സിനിമ

കാരവാനില്‍ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; മലയാള സിനിമ സെറ്റിലെ ദുരനുഭവം വെളിപ്പെടുത്തി രാധിക ശരത്കുമാര്‍
മലയാള സിനിമ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി ഇതെന്നിന്ത്യന്‍ നടി രാധിക ശരത് കുമാര്‍. ഒരു മലയാള സിനിമ സെറ്റില്‍ കാരവാനില്‍ നടിമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി പുരുഷന്മാര്‍ അത് ആസ്വദിക്കുന്നത് കണ്ടെന്നാണ് രാധിക ശരത് കുമാര്‍ വെളിപ്പെടുത്തിയത്. നടിമാരുടെ ദൃശ്യങ്ങളടങ്ങിയ ഫോള്‍ഡറുകള്‍ പോലുമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. വട്ടംകൂടിയിരുന്ന് പുരുഷന്മാര്‍ കാരവാനിനകത്തെ നടിമാരുടെ നഗ്നദൃശ്യങ്ങള്‍ ആസ്വദിക്കുന്നത് കണ്ടതോടെ ശക്തമായി പ്രതികരിച്ചെന്ന് രാധിക ശരത്കുമാര്‍ പറയുന്നു. ചെരിപ്പൂരി അടിക്കുമെന്ന് അവരോട് പറഞ്ഞു. പിന്നീട് ഭയം കാരണം കാരവന്‍ ഉപയോഗിച്ചില്ല. ഹോട്ടലില്‍ പോയാണ് വസ്ത്രം മാറിയതെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 'ലൊക്കേഷനില്‍ കുറച്ച് പുരുഷന്മാരിരുന്ന് മൊബെെലില്‍ വീഡിയോ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. ഒരാളെ വിളിച്ച് കാര്യം

More »

ഞാന്‍ നിരപരാധിയാണെന്നു എനിക്ക് ബോധ്യമുണ്ട്- ജയസൂര്യ
തനിക് നേരെ വരുന്ന ഈ പ്രശ്നങ്ങളിലേക്ക് തത്കാലം തലയിടാന്‍ സമയമില്ല എന്നും വലിയൊരു സിനിമയുടെ അണിയറിയിലാണ് എന്നും ജയസൂര്യ. മലയാള സിനിമയിലെ ഏറ്റവും വലിയ മുതല്‍മുടക്കില്‍ വരുന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്നു - സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ എന്നെ ഒതുക്കാന്‍ പലരും നോക്കിയിട്ടുണ്ട്. എന്റെ കഠിന അധ്വാനം കൊണ്ടാണ് എനിക്ക് ഈ റോള്‍ ലഭിച്ചത്....! 10ഓളം ഭാഷകളില്‍ ഇറങ്ങാന്‍ പോകുന്ന ഈ സിനിമയുടെ - വര്‍ക്കിന്‌ വേണ്ടി അമേരിക്കയിലാണ്. സിനിമയുടെ വര്‍ക്ക്‌ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങും..! ഞാന്‍ നിരപരാധിയാണെന്നു എനിക്ക് ബോധ്യമുണ്ട്.... അത് ഉടനെ മനസിലാവും...! ഞാന്‍ സിനിമയുടെ ഭാഗമാവരുത് എന്നും സിനിമയില്‍ അഭിനയിപ്പിക്കരുതെന്നും എന്നും പറഞ്ഞു.... പ്രൊഡ്യൂസര്‍ക്ക്‌ വരെ തുടക്കം മുതലേ ഭീഷണി കോളുകള്‍ വന്നിരുന്നു..! എന്നിട്ടിം എന്റെ കൂടെ നിന്നും .... എനിക്ക് ധൈര്യം തന്നതും പ്രൊഡ്യൂസര്‍ ഗോപലേട്ടന്‍ എന്റെ കൂടെ

More »

മലയാള സിനിമയില്‍ നിന്നും തനിക്കും കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വൈശാലി നായിക
മലയാള സിനിമയില്‍ നിന്നും തനിക്കും കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വൈശാലി, 'ഞാന്‍ ഗന്ധര്‍വ്വന്‍' ചിത്രത്തിലെ നായിക സുപര്‍ണ ആനന്ദ്. കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായതു കൊണ്ടാണ് തനിക്ക് സിനിമ ഉപേക്ഷിക്കേണ്ടി വന്നത് എന്നാണ് സുപര്‍ണ പ്രതികരിക്കുന്നത്. വൈശാലി, ഞാന്‍ ഗന്ധര്‍വ്വന്‍ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ നടിയാണ് സുപര്‍ണ. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പ്രവണതകള്‍ അന്നേ സിനിമയിലുണ്ട്. ഉപദ്രവിച്ചവരുടെ പേര് പുറത്ത് പറയാന്‍ നടിമാര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ കേസ് എടുത്തിട്ട് പോലും എംഎല്‍എ സ്ഥാനത്ത് തുടരുന്ന മുകേഷിന്റെ നടപടി പരിഹാസ്യമാണ്. മുകേഷ് പദവി ഒഴിയണമെന്നും സുപര്‍ണ വ്യക്തമാക്കി. മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനം അമ്പരിപ്പിക്കുന്നു. പരാജയമായതു കൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്ക്കേണ്ടി വന്നത്. എല്ലാവരെയും ഉള്‍ക്കൊണ്ട്

More »

ജയസൂര്യക്കെതിരെ വീണ്ടും ലൈംഗികപീഡന കേസ്; ജാമ്യമില്ലാ വകുപ്പും ചുമത്തി, താരം അമേരിക്കയില്‍
നടന്‍ ജയസൂര്യയ്‌ക്കെതിരെ രണ്ടാമതൊരു ലൈംഗിക പീഡന പരാതിയില്‍കൂടി കേസെടുത്തു. തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് ജയസൂര്യ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. തിരുവനന്തപുരം സ്വദേശിനിയായ നടി കരമന പൊലീസിന് നല്‍കിയ പരാതി തൊടുപുഴ പോലീസിന് കൈമാറി. ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. നേരത്തെ ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. സെക്രട്ടേറിയറ്റില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ വാഷ്‌റൂമിന് സമീപം വെച്ച് ലൈംഗികാതിക്രമത്തിനിരയായെന്ന കൊച്ചി സ്വദേശിനിയുടെ പരാതിയിലാണ് ആദ്യ കേസ്. ഐപിസി 354, 354 എ, 509 വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്. ഈ നടിയുടെ പരാതിയില്‍ ജയസൂര്യയെ കൂടാതെ നടനും

More »

'നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് രേവതിക്ക് അയച്ചുകൊടുത്തു'; വെളിപ്പെടുത്തലുമായി യുവാവ്
രഞ്ജിത്തിനെതിരെ ലൈംഗികാരോപണ പരാതിയുമായി രംഗത്തുവന്ന യുവാവ് ഡബ്ലിയു സി സി അംഗമായ നടി രേവതിക്കെതിരെയും ആരോപണം ഉന്നയിച്ചു. 2012-ല്‍ ബംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവാവ് പരാതിയില്‍ പറയുന്നത്. തന്നെ വിവസ്ത്രനാക്കിയ ശേഷം തന്റെ നഗ്നചിത്രങ്ങന്‍ രഞ്ജിത്ത് എടുത്തുവെന്നും, ഇത് കാമുകിക്ക് അയച്ചുകൊടുക്കുമെന്നും രഞ്ജിത്ത് പറഞ്ഞിരുന്നുവെന്ന് യുവാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താന്‍ റൂമില്‍ എത്തിയപ്പോള്‍ രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും തന്റെ നഗ്‌ന ഫോട്ടോ എടുത്തിട്ട് ആര്‍ക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ നടി രേവതിക്കാണ്, രേവതിക്ക് നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞെന്നും യുവാവ് വെളിപ്പെടുത്തുന്നു. എന്നാല്‍ യുവാവിന്റെ വെളിപ്പെടുത്തലില്‍ രേവതി പ്രതികരണമൊന്നും അറിയിച്ചിട്ടില്ല. 'സംവിധായകന്‍

More »

പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിക്കാനൊരുങ്ങുന്നു; ആദ്യ പടി തുടങ്ങി സര്‍ക്കാര്‍
യുകെയില്‍ പൊതു സ്ഥലത്തെ പുകവലി കര്‍ശനമായി നിരോധിക്കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍. കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പബ്ബിനു പുറത്തും ഔട്ട് ഡോര്‍ റെസ്‌റ്റോറന്റുകളിലും ആശുപത്രി സമീപങ്ങളിലും യൂണിവേഴ്‌സിറ്റി സമീപവും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പുകവലി നിരോധനം കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ടുബാക്കോ ആന്റ് വേപ്‌സ് ബില്ലിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി വരികയാണ്. 2009 ജനുവരിയ്ക്ക് ശേഷം ജനിച്ചവര്‍ക്ക് പുകയില വില്‍പ്പന നിരോധിച്ചത് ഉള്‍പ്പെടെ കാര്യങ്ങള്‍ നടപ്പാവുകയാണ്. പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിയമമായില്ല. എന്നാല്‍ എല്ലാത്തിനും നല്ലതും ചീത്തയും വശമെന്ന പോലെ ഇതിലും സര്‍ക്കാരിനെതിരെ വിമര്‍ശനമുയരുന്നുണ്ട്. കര്‍ശനമായ പുകവലി നിരോധനം പബ്ബുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഹോസ്പിറ്റിലാറ്റി

More »

അംഗത്വം എടുക്കേണ്ട സംഘടനയായി 'അമ്മ' തോന്നിയിട്ടില്ല; ഐശ്വര്യ ലക്ഷ്മി
സിനിമാ മേഖല സ്ത്രീകളോട് ബഹുമാനത്തോടെ സംസാരിക്കുന്ന തൊഴിലിടമാകണം എന്നും അംഗത്വം എടുക്കേണ്ട സംഘടനയായി 'അമ്മ' തോന്നിയിട്ടില്ലെന്നും നടി ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയിലെ ലൈംഗിക അതിക്രമ പരാതികളില്‍ മാതൃകാപരമായ ശിക്ഷയുണ്ടാകണമെന്നും നടി പറഞ്ഞു. സിനിമാ മേഖല മെച്ചപ്പെടണമെന്ന പ്രതിബദ്ധതയുള്ളവര്‍ നേതൃത്വത്തില്‍ എത്തണം. തീരുമാനം എടുക്കാനാകുന്ന പദവികളില്‍ സ്ത്രീകള്‍ ഉണ്ടാകണമെന്നും ഐശ്വര്യലക്ഷ്മി പ്രതികരിച്ചു. സ്ത്രീകളോട് ബഹുമാനത്തോടെ സംസാരിക്കുന്ന തൊഴിലിടമാകണം. അംഗത്വം എടുക്കേണ്ട സംഘടനയായി അമ്മ തോന്നിയിട്ടില്ല. വലിയൊരു മാറ്റത്തിലേക്കുള്ള കാല്‍വെപ്പാണിത്. പണ്ടേ നടക്കേണ്ട കാര്യമായിരുന്നു. ഡബ്ല്യുസിസിയും സര്‍ക്കാരും മുന്‍കൈ എടുത്ത് നടപ്പിലാക്കുന്നു. എന്തു കൊണ്ട് നേരത്തെ എടുത്തില്ലന്നാണ് ചോദിക്കുന്നത്. കാസ്റ്റിംഗ് കൗച്ചിനെതിരെ നിയമപരമായി മുന്നോട്ട് പോവണം. സിനിമയില്‍ വന്നിട്ട് മൂന്നാമത്തെ സിനിമയിലാണ് നടി

More »

നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു ; മുന്‍കൂര്‍ ജാമ്യം തേടാന്‍ നെട്ടോട്ടം
യുവനടിയുടെ ലംഗിക പീഡന പരാതിയില്‍ 'അമ്മ മുന്‍ ജനറല്‍ സെക്രട്ടറിയായ നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തു. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം കിട്ടാത്ത, ഗുരുതരകുറ്റം ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് എടുത്തത്. മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പരാതിക്കാരിയെ 2016ല്‍ നടന്‍ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് എഫ്‌ഐആര്‍. ഡിജിപിക്ക് ഇമെയില്‍ മുഖേനെയാണ് നടി പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. പിന്നാലെ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. പരാതി പ്രത്യേക സംഘത്തിന് കൈമാറി. സിനിമയില്‍ അവസരം വാദ്ഗാനം ചെയ്തായിരുന്നു പീഡനം. സമൂഹ മാധ്യമങ്ങളിലൂടെ നേരത്തെ നടി വിഷയം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കൂസാതെ യുവനടിയെ വെല്ലുവിളിച്ച സിദ്ദിഖ്

More »

'അമ്മ' പിരിച്ചുവിട്ടിട്ടില്ല, താനടക്കം രാജിവച്ചിട്ടില്ലെന്നു എക്സിക്യൂട്ടീവ് അംഗം സരയു മോഹന്‍
കൂട്ടരാജിക്ക് പിന്നാലെ വീണ്ടും അമ്മയില്‍ ഭിന്നത. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന പശ്ചാത്തലത്തില്‍ മലയാള സിനിമ മേഖല വലിയ വിവാദത്തിലേക്ക് വഴിമാറിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നലെ ചേര്‍ന്ന 'അമ്മ' എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തെ തുടര്‍ന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള എല്ലാ അംഗങ്ങളും രാജിവെച്ചു എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ 'അമ്മ' അംഗങ്ങളുടെ രാജി തീരുമാനത്തെ തള്ളി കൊണ്ട് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് എക്സിക്യൂട്ടീവ് അംഗം കൂടിയായ സരയു മോഹന്‍. താന്‍ നിലവില്‍ രാജി സമര്‍പ്പിച്ചിട്ടില്ല എന്നും യോഗത്തിലും ഇതേ നിലപാടാണ് എടുത്തത് എന്നും സരയു വിശദീകരിച്ചു. രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് മീറ്റിംഗില്‍ തന്നെ ഭിന്നാപ്രിയങ്ങള്‍ ഉണ്ടായിരുന്നു എന്നും സരയു ചൂണ്ടികാണിച്ചു. നിലവില്‍ നടക്കുന്ന കോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ തനിക്ക് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions