ദയവായി ബോഡി ഷെയിം നടത്തി ഇങ്ങനെ വേദനിപ്പിക്കരുതെന്ന് അന്ന രാജന്‍
ഉദ്ഘാടന, പൊതു പരിപാടികളില്‍ ഏറ്റവും തിരക്കുള്ള താരമാണ് നടി അന്ന രാജന്‍. ഏറ്റവും കൂടുതല്‍ ബോഡി ഷെയ്മിംഗ് നേരിടുന്ന താരം കൂടിയാണ് നടി. പൊതുപരിപാടികള്‍ക്ക് എത്തുന്ന താരത്തിന്റെ വീഡിയോക്ക് താഴെ എപ്പോഴും ബോഡി ഷെയ്മിംഗ് കമന്റുകള്‍ എത്താറുണ്ട്. എന്നാല്‍ ഇതിനോട് അന്ന ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഇപ്പോള്‍.
തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയാണ് ഒരു കമന്റിന് താഴെ അന്ന പ്രതികരിച്ചിരിക്കുന്നത്. അന്ന ഡാന്‍സ് ചെയ്യുന്ന വീഡിയോക്ക് താഴെയാണ് താരത്തെ അപമാനിച്ചു കൊണ്ട് ‘മാംസപിണ്ഡത്തിന് അനങ്ങാന്‍ വയ്യ’ എന്ന കമന്റ് വന്നത്. ഈ കമന്റിന് മറുപടി ആയാണ് തനിക്ക് തൈറോയിഡ് ആണെന്നും അതുകൊണ്ടാണ് തടിച്ചും മെലിഞ്ഞും ഒക്കെ ഇരിക്കുന്നതെന്നും നടി പറയുന്നത്.
'നിങ്ങള്‍ക്ക് എന്നെയോ ഞാന്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കില്‍
More »
ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞു
നടിയും ഗായികയുമായ ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇരുവരും വേര്‍പിരിയല്‍ സത്യമാണ് എന്നാണ് ഇരുവരുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
'കഴിഞ്ഞ മാസമാണ് അവര്‍ പിരിഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാലാണ് ബന്ധം അവസാനിപ്പിച്ചത്. അവര്‍ സൗഹാര്‍ദ്ദപരമായി തന്നെയാണ് വേര്‍പിരിഞ്ഞത്' ഇരുവരുമായി അടുത്ത വൃത്തം എച്ച്ടിയോട് പറഞ്ഞു. ശ്രുതി ഹാസനും സന്തനു ഹസാരികയും ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതിന് പിന്നാലെയാണ് ഇരുവരുടെയും വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ പരന്നത്.
ഹിന്ദുസ്ഥാന്‍ ടൈംസ് ഒരു പ്രസ്താവനയ്ക്കായി ശ്രുതി ഹാസനുമായി ബന്ധപ്പെട്ടപ്പോള്‍, നടി തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിക്കുകയും സ്വകാര്യത ആവശ്യപ്പെടുകയും ചെയ്തു. അതേ സയമം ഇടി ടൈംസിനോടുള്ള ഒരു സംഭാഷണത്തില്‍ ശാന്തനു ഈ കാര്യത്തില്‍
More »
കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥര്‍ക്ക് കൊടുക്കരുതെന്ന്; ഈ നാടിനിത് എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്
അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ പള്ളിയില്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. പള്ളിയില്‍ അച്ചന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞ വിചിത്ര നിര്‍ദേശങ്ങള്‍ അക്കമിട്ട് പറഞ്ഞുകൊണ്ടുള്ളതാണ് സാന്ദ്രയുടെ പോസ്റ്റ്. ഈ നാടിന് എന്തുപറ്റി എന്ന ചോദ്യവുമായാണ് താരത്തിന്റെ കുറിപ്പ്.
സാന്ദ്ര തോമസിന്റെ കുറിപ്പ് :
ഈ നാടിനിത് എന്തു പറ്റി ? ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ ഒരു പള്ളിയില്‍ പോയി. അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു. അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിര്‍ദ്ദേശങ്ങളുമായി പള്ളിയില്‍ അച്ചന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു....
1. കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല.
2. ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല.
3. അഥവാ കുളിപ്പിക്കണമെങ്കില്‍ ഒരു പാത്രത്തില്‍ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം
More »
രമ്യ നമ്പീശന്റെ സഹോദരനും സംഗീത സംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനാകുന്നു
സംഗീത സംവിധായകനും നടി രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനാകുന്നു. ഡെബി സൂസന്‍ ചെമ്പകശേരിയാണ് വധു. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. എറണാകുളത്തെ ഫ്ലോറ എയര്‍പോര്‍ട്ട് ഹോട്ടല്‍ ആന്‍ഡ‍് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.10 വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ജൂണ്‍ 12നാണ് ഇരുവരുടേയും വിവാഹം.
വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് സന്തോഷവാര്‍ത്ത അറിയിച്ചത്. പുതിയ തുടക്കത്തിനുള്ള സമയമായി എന്നാണ് രാഹുല്‍ കുറിച്ചത്.
2013ല്‍ പുറത്തിറങ്ങിയ 'മങ്കിപെന്‍' എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുല്‍ ചലച്ചിത്രഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് 'ജോ ആന്‍ഡ് ദ് ബോയ്', 'സെയ്ഫ്', 'മേപ്പടിയാന്‍', 'ഹോം' എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും
More »
ബിജെപി സ്ഥാനാര്‍ഥിയായ നടന്‍ രവി കിഷന്റെ മകളാണെന്ന അവകാശവാദവുമായി യുവ നടി
ഭോജ്പൂരി സൂപ്പര്‍താരവും ബിജെപി എം.പിയുമായ രവി കിഷന്‍ തന്റെ അച്ഛനാണെന്നും ഡിഎന്‍എ ടെസ്റ്റിന് തയാറാണെന്നും പറഞ്ഞ് നടി ഷിന്നോവ. രവി കിഷനെതിരെ ആരോപണവുമായി അപര്‍ണ താക്കൂര്‍ എന്ന സ്ത്രീ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ രവി കിഷന്റെ ഭാര്യയാണെന്നും മകളുടെ പിതൃത്വം നിഷേധിക്കുന്നുവെന്ന് പറഞ്ഞാണ് അപര്‍ണ എത്തിയത്.
ഇതിന് പിന്നാലെയാണ് മകള്‍ ഷിന്നോവയും രംഗത്തെത്തിയത്. ഡിഎന്‍എ ടെസ്റ്റ് നടത്തുന്നതിനായി ബോംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നടി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
'ബഹുമാനപ്പെട്ട യോഗിജി, ഞാന്‍ നടനും എംപിയുമായ രവി കിഷന്റെ മകളാണ്. എനിക്കും എന്റെ അമ്മയ്ക്കും കുറച്ച് സമയം താങ്കള്‍ അനുവദിക്കുകയാണെങ്കില്‍ എല്ലാ തെളിവുകളുമായി ഞാന്‍ വരാം. അതിന് ശേഷം താങ്കള്‍ക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം' ഷിന്നോവ പറഞ്ഞു.
എന്നാല്‍ ഈ
More »
ബിഗ് ബോസ് താരം ജാസ്മിന്‍ പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് അറിയില്ല: തെസ്‌നി ഖാന്‍
ബിഗ് ബോസ് സീസണ്‍ 6ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട പേരുകളില്‍ ഒന്നാണ് ജാസ്മിന്റേത്. ഗബ്രിയുടെയും ജാസ്മിന്റെയും കോമ്പോയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ലവ് ആംഗിള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് വെറും ഗെയിം മാത്രമാണെന്ന് പറയുകയാണ് നടി തെസ്‌നി ഖാന്‍ ഇപ്പോള്‍.
'ഗബ്രിയുടെയും ജാസ്മിന്റെയും ബന്ധം ഗെയിമാണെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ തമ്മില്‍ ഒരു ബോണ്ടുണ്ടെങ്കില്‍ അതൊരു കണ്ടന്റാണ്. അതൊക്കെ കളിയായി എടുത്താന്‍ മതി. പുറത്ത് വരുമ്പോള്‍ ഒന്നും ഉണ്ടാകില്ല. അപ്പോള്‍ നമുക്ക് അറിയാന്‍ പറ്റും.
'ജാസ്മിന് സംഭവിച്ചതു പോലെ ഞങ്ങളുടെ സീസണിലും ഒരുപാട് പേരുടെ ലൈഫിനെ ബിഗ് ബോസിലെ ജീവിതം ബാധിച്ചിരുന്നു. ജാസ്മിന്‍ ഒരു മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് എനിക്കറിയില്ല. കാരണം മുസ്ലീംസ് മറ്റുള്ള ആളുകളെപ്പോലെ എല്ലാം അംഗീകരിച്ചുകൊള്ളണമെന്നില്ല.'
More »
150 കോടി ക്ലബ്ബില്‍ ഇടംനേടി ആടുജീവിതം; സന്തോഷ പോസ്റ്റുമായി പൃഥ്വിരാജ്
മലയാള സിനിമയില്‍ ഈ വര്‍ഷം 150 കോടി നേടുന്ന രണ്ടാമത്തെ ചിത്രമായി ആടുജീവിതം. പൃഥ്വിരാജും ബ്ലെസിയും ഒന്നിച്ച ആടുജീവിതമാണ് പുതിയ നേട്ടത്തിലേക്ക് എത്തിയത്. ആഗോള കളക്ഷനില്‍ നിന്നാണ് ചിത്രം 150 കോടി ക്ലബ്ബില്‍ ഇടംനേടിയത്. 25 ദിവസം കൊണ്ടാണ് നേട്ടം. പൃഥ്വിരാജ് തന്നെയാണ് സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
'ആടുജീവിതം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ലോകത്താകമാനം പുതിയ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി' എന്നാണ് പൃഥ്വിരാജ് കുറിച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം മലയാളത്തില്‍ നിന്ന് ഈ വര്‍ഷം 150 കോടി ക്ലബ്ബില്‍ കയറുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമാണിത്.
മലയാള സിനിമയിലെ മൂന്നാമത്തെ 150 കോടി ചിത്രമായാണ് ആടുജീവിതം മാറിയത്. മഞ്ഞുമ്മല്‍ ബോയ്‌സും, 2018 ഉും ആണ് ബ്ലെസി ചിത്രത്തിന് മുന്നിലുള്ളത്. റിലീസ് ചെയ്ത് വെറും
More »
സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്
ബോളിവുഡ് ഗ്ളാമര്‍ താരം സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്. ദേശീയ അവാര്‍ഡ് ജേതാവായ പാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ വേഷമിടാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പൂജയുടെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചാണ് താന്‍ വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ പോകുന്ന കാര്യം ബോളിവുഡ് സുന്ദരി അറിയിച്ചത്.
'മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്.. ഒടുവില്‍ എന്റെ കൈ പൊള്ളി'' എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചത്. തേങ്ങയ്ക്ക് മുകളില്‍ നടി കര്‍പ്പൂരം കത്തിക്കുന്നതും കൈപൊള്ളുന്നതും വീഡിയോയില്‍ കാണാം.
മമ്മൂട്ടി നായകനായ മധുരരാജയിലെ ഒരു ഗാനരംഗത്തില്‍ സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് പാന്‍ ഇന്ത്യന്‍ സുന്ദരി എന്ന മലയാളം വെബ് സീരീസിലും താരം അഭിനയിച്ചു.
More »
'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എആര്‍ റഹ്മാന്‍ അല്ല; ഗുരുതര ആരോപണവുമായി സംവിധായകന്‍
ഓസ്‌കര്‍ ജേതാവ് എആര്‍ റഹ്മാനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ 'സ്ലം ഡോഗ് മില്യണയറിലെ 'ജയ് ഹോ' എന്ന പാട്ട് എആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയതല്ലെന്നാണ് രാം ഗോപാല്‍ വര്‍മയുടെ വെളിപ്പെടുത്തല്‍. ഫിലിം കമ്പനി എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
'ജയ് ഹോ' യഥാര്‍ത്ഥത്തില്‍ ഗായകന്‍ സുഖ്‌വിന്ദര്‍ സിങ് ആണ് ചിട്ടപ്പെടുത്തിയത്. 2008ല്‍ സുഭാഷ് ഘായ് സംവിധാനം ചെയ്ത 'യുവരാജ്' എന്ന ചിത്രത്തിന് വേണ്ടിയാണ് 'ജയ് ഹോ' ചിട്ടപ്പെടുത്തിയത്. സുഖ്‌വിന്ദര്‍ സിങ് ആണ് പാട്ടിനു പിന്നില്‍'. ഈ പാട്ട് ചിട്ടപ്പെടുത്തുമ്പോള്‍ റഹ്മാന്‍ ലണ്ടനിലായിരുന്നെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു.
സംവിധായകന്‍ തിരക്കുകൂട്ടിയപ്പോഴാണ് പാട്ട് ചെയ്യാന്‍ സുഖ്‌വിന്ദറിനെ ഏല്‍പ്പിച്ചത്. അങ്ങനെയാണ് ജയ് ഹോ ഉണ്ടായത്. എന്നാല്‍ ഈ ഗാനം
More »