സിനിമ

പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവില്‍
പോക്സോ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലെന്ന് പൊലീസ്. കേസെടുത്തതിന് പിന്നാലെ നടന്‍ ഒളിവില്‍പ്പോവുകയായിരുന്നുവെന്ന് കസബ പൊലീസ് പറഞ്ഞു. താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. എവിടെയാണ് ഒളിവിലെന്നതുസംബന്ധിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. അന്വേഷണം തുടരുന്നതിനിടെ ജയചന്ദ്രന്‍ കോഴിക്കോട് പോക്സോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ജൂലൈ 12ന് ജാമ്യാപേക്ഷ തള്ളി. പിന്നീട് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി നടന്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയില്‍ അടുത്തയാഴ്ചയാണ് വാദംകേള്‍ക്കല്‍. അതുവരെ മുങ്ങി നടക്കുകയാണ് താരത്തിന്റെ ശ്രമമെന്ന് കരുതപ്പെടുന്നു.

More »

'എന്നെ തേച്ചൊട്ടിച്ചു', നടന്‍ ഷൈന്‍ ടോം ചാക്കോയുമായി വേര്‍പിരിഞ്ഞുവെന്ന് തനൂജ
നടന്‍ ഷൈന്‍ ടോം ചാക്കോയുമായി വേര്‍പിരിഞ്ഞുവെന്ന് വ്യക്തമാക്കി മോഡല്‍ തനൂജ. സോഷ്യല്‍ മീഡിയ ലൈവില്‍ എത്തിയാണ് പ്രണയ തകര്‍ച്ചയെ കുറിച്ച് തനൂജ വ്യക്തമാക്കിയത്. തന്നെ തേച്ചൊട്ടിച്ചു, ആരെയും വിശ്വസിക്കരുത്, ഫോട്ടോ ഫ്രെയിം എറിഞ്ഞ് പൊട്ടിച്ചു എന്നൊക്ക തനൂജ ലൈവില്‍ പറയുന്നുണ്ടെങ്കിലും, ഷൈന്‍ തന്നെ ചതിച്ചിട്ടില്ലെന്നും തനൂജ വ്യക്തമാക്കുന്നുണ്ട്. ഒരു സ്ഥലത്ത് തുടരാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ സ്വയം ഒഴിവാകുന്നതാണ് നല്ലതെന്നും തനൂജ പറഞ്ഞു. തനൂജയുടെ വാക്കുകള്‍ : എനിക്ക് അതിനെ കുറിച്ച് ഒന്നും പറയാനില്ല. ആ ടോപ്പിക്ക് ഞാന്‍ വിട്ടതാണ്. ആള് ആളുടെ വൈബില്‍ നല്ല പോലെ പോകുന്നുണ്ട്. ഹാപ്പിയാണ്. ഞാന്‍ എന്റെ കാര്യങ്ങളും നോക്കി മുന്നോട്ടുപോകുന്നു. ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ പറ്റില്ല. ഒരുപാട് ഞാന്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ ഒന്നും എന്നെ സമ്മതിക്കുന്നില്ല. എനിക്ക് അതു പല്ല് കുത്തി നാറ്റിക്കാന്‍

More »

വിശ്വശാന്തി ഫൗണ്ടേഷന്‍ വക മൂന്ന് കോടി, മുണ്ടക്കൈ സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കും- മോഹന്‍ലാല്‍
വയനാടിനായി മൂന്ന് കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് നടനും ലഫ്റ്റനന്റ് കേണലുമായ മോഹന്‍ലാല്‍. താരത്തിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വഴിയാണ് മൂന്ന് കോടി രൂപയുടെ പുനരുദ്ധാരണം നടപ്പിലാക്കുക. കൂടാതെ മുണ്ടക്കൈ സ്‌കൂള്‍ എല്‍.പി സ്‌കൂള്‍ പുനര്‍നിര്‍മിക്കുമെന്നും മോഹന്‍ലാല്‍ അറിയിച്ചു. വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മോഹന്‍ലാല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ അഭിനന്ദിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ സംസാരിച്ചത്. ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇന്നലെ 25 ലക്ഷം രൂപ മോഹന്‍ലാല്‍ വ്യക്തിപരമായി നല്‍കിയിരുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന നല്‍കിയത്. മോഹന്‍ലാലിന്റെ വാക്കുകള്‍ : വാര്‍ത്തകളിലൂടെയാണ്

