റിപ്പോര്‍ട്ടിനെ പേടിയില്ല- നാല് മണിക്കൂറോളം ഹേമ കമ്മിറ്റിയോട് സംസാരിച്ചിരുന്നെന്ന് മുകേഷ്
ഹേമ കമ്മിറ്റിയോട് താന്‍ നാല് മണിക്കൂറോളം സംസാരിച്ചതാണെന്നും റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ ഒന്നും സംഭവിക്കില്ലെന്നും നടനും എംഎല്‍എയുമായ മുകേഷ്. റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ ഒന്നും സംഭവിക്കില്ല. സിനിമ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണം എന്നാണ് മുകേഷ് പറയുന്നത്.
മുകേഷിനെതിരെയടക്കം മുമ്പ് ആരോപണം ഉയര്‍ന്നിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഓഗസ്റ്റിന് 17ന് പുറത്തുവിടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിന് തൊട്ടു മുമ്പേ വെള്ളിയാഴ്ച നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുമ്പ് കോടതിയെ സമീപിക്കാത്ത ഹര്‍ജിക്കാരിക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കുകയായിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ രൂപീകൃതമായ ഡബ്ലിയു സി സി യുടെ ആവശ്യപ്രകാരം 2017ല്‍ നിയോഗിക്കപ്പെട്ട സമിതി ആറ് മാസത്തിനകം പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം
More »
മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം; മേജര്‍ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയ കേസില്‍ സംവിധായകന്‍ മേജര്‍ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേജര്‍ രവി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
2016 മാര്‍ച്ച് 12ന് എറണാകുളത്തെ ഒരു ഹോട്ടലില്‍ നടന്ന പരിപാടിയിലായിരുന്നു മോശം പരാമര്‍ശം. ഹര്‍ജിക്കാരന്‍ ആര്‍മി ഓഫീസറും സെലിബ്രിറ്റിയുമാണ്. സാധാരണ മനുഷ്യര്‍ അവര്‍ പറയുന്നത് ശ്രദ്ധിക്കും. പ്രഭാഷണങ്ങളും പ്രസ്താവനകളും നടത്തുമ്പോള്‍ ശ്രദ്ധിക്കണം.
തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നിരപരാധിത്വം തെളിയിക്കാന്‍ വിചാരണ വേളയില്‍ ഹര്‍ജിക്കാരന് അവസരം ലഭിക്കും എന്നാണ് കോടതി പറഞ്ഞത്. പ്രസംഗത്തിന്റെ പേരില്‍ മജിസ്ട്രേറ്റ് ഇദ്ദേഹത്തിന്റെ പേരില്‍ അപകീര്‍ത്തി കേസ് എടുത്തത് കോടതി റദ്ദാക്കി. നിയമപരമായ വിലക്ക് മറികടന്നാണ് കേസ് എടുത്തതെന്ന്
More »
തന്റെ മൊഴിയുടെ ഉള്ളടക്കം അറിയണമെന്ന് നടി രഞ്ജിനി; ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകും
ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഇന്നും പുറത്തുവിടില്ല. നടി രഞ്ജിനി ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. അതേസമയം റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും കണ്ടിട്ട് പുറത്തുവിടാമെന്നും രഞ്ജിനി പറഞ്ഞു.
റിപ്പോര്‍ട്ടില്‍ തന്റെ മൊഴിയുടെ ഉള്ളടക്കം എന്താണെന്ന് അറിയാന്‍ തനിക്ക് അവകാശമുണ്ടെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. മൊഴി രഹസ്യമായിരിക്കുമെന്ന് കമ്മിറ്റി ഉറപ്പുതന്നിരുന്നു. അതുകൊണ്ടാണ് താന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചതെന്നും രഞ്ജിനി പറഞ്ഞു.
ഇന്ന് രാവിലെ 11ന് റിപ്പോര്‍ട്ട് പുറത്തുവിടും എന്നായിരുന്നു സംസ്‌കാരിക വകുപ്പ് ഔദ്യോഗികമായി അറിയിച്ചത്. വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ടിലെ 233 പേജ് കൈമാറാനായിരുന്നു സാംസ്‌കാരിക വകുപ്പിന്റെ തീരുമാനം. എന്നാല്‍ ഇന്നലെ രാത്രിയോടെ നടി രഞ്ജിനി തടസവാദവുമായി
More »
ദേശീയ അവാര്‍ഡ്: 'ആട്ടം' മികച്ച ചിത്രം; നടന്‍ ഋഷഭ് ഷെട്ടി, നടി നിത്യ മേനോനും മാനസിയും
70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് അടക്കം മൂന്ന് പുരസ്‌കാരങ്ങള്‍ നേടി ദേശീയതലത്തില്‍ തിളങ്ങിയിരിക്കുകയാണ് ‘ആട്ടം’. മികച്ച ജനപ്രിയ ചിത്രം ‘കാന്താര’ ആണ്. മികച്ച മലയാള സിനിമ ‘സൗദി വെള്ളയ്ക്ക’ നേടിയത്. മികച്ച നടനുള്ള പുരസ്‌കാരം കാന്താരയിലൂടെ ഋഷഭ് ഷെട്ടി സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യ മേനോനും മാനസി പരേഖും പങ്കിട്ടു.
2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. മലയാളത്തിന് അഭിമാനമായി 'ആട്ട'വും സൗദി വെള്ളക്കയും മാറി. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത 'ആട്ടം' മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി.
പുരസ്‌കാരങ്ങള്‍
നടന്‍ - റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി - നിത്യാ മേനോന്‍ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്സ്പ്രസ്)
സംവിധായകന്‍- സൂരജ് ആര്‍ ബര്‍ജാത്യ (ഊഞ്ചായി)
ജനപ്രിയ
More »
സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം; പൃഥ്വിരാജ് മികച്ച നടന്‍, ബ്ലെസി സംവിധായകന്‍, ആടുജീവിതത്തിന് 9 അവാര്‍ഡുകള്‍
തിരുവനന്തപുരം : ആടുജീവിതം 9 പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡി ഏറ്റവും മികച്ച നടനായി പൃഥ്വിരാജിനെയും നടിയായി ഉര്‍വ്വശി, ബീന ആര്‍ ചന്ദ്രന്‍ എന്നിവരേയും തെരഞ്ഞെടുത്തു. ബ്ലെസിയാണ് മികച്ച സംവിധായകന്‍ .വിജയരാഘവന്‍ മികച്ച സഹനടനുള്ള പുരസ്‌ക്കാരവും നേടി. മമ്മൂട്ടി നിര്‍മ്മിച്ച കാതല്‍ മികച്ച സിനിമയുമായി. ഒമ്പത് പുരസ്‌ക്കാരങ്ങളാണ് ആടുജീവിതം നേടിയെടുത്തത്. ഉള്ളൊഴുക്കും ഇരട്ടയുമാണ് കാതലുമാണ് പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ മറ്റു സിനിമകള്‍.
നടനും സംവിധായകനും പുറമേ മികച്ച അവലംബിത തിരക്കഥ, ജനപ്രിയചിത്രം, ഛായാഗ്രഹണം, മേക്കപ്പ്, ശബ്ദമിശ്രണം എന്നിങ്ങനെയുള്ള പുരസ്‌ക്കാരങ്ങളും ആടുജീവിതം നേടി. സിനിമയില്‍ പൃഥ്വിക്കൊപ്പം മികച്ച പ്രകടനം നടത്തിയ നടന്‍ ഗോകുല്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹമായി. ജിയോബേബി മമ്മൂട്ടിയെ നായകനാക്കി എടുത്ത കാതല്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌ക്കാരം
More »
ഏത് പ്രതിസന്ധി ഘട്ടത്തിലും കൂടെയുണ്ടാവുന്നയാളാണ് പാര്‍വതി- അന്ന ബെന്‍
ഏത് പ്രതിസന്ധിയിലും തന്റെ കൂടെ ഉണ്ടാവുന്ന സുഹൃത്തുക്കളില്‍ ഒരാളാണ് നടി പാര്‍വതി തിരുവോത്ത് എന്ന് നടി അന്ന ബെന്‍ . മാത്രമല്ല താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന വ്യക്തി കൂടിയാണ് പാര്‍വതി എന്നാണ് അന്ന പറയുന്നത്.
'മലയാള സിനിമയില്‍ ഏറ്റവും അടുത്ത സുഹൃത്ത് പാര്‍വതി തിരുവോത്ത് ആണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും കൂടെ ഉണ്ടാവുന്ന ഒരാളാണ് പാര്‍വതി. ഏതൊരു പ്രശ്‌നത്തിലും പാര്‍വതിയുടെ കൈയില്‍ പരിഹാരമുണ്ടാവും. ഞാന്‍ ഏറ്റവും അധികം ആരാധിക്കുന്നയാളാണ് പാര്‍വതി.'
ഒരു അഭിനേത്രി എന്ന നിലയിലും പാര്‍വതി എനിക്ക് അഭിമാനമാണ്- അന്ന ബെന്‍ പറഞ്ഞു. ആസിഫ് അലി, റോഷന്‍ മാത്യൂസ്, ദര്‍ശന രാജേന്ദ്രന്‍, റിമാ കല്ലിങ്കല്‍ തുടങ്ങിയവരും അടുത്ത സുഹൃത്തുക്കളാണ് എന്നാണ് അന്ന ഒരഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
'കൊട്ടുകാളി' എന്ന സിനിമയാണ് അന്നയുടെതായി റിലീസിന് ഒരുങ്ങുന്നത്. വിനോദ് രാജിന്റെ സംവിധാനത്തില്‍ അന്ന ബെന്നും സൂരിയും പ്രധാന
More »
ഹര്‍ജി തള്ളി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഒരാഴ്ചത്തെ സമയമാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അനുവദിച്ചിട്ടുള്ളത്. ജസ്റ്റീസ് വിജി അരുണാണ് ഹര്‍ജി തള്ളി വിധി പ്രസ്താവിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ച സമയം കോടതി അനുവദിച്ചിട്ടുണ്ട്. ഇതിനിടയില്‍ അപ്പീല്‍ ഹര്‍ജിയുമായി സജി പാറയില്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിന് ശേഷം പുറത്തുവരും. റിപ്പോര്‍ട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്.
കോടതി വിധി വന്നതോടെ
More »
ദുരഭിമാനക്കൊല: തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് നടന്‍ രഞ്ജിത്ത്
ദുരഭിമാനക്കൊല സംബന്ധിച്ച തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന ന്യായീകരണവുമായി നടന്‍ രഞ്ജിത്ത്. ദുരഭിമാനക്കൊലകളെ ന്യായീകരിച്ചിട്ടില്ലെന്ന് നടന്‍ പറഞ്ഞു. ദുരഭിമാനക്കൊലയെ ഒരാള്‍ക്ക് എങ്ങനെ ന്യായീകരിക്കാന്‍ സാധിക്കുമെന്നും തന്റെ പേരില്‍ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജമാണിക്യം, ചന്ദ്രോത്സവം, നാട്ടുരാജാവ് തുടങ്ങിയ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ നടനാണ് രഞ്ജിത്ത്. തന്റെ ഏറ്റവും പുതിയ ചിത്രം കവുണ്ടംപാളയത്തിന്റെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു നടന്‍റെ വിവാദ പ്രസ്താവന.
'മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാല്‍, എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അന്വേഷിക്കില്ലേ. കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിക്കും. അത്
More »
മോഹന്‍ലാലിനെതിരെ സൈന്യത്തിന് പരാതി കൊടുക്കുമെന്ന് ജാമ്യം കിട്ടിയ 'ചെകുത്താന്‍'
മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചത് ശരിയായില്ലെന്ന അഭിപ്രായത്തില്‍ ഉറച്ചു നിന്ന് യൂട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്സ്. മോഹന്‍ലാലിനെതിരെ തെറിവിലിയടക്കം അധിക്ഷേപം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ അജു അലക്സിന് ജാമ്യം ലഭിച്ചിരുന്നു. തിരുവല്ല പൊലീസ് ആണ് അജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്.
താരസംഘടനയായ 'അമ്മ' ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദിഖിന്റെ പരാതിയിലാണ് മോഹന്‍ലാലിനെ അപമാനിച്ചതിന് അജുവിനെതിരെ കേസ് എടുത്തത്. ജാമ്യം ലഭിച്ചതിന് ശേഷം നല്‍കിയ പ്രതികരണത്തിലാണ് മോഹന്‍ലാലിനെതിരെയുള്ള ആരോപണങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി അജു അലക്സ് പറഞ്ഞത്.
'അഭിപ്രായങ്ങള്‍ ഇനിയും തുറന്നു പറയും. മോഹന്‍ലാല്‍ വയനാട് പോയത് ശരിയായില്ല. ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് വേണ്ടത്. സൈന്യത്തിന്റെ വിലപ്പെട്ട സമയം മോഹന്‍ലാല്‍ കളഞ്ഞു. മോഹന്‍ലാലിന് എതിരെ സൈന്യത്തിന് തന്നെ പരാതി കൊടുക്കും'' എന്നാണ് അജു
More »