നടനും മിമിക്രി താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു
നടനും മിമിക്രിതാരവുമായ കോട്ടയം സോമരാജ്(62) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കിംഗ് ലയര്‍, കണ്ണകി തുടങ്ങീ നിരവധി സിനിമകളില്‍ ഹാസ്യതാരമായി വേഷമിട്ടിട്ടുണ്ട്.
നിരവധി സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയമായ താരം കൂടിയാണ് കോട്ടയം സോമരാജ്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
More »
സൂര്യാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായ ഷാരൂഖ് ആശുപത്രി വിട്ടു
സൂര്യാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ആശുപത്രി വിട്ടു. അഹമ്മദാബാദില്‍ തന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരം കാണാനെത്തിയ ഷാരൂഖ് ഖാനെ മത്സരത്തിന് ശേഷമാണ് സൂര്യാഘാതത്തെ തുടര്‍ന്ന് അഹമ്മദാബാദില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ത്തയറിഞ്ഞ് ആശുപത്രിക്ക് പുറത്ത് ആരാധകര്‍ തടിച്ചുകൂടിയിരുന്നു.
എന്നാല്‍ സീരിയസല്ലാതിരുന്ന സാഹചര്യത്തില്‍ അഹമ്മദാബാദിലെ കെ.ഡി. ഹോസ്പിറ്റിലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന താരത്തെ ഇന്ന് രാവിലെ ഡിസ്ചാര്‍ജ്ജ് ചെയ്തു. താരത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ ഇന്നലെ ആശുപത്രി പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. 57 കാരനായ നടന്‍ ആശുപത്രിയിലാണെന്ന വാര്‍ത്ത പരന്നതോടെ, സര്‍ഖേജ്-ഗാന്ധിനഗര്‍ ഹൈവേയിലെ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് സമീപം ആരാധകര്‍ തടിച്ചുകൂടി, ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിനെ
More »
'കണ്‍മണി അന്‍പോട്' ഗാനം: 'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മ്മാതാക്കള്‍ക്കെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്
മെഗാഹിറ്റായ 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. സിനിമയില്‍ 'കണ്‍മണി അന്‍പോട്' എന്ന തന്റെ പഴയ ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്. പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. തന്റെ അനുമതി തേടിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ നോട്ടീസില്‍ പറയുന്നു. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാതാക്കള്‍.
1991ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ടൈറ്റില്‍ റോളിലെത്തിയ 'ഗുണ' എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനമാണ് 'കണ്‍മണി അന്‍പോട് കാതലന്‍ നാന്‍' എന്ന് തുടങ്ങുന്ന ഗാനം.
ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ചിത്രത്തില്‍ ഈ ഗാനവും കമല്‍ഹാസന്റെ സംഭാഷണങ്ങളും
More »
'അമ്മ'യില്‍ തലമുറ മാറ്റം! ഇടവേള ബാബുവും മോഹന്‍ലാലും ഒഴിയും
താര സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് ഇക്കുറി വലിയമാറ്റങ്ങള്‍ക്ക് സാധ്യത. കാല്‍നൂറ്റാണ്ടായി വിവിധ പദവികളില്‍ സംഘടനയെ നയിച്ച ഇടവേള ബാബു ഇനി ഭാരവാഹിയാകാനില്ലെന്ന നിലപാടിലാണ്. നിലവില്‍ ജനറല്‍ സെക്രട്ടറിയായ ബാബു മാറുന്നതോടെ പ്രസിഡന്റ് മോഹന്‍ലാലും സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
ജൂണ്‍ 30-ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. ജൂണ്‍ മൂന്നുമുതല്‍ പത്രികകള്‍ സ്വീകരിക്കും.
25 വര്‍ഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു സ്ഥിരീകരിച്ചു. 'ഒരു മാറ്റം അനിവാര്യമാണ്. ഞാന്‍ ആയിട്ട് മാറിയാലേ നടക്കൂ. പുതിയ ആള്‍ക്കാര്‍ വരട്ടെ.'-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
More »
ആറാട്ടണ്ണന്‍ ഇടയ്ക്ക് വിളിക്കും, ബ്ലോക്കൊന്നും ചെയ്തില്ല; എനിക്ക് പാവം തോന്നാറുണ്ട് -അനാര്‍ക്കലി മരിക്കാര്‍
ആറാട്ട് സിനിമയുടെ റിവ്യൂവിലൂടെ സൈബര്‍ ലോകത്ത് ശ്രദ്ധേയനായ വ്യക്തിയാണ് ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി. നിരന്തരം ട്രോളുകള്‍ വന്നിട്ടും ക്യാമറകള്‍ക്ക് മുമ്പില്‍ സംസാരിക്കുന്നത് നിര്‍ത്താന്‍ സന്തോഷ് വര്‍ക്കി തയ്യാറായിട്ടില്ല. ഇപ്പോഴിതാ സന്തോഷ് വര്‍ക്കിയെക്കുറിച്ച് സംസാരിക്കുകയാണ് നടി അനാര്‍ക്കലി മരിക്കാര്‍. തന്നെ ഇടയ്ക്കിടെ വിളിക്കുന്ന വ്യക്തിയാണ് സന്തോഷ് വര്‍ക്കിയെന്ന് അനാര്‍ക്കലി പറയുന്നു.
ആറാട്ടണ്ണന്‍ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. എനിക്ക് പുള്ളിയില്‍ തെറ്റായാെന്നും ഫീല്‍ ചെയ്തിട്ടില്ല. പുള്ളി ഒരു 20 സെക്കന്റില്‍ കൂടുതല്‍ സംസാരിക്കില്ല. ഇടയ്ക്ക് ബുദ്ധിമുട്ടിക്കും. എന്തെങ്കിലും പരിപാടിയിലാണെങ്കില്‍ ഫോണ്‍ എടുക്കില്ല. എടുത്തില്ലെങ്കില്‍ പിന്നെയും പിന്നെയും വിളിക്കും. ഞാന്‍ ബ്ലോക്കൊന്നും ചെയ്തില്ല. എനിക്ക് പാവം തോന്നാറുണ്ട്. പുള്ളി ഇടയ്ക്ക് വിളിച്ച് ഹലോ, അനാര്‍ക്കലി
More »
മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാലോകം
മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ അറുപത്തിനാലാം പിറന്നാളിന്റെ നിറവില്‍. പ്രിയ താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും.
മോഹന്‍ലാലിന് ഏറ്റവും ആദ്യം ജന്മദിനാശംസകള്‍ നേര്‍ന്നത് മമ്മൂട്ടിയാണ്. Happy Birthday Dear Lal എന്നായിരുന്നു രാത്രി 12 കഴിഞ്ഞപ്പോള്‍ തന്നെ മമ്മൂട്ടിയുടെ പോസ്റ്റ്
'ലാലിനു ജന്മദിനാശംസകള്‍. ദ വണ്‍ ആന്‍ഡ് ഓണ്‍ലി ലാല്‍. ഒന്നിച്ചു ജോലി ചെയ്യാന്‍ ആയതില്‍ സന്തോഷം,' ശോഭനയുടെ ആശംസയിങ്ങനെ.
നിരവധി പേരാണ് ശോഭനയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. നിങ്ങളുടെ കോമ്പോയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് പലരും കുറിച്ചിരിക്കുന്നത്.
എമ്പുരാന്‍ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചാണ് പ്രിയപ്പെട്ട ലാലേട്ടന് പൃഥ്വിരാജ് ജന്മദിനാശംസകള്‍ നേര്‍ന്നത്.
അതേസമയം എമ്പുരാന്‍, റാം, എല്‍360, ബറോസ് തുടങ്ങി നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി വരാനുള്ളത്.
More »
'ഗുരുവായൂരമ്പലനടയില്‍' സിനിമയുടെ വ്യാജന്‍ ഇറങ്ങി; വേദന പങ്കുവച്ച് സംവിധായകന്‍
പൃഥ്വിരാജ് -ബേസില്‍ ജോസഫ് ചിത്രം 'ഗുരുവായൂരമ്പല നടയില്‍' തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയുടെ മുഴുവന്‍ പതിപ്പ് ട്രെയിനിലിരുന്നു ആസ്വദിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകറാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
'ഇന്നലെ ലോകമെമ്പാടും റിലീസ് ആയ #ഗുരുവായൂരമ്പലനടയില്‍ ചിത്രത്തിന്റെ വീഡിയോ ആണ് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്‌സ്പ്രസ് ട്രെയിനില്‍ ഒരു മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുന്നത്. ഒരു സുഹൃത്ത് എടുത്ത് ഈ വീഡിയോ എന്റെ കയ്യില്‍ കിട്ടുമ്പോള്‍ അവന്‍ നമ്മുടെ കയ്യില്‍ നിന്നും
More »
നടി പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ സഹതാരം മരിച്ച നിലയില്‍
ഹെെദരാബാദ് : തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്ത് മരിച്ച നിലയില്‍. തെലങ്കാനയിലെ അല്‍കാപൂരിലെ വസതിയിലായിരുന്നു അന്ത്യം. സുഹൃത്തും നടിയുമായ പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെയാണ് ചന്ദ്രകാന്തിന്റെ വിയോഗവും. ആത്മഹത്യയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അസ്വാഭാവിക മരണത്തിന് പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.
മെയ് 12 നാണ് പവിത്ര വാഹനാപകടത്തില്‍ മരിച്ചത്. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. തെലുങ്കിന് പുറമെ മറ്റുഭാഷകളിലും സജീവമായിരുന്നു നടി. തെലുങ്ക് ടെലിവിഷന്‍ പരമ്പര 'ത്രിനയനി'യിലൂടെയാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടത്. നടി സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
പിന്നാലെ ഹൈദരാബാദില്‍ നിന്ന് വരികയായിരുന്ന ബസ് കാറില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
പവിത്രയുടെ മരണത്തിന് ശേഷം ചന്ദ്രകാന്ത് അതീവ
More »
യുവതാരങ്ങളായ ഹക്കീം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി
മലയാളത്തിലെ യുവതാരങ്ങളായ ഹക്കീം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി. കടകന്‍, പ്രണയവിലാസം, ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് ഹക്കീം ഷാജഹാന്‍. ഒടിയന്‍, റാണി പത്മിനി തുടങ്ങീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് സന അല്‍ത്താഫ്.
ഇന്‍സ്റ്റഗ്രാമിലാണ് 'ജസ്റ്റ് മാരീഡ്' എന്ന ക്യാപ്ഷനോടെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചത്. എന്നാല്‍ ഇത് പുതിയ ചിത്രത്തിന്റെ പ്രൊമോഷനാണോ എന്നാണ് നിരവധി ആരാധകര്‍ ചോദിക്കുന്നത്.
അനുപമ പരമേശ്വരന്‍, അഹാന കൃഷ്ണ തുടങ്ങീ നിരവധി താരങ്ങള്‍ ഹക്കീമിനും സനയ്ക്കും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
More »