More »

വയനാടിന് സഹായ ഹസ്തവുമായി താര പ്രമുഖര്‍
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സഹായഹസ്തവുമായി താര പ്രമുഖര്‍. സൂര്യയും ജ്യോതികയും കാര്‍ത്തിയും 50 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുന്നത്. ഇവരുടെ മാനേജേഴ്‌സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 35 ലക്ഷം രൂപയും മറ്റ് സഹായങ്ങളുമാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് നല്‍കിയിരിക്കുന്നത്. ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. വയനാടിന് കൈത്താങ്ങായി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ വഴി മറ്റ് സഹായങ്ങളും വയനാടിനായി മമ്മൂട്ടി എത്തിക്കുന്നുണ്ട്. വയനാടിന് കൈത്താങ്ങായി രശ്മിക മന്ദാന 10 ലക്ഷം സഹായധനം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്‍ ചിയാന്‍ വിക്രവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നല്‍കി മുന്നോട്ട് വന്നിരുന്നു.

More »

പുതിയ റിലീസുകളും പ്രഖ്യാപനങ്ങളും ആഘോഷങ്ങളും റദ്ദാക്കി മലയാള സിനിമാലോകം
വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിലീസുകളും പ്രഖ്യാപനങ്ങളും ആഘോഷങ്ങളും റദ്ദാക്കി മലയാള സിനിമ. വയനാട്ടിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തങ്ങളുടെ പുതിയ സിനിമയുടെ അപ്‌ഡേറ്റ് പ്രഖ്യാപനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചു. ടൊവിനോ തോമസ് നായകനാകുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റ് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പോസ്റ്റ് ചെയ്യാനായിരുന്നു നിര്‍മ്മാതാക്കള്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ദുഃഖ സൂചകമായി, വൈകിട്ട് 5 മണിക്ക് നിശ്ചയിച്ചിരുന്ന സിനിമാ അപ്‌ഡേറ്റ് പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി നിര്‍മ്മാതാവ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. മഞ്ജു വാര്യരും വിശാഖ് നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഫൂട്ടേജിന്റെ' നിര്‍മ്മാതാക്കള്‍ വയനാട് ദുരന്തത്തെ തുടര്‍ന്ന്

More »

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പാഴായി പോകുന്നത് ദയനീയം, ദയവായി പരിഗണിക്കുക: രചന നാരായണന്‍കുട്ടി
മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ട് പാഴായി പോകുന്നത് ദയനീയമാണെന്ന് നടി രചന നാരായണന്‍കുട്ടി. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെ കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന സുപ്രധാന രേഖയാണ് മാധവ് ഗാഡ്ഗില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ഭാവി തലമുറയ്ക്കായി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും രചന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രചന നാരായണന്‍കുട്ടിയുടെ കുറിപ്പ് : ശ്രീ മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദഗ്ധരുടെ അഭിപ്രായം സ്വീകരിച്ച് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അതെല്ലാം പാഴായി പോകുന്നത് ദയനീയമാണ്. ദയവായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കുക. പശ്ചിമഘട്ടത്തെ കുറിച്ചുള്ള ശ്രീ മാധവ് ഗാഡ്ഗില്‍ കമ്മിഷന്‍

More »

വയനാടിനായി കൈകോര്‍ത്ത് നടി നിഖില വിമല്; രാത്രിയും വളണ്ടിയറായി കളക്ഷന്‍ സെന്ററില്‍
വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നടി നിഖില വിമല്‍. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന തളിപ്പറമ്പ് കളക്ഷന്‍ സെന്ററിലാണ് നിഖില വളണ്ടിയര്‍ ആയി പ്രവര്‍ത്തിക്കുന്നത്. രാത്രി ഏറെ വൈകിയിട്ടും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങളില്‍ നിഖില പങ്കാളിയായി. സജീവമായി പ്രവര്‍ത്തിക്കുന്ന താരത്തിന്റെ വീഡിയോ ഡിവൈഎഫ്ഐ ഔദ്യോഗിക പേജില്‍ പങ്കുവച്ചു. നിഖിലയെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. പ്രാര്‍ഥനയിലും പോസ്റ്റിലും മാത്രം ഒതുങ്ങാതെ നേരിട്ടിറങ്ങി പ്രവര്‍ത്തിക്കാന്‍ നിഖില കാണിച്ച മനസ് കയ്യടി അര്‍ഹിക്കുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് എത്തുന്നത്. മറ്റുള്ളവര്‍ക്ക് മാതൃകയാണ് നിഖിലയുടെ ഈ പ്രവര്‍ത്തികളെന്നും ചിലര്‍ കമന്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് നിഖില വിമല്‍. നിലപാടുകളും രാഷ്ട്രീയവും

More »

പ്രണയ നൈരാശ്യം മൂലം അമ്മ ആത്മഹത്യ ചെയ്‌തെന്ന് എന്റെ മകള്‍ കേള്‍ക്കാനിടവരരുത്- ആര്യ
മലയാളികള്‍ക്ക് സുപരിചിതയായ നടിയും അവതാരികയുമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യക്ക് പ്രശസ്തി കിട്ടുന്നത്. പിന്നീട് ബിഗ് ബോസിലും മത്സരാര്‍ത്ഥിയായി ആര്യ എത്തിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിന് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ആര്യ. ജീവിതത്തിലുണ്ടായ ബ്രേക്കപ്പ് തന്നെ വിഷാദത്തിലാക്കിയെന്നും, അതില്‍ നിന്നും പുറത്ത് കടക്കാന്‍ കഷ്ടപ്പെട്ടെന്നും പറഞ്ഞ ആര്യ, തനിക്ക് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നതയായും തുറന്നുപറഞ്ഞു. 'ഡിപ്രഷന്‍ വന്ന സമയത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. സ്ലീപ്പിംഗ് പില്‍സ് കഴിച്ചു. ആത്മഹത്യാ ചിന്തയായിരുന്നു. അതില്‍ നിന്നും എന്നെ പുറത്തേക്ക് കൊണ്ടു വന്നത് മകളാണ്. അത്രയും വേദനയില്‍ നില്‍ക്കുമ്പോള്‍ എങ്ങനെ ഇതില്‍ നിന്നും പുറത്തു കടക്കാം, ഈ വേദന എങ്ങനെ കളയാം എന്നുള്ളത് മാത്രമേ ചിന്തിക്കൂ. അപ്പോള്‍ ചത്തു കളയാം എന്ന ഓപ്ഷനേ മുന്നില്‍ കാണൂ. ലോക്ക്ഡൗണിന്റെ സമയത്താണ്

More »

കാസ്റ്റിംഗ് കൗച്ചിന് ഓക്കെ പറഞ്ഞിരുന്നേല്‍ ഞാനിന്ന് നയന്‍താരയേക്കാളും വലിയ നടിയായേനെ- നിമിഷ ബിജോ
സിനിമാ- സീരിയല്‍ രംഗത്തും മറ്റും സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് കാസ്റ്റിംഗ് കൗച്ച്. നിരവധി താരങ്ങള്‍ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ റീലുകളിലൂടെ ശ്രദ്ധേയയായ നിമിഷ ബിജോ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. 'എനിക്ക് വിളി വന്നിട്ടുണ്ട്, ചോദിച്ചിട്ടും ഉണ്ട്. ആ കാസ്റ്റിംഗ് കൗച്ച് ഞാന്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ ഞാനിന്ന് നയന്‍താരയേക്കാളും വലിയ നടിയായേനെ. ഞാന്‍ ചെയ്തതെല്ലാം ലോ ബജറ്റ് സിനിമകളായിരുന്നു. എല്ലാവരും സഹകരിച്ച്, ഉള്ള പൈസ വച്ച് ചെയ്യുന്ന കുഞ്ഞ് സിനിമകളായിരുന്നു. വലിയ സിനിമകളിലേക്ക് എന്നെ വിളിച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് ചോദിച്ചിട്ടുമുണ്ട്. പക്ഷെ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഞാന്‍ ഒഴിവാക്കി വിട്ടു. കാസ്റ്റിംഗ് കൗച്ചിന് വഴങ്ങിയിരുന്നുവെങ്കില്‍ എന്റെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions