സിനിമ

'കുറവ് വോട്ടുകള്‍ നേടിയവള്‍ വിജയികളായി'; 'അമ്മ' തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച് പിഷാരടി
അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെ ചൊല്ലി വിവാദം. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച് രമേഷ് പിഷാരടി എല്ലാ അംഗങ്ങള്‍ക്കും കത്തയച്ചു. ജനാധിപത്യ വ്യവസ്ഥിതിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് കൂടുതല്‍ ലഭിക്കുന്ന സ്ഥാനാര്‍ഥിയാണ് വിജയി. അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് കൂടുതര്‍ ലഭിക്കുകയും അയാളെക്കാള്‍ വോട്ട് കുറഞ്ഞവര്‍ക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യേണ്ടിവരുന്നത് ജനഹിതം റദ്ദുചെയ്യുന്നതിനു തുല്യമാണെന്നും കത്തില്‍ പറയുന്നു. ഞാന്‍ പരാജയപ്പെട്ടെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഒഴിവാക്കാമായിരുന്നു. അതും എന്നെക്കാള്‍ ഗണ്യമായ വോട്ടുകള്‍ കുറവുള്ളവര്‍ വിജയികളായി അറിയപ്പെടുമ്പോള്‍. തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ

More »

അയ്യങ്കാളിയായി മമ്മൂട്ടി; 'കതിരവന്‍' വരുന്നു
ചരിത്ര പുരുഷന്‍ അയ്യങ്കാളിയായി മമ്മൂട്ടി വേഷമിടും. കുറച്ചു കാലമായി മലയാള സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു മമ്മൂട്ടി അയ്യങ്കാളിയാകുമോ എന്നത്. യുവ സംവിധായകന്‍ അരുണ്‍രാജ് ആണ് മമ്മൂട്ടി അയ്യങ്കാളിയായി എത്തുന്ന ‘കതിരവന്‍’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും അരുണ്‍രാജ് ആണ്. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നാടക പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ്. മലയാളത്തിലെ പ്രമുഖ താരങ്ങളും പ്രശസ്ത ടെക്‌നീഷ്യന്‍സുമാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ അരുണ്‍രാജ് വ്യക്തമാക്കി. ചിത്രം സംബന്ധിച്ച് പല തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും സംവിധായകന്‍ പറയുന്നത്. ”'കതിരവനായി മമ്മൂട്ടി തന്നെയാണ് എത്തുന്നത്. അത് സംബന്ധിച്ച് യാതൊരു സംശയവും വേണ്ട. മറ്റ് അനാവശ്യ ചര്‍ച്ചകളോട് എനിക്ക്

More »

മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി അപമാനിച്ചെന്ന് .. 'അമ്മ'യ്‌ക്കെതിരെ പരാതി; മാപ്പ് പറഞ്ഞ് സിദ്ദിഖ്
കൊച്ചിയില്‍ 'അമ്മ'യുടെ വാര്‍ഷിക പൊതുയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രതിനിധികളെ സുരക്ഷാ ജീവനക്കാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ജനറല്‍ സെക്രട്ടറി സിദ്ദിഖ്. തന്റെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാകാന്‍ കാരണമായതെന്നും ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കാമെന്നും സിദ്ദിഖ് പറഞ്ഞു. പൊതുയോഗം റിപ്പോര്‍ട്ട് ചെയ്യാനായി പത്ര-ദൃശ്യമാധ്യമ പ്രതിനിധികളെ വിളിച്ചു വരുത്തിയ ശേഷം ബൗണ്‍സര്‍മാരെ ഉപയോഗിച്ചു തടഞ്ഞുവയ്ക്കുകയും അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ പരാതി. സംഭവത്തില്‍ എറണാകുളം പ്രസ് ക്ലബ് ശക്തമായ പ്രതിഷേധക്കുറിപ്പ് പുറത്തിറക്കിയിരുന്നു. രാവിലെ 10 മുതല്‍ 10 മിനിറ്റ് സമയം യോഗഹാളിനുള്ളില്‍ കടന്നു ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്താന്‍ അനുവദിക്കുമെന്ന മുന്‍കൂര്‍ അറിയിപ്പു

More »

നടി മീരാ നന്ദന്‍ വിവാഹിതയായി; ഇനി ലണ്ടന്റെ മരുമകള്‍
നടി മീര നന്ദന്‍ ഗുരുവായൂരില്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജുവാണ് വരന്‍. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തില്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. അടുത്ത സുഹൃത്തുക്കളായ നസ്രിയ നസിം, ശ്രിന്ദ, തുടങ്ങിയവര്‍ മീരയുടെ വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ ഉണ്ണി പിഎസ്, സജിത്ത് ആന്‍ഡ് സുജിത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മലയാള സിനിമയില്‍ സജീവമല്ലാതിരുന്ന നാളുകളില്‍ മീര നന്ദന്‍ ദുബായിയില്‍ ആര്‍.ജെയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

More »

രോഗികളെ ബുദ്ധിമുട്ടിലാക്കി ഫഹദിന്റെ സിനിമയുടെ ഷൂട്ടിങ്'; കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
അങ്കമാലി താലൂക്ക് ആശുപത്രിയില്‍ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ രോഗികളെ ബുദ്ധിമുട്ടിലാക്കിയാണ് വ്യാഴാഴ്ച ഫഹദ് ഫാസില്‍ ചിത്രം ‘പൈങ്കിളി’യുടെ ഷൂട്ടിംഗ് നടന്നത്. സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ 7 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. വ്യാഴാഴ്ച രാത്രി 9 മണിയാടെ ആയിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ഷൂട്ടിംഗ്. അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ അത്യാഹിത വിഭാഗത്തില്‍

More »

മീരാ നന്ദന്റെ മെഹന്ദി ചടങ്ങിന് ഓടിയെത്തി താരസുന്ദരിമാര്‍
നടി മീരാ നന്ദന്റെ വീട്ടില്‍ കല്യാണമേളം നടക്കുകയാണ്. ആദ്യപടിയായുള്ള മെഹന്ദി ചടങ്ങില്‍ നിന്നുളള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍. അടുത്ത കൂട്ടുകാരായ ആന്‍ അഗസ്റ്റിന്‍, നസ്രിയ നസിം, ശ്രിന്ദ എന്നിവരെ മെഹന്ദി ചടങ്ങുകളിലെ ചിത്രങ്ങളില്‍ കാണാം. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ ഉണ്ണി പി.എസ്, സജിത്ത് ആന്‍ഡ് സുജിത്ത് എന്നിവരും ചിത്രങ്ങളിലുണ്ട്. ഇതിനു പുറമെ ഇവരുടെ മറ്റു സുഹൃത്തുക്കളും പങ്കെടുത്തവരുടെ കൂട്ടത്തിലുണ്ട്. മീരയ്ക്ക് മാത്രമല്ല, കൂട്ടുകാര്‍ക്കും കയ്യില്‍ മെഹന്ദി ഡിസൈനുകള്‍ കാണാം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. ലണ്ടനില്‍ അക്കൗണ്ടന്റ് ആണ് ശ്രീജു. മലയാള സിനിമയില്‍ സജീവമല്ലാതിരുന്ന നാളുകളില്‍ മീര നന്ദന്‍ ദുബായിയില്‍ ആര്‍.ജെയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ശ്രീജു ലണ്ടനില്‍ നിന്നും ദുബായില്‍ എത്തിയാണ് മീരയെ പരിചയപ്പെട്ടത്.

More »

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു
കൊച്ചി : നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് കബറടക്കം. നടന്‍ ഷഹീന്‍ സിദ്ദിഖ്, ഫര്‍ഹീന്‍ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്. സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ വിശേഷങ്ങള്‍ സിദ്ദിഖ് സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു. സാപ്പിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഷഹീന്‍ സിദ്ദിഖിന്റെ വിവാഹ പരിപാടിയില്‍ നിറ സാന്നിധ്യമായിരുന്നു റാഷിന്‍.

More »

കീത്ത് വാസിനായി ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയും പ്രചാരണത്തിന്
ലെസ്റ്റര്‍ ഈസ്റ്റിലെ സീറ്റില്‍ നിന്നും ഇക്കുറി വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ ഉറപ്പിച്ചാണ് മുന്‍ എംപി കീത്ത് വാസിന്റെ പോരാട്ടം. ഭരണം പിടിക്കുമെന്ന് കരുതുന്ന ലേബര്‍ പാര്‍ട്ടി തങ്ങളുടെ മുന്‍ എംപിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്തതിനാല്‍ വാസിന് ഇത് ഗുണം ചെയ്യുമെന്നാണ് ആരോപണം. 2022-ലെ ഹിന്ദു-മുസ്ലീം കലാപങ്ങളില്‍ പെട്ട വൈവിധ്യാത്മകമായ മേഖലയില്‍ നിന്നും വണ്‍ ലെസ്റ്റര്‍ സ്ഥാനാര്‍ത്ഥിയായാണ് 67-കാരനായ വാസ് മത്സരിക്കുന്നത്. ബോളിവുഡ് താരമായ ശില്‍പ്പാ ഷെട്ടി കഴിഞ്ഞ വീക്കെന്‍ഡില്‍ വാസിനൊപ്പം പ്രചരണ പരിപാടിയില്‍ പങ്കെടുത്തു. 32 വര്‍ഷക്കാലം ഈ സീറ്റില്‍ നിന്നും ലേബര്‍ എംപിയായിരുന്ന കീത്ത് വാസ് ലൈംഗിക തൊഴിലാളികള്‍ക്ക് കൊക്കെയിന്‍ വാങ്ങിനല്‍കിയതിന്റെ പേരിലും, സ്റ്റാന്‍ഡേര്‍ഡ്സ് കമ്മീഷണറുടെ അന്വേഷണങ്ങള്‍ തടസ്സപ്പെടുത്തിയതിനും ആറ് മാസം ഹൗസ് ഓഫ് കോമണ്‍സില്‍ നിന്നും വിലക്ക് നേരിട്ടിരുന്നു. രണ്ടാഴ്ച

More »

മലയാളത്തില്‍ ഒഡീഷന്‍ എന്ന ഒരു കള്‍ച്ചറില്ല; ഉള്ളത് പുതുമുഖങ്ങള്‍ക്ക് മാത്രം-പാര്‍വതി
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘ഉള്ളൊഴുക്ക്’ പാര്‍വതി തിരുവോത്തും ഉര്‍വശിയും മത്സരിച്ചു അഭിനയിച്ച ചിത്രമാണ്. ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് പാര്‍വതി തിരുവോത്ത്. മലയാളത്തില്‍ ഓഡിഷന്‍ എന്നത് പുതുമുഖങ്ങള്‍ക്ക് മാത്രമാണെന്നും, ഓഡിഷന്‍ നടത്തുന്നത് അവര്‍ക്ക് കഴിവുണ്ടോ എന്ന് നോക്കാനല്ല, ആ കഥാപാത്രത്തിലേക്ക് ഫിറ്റാണോ എന്ന് അറിയാനാണെന്നും പാര്‍വതി പറയുന്നു. 'നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഒഡീഷന്‍ എന്ന ഒരു കള്‍ച്ചറില്ല. അതുള്ളത് പുതുമുഖങ്ങള്‍ക്ക് മാത്രമാണ്. പുറത്തുള്ള സിനിമകളില്‍ അങ്ങനെയല്ല. ഓസ്‌കര്‍ വിന്നിങ് ആക്ടേഴ്‌സ് പോലും ചില റോളുകള്‍ക്ക് ഒഡീഷന് പങ്കെടുക്കാറുണ്ട്. ആ സിനിമയുടെ ഡയറക്ടറിനൊപ്പമാണ് അത്. അവര്‍ക്ക് കഴിവുണ്ടോ എന്ന് നോക്കാനല്ല, ആ കഥാപാത്രത്തിലേക്ക് ഫിറ്റാണോ എന്ന് അറിയാനാണ്. ഞാന്‍ ഇന്റര്‍വ്യു കൊടുക്കുന്ന സമയത്ത് എന്തെങ്കിലും കോമഡി പടം ഉണ്ടെങ്കില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions