അമ്മയുടെ ആഗ്രഹ പ്രകാരം ക്ഷേത്രം പണികഴിപ്പിച്ച് വിജയ്
സായിബാബ ഭക്തയായ അമ്മയ്ക്കായി ക്ഷേത്രം പണികഴിപ്പിച്ച് ഇളയ ദളപതി വിജയ്. അമ്മയുടെ ആഗ്രഹപ്രകാരമാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ട്. ചെന്നൈയിലെ കൊരട്ടൂരില്‍ വിജയ്‌യുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ക്ഷേത്രം. ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. വിജയ് നടത്തിയ സന്ദര്‍ശനത്തിനിടെ പകര്‍ത്തിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.
സിനിമാ ചിത്രീകരണത്തിന് ക്ഷേത്രം സന്ദര്‍ശിക്കവേ പകര്‍ത്തിയ ചിത്രം എന്നായിരുന്നു ആദ്യം പ്രചരിച്ചത്. പിന്നീട് വിജയ് പണികഴിപ്പിച്ച ക്ഷേത്രം എന്ന റിപ്പോര്‍ട്ട് വന്നു. ചലച്ചിത്ര സംവിധായകന്‍ എസ്.എ. ചന്ദ്രശേഖറിന്റെയും പിന്നണി ഗായിക ശോഭയുടെയും മകനാണ് വിജയ്. താരം രാഷ്ട്രീയ കക്ഷി രൂപീകരിച്ചു അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.
More »
യു.കെയില്‍ സ്വപ്ന വാഹനം സ്വന്തമാക്കി മനോജ് കെ. ജയന്‍
യു.കെയുടെ നിരത്തില്‍ പായാന്‍ മനോജ് കെ. ജയന് ടെസ്ള. ടെസ്ളയുടെ മോഡല്‍ 3 ഡ്രീം കാറാണ് താരം സ്വന്തമാക്കിയത്. സ്വപ്നവാഹനം സ്വന്തമാക്കിയ സന്തോഷം മനോജ് കെ. ജയന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നുകരുതി. പക്ഷേ നടന്നു. ടെസ്ള. ഇന്നുമുതല്‍ യു.കെയിലെ എന്റെ ഫാമിലി മെമ്പര്‍. ലോകത്തിലെ ഏറ്റവും മികച്ച ഇന്നവേറ്റീവ് കാറുകളിലൊന്ന് സ്വന്തമാക്കിയത് ഭാഗ്യമായി കരുതുന്നു'. മനോജ് കെ. ജയന്‍ കുറിച്ചു.
മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് യുകെയിലും കേരളത്തിലുമായാണ് മനോജ് കെ. ജയനും കുടുംബവും താമസം. മൂന്നര പതിറ്റാണ്ടിലേറെ മലയാള സിനിമയില്‍ സജീവമാണ് മനോജ് . ഉര്‍വ്വശിയുമായുള്ള ബന്ധത്തില്‍ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജാലക്ഷ്മിഎന്ന മകളുണ്ട് .
രണ്ടാമത് വിവാഹം ചെയ്ത ആശയില്‍ അമൃത് എന്നൊരു മകനുണ്ട്. ആശയുടെ ആദ്യ വിവാഹത്തിലെ മകള്‍ ശ്രേയയും തേജാലക്ഷ്മിയും സമപ്രായക്കാരാണ്. തേജയും ശ്രേയയും
More »
മുന്‍മുഖ്യമന്ത്രിയുടെ കൊച്ചുമകനുമായി ഡേറ്റിംഗിലാണെന്ന് ജാന്‍വി കപൂര്‍
ഒടുവില്‍ ഗോസിപ്പുകള്‍ക്ക് വിരാമം, താന്‍ ഡേറ്റിംഗിലാണെന്ന് ബോളിവുഡിലെ യുവ നടി ജാന്‍വി കപൂര്‍. നടി ശ്രീദേവിയുടെയും നിര്‍മാതാവായ ബോണി കപൂറിന്റെയും മകളാണ് താരം. ശ്രീദേവിയുടെ മരണശേഷമാണ് താരം കൂടുതലായും സിനിമാരംഗത്ത് സജീവമാകാന്‍ തുടങ്ങിയത്. ജാന്‍വിയെ ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകള്‍ സിനിമാരംഗത്ത് നിലനില്‍ക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ കൊച്ചുമകനായ ശിഖാര്‍ പഹാരിയയും താരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് മുന്‍പ് പുറത്തുവന്നിരുന്നത്. എന്നാല്‍ ഇരുവരും ഡേറ്റിംഗിലാണെന്ന പുതിയ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ബോണി കപൂറിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ മൈതാനിന്റെ സ്ക്രീനിംഗിന് മുംബൈയില്‍ എത്തിയതായിരുന്നു താരം. ശിഖാറിന്റെ പേര് പതിപ്പിച്ച
More »
നടന്‍ ബൈജുവിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി
ചലച്ചിത്രതാരം ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി. രോഹിത് ആണ് വരന്‍. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബില്‍ വെച്ചായിരുന്നു വിവാഹം. സിനിമ മേഖലയിലെ നിരവധി താരങ്ങള്‍ വിവാഹച്ചടങ്ങുകള്‍ക്ക് എത്തിച്ചേര്‍ന്നിരുന്നു.
ഷാജി കൈലാസ്, ആനി, സോന നായര്‍, കാര്‍ത്തിക, മേനക, സുരേഷ് കുമാര്‍, പ്രിയദര്‍ശന്‍, ഭാഗ്യലക്ഷ്മി, മണിയന്‍ പിള്ള രാജു സുരേഷ് ഗോപിയുടെ ഭാര്യ രാധിക തുടങ്ങിയവരെല്ലാം
More »
തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സ്'
തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയുടെ 'സിങ്കം 2'വിന്റെ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്ന് ചിദംബരം സംവിധാനം ചെയ്ത മലയാള ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സ്'
61 കോടി രൂപയാണ് തമിഴ്‌നാട്ടില്‍ നിന്നു മാത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് കളക്ട് ചെയ്തിരിക്കുന്നത്. സൂര്യയുടെ സിങ്കം 2 വിന്റെ തമിഴ്‌നാട്ടിലെ ലൈഫ്‌ടൈം കളക്ഷന്‍ 60 കോടി രൂപയാണ്.
ഒരു മലയാള ചിത്രത്തിന് തമിഴ്‌നാട്ടില്‍ ലഭിക്കുന്ന
More »
മലയാളത്തിലെ യുവ താരങ്ങള്‍ വിവാഹിതരാകുന്നു
മലയാളത്തില്‍ വീണ്ടും താരവിവാഹം. യുവതാരങ്ങളായ അപര്‍ണ ദാസും ദീപക് പറമ്പോലും ആണ് വിവാഹിതരാകുന്നത്. അപര്‍ണയുടെയും ദീപക്കിന്റെ വിവാഹക്ഷണത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം എന്നാണ് ക്ഷണക്കത്തില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ തങ്ങളുടെ വിവാഹത്തെ കുറിച്ച് താരങ്ങള്‍ ഇതുവരെ ഒരു സൂചനയും
More »
ദിവസവും ചെലവാകുന്നത് 2 ലക്ഷം; അരുന്ധതിയുടെ ചികിത്സയ്ക്ക് സഹായം തേടി കുടുംബം
വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ സുമനസുകളുടെ സഹായം തേടി കുടുംബം. നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അരുന്ധതിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ദിവസവും രണ്ട് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്ക് വേണ്ടി വരുന്നത്. ഇതിനോടകം തന്നെ
More »