നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി തെന്നിന്ത്യന്‍ നായിക രശ്മിക മന്ദാന
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് തെന്നിന്ത്യന്‍ നായിക രശ്മിക മന്ദാന. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ അടല്‍ ബിഹാരി വാജ്പേയി സെവ്രി - നാവ ഷെവ അടല്‍ സേതുവിനേക്കുറിച്ച് എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു താരം. പ്രധാനമന്ത്രിയെ അഭിനന്ദിച്ച നടി , മുംബൈയിലെ ഗതാഗത ശൃംഖലയെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണിതെന്നും അഭിമുഖത്തില്‍ വ്യക്തമാക്കി
രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര ഇനി 20 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കാം. അത് നമ്മുക്ക് വിശ്വസിക്കാന്‍ പോലുമാകില്ല. ഇത് നടക്കുമെന്ന് ആരും കരുതിയിരുന്നില്ല. നവി മുംബൈയില്‍ നിന്ന് മുംബൈയിലേക്കും ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും മുംബൈയിലേക്ക് പോകാമെന്നും രശ്മിക കൂട്ടിച്ചേര്‍ത്തു.
എവിടെ പോകണമെങ്കിലും വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. ഞാനിതില്‍ അഭിമാനിക്കുന്നു. എനിക്ക് തോന്നുന്നു ഇന്ത്യ എവിടെയും നില്‍ക്കുന്നില്ല, നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ച തന്നെ
More »
വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെന്ന് യുവാവ്; മറുപടിയുമായി സീരിയല്‍ താരം
സീരിയല്‍ നടിയും ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറും സോഷ്യല്‍ മീഡിയ താരവുമായ ആര്യ അനിലിനെതിരെ ആരോപണവുമായി യുവാവ് രംഗത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമായ ആര്യ ഇപ്പോള്‍ പങ്കിട്ട ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. താരത്തിനെതിരെ രഞ്ജിത്ത് കൃഷ്ണന്‍ എന്ന വ്യക്തി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയാണ് ആര്യ കുറിച്ചിരിക്കുന്നത്. താനും ആര്യയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹ വാഗ്ദാനം നല്‍കി ആര്യയും കുടുംബവും ലക്ഷങ്ങള്‍ തട്ടിയെന്നാണ് രഞ്ജിത്ത് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനുള്ള മറുപടിയാണ് ആര്യ കുറിച്ചിരിക്കുന്നത്.
'ഹലോ ഫാമിലി, എന്നെ ഒരുപാട് സ്നേഹിക്കുകയും, ഞാന്‍ ഈ നിലയില്‍ എത്താന്‍ എന്റെ കൂടെ നിന്നവര്‍ക്കും വേണ്ടിയാണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ശരത്തേട്ടനുമായി എന്‍ഗേജ്ഡ് ആണ് എന്നും ആ വ്യക്തിയെ തന്നെയാണ് വിവാഹം ചെയ്തത് എന്നും എന്നെ ഫോളോ
More »
തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ വിജയ്‌യുടെ 'തമിഴക വെട്രി കഴകം'
തമിഴ്‌നാട്ടിലെ നടന്‍ വിജയിയുടെ നേതൃത്വത്തിലുള്ള ‘തമിഴക വെട്രി കഴകം’ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജോസഫ് വിജയ് പാര്‍ട്ടി പ്രസിഡന്റായും. ആനന്ദ് എന്ന മുനുസാമി (ജന.സെക്ര), വെങ്കട്ടരമണന്‍ (ട്രഷറര്‍), രാജശേഖര്‍ (ആസ്ഥാന സെക്രട്ടറി), താഹിറ (ജോ. പ്രചാരണ വിഭാഗം സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
2024 ഫെബ്രുവരി രണ്ടിനാണ് വിജയ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് രജിസ്‌ട്രേഷന്‍ അപേക്ഷ നല്‍കി. 2026 തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് വിജയുടെ നീക്കം.
രണ്ടുമാസം മുമ്പ് പാര്‍ട്ടി അംഗത്വ വിതരണം ആരംഭിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെയും ഭാഗമാകാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് വിജയ് ശ്രമിക്കുന്നത്. ഫാന്‍സ് അസോസിയേഷനുകള്‍ വിജയിക്കായി വന്‍ പ്രചരണമാണ് തമിഴ്‌നാട്ടില്‍ നടത്തുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണയില്ലെന്ന്
More »
സിനിമ പുറത്തിറക്കാന്‍ സമ്മതിക്കുന്നില്ല; ടൊവിനോക്കെതിരെ ആരോപണങ്ങളുമായി സംവിധായകന്‍
'വഴക്ക്' എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട് നടന്‍ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ചിത്രത്തിന്റെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ .
തന്റെ കരിയറിനെ ബാധിക്കുമെന്ന തോന്നലുള്ളതുകൊണ്ട് വഴക്ക് എന്ന ചിത്രം തിയേറ്റര്‍ വഴിയോ ഒടിടി വഴിയോ പുറത്തിറക്കാന്‍ താരം ശ്രമിക്കുന്നല്ലെന്നാണ് സനല്‍ കുമാര്‍ ശശിധരന്റെ ആരോപണം. വഴക്ക് ഫെസ്റ്റിവല്‍ സിനിമയാണെന്നും, അത് സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടില്ലെന്നുമാണ് സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നത്. ആരോപണത്തിനെതിരെ ടൊവിനോഇതുവരെ പ്രതികരിച്ചിട്ടില്ല.
സനല്‍ കുമാര്‍ ശശിധരന്റെ വാക്കുകള്‍ :
'കോവിഡ് കാരണം മലയാളം സിനിമാവ്യവസായശാല അടഞ്ഞുകിടന്ന സമയത്താണ് 'വഴക്ക്' ഷൂട്ട് ചെയ്യുന്നത്. കേവലം രണ്ടാഴ്ച കൊണ്ടായിരുന്നു വളരെ സങ്കീര്‍ണമായ ചിത്രീകരണരീതികള്‍ അവലംബിച്ച ആ സിനിമ പൂര്‍ത്തിയാക്കിയത്. ടോവിനോയുടെയും എന്റെയും പ്രതിഫലം കണക്കിലെടുക്കാതെ 50 ലക്ഷം രൂപയായിരുന്നു
More »
ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്‍സ് (യുകെ) സ്റ്റേജ് ഷോയുമായി കലാഭവന്‍ ലണ്ടന്‍, ഒപ്പം സൗന്ദര്യ മത്സരവും മ്യൂസിക് ബാന്‍ഡിന്റെ രൂപീകരണവും
യുകെയിലെ അറിയപ്പെടാത്തതും അറിയപ്പെടുന്നതുമായ കഴിവുള്ള ഇന്ത്യന്‍ കലാപ്രതിഭകള്‍ക്ക് ഒരു സുവര്‍ണ്ണ വേദിയുമായി കലാഭവന്‍ ലണ്ടന്‍. BRITAIN'S GOT TALENT മാതൃകയില്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലന്റ് ഷോ (INDIAN'S GOT TALENT) സംഘടിപ്പിക്കുന്നു. ആദ്യ പരിപാടി ലണ്ടനില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്.
മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ വംശജരായ അനേകായിരങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളായി മാറിയിരിക്കുന്നു യുകെയിലെ ഓരോ നഗരങ്ങളും പട്ടണങ്ങളും. ഒട്ടേറെ കഴിവുറ്റ കലാ പ്രവര്‍ത്തകരാണ് യുകെയിലേക്ക് ഈ അടുത്ത നാളുകളില്‍ ജോലിക്കും പഠന ആവിശ്യങ്ങള്‍ക്കുമായി കുടിയേറിയിരിക്കുന്നത്. അതില്‍ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമുണ്ട്. തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം കിട്ടിയവരും കിട്ടാത്തവരുമുണ്ട്. അവരുടെ കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദിയാണ് "THE GREAT INDIAN TALENT SHOW".
ആദ്യ ഷോ
More »
തമിഴ്‌നാട് പോലീസില്‍നിന്നുള്ള പീഡനത്തില്‍ അന്വേഷണം വേണ്ടെന്നു മഞ്ഞുമ്മല്‍ ടീം
തമിഴ്‌നാട് പോലീസില്‍നിന്നു നേരിട്ട പീഡനത്തില്‍ അന്വേഷണം വേണ്ടെന്നു റിയല്‍ 'മഞ്ഞുമ്മല്‍ ടീം'. അന്നത്തെ പോലീസുകാരെല്ലാം വിരമിച്ചു വിശ്രമ ജീവിതത്തിലാകും. ഇനി അന്വേഷണമോ നടപടിയോ വേണ്ടെന്ന് അപകടത്തില്‍ രക്ഷകനായ സിജു ഡേവിഡ് പറഞ്ഞു. ഇനിയെങ്കിലും കാര്യങ്ങളെ മുന്‍വിധിയോടെ സമീപിക്കരുതെന്നാണ് അഭ്യര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു.
മഞ്ഞുമ്മല്‍ ടീം നേരിട്ട പോലീസ് നടപടി അന്വേഷിക്കാന്‍ തമിഴ്‌നാട് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിരുന്നു. അതേസമയം, കേസില്‍ അന്വേഷണം അനാവശ്യമാണെന്നു മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ സംവിധായകന്‍ ചിദംബരം പറഞ്ഞു. സംഘാംഗങ്ങള്‍ ഗുണ കേവിലേക്കു കടന്നു കയറിയതാണ്. തെരഞ്ഞെടുപ്പു കാലത്തെത്തിയ പോലീസുകാരാണ് അന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. പോലീസുകാരെ കുറ്റം പറയാനാകില്ലെന്നും സംവിധായകന്‍ പറഞ്ഞു.
മഞ്ഞുമ്മല്‍ ബോയ്‌സ് വന്‍ വിജയമായി മാറിയതിനു പിന്നാലെയാണു അന്നുനടന്ന പോലീസ് പീഡനത്തില്‍ തമിഴ്‌നാട്
More »
ബാങ്ക് ബാലന്‍സ് കാലിയായി കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥ വരുന്നു- നടി സംയുക്ത
കരിയറിന്റെ തുടക്കകാലത്ത് ജീവിതത്തില്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി സംയുക്ത . തന്റെ ബാങ്ക് ബാലന്‍സ് കാലിയായി കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥ വന്നിരുന്നു എന്നാണ് സംയുക്ത പറയുന്നത്.
കരിയറില്‍ അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നു. കൊച്ചിയില്‍ ഗ്രാന്റ് പാരന്റ്‌സിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഞാന്‍ സ്ട്രഗിള്‍ ചെയ്യുകയാണെന്ന് കുടുംബം അറിയരുതായിരുന്നു. അവരെ സംബന്ധിച്ച് ഞാന്‍ ഓക്കെയാണ്. പക്ഷെ എന്റെ ബാങ്ക് ബാലന്‍സ് ഏറെക്കുറെ കാലിയായി. കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.
ഒരു ദിവസം രാത്രി തനിക്ക് ഒരു സിനിമ വേണം, നല്ല സംവിധായകനും അറിയപ്പെടുന്ന നായകനുമുള്ള നല്ല പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമ വേണമെന്ന് സ്വയം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ തനിക്ക് തീവണ്ടി എന്ന സിനിമ ലഭിച്ചു എന്നാണ് സംയുക്ത പറയുന്നത്. സംയുക്തയ്ക്ക് ഏറെ പ്രശസ്തി നല്‍കിക്കൊടുത്ത സിനിമയാണ് തീവണ്ടി.
അതേസമയം, പേരില്‍ നിന്നും മേനോന്‍
More »
നടി ജ്യോതി റായ്‌യുടെ സ്വകാര്യ വീഡിയോ ചോര്‍ന്നു, ചര്‍ച്ചയായി യുവാവിന്റെ ഭീഷണി
കന്നഡ ടെലിവിഷന്‍- സിനിമാ നടി ജ്യോതി റായ്‌യുടെ വീഡിയോകളും ചിത്രങ്ങളും ഓണ്‍ലൈനില്‍ ചോര്‍ന്നു. തന്റെ യൂട്യൂബ് ചാനല്‍ 1000 സബ്‌സ്‌ക്രൈബര്‍ ആയാല്‍ നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടും എന്ന് ഒരു എക്‌സ് ഉപയോക്താവ് ഭീഷണി മുഴക്കിയിരുന്നു.
അതിനിടെയാണ് ജ്യോതിയുടെ ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനില്‍ എത്തിയത്. ജ്യോതിയുടെ വീഡിയോകള്‍ ചോര്‍ത്തിയവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ എക്‌സ് ഹാന്‍ഡിലുകളില്‍ പോസ്റ്റുമായി എത്തിയിട്ടുണ്ട്.
പലപ്പോഴും തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ ജ്യോതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ജ്യോതി റായ്. 'ബന്ദേ ഭരതവ കാല' എന്ന ഷോയിലൂടെയാണ് ഏറെ ശ്രദ്ധ ന
More »
തമിഴിലെ മികച്ച വേഷങ്ങള്‍ മലയാളി നടിമാര്‍ കൊണ്ടുപോകുകയാണെന്നു വനിത വിജയകുമാര്‍
തമിഴ് സിനിമയില്‍ തമിഴ് നടിമാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും എല്ലാം മലയാളി നടിമാര്‍ക്കാണ് ലഭിക്കുന്നതെന്നും വനിത വിജയകുമാര്‍. താന്‍ ഇരുപത്തിയഞ്ചോളം സിനിമകള്‍ ചെയ്തുവെന്നും, അതിലെല്ലാം വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ചുവെന്നും എന്നാല്‍ 90കളില്‍ കണ്ടുവളര്‍ന്ന നാട്ടിന്‍പുറങ്ങളിലെ സിനിമകള്‍ ഇന്ന് വളരെ കുറവാണെന്നും വനിത കുറ്റപ്പെടുത്തി.
അതേസമയം നന്നായി അഭിനയിക്കാന്‍ കഴിവുണ്ടെങ്കില്‍ ഭാഷ ഒരു പ്രശ്‌നമല്ലെന്നും, മികച്ച സിനിമകളുടെ ഭാഗമാവുന്നത് മികച്ച സ്‌ക്രിപ്റ്റ് തിരഞ്ഞെടുത്ത്‌കൊണ്ടാവണമെന്നും സോഷ്യല്‍ മീഡിയയില്‍ വനിതയെ വിമര്‍ശിച്ചുകൊണ്ട് നിരവധി ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.
'തമിഴ് ഇന്‍ഡസ്ട്രിയെ വിശ്വസിക്കുന്ന തമിഴ് നടിമാര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കുന്നില്ല. അത് വളരെ നിര്‍ഭാഗ്യകരമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 25 സിനിമകള്‍ ഞാന്‍ ചെയ്തു. ഈ ചിത്രങ്ങളിലെല്ലാം
More »