ആ പരാമര്‍ശം തന്നെ വല്ലാതെ വേദനിപ്പിച്ചതായി ഉര്‍വശി
ദേശീയ പുരസ്‌കാരത്തിന് തന്നെ പരിഗണിച്ചപ്പോള്‍ നേരിട്ട ഒരു അനുഭവം തന്നെ വിഷമിപ്പിച്ചിട്ടുണ്ടെന്ന് ഉര്‍വശി. ഒരു സംവിധായകന്‍ പറഞ്ഞത് മൂന്നാംകിട സിനിമകള്‍ക്ക് എന്തിനാണ് അവാര്‍ഡ് കൊടുക്കുന്നത് എന്നാണ്. ഈ പരാമര്‍ശം തന്നെ വേദനിപ്പിച്ചെന്നും വാണിജ്യ സിനിമകള്‍ ഉണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നുമാണ് ഉര്‍വശി പറയുന്നത്.
'ഉള്ളൊഴുക്ക്' സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് നടി സംസാരിച്ചത്. 'ദേശീയ അവാര്‍ഡിന് പോയപ്പോള്‍ അവിടെ ചില പ്രത്യേക തരത്തിലുള്ള സിനിമകള്‍ ചെയ്യുന്ന സംവിധായകര്‍ പറഞ്ഞു, ‘ഇവരെ എന്തിനാ കൊണ്ടുവന്നത് ? ഈ രണ്ടാംകിട മൂന്നാംകിട സിനിമയ്ക്ക് വേണ്ടി ഇവരുടെ പെര്‍ഫോമന്‍സ് എന്തിനാണ് വേസ്റ്റ് ചെയ്യുന്നത് ?’ എന്ന്.'
അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം, ആരും കാണാത്ത കുറെ സിനിമയ്ക്കുള്ള അവാര്‍ഡുകള്‍ അല്ല ഞാന്‍ സ്വീകരിച്ചിരിക്കുന്നത്. മഴവില്‍ കാവടി മുതല്‍ അച്ചുവിന്റെ അമ്മ ഉള്‍പ്പടെ ഉള്ളത്
More »
പിആര്‍ വര്‍ക്കേഴ്‌സിനെ വെച്ച് സ്വന്തം പേരിനൊപ്പം സൂപ്പര്‍സ്റ്റാര്‍ എന്ന് ചേര്‍ക്കുന്ന നടിയുണ്ട്; മംമ്ത മോഹന്‍ദാസ്
പിആര്‍ വര്‍ക്കേഴ്‌സിനെ വെച്ച് പല മീഡിയകളിലും സ്വന്തം പേരിനൊപ്പം സൂപ്പര്‍ സ്റ്റാര്‍ എന്ന് ചേര്‍ക്കുന്നവര്‍ മലയാള സിനിമയിലുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. താന്‍ സൂപ്പര്‍സ്റ്റാര്‍ഡം എന്ന കാര്യത്തിന് വേണ്ടി ഒരിക്കലും ശ്രമിക്കാത്ത ആളാണെന്നും തനിക്ക് അതിന്റെ ആവശ്യമുള്ളതായി തോന്നിയിട്ടില്ലെന്നും മംമ്ത കൂട്ടിചേര്‍ത്തു.
അതേസമയം മംമ്തയുടെ വിമര്‍ശനം മഞ്ജു വാര്യര്‍ക്ക് നേരയാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ നടി സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയപ്പോള്‍ താന്‍ അതില്‍ സഹതാരമായി അഭിനയിക്കാന്‍ തയ്യാറയെന്നും എന്നാല്‍ പിന്നീട് തന്റെ ഒരു സിനിമയിലേക്ക് ഗസ്റ്റ് റോളിലേക്ക് ക്ഷണിച്ചപ്പോള്‍ ഈ നടി വന്നില്ലെന്നും മംമ്ത ആരോപണം ഉന്നയിച്ചിരുന്നു. മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായെത്തിയ 'ഉദാഹരണം സുജാത' എന്ന ചിത്രത്തില്‍ മംമ്ത ഗസ്റ്റ് റോളില്‍ എത്തിയിരുന്നു.
'ഈ
More »
ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവുമെന്ന് രമേഷ് പിഷാരടി
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കാന്‍ ഒരുങ്ങുന്നവെന്ന വാര്‍ത്തകള്‍ തള്ളി നടന്‍ രമേഷ് പിഷാരടി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പിഷാരടി പങ്കുവച്ചത്. മത്സര രംഗത്തേക്ക് ഉടനെയില്ല എന്നാണ് പിഷാരടി പറയുന്നത്.
'നിയമസഭ ഉപതിരഞ്ഞെടുപ്പ്… മത്സരരംഗത്തേക്ക് ഉടനെയില്ല.. എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ല.. പാലക്കാട്, വയനാട്, ചേലക്കര.. പ്രവര്‍ത്തനത്തിനും.. പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും' എന്നാണ് പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കൈപ്പത്തി ചിഹ്നമുള്ള കൊടിയുടെ ചിത്രമടക്കം പങ്കുവച്ചാണ് നടന്റെ പോസ്റ്റ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിഷാരടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു.
More »
സ്ത്രീ സൗഹാര്‍ദ്ദ ഇന്‍ഡസ്ട്രി ആണുപോലും മലയാള സിനിമ..; പരിഹാസ പോസ്റ്റുമായി സാന്ദ്ര തോമസ്
നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ഒറ്റ വരിയിലൂടെയാണ് സാന്ദ്രയുടെ പ്രതികരണം. 'സ്ത്രീ സൗഹാര്‍ദ്ദ ഇന്‍ഡസ്ടറി ആണുപോലും Welcome to Malayalam cinema” എന്ന വരിയാണ് സാന്ദ്ര തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
ഇതോടെ എന്താണ് സംഭവം എന്ന് ചോദിച്ചു കൊണ്ടാണ് പലരും രംഗത്തെത്തുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എത്തിയ 'ലിറ്റില്‍ ഹാര്‍ട്ട്‌സ്' എന്ന സിനിമക്കെതിരെ നടക്കുന്ന സംഘടിത നീക്കങ്ങളെ തുടര്‍ന്നാണ് സാന്ദ്രയുടെ പോസ്റ്റ് എത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
സ്ത്രീ സൗഹാര്‍ദ്ദ ഇന്‍ഡസ്ടറി ആണുപോലും😂
Welcome to Malayalam cinema🙏
സിനിമ ഇറങ്ങിയ അദ്ധ്യാഴ്ച പോസ്റ്ററുകള്‍ ഒട്ടിക്കാതെ കബളിപ്പിക്കുക, ചോദിക്കുമ്പോ മഴയായിരുന്നു എന്ന മുട്ടാപ്പോക്കു ന്യായം പറയുക . മറ്റ് പടങ്ങളുടെ ഉണ്ടല്ലോ എന്ന് ചോദിക്കുമ്പോള്‍ അത്
More »
കന്നഡ താരം ദര്‍ശന്റെ മനേജറുടെ മരണം ; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
കന്നഡ സൂപ്പര്‍ താരം ദര്‍ശന്റെ മനേജറുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
കൊലക്കേസില്‍പ്പെട്ട കന്നഡ സൂപ്പര്‍ താരം ദര്‍ശന്റെ, മനേജര്‍ ശ്രീധറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. തന്റെ സഹോദരന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ശ്രീധറിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ദര്‍ശന്റെ മാനേജര്‍ ശ്രീധറിനെ ദര്‍ശന്റെ ഫാം ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആയിരുന്നുവെന്നായിരുന്നു പൊലീസ് പറഞ്ഞത്. മൃതദേഹത്തിന് അടുത്ത് ഒരു വിഷക്കുപ്പിയും ഉണ്ടായിരുന്നു.
ആത്മഹത്യ കുറിപ്പും, ആത്മഹത്യയ്ക്ക് മുന്‍പ് റെക്കോഡ് ചെയ്ത ശ്രീധറിന്റെ വീഡിയോയും പിന്നാലെ പുറത്തുവന്നിരുന്നു. ആത്മഹത്യാകുറിപ്പില്‍ ഉള്ളത് കൈവിരലില്‍ മഷി പതിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം ആത്മഹത്യ എന്നത് തന്റെ തീരുമാനമാണെന്നും. ഇപ്പോള്‍ നടക്കുന്ന കൊലപാതക കേസ് അന്വേഷണത്തിന്റെ പേരില്‍ തന്റെ കുടുംബത്തെ
More »
അമല പോള്‍ അമ്മയായി, കുഞ്ഞിന്റെ പേരും ചിത്രവുമായി ഭര്‍ത്താവ്
നടി അമല പോള്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ജൂണ്‍ 11നായിരുന്നു കുഞ്ഞിന്റെ ജനനം. 'ഇളയ്' എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
'ഇറ്റ്‌സ് എ ബോയ്!!, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്' എന്ന ക്യാപ്ഷനോടെ കുഞ്ഞുമായി വീട്ടിലേക്ക് കടന്നുവരുന്ന അമലാ പോളിന്റെ വീഡിയോ വൈറലായിട്ടുണ്ട്.
നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. അതിനു മുമ്പ് ഇരുവരും ഒന്നിച്ചായിരുന്നു താമസം.
ആടുജീവിതം ആയിരുന്നു അമലയുടേതായി ഒരുവിലിറങ്ങിയ ചിത്രം. ഈ ചിത്രത്തിന്റെ പ്രമോഷനായി അമല വന്നത് നിറവയറുമായായിരുന്നു.
More »
വളരെ ചിന്തിച്ചെടുത്ത തീരുമാനമാണ് 'അമ്മ'യില്‍ നിന്നുള്ള രാജി- പാര്‍വതി
മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വച്ചതില്‍ പശ്ചാത്താപമില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. നടിയെ ആക്രമിച്ച കേസില്‍ അമ്മയ്ക്കുള്ളില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഗീതു മോഹന്‍ദാസ്, പത്മപ്രിയ, റിമ കല്ലിങ്കല്‍ എന്നിവര്‍ രാജി വച്ചതിന് പിന്നാലെ 2020ല്‍ ആയിരുന്നു പാര്‍വതിയും രാജി വച്ചത്. 'ഉള്ളൊഴുക്ക്' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് പാര്‍വതി ഇക്കാര്യം സംസാരിച്ചത്.
മനോരമ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ വളരെയധികം ചിന്തിച്ച് എടുത്ത തീരുമാനമായിരുന്നു രാജി എന്ന് പാര്‍വതി പറയുന്നത്. 'എന്റെ എല്ലാ തീരുമാനങ്ങളും ചിന്തിച്ചും ആലോചിച്ചുമാണ് എടുത്തത്. അവര്‍ എന്താ അത് ചെയ്യാത്തത് എന്ന് ചോദിക്കുന്നത് ഞാന്‍ നിര്‍ത്തി.'
'ഞാന്‍ എന്ത് ചെയ്യുന്നു എന്നേ ഞാന്‍ നോക്കുന്നുള്ളു. ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് ഒരു പശ്ചാത്തപവുമില്ല. ഏറ്റവും നല്ല കാര്യം എന്താണെന്നാല്‍,
More »
ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമ കോടതിയില്‍ കീഴടങ്ങി
നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നെടുമങ്ങാട് കോടതിയില്‍ കീഴടങ്ങി. അഡ്വക്കേറ്റ് ആളൂരിനൊപ്പമാണ് സത്യഭാമ കോടതിയില്‍ എത്തിയത്. നേരത്തെ ഹൈക്കോടതി സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കീഴടങ്ങല്‍. നെടുമങ്ങാട് എസ്‍സി/ എസ്ടി കോടതിയില്‍ സത്യഭാമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു.
ഒരാഴ്ചക്കുളളില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാകാനാണ് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചത്. അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്.
അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
More »
'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പ്; സൗബിനെ ഇഡി ചോദ്യം ചെയ്തു
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പുപരാതിയില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. സൗബിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്.
നേരത്തെ ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായ ഷോണ്‍ ആന്റണിയില്‍ നിന്ന് ഇഡി മൊഴിയെടുത്തിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന അരൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും നിര്‍മാണച്ചെലവ് കൂട്ടിക്കാണിച്ചെന്നുമായിരുന്നു സിറാജ് നല്‍കിയ പരാതി. നിര്‍മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച്
More »