സിനിമ

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര വിടവാങ്ങി
ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര(89) അന്തരിച്ചു. നവതി ആഘോഷത്തിന് കാത്തുനില്‍ക്കാതെയാണ് താരത്തിന്റെ മടക്കം. ഡിസംബര്‍ 8ന് ആണ് താരത്തിന്റെ ജന്മദിനം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ധര്‍മേന്ദ്ര അടുത്തിടെ ആശുപത്രിയില്‍ ആയിരുന്നു. എന്നാല്‍ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടതോടെ താരം ഡിസ്ചാര്‍ജ് ആയിരുന്നു. ശ്വാസതടസത്തെ തുടര്‍ന്നായിരുന്നു ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ നടന്റെ മരണവാര്‍ത്ത പ്രചരിച്ചെങ്കിലും നടന്റെ കുടുംബം ഇത് തള്ളിയിരുന്നു. ആദ്യ ഭാര്യ പ്രകാശ് കൗറിനൊപ്പം മുംബൈയിലെ ഖണ്ടാല ഫാം ഹൗസില്‍ ആയിരുന്നു ധര്‍മേന്ദ്ര അവസാന നാളുകളില്‍ താമസിച്ചിരുന്നത്. നടിയും എംപിയുമായ ഹേമാ മാലിനി ആണ് നടന്റെ രണ്ടാം ഭാര്യ. അതേസമയം, അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാവുന്ന 'ഇക്കിസ്' ആണ് നടന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. 1960-ല്‍ 'ദില്‍ ഭി തേരാ ഹം ഭി തേരെ' എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര ബോളിവുഡില്‍

More »

ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം. ജയറാമിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സമയം തേടി. സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നാണ് നിര്‍ദേശം. നേരത്തേ ജയറാമില്‍ നിന്നും പ്രാഥമികമായി വിവരങ്ങള്‍ തേടിയിരുന്നു. കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും നീക്കമുണ്ട്. സ്വര്‍ണ പാളികള്‍ ജയറാമിന്റെ വീട്ടില്‍ കൊണ്ടുവന്ന വിവരം പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്‌പോണ്‍സര്‍ ചെയ്തിരുന്നുവെന്നുള്ള വിവരവും പുറത്തുവന്നിരുന്നു. ഇതിന്റെ പൂജാ ചടങ്ങുകളിലായിരുന്നു ജയറാം പങ്കെടുത്തത്. ആന്ധ്രപ്രദേശ് സ്വദേശിയായ വ്യവസായിയും അയ്യപ്പഭക്തനുമായ ധനികനാണ് ഇതിന് പണം ചെലവഴിച്ചത്. ആന്ധ്രപ്രദേശിലായിരുന്നു നിര്‍മാണം 2019 ഏപ്രില്‍-ജൂലൈ മാസങ്ങള്‍ക്ക് ഇടയിലായിരുന്നു കട്ടിളപ്പടിയുടെ നിര്‍മാണം എന്നാണ് വിവരം. ഇത് പിന്നീട് ചെന്നൈയില്‍

More »

വിജയ്‌യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല; അപേക്ഷ നിരസിച്ച് ജില്ലാ പൊലീസ് മേധാവി
തമിഴകം വെട്രി കഴകം അധ്യക്ഷന്‍ വിജയ്‌യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല. ഡിസംബര്‍ നാലിന് പൊതുയോഗം സംഘടിപ്പിക്കാന്‍ ടിവികെ നല്‍കിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു. കാര്‍ത്തിക ദീപം ആയതിനാല്‍ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം. ബാബ്രി മസ്ജിദ് ദിനമായ ഡിസംബര്‍ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു. എന്നാല്‍, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നല്‍കിയാല്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചു. ഡിസംബര്‍ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ ടിവികെ നല്‍കിയേക്കും. കരൂര്‍ ദുരന്തത്തിന് ശേഷം ടിവികെയുടെ ആദ്യ യോഗം ആണ് സേലത്ത് നിശ്ചയിരുന്നത്. വിജയ്‌യുടെ സംസ്ഥാന പര്യടനത്തിന് അനുമതി നല്‍കുക എന്ന രാഷ്ട്രീയ തീരുമാനമാണ് ഡിഎംകെ സ്വീകരിച്ചിരിക്കുന്നത്. കാരണം, വിജയ്യെ എതിര്‍ത്ത് ഒരു സഹതാപ തരംഗം ഉണ്ടാക്കാന്‍ ഡിഎംകെ ആഗ്രഹിക്കുന്നില്ല. മാത്രമല്ല,

More »

'ലോക' ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ വീണ്ടും; പുതിയ സിനിമയ്ക്ക് ചെന്നൈയില്‍ തുടക്കം
ഇന്‍ഡസ്ട്രി ഹിറ്റടിച്ച ലോക ചാപ്റ്റര്‍ 1 ചന്ദ്ര യ്ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ സിനിമയ്ക്ക് ചെന്നൈയില്‍ തുടക്കം . ചിത്രം പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസിന്റെ ഏഴാമത് സംരംഭമാണ്. കല്യാണിയെ കൂടാതെ നാന്‍ മഹാന്‍ അല്ല ഫെയിം ദേവദര്‍ശിനി, വിനോദ് കിഷന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നവാഗത സംവിധായകന്‍ തിറവിയം എസ്.എന്‍. സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പ്രവീണ്‍ ഭാസ്‌കറും ശ്രീ കുമാറും ചേര്‍ന്നാണ്. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍. ഛായാഗ്രഹണം : ഗോകുല്‍ ബെനോയ്. എഡിറ്റര്‍ : ആരല്‍ ആര്‍. തങ്കം.

More »

വി എം വിനുവിന് തിരിച്ചടി; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല, ഹര്‍ജി തള്ളി ഹൈക്കോടതി
കോഴിക്കോട് കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വിഎം വിനുവിന് തിരിച്ചടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ വി എം വിനുവിന് മത്സരിക്കാനാകില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിനു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വിഎം വിനു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മനപൂര്‍വ്വമാണ് തന്റെ പേര് വെട്ടിയതെന്ന് വിനു കോടതിയെ അറിയിച്ചു. ഭരിക്കുന്ന പാര്‍ട്ടിയാണ് പിന്നിലെന്നും വിനു പറഞ്ഞു. അതേസമയം വിനുവിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണന ഇല്ലെന്നും വോട്ടര്‍ പട്ടിക നോക്കിയില്ലേ എന്നും കോടതി ചോദിച്ചു. സെലിബ്രറ്റി ആയത്കൊണ്ട് പ്രത്യേകത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്നുപോലെയെന്നും വ്യക്തമാക്കി. വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടോ ഇല്ലയോ എന്നുപോലും

More »

മക്കള്‍ക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്- ശ്വേത മേനോന്‍
മകള്‍ക്ക് വേണ്ടി ഒന്നും ഇന്‍വെസ്റ്റ് ചെയ്യാറില്ലെന്ന് നടി ശ്വേത മേനോന്‍. മകള്‍ക്ക് നല്‍കാന്‍ കഴിയുന്നത് വിദ്യാഭ്യാസവും ആരോഗ്യവും നല്ല നിമിഷങ്ങളും മാത്രമാണ്. അല്ലാതെ അവര്‍ക്ക് വേണ്ടി സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശേത്വ മേനോന്‍ പറഞ്ഞു. മക്കള്‍ക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുതെന്നും അങ്ങനെ ചെയ്യുന്നത് വലിയ തെറ്റാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. 'ഞാന്‍ എന്റെ മകള്‍ക്ക് വേണ്ടി ജീവിക്കില്ല. മകള്‍ക്ക് വേണ്ടി ഞാന്‍ ഒന്നും ഇന്‍വെസ്റ്റ് ചെയ്യുന്നില്ല. അവള്‍ക്ക് അവളുടെ ജീവിതം തിരഞ്ഞെടുക്കാന്‍ കഴിവുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. അവള്‍ക്ക് വേണ്ടി ഞാന്‍ എന്തെങ്കിലും ചെയ്താല്‍ അവളെ വികലാം​ഗയാക്കുന്നത് പോലെയാണ്. നല്ല വിദ്യഭ്യാസവും ആരോ​ഗ്യവുമാണ് മകള്‍ക്ക് എനിക്ക് നല്‍കാനാകുന്നത്. അതിന് ശേഷം അവള്‍ തന്നെ അവളുടെ

More »

മഞ്ജുവാര്യരുടെ ചിത്രത്തിന് എതിരെ ഉയരുന്ന പരിഹാസങ്ങളില്‍ പ്രതികരിച്ച് ജോയ് മാത്യു
മഞ്ജു വാര്യര്‍, ശ്യാമപ്രസാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ ഹ്രസ്വചിത്രമാണ് 'ആരോ'. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഹ്രസ്വചിത്രമെത്തിയത്. ചിത്രത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ പരിഹാസവും വിമര്‍ശനവുമാണ്‌ ഉയരുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളിലും ജോയ് മാത്യു തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇത്രയധികം വ്യാജ ബുജികള്‍ ഭൂമി മലയാളത്തില്‍ ഉണ്ടെന്നറിഞ്ഞത് 'ആരോ' എന്ന ചിത്രം യൂട്യൂബില്‍ എത്തിയ ശേഷമാണെന്ന് അദ്ദേഹം പറയുന്നു. ജോയ് മാത്യുവിന്റെ കുറിപ്പ് : 'ആരോ', ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇത്രയധികം വ്യാജ ബുജികള്‍ ഭൂമി മലയാളത്തില്‍ ഉണ്ടെന്നറിഞ്ഞത് രഞ്ജിത്തിന്റെ 'ആരോ'

More »

കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് സിനിമ റിലീസിന്
കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു ഉത്രയുടെത്. സ്വന്തം ഭാര്യയെ വിഷ പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊല്ലുന്ന സംസ്ഥാനത്തെ ആദ്യ കേസായിരുന്നു. ഈ കേസിനെ പ്രമേയമാക്കി ഒരുക്കിയ 'രാജകുമാരി' എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ മഞ്ജു വാര്യര്‍ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ പുറത്തിറക്കി. ഉണ്ണിദാസ് കൂടത്തില്‍ സ്വതന്ത്ര സംവിധായകനായ ചിത്രത്തിന്റെ ക്യാമറാമാന്‍ ശ്രീരാഗ് മങ്ങാട്ടും എഡിറ്റര്‍ അഖില്‍ ദാസ് ഹരിപ്പാടുമാണ്. കൊച്ചിന്‍ മീഡിയാ സ്‌കൂളില്‍ നിന്ന് ഒരേ ബാച്ചില്‍ ചലചിത്ര പഠനം പൂര്‍ത്തിയാക്കിയവരാണ് ഇവര്‍ മൂവരും. ഭിന്നശേഷിയുള്ള വിവാഹിതയും ഒരു വയസുള്ള കുഞ്ഞിന്റെ അമ്മയുമായ ഉത്ര കിടപ്പുമുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് ചികിത്സ തേടുന്നതിനിടെയാണ് മരണപ്പെട്ടത്. ഭര്‍ത്താവായിരുന്ന ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചത്. 2020 ലായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം

More »

ഒരുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന് വിരാമം; നടി മീരാ വാസുദേവ് വീണ്ടും വിവാഹമോചിതയായി
നടി മീരാ വാസുദേവ് വീണ്ടും വിവാഹമോചിതയായി. പാലക്കാട് സ്വദേശിയും സിനിമാ-ടെലിവിഷന്‍ ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് മീര അവസാനിപ്പിച്ചത്. കഴിഞ്ഞവര്‍ഷം മേയിലായിരുന്നു ഇവരുടെ വിവാഹം. നടി തന്നെയാണ് വിവാഹമോചന വാര്‍ത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ഞാന്‍ നടി മീരാ വാസുദേവ്. 2025 ഓഗസ്റ്റ് മുതല്‍ ഞാന്‍ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായതും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്.' -ഇതാണ് മീരാ വാസുദേവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തന്റെ ഒരു സെല്‍ഫി ചിത്രവും മീര പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു. ഇത് മൂന്നാം തവണയാണ് മീരാ വാസുദേവ് വിവാഹമോചിതയാകുന്നത്. വിശാല്‍ അഗര്‍വാളായിരുന്നു മീരയുടെ ആദ്യഭര്‍ത്താവ്. 2005-ലായിരുന്നു ഇവരുടെ വിവാഹം. അഞ്ചുവര്‍ഷത്തിനുശേഷം 2010-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2012-ല്‍ നടനും മോഡലുമായ ജോണ്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions