ബിഗ് ബോസ് ഷോയിലെ കാസ്റ്റിംഗ്കൗച്ചിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ഒമര്‍ ലുലു
ബിഗ് ബോസ് ഷോയിലെ കാസ്റ്റിംഗ്കൗച്ചിനെ കുറിച്ച് കഴിഞ്ഞ സീസണിലെ ജേതാവ് അഖില്‍ മാരാരുടെ മാരാരുടെ വെളിപ്പെടുത്തലിനെക്കുറിച്ചു തനിക്ക് അറിയില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. സംവിധായകനും ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ വെളിപ്പെടുത്തിയ പ്രശ്‌നങ്ങളോടാണ് ഒമര്‍ പ്രതികരിച്ചത്. ഷോയുടെ ഹെഡ് ആയ രണ്ട് പേര്‍ക്കെതിരെയാണ് അഖില്‍ മാരാര്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. സിബിന്‍ എന്ന മത്സരാര്‍ത്ഥിയെ ഭ്രാന്തനാക്കി ചിത്രീകരിച്ചു, ഷോയില്‍ സെലക്ട് ചെയ്യാമെന്ന് പറഞ്ഞ് സ്ത്രീകളെ പല ഹോട്ടലുകളിലേക്കും കൊണ്ട് പോയി ഉപയോഗിച്ചിട്ടുണ്ട് എന്നൊക്കെയായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. ബിഗ് ബോസ് സീസണ്‍ 5ലെ മത്സരാര്‍ത്ഥിയായിരുന്നു ഒമര്‍ ലുലു.
ഒമര്‍ ലുലുവിന്റെ വാക്കുകള്‍ :
ബിഗ് ബോസിന്റെ കാസ്റ്റിങ് കൗച്ചിനെ സംബന്ധിച്ച് അഖില്‍ മാരാര്‍ പറഞ്ഞ കാര്യത്തിനെ ചൊല്ലി വിവാദങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നെ ഒരുപാട്
More »
താന്‍ ഒരു സിംഗിള്‍ മദര്‍ ആണെന്ന് വെളിപ്പെടുത്തി ഭാമ
താന്‍ ഒരു സിംഗിള്‍ മദര്‍ ആണെന്ന് വെളിപ്പെടുത്തി നടി ഭാമയുടെ പോസ്റ്റ് . മകള്‍ക്കാപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഭാമ എത്തിയിരിക്കുന്നത്. 2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു.
മകള്‍ ജനിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയിലൂടെ മകള്‍ ഗൗരിയുടെ ജനനത്തെ കുറിച്ച് പറയുന്നത്. പിന്നീട് കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പം നിരവധി ചിത്രങ്ങളും വീഡിയോകളും ഒക്കെ ഭാമ പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ കുറച്ച് കാലമായി ഭാമയുടെ ചിത്രങ്ങളിലൊന്നും ഭര്‍ത്താവ് അരുണിനെ കാണാറില്ല.
ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെ ഭാമ അരുണ്‍ എന്ന പേരിനും നടി മാറ്റം വരുത്തിയിരുന്നു. ഇതോടെ താരത്തിന്റെ ആരാധകര്‍ അടക്കം വേര്‍പിരിഞ്ഞോ എന്ന സംശയങ്ങളുമായി എത്തിയിരുന്നു. ഡിവോഴ്‌സ് ആയി എന്ന വാര്‍ത്തകള്‍ എത്തിയപ്പോഴും നടി
More »
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ ലാഭവിഹിതം പങ്കിടുന്നതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കള്‍ അടിയില്‍
'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ ലാഭവിഹിതം പങ്കിടുന്നതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിറും ഷോണ്‍ ആന്റണിയും കോടതിയില്‍ നല്‍കിയ വിശദാംശങ്ങളില്‍ പൊളിയുന്നതു സിനിമ 250 കോടി ക്ലബ്ബിലെത്തിയെന്ന അവകാശവാദം. സിനിമ ഇപ്പോള്‍ ഒ.ടി.ടിയിലുമെത്തി. കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള സാധ്യത തേടുകയാണു നിര്‍മാതാക്കള്‍. 22 വരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി ഉത്തരവുണ്ട്. ആലപ്പുഴ, അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദാണു പരാതിക്കാരന്‍.
നിര്‍മാണക്കമ്പനിയായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും നിര്‍മാതാക്കള്‍ക്കെതിരേ കേസെടുക്കാനും എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന്, എറണാകുളം മരട് പോലീസ് ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേ കേസെടുത്തു. സൗബിനും ഷോണും സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യഹര്‍ജിയിലാണു
More »
നാല്പത്തഞ്ചാം വിവാഹവാര്‍ഷികം ആഘോഷിച്ച് മമ്മൂട്ടിയും സുല്‍ഫത്തും
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും 45ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു. ഇരുവര്‍ക്കും വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.
ലോകത്തിന് നിങ്ങള്‍ രണ്ട് പേരും ലക്ഷ്യങ്ങള്‍ നല്‍കാന്‍ തുടങ്ങിയിട്ട് 45 വര്‍ഷമായി. നിങ്ങളുടേതായ രീതിയില്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം ചെറിയ പ്രപഞ്ചം സൃഷ്ടിച്ചു. അതിന്റെ ഭാഗമാകാനും അതിന്റെ സ്‌നേഹത്തിലും ഊഷ്‌മളതയും അനുഭവിക്കാന്‍ കഴിഞ്ഞതിലൂടെ ഞങ്ങളാണ് അനുഗ്രഹിക്കപ്പെട്ടത്. ഹാപ്പി ആനിവേഴ്സറി ഉമ്മ, ഉപാ. നിങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഏറ്റവും ലൗകികവും അസാധാരണവുമാക്കുന്നു.- ദുല്‍ഖര്‍ കുറിച്ചു.
താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സുല്‍ഫത്തിന്റെ
More »
പ്രേമിനെ രണ്ടു തവണ പ്രൊപ്പോസ് ചെയ്തിട്ടും മൈന്‍ഡ് ചെയ്തിരുന്നില്ലെന്ന് സ്വാസിക
പ്രണയിച്ച് അടുത്തിടെ വിവാഹം കഴിച്ചവരാണ് നടി സ്വാസികയും നടന്‍ പ്രേം ജേക്കബും. സീരിയലില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തപ്പോഴായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇപ്പോഴിതാ പ്രണയകാലത്തെ കുറിച്ച് തുറന്ന് പറയുകയാണ് സ്വാസിക. താനാണ് പ്രേമിനോട് ആദ്യം പ്രണയം പറഞ്ഞതെന്നാണ് സ്വാസിക പറയുന്നത്. ഒരു അഭിമുഖത്തിലാണ് സ്വാസികയുടെ പ്രതികരണം.
'ഞാനാണ് പ്രേമിനോട് ഇഷ്ടം പറഞ്ഞത്. സ്പാര്‍ക്ക് തോന്നി എന്ന് പറഞ്ഞു. സീനിന് ഇടയിലാണ് ഞാന്‍ പ്രൊപ്പോസ് ചെയ്തത്. അഭിനയിക്കുമ്പോള്‍ അതിനപ്പുറം ഒരു ഫീല്‍ വരുന്നുണ്ട്, വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നൊരു തോന്നലുണ്ട്. അപ്പോള്‍ പ്രേം പുച്ഛ ചിരി ചിരിച്ച് പോയി. ഞാന്‍ വീണ്ടും മറ്റൊരു അവസരത്തില്‍ ഇഷ്ടം പറഞ്ഞു. വളരെ സീരിയസ് ആയിട്ടാണ് പറയുന്നതെന്ന് പറഞ്ഞു. പക്ഷേ അപ്പോഴും ആള്‍ മൈന്റ് ചെയ്തില്ല.
ഞാന്‍ റീല്‍സ് എടുക്കാനൊക്കെ വിളിക്കുമായിരുന്നു. അതിനൊക്കെ വന്ന് എടുത്ത് തരും. പ്രണയിച്ചിരുന്നെങ്കില്‍ റീല്‍സ്
More »
'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തില്‍ വിശദീകരണവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍
'ജന ഗണ മന' എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കോപ്പിയടി ആരോപണമുയര്‍ന്നിരുന്നു.
കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘ഓര്‍ഡിനറി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ് റിലീസിന് തലേദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ ‘നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ’ എന്നുതുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചത്. നിഷാദ് കോയ പങ്കുവെച്ച കുറിപ്പിലെ കഥയുമായി മലയാളി ഫ്രം ഇന്ത്യക്ക് സാമ്യമുള്ളതിനാല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് അത് വഴിതുറന്നത്.
ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഒന്നേകാല്‍ വര്‍ഷം മുമ്പ് സ്റ്റാര്‍ട്ട് ചെയ്ത സിനിമയാണിതെന്നും, ഇങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയെന്നുമാണ് ലിസ്റ്റിന്‍
More »
മാളവിക ജയറാം വിവാഹിതയായി; താരപുത്രിയെ അനുഗ്രഹിക്കാന്‍ വിവിഐപികള്‍
താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരന്‍. ഗുരുവായൂരില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു. രാവിലെ 6.15നായിരുന്നു മുഹൂര്‍ത്തം.
രാവിലെ 10.30 മുതല്‍ തൃശൂര്‍ ഹയാത്ത് ഹോട്ടലില്‍ വിവാഹ വിരുന്ന് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, യൂസഫലി, മോഹന്‍ലാല്‍, ദിലീപ്, കാവ്യാമാധവന്‍ മക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. നവനീത് യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ്.
കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനായിരുന്നു നവനീതിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം നടന്നത്. കൂര്‍ഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന്റെ
More »
ചിങ്ങത്തില്‍ വിവാഹം? പോസ്റ്റുമായി ദിയ, ആശംസകള്‍ അറിയിച്ച് ആരാധകര്‍
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നതാണ് നടന്‍ കൃഷ്ണകുമാറിന്റെ കുടുംബം. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്ക് സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ആരാധകര്‍ ഉണ്ട്. അഹാന നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യ പ്രണയത്തിന്റെയും അച്ഛന്റെ രാഷ്ട്രീയ നിലപാടുകളോട് അനുകൂലിച്ചതിന്റെ പേരിലും ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് ദിയ കൃഷ്ണ.
ദിയ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. അടുത്ത സുഹൃത്തായ അശ്വിന്‍ ഗണേശുമായാണ് ദിയ പ്രണയത്തിലായത്. ഇരുവരും ഒരുമിച്ച് പോകുന്ന യാത്രങ്ങളുടെ ചിത്രങ്ങളും ഷോപ്പിംഗ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വെെറലാണ്.
അശ്വിന്‍ തന്നെ പ്രപ്പോസ് ചെയ്ത വീഡിയോയും പങ്കുവച്ചിരുന്നു. ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും സമൂഹ മാദ്ധ്യമത്തില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ താന്‍
More »
സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ജീവിതം സിനിമയാകുന്നു
തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ ജീവിതം ബോളിവുഡില്‍ സിനിമയാക്കുന്നു. പ്രമുഖ സിനിമാനിര്‍മാതാവായ സാജിദ് നദിയാവാലയാണ് നിര്‍മാണം.
ശിവാജി റാവുവെന്ന ബസ്‌കണ്ടക്ടര്‍ സ്ഥാനത്തുനിന്ന് സിനിമയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള സൂപ്പര്‍താരമായി വളര്‍ന്ന ജീവിതമാണ് രജനീകാന്തിന്റേത്. ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
രജനീകാന്തും അദ്ദേഹത്തിന്റെ കുടുംബവുമായി നദിയാവാല നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു.
രജനീകാന്ത് എന്ന താരത്തെക്കാള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക രജനീകാന്ത് എന്ന മനുഷ്യനിലായിരിക്കുമെന്ന് നദിയാവാല പറയുന്നു.
More »