സിനിമ

ഗണേഷ് കുമാറിനൊപ്പം വേദിയിലിരുത്തിയില്ല; പഠിച്ച സ്‌കൂളില്‍ നിന്നും നേരിട്ട മോശം അനുഭവം പങ്കുവെച്ച് നടി അമൃത നായര്‍
ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് അമൃത നായര്‍. ടെലിവിഷന്‍ ഷോകളിലും സോഷ്യല്‍ മീഡിയയിലും അമൃത സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അമൃത തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ അമൃത വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. താന്‍ പഠിച്ച സ്‌കൂളില്‍ നിന്നും നേരിട്ട മോശം അനുഭവമാണ് അമൃത വെളിപ്പെടുത്തിയത്. സ്വന്തം നാട്ടില്‍ നിന്നും നടി എന്ന നിലയിലോ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ എന്ന നിലയിലോ പോലും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്നും ഇത് തന്നെ വിഷമിപ്പിച്ചു എന്നുമാണ് നടി പറയുന്നത്. 'പഠിച്ച സ്‌കൂളിന്റെ നൂറാം വാര്‍ഷികം ആയിരുന്നു. അവിടെ പഠിച്ച കുട്ടി ആയതുകൊണ്ടും ഒരു കലാകാരി ആയതുകൊണ്ടും ഒരു മൊമെന്റോ തരാന്‍ വേണ്ടി വിളിച്ചതായി തന്റെ ബന്ധു വിളിച്ചു പറഞ്ഞിരുന്നു. ഞാന്‍ വരാമെന്ന് പറഞ്ഞു. എല്ലാം പ്ലാന്‍ ചെയ്തു. ഗണേഷേട്ടനാണ് പ്രധാന അതിഥി. ശേഷം എന്നെ വിളിച്ച പരിപാടിയുടെ

More »

രാമോജി ഫിലിം സിറ്റി സ്ഥാപകനും ഈടിവി എംഡിയുമായ രാമോജി റാവു വിടവാങ്ങി
രാമോജി ഫിലിം സിറ്റി സ്ഥാപക ഈനാട് എംഡിയുമായ രാരാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഈടിവി, ഈനാട് അടക്കമുള്ള വന്‍കിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയില്‍ അദേഹത്തെ പ്രവേശിപ്പിച്ചത്. ആന്ധ്രയുടെ രാഷ്ട്രീയ, മാധ്യമ രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് രാമോജി. നിര്‍മാതാവ്, വിദ്യാഭ്യാസ, പത്രപ്രവര്‍ത്തകന്‍, മാധ്യമ സംരംഭകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ്. 1983ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസിന്റെ സ്ഥാപകന്‍ കൂടിയാണ് റാമോജി റാവു. നാലു ഫിലിംഫെയര്‍ അവാര്‍ഡുകളും ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം

More »

എത്ര നന്നായി പെര്‍ഫോം ചെയ്‌തിട്ടും കാര്യമില്ല; ബിഗ് ബോസ് വിജയിയെ തീരുമാനിക്കുന്നത് പുറത്തുള്ള ഒരു ടീമാണ്- അപ്സര
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അപ്‌സര രത്‌നാകരന്‍ . ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ എത്തിയ താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത് എന്നിട്ടും അപ്രതീക്ഷിതമായി താരം പുറത്തായി. ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്ന് പുറത്തായ കാര്യങ്ങളെപ്പറ്റി തുറന്നുപറയുകയാണ് താരം. ബിഗ് ബോസില്‍ പോയ ശേഷം തന്റെ ആദ്യ വിവാഹം, ജീവിതം, വ്യക്തിത്വം എന്നിവയെ പറ്റിയെല്ലാം വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നതെന്ന് അപ്‌സര പറഞ്ഞു. ഇതിന് പിന്നില്‍ ഒരു പിആര്‍ ടീം ഉണ്ട്. ബിഗ് ബോസില്‍ ആര് ജയിക്കണം, ആര് തോല്‍ക്കണം, ആരെയൊക്കെ മോശമായി ചിത്രീകരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഈ പിആര്‍ ടീം ആണെന്നും അവര്‍ വ്യക്തമാക്കി. ബിഗ് ബോസ് ഫൈനലില്‍ എത്തണമെന്ന് തന്നെയായിരുന്നു ആഗ്രഹം. നന്നായി ടാസ്‌കുകള്‍ ചെയ്‌ത പലരും പുറത്തായി. ഒന്നും ചെയ്യാതെ നിന്നവരാണ് ഇപ്പോള്‍ ബിഗ് ബോസ് വീടിനുള്ളിലുള്ളത്. എത്ര നല്ല കണ്ടസ്റ്റന്റായിരുന്നു ഗബ്രി.

More »

ഷെയിന്‍ നിഗം ചിത്രത്തിന് വിലക്ക്! കാരണം പുറത്തു പറയാനാവില്ലെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ്
ഷെയിന്‍ നിഗം-മഹിമ നമ്പ്യാര്‍ ജോഡിയുടെ പുതിയ ചിത്രം ‘ലിറ്റില്‍ ഹാര്‍ട്‌സി’ന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്. ചിത്രത്തിന്റെ നിര്‍മ്മാതാവായ സാന്ദ്ര തോമസ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വിലക്കിനിടയായ കാരണത്തെ തുറന്നു പറയാനാവില്ല എന്നാണ് സാന്ദ്ര തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 'ആത്മാവും ഹൃദയവും നല്‍കി ഞങ്ങള്‍ ചെയ്ത സിനിമയാണ് ‘ലിറ്റില്‍ ഹാര്‍ട്ട്‌സ്.. എന്നാല്‍ വളരെ ഖേദത്തോടെ ഞാനറിയിക്കട്ടെ ‘ലിറ്റില്‍ ഹാര്‍ട്ട്‌സ്’ ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനമുണ്ടാകുകയില്ല.. ഗവണ്‍മെന്റ് പ്രദര്‍ശനം വിലക്കിയിരിക്കുന്നു…! ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിനെത്തിക്കണമെന്ന എന്റെ മോഹത്തിനേറ്റ ഏറ്റവും വലിയ മുറിവാണിത്..' 'പ്രവാസി സുഹൃത്തുക്കളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു..! നിലവിലെ വിലക്കിനിടയായ കാരണത്തെ തുറന്നു പറയാനാവില്ല ഒന്നുറപ്പിച്ചോളൂ.. ഒരു നിഗൂഢത പുറത്ത് വരാനുണ്ട്..

More »

'ലവ് ആന്‍ഡ് ലവ് ഒണ്‍ലി...' ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍
ഭാവനയുടെ 38ാം ജന്മദിനത്തില്‍ താരത്തിന് ആശംസകളുമായി പ്രിയ സുഹൃത്തായ മലയാളത്തിന്റെ 'ലേഡി സൂപ്പര്‍ സ്റ്റാര്‍' മഞ്ജു വാര്യര്‍. പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്‍ (Happy Birthday dearest, Love love and only love) എന്നാണ് ഇരുവരുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ച് താരം കുറിച്ചത്. നിരവധി പേര്‍ ഭാവനയ്ക്ക് കമന്റിലൂടെയും ജന്മദിനാശംസകള്‍ അറിയിക്കുന്നുണ്ട്. ഭാവനയുടെയും മഞ്ജുവിന്റെയും സൗഹൃദം ഏവര്‍ക്കും സുപരിചിതമാണ്. ഭാവനയുടെ വിവാഹത്തില്‍ നിലവിലെ മലയാള സിനിമാലോകത്തു നിന്നും മഞ്ജു മാത്രമാണ് ഉണ്ടായിരുന്നത്.

More »

ഇത് കള്ളക്കേസ് ആണ്, ഒമറിക്കയ്‌ക്കെതിരെ പരാതി കൊടുത്ത യുവനടി ഞാനല്ല- ഏയ്ഞ്ചലിന്‍ മരിയ
സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പീഡനപരാതി നല്‍കിയ യുവനടി താന്‍ അല്ലെന്ന് നടി ഏയ്ഞ്ചലിന്‍ മരിയ. താന്‍ ആണോ ആ നടി എന്ന് ചോദിച്ച് സിനിമരംഗത്തുള്ള പലരും ഫോണ്‍ വിളിച്ചും മെസേജ് അയച്ചും ചോദിക്കുന്നുണ്ട്, അതിനാലാണ് താന്‍ ഇക്കാര്യം വ്യക്തമാക്കുന്നത് എന്നാണ് ഏയ്ഞ്ചലിന്‍ പറയുന്നത്. സംവിധായകന്‍ ഒമര്‍ ലുലുവിനെതിരായ ഈ കേസ് കള്ളക്കേസ് ആണെന്നും അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നും ഏയ്ഞ്ചലിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നുണ്ട്. തൃശൂര്‍ സ്വദേശിനിയായ ഏയ്ഞ്ചലിന്‍, ഒമര്‍ ലുലുവിന്റെ 'നല്ല സമയം' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയത്. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ മത്സരാര്‍ഥി കൂടിയായിരുന്നു ഏയ്ഞ്ചലിന്‍ മരിയ. ഏയ്ഞ്ചലിന്‍ മരിയയുടെ വാക്കുകള്‍ : എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഈ വീഡിയോ ചെയ്യുന്നത് വളരെ ഗൗരവമുള്ള ഒരു വിഷയം സംസാരിക്കാനാണ്. ഒമര്‍ ഇക്കയുടെ വിഷയം എല്ലാവരും അറിഞ്ഞുകാണും എന്നു

More »

സുരേഷ് ഗോപിയുടെ ജയത്തിന് പിന്നാലെ നടി നിമിഷ സജയന് സൈബറാക്രമണം
തൃശൂരില്‍ സുരേഷ് ഗോപിയുടെ വന്‍ വിജയത്തിന് പിന്നാലെ നടി നിമിഷ സജയന് നേരെ കടുത്ത ബൈബര്‍ ആക്രമണം. നടിയുടെ സോഷ്യല്‍ മീഡിയ പേജുകളിലാണ് വ്യാപകമായി സംഘപരിവാര്‍ അണികള്‍ സൈബര്‍ ആക്രമണം നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചില്‍ നടന്ന ജനാവലി റാലിയുടെ ഭാഗമായി നിമിഷ സജയന്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു. ആ റാലിയില്‍ നിമിഷ സജയന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും കുത്തി പൊക്കിയാണ് സംഘപരിവാര്‍ അണികളുടെ വിമര്‍ശനം. തൃശൂര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി താരം പറഞ്ഞ വാചകം ആയിരുന്നു 'ഈ തൃശൂര്‍ എനിക്ക് വേണം, നിങ്ങള്‍ ഈ തൃശൂര്‍ എനിക്ക് തരണം, തൃശൂരിനെ ഞാന്‍ ഇങ്ങ് എടുക്കുവാ' എന്നത്. ഇതിനെ പരിഹസിച്ച് കൊണ്ടായിരുന്നു നിമിഷാ സജയന്‍ രംഗത്ത് വന്നിരുന്നു. 'തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുവോ ? കൊടുക്കൂല്ല. നന്ദി' എന്നായിരുന്നു നിമിഷ സജയന്‍ നടത്തിയ

More »

'സുരേഷേട്ടന്‍ ഒടുവില്‍ തൃശൂര്‍ അങ്ങെടുത്തു'; ആശംസകളുമായി താരങ്ങള്‍
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ ആശംസകളുമായി മലയാള സിനിമാ ലോകം. നിരവധി നടിനടന്മാരാണ് സുരേഷ് ഗോപിക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. നടിമാരായ ജ്യോതികൃഷ്ണ, ഭാമ, മുക്ത നടന്‍ സുധീര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടു. സുരേഷ് ചേട്ടന്‍ തൃശൂര്‍ അങ്ങെടുത്തുവെന്നും, ആശംസകള്‍ എന്നും താരങ്ങള്‍ കുറിച്ചിട്ടുണ്ട്. മുക്കാല്‍ ലക്ഷം വോട്ടിനാണ് സുരേഷ്‌ഗോപി ബിജെപിക്കായി ചരിത്ര വിജയം സമ്മാനിച്ചത്. തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന് പിന്നാലെ സുരേഷ്‌ഗോപിയുടെ വീടിന് പുറത്ത് പായസവും ബോളിയും വിതരണം ചെയ്തു. തൃശൂരിലെ ജനങ്ങളെ ഞാന്‍ പ്രജാ ദൈവങ്ങളെന്നാണ് ഇപ്പോള്‍ വിളിക്കുന്നതെന്നും വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാര്‍ക്കും ലൂര്‍ദ് മാതാവിനും പ്രണാമമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

More »

മറവിരോഗം പിടിപെട്ട അമ്മയും, അമ്മയുടെ ഓര്‍മ്മകള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന മകനും: ഹ്രസ്വചിത്രം 'ഓര്‍മ്മ' ശ്രദ്ധേയമാകുന്നു
മറവിരോഗം പിടിപെട്ട് മകനെ മറന്നുപോകുന്ന അമ്മയും , അമ്മയുടെ ഓര്‍മ്മകള്‍ തിരിച്ചുപിടിക്കാന്‍ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഹ്രസ്വചിത്രമാണ് 'ഓര്‍മ്മ'. നിറ കണ്ണുകളോടെയല്ലാതെ ആര്‍ക്കും ഓര്‍മ്മ കണ്ടുതീര്‍ക്കാന്‍ കഴിയില്ല. മകന്‍ അജയനായി വേഷമിട്ട ബെന്നി ജോസും , അമ്മ സുമിത്രയായി അഭിനയിക്കുന്ന ടിഷ ജോര്‍ജ്ജും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത് . ലണ്ടന്‍ സിറ്റിയില്‍ വുഡ്‌ഫോര്‍ഡ് ഗ്രീനില്‍ താമസിക്കുന്ന പ്രവാസിയാണ് ബെന്നി ജോസ് . ബെന്നിയുടെ കൗമാരപ്രായം അഭിനയിച്ചത് ബെന്നിയുടെ മകന്‍ അഭിഷേക് ബെന്നിയും , അമ്മ സുമിത്രയുടെ കൗമാരപ്രായം അഭിനയിച്ചത് ബെന്നിയുടെ niece അലീനാ ജോണ്‍സനുമാണ് . ശശി വാളൂരാന്റെ അപ്പുകുട്ടന്‍ മാമനും നെഞ്ചുലയ്ക്കുന്ന കഥാപാത്രമാണ് . ഓരോ പ്രവാസിയുടെയും ജീവിതത്തിന്റെ നേരെ പിടിച്ച കണ്ണാടിയാണ് ഓര്‍മ്മ . പൂര്‍ണ്ണമായും കേരളത്തിന്റെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions