിത വിലക്ക്- ഹേമ കമ്മീഷന്‍
വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (wcc) അംഗങ്ങള്‍ക്ക് മലയാള സിനിമയില്‍ അപ്രഖ്യാപിത വിലക്കുണ്ടെന്ന് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. പ്രശ്നങ്ങളും മറ്റും ചൂണ്ടികാണിച്ചാല്‍ പിന്നീട് നോട്ടപ്പുള്ളിയാവുമെന്നും, WCCയില്‍ അംഗത്വമെടുത്തതിന് ഒരു സിനിമയില്‍ നിന്നും പുറത്താക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാള സിനിമയിലെ പുരുഷ മേധാവിത്വവും, സ്ത്രീ വിരുദ്ധതയും തെളിവുകളുടെ അടിസ്ഥാനത്തില്‍ 233 പേജുകള്‍ ഉള്ള റിപ്പോര്‍ട്ടില്‍ വെളിപ്പെടുമ്പോള്‍ എന്തുകൊണ്ട് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന ശരിയായിരുന്നു എന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമായികൊണ്ടിരിക്കുന്നു.
കൂടാതെ ഐപിസി, പോഷ് ആക്ട് എന്നിവയനുസരിച്ച് കേസ് എടുക്കേണ്ട പല സംഭവങ്ങള്‍ ഉണ്ടായിരുന്നിട്ടും കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും അതിക്രമങ്ങള്‍ പുറത്തുപറയാത്തത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച്
More »