സിനിമ

വിവാദ ഭാഗങ്ങള്‍: ഇന്ദ്രന്‍സ് ചിത്രം 'പ്രൈവറ്റി'നും സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്
ഇന്ദ്രന്‍സ് , മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'പ്രൈവറ്റ്' എന്ന സിനിമയ്ക്കും സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്. രാമരാജ്, പൗരത്വബില്‍, മുസ്ലിം, ഹിന്ദിക്കാര്‍, ബീഹാര്‍ തുടങ്ങീ വാക്കുകള്‍ വരുന്ന ആറ് ഇടങ്ങളില്‍ സംഭാഷണങ്ങള്‍ നീക്കിച്ചു. ഒക്ടോബര്‍ 10 നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സിനിമയുടെ അവസാനഭാഗത്ത് എം.എം കല്‍ബുര്‍ഗി അടക്കമുള്ളവരുടെ ചിത്രം ചേര്‍ത്ത കാര്‍ഡും ഒഴിവാക്കേണ്ടി വന്നു. ദേശവിരുദ്ധ സിനിമ എന്ന രീതിയിലാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയെ കണ്ടതെന്ന് സംവിധായകന്‍ ദീപക് ഡിയോണ്‍ ഒരു ചാനലിനോട് പറഞ്ഞു. സെന്‍സറിംഗിന് എതിരെ തുറന്ന നിയമ പോരാട്ടത്തിലേക്ക് പോകാനാണ് സിനിമാ സംഘടനകളുടെ തീരുമാനം.

More »

ആനയുമായുള്ള ആക്ഷന്‍ രംഗം തായ്‌ലാന്റില്‍ ചിത്രീകരിക്കുന്നതിനിടെ ആന്റണി വര്‍ഗീസിന് പരിക്ക്
കാട്ടാളന്‍ സിനിമയുടെ തായ്‌ലാന്റിലെ ചിത്രീകരണത്തിനിടയില്‍ നടന്‍ ആന്റണി വര്‍ഗീസിന് പരിക്ക്. ആന്റണി വര്‍ഗീസും ആനയുമായുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. മാര്‍ക്കോ എന്ന മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്‌ നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്. ഓങ് ബാക്ക് സീരീസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷന്‍ ത്രില്ലറുകള്‍ക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും നേതൃത്വത്തില്‍ ആണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ തായ്‌ലന്റില്‍ ഒരുക്കുന്നത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ പോങ് എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്. ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുന്ന രീതിയിലാണ് ബ്രഹ്മാണ്ഡ കാന്‍വാസില്‍ തായ്‌ലാന്റിലെ ആനയുമായുള്ള ആക്ഷന്‍ രംഗങ്ങള്‍

More »

'സിനിമാ നടന്‍മാരുടെ വീട്ടിലെ റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാന്‍- സുരേഷ് ഗോപി
ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ ഇ ഡി നടത്തിയ റെയ്ഡ് ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി. രണ്ട് സിനിമാക്കാരെ ഇതിനിടയിലേക്ക് വലിച്ചിഴക്കുന്നത് വിവാദം മുക്കാനാണോയെന്നാണ് സംശയം. കേന്ദ്രമന്ത്രിയായതിനാല്‍ ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ല. ഈ സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ പൊലീസിനെ ഉപയോഗിച്ച് തിളക്കമുള്ളവരെ മലിനപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് മലമ്പുഴയില്‍ കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പ്രജാ വിവാദവും സ്വര്‍ണ്ണ ചര്‍ച്ച മുക്കാന്‍ വേണ്ടിയാണ്. എല്ലാം കുല്‍സിതമെന്നും സുരേഷ്ഗോപി പറഞ്ഞു. ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പനെന്നും ശബരിമലയില്‍ നടന്നതിനു വലിയ ശിക്ഷ ഏറ്റു വാങ്ങേണ്ടിവരുമെന്നും

More »

ചരിത്രമെഴുതി ലോക, മലയാളത്തിലെ ആദ്യ 300 കോടി നേട്ടം സ്വന്തമാക്കി കല്യാണിയും കൂട്ടരും
മോളിവുഡിലെ നിരവധി കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ചരിത്രമെഴുതുകയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്‌ത സൂപ്പര്‍ഹീറോ ചിത്രമായ ലോക : ചാപ്റ്റര്‍ 1 - ചന്ദ്ര. മലയാളത്തിലെ ആദ്യ 300 കോടി എന്ന നേട്ടമാണ് ലോക സ്വന്തമാക്കിയത്. ട്രാക്കിങ് വെബ്സൈറ്റായ സാക്നില്‍ക്കിന്റെ കണക്കുപ്രകാരം 300 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ആ​ഗോള കളക്ഷന്‍. ഓണം റിലീസ് ആയി എത്തിയ ചിത്രം 200 കോടി പിന്നിട്ടപ്പോഴും 300 കോടി എന്ന നേട്ടത്തിലേക്ക് എത്താന്‍ ലോകക്ക് മുന്നിലുണ്ടായിരുന്ന ഒരേയൊരു വെല്ലുവിളി മോഹന്‍ലാല്‍ നായകനായ ചിത്രം എമ്പുരാനായിരുന്നു. എമ്പുരാനയും കടത്തിവെട്ടി മുന്നേറിയ ലോക ഇപ്പോള്‍ മലയാള സിനിമയിലെ 300 കോടി കളക്ഷന്‍ നേടുന്ന ആദ്യ ചിത്രമെന്ന നേട്ടമാണ് സ്വന്തമായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്നീ നേട്ടങ്ങള്‍ക്ക് പുറമേ, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ

More »

ഭൂട്ടാന്‍ വാഹനക്കടത്ത് ; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദുല്‍ഖറിനും അമിത് ചക്കാലക്കലിനും നോട്ടീസ്
ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടപടികള്‍ കടുപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാനായി നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കും. കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യലിലേക്ക് കടക്കുക. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കാന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും കാര്‍ ഡീലര്‍മാരുടെ ഓഫീസ്, ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ് എന്നിവിടങ്ങളായിരുന്നു ഒരേസമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തിയത്. തുടര്‍ന്ന് രേഖകള്‍ പിടച്ചെടുത്തിരുന്നു. ഭൂട്ടാന്‍ വാഹനക്കടത്തില്‍ 'ഓപ്പറേഷന്‍ നുംഖൂര്‍' എന്നപേരില്‍ കസ്റ്റംസ് അന്വേഷണം നടത്തിവരവെയാണ് ഇഡി

More »

ബെല്ലി ഡാന്‍സുമായി കല്യാണി; ഐറ്റം നമ്പറില്‍ ആരാധകരെ ഞെട്ടിച്ച് നടി
മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ 300 കോടി ക്ലബ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കല്യാണി പ്രിയദര്‍ശന്‍ ബെല്ലി ഡാന്‍സുമായി ആരാധകരെ വീണ്ടും ഞെട്ടിച്ചു. രവി മോഹനൊപ്പം പ്രധാന വേഷത്തിലെത്തുന്ന തമിഴ്‌ ചിത്രം ജീനിയിലാണ് കല്യാണി ഐറ്റം നമ്പറില്‍ ഞെട്ടിക്കുന്നത്. സിനിമയിലെ പുറത്തുവന്ന ആദ്യ വീഡിയോ സോംഗിലാണ് താരത്തിന്റെ ഗ്ലാമര്‍ ഡാന്‍സ് നമ്പറുള്ളത്. എആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ 'അബ്‌ഡി അബ്‌ഡി' എന്ന പാട്ടാണ് പുറത്തിറങ്ങിയത്. രവി മോഹനൊപ്പം ചിത്രത്തിലെ മറ്റൊരു നായികയായ കൃതി ഷെട്ടിയും ഒന്നിക്കുന്ന ഡാന്‍സ് നമ്പറാണിത്. മഷൂക് റഹ്മാന്റേതാണ് വരികള്‍. മായ്‌സ കരാ, ദീപ്‌തി സുരേഷ് എന്നിവരാണ് ഗാനം ആലപിച്ചത്. റാപ് പാടിയത് ഫ്രീക്കും. അറബിക് സ്റ്റൈലിലുള്ള പാട്ടിലെ കല്യാണിയുടെ ചുവടുകള്‍ക്ക് കയ്യടിക്കുകയാണ് ആരാധകര്‍. താന്‍ പുതിയൊരു കാര്യം പരീക്ഷിച്ചുവെന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും പാട്ട്

More »

ഭൂട്ടാന്‍ വാഹനക്കടത്ത്; മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടില്‍ ഇ ഡി റെയ്ഡ്
കൊച്ചി : ഭൂട്ടാന്‍ വാഹനക്കടത്തില്‍ കുരുക്ക് മുറുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും. നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളില്‍ പരിശോധന നടത്തുകയാണ്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥര്‍ എത്തി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. ഇ ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തിയത്. ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ചെന്നൈയിലെ ഒരു വീട്ടിലുമാണ് പരിശോധന. 'മമ്മൂട്ടി ഹൗസ്' എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോള്‍ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. നിലവില്‍ കടവന്ത്രയിലെ വീട്ടിലാണ് ദുല്‍ഖറും താമസിക്കുന്നത്. ‌ നടന്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലും അഞ്ച് ജില്ലകളിലെ വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.

More »

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിനെ ആദരിച്ച് കരസേന
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിച്ച് ഇന്ത്യന്‍ കരസേന. ഇന്ന് ഡല്‍ഹിയിലായിരുന്നു ചടങ്ങ് നടന്നത്. ഡല്‍ഹിയില്‍ കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച്ച നടത്തി. വലിയ അംഗീകാരമാണ് ലഭിച്ചതെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. 16 വര്‍ഷമായി കരസേനയുടെ ഭാഗമാണെന്നും സൈന്യത്തിനായി കൂടുതല്‍ സിനിമകളുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. പതിനാറ് വര്‍ഷമായി താന്‍ ഈ ബെറ്റാലിയന്റെ ഭാഗാണ്. ഇതിനിടെ തന്റെ കഴിവിന് അനുസരിച്ച് സൈന്യത്തിനും സാധാരണക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. തങ്ങള്‍ ഇതേപ്പറ്റിയും മറ്റ് ചില വിഷയങ്ങളെക്കുറിച്ചും ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. സൈന്യത്തിനായി ഇനിയും കൂടുതല്‍ ചിത്രങ്ങളുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സെപ്തംബര്‍ 23നാണ് മോഹന്‍ലാല്‍ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര

More »

ദുല്‍ഖര്‍ സല്‍മാന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി
ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചടുത്ത നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കണമെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ഉപാധികളോടെ വാഹനം നിട്ടുനല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. വാഹനം വിദേശത്ത് നിന്നും കടത്തിയതാണെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതില്‍ വിശദീകരണം നല്‍കാന്‍ ദുല്‍ഖര്‍ സല്‍മാന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ കസ്റ്റംസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തതെന്നും കോടതിയില്‍ അറിയിച്ചു. ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. എന്നാല്‍ ഈ വാഹനം വിദേശത്ത് നിന്നും കടത്തിയതാണെന്ന് കസ്റ്റംസ് അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തത്. ദുല്‍ഖറിന്റെ മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions