സിനിമ

ആഗോളതലത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്‌സ്
മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോള ബോക്സോഫീസിലും കുതിയ്ക്കുകയാണ്. ചിത്രത്തിന് തമിഴിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോളിതാ ചിത്രത്തിനെ സംബന്ധിക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ആഗോളതലത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന മലയാളം സിനിമയായി മഞ്ഞുമ്മല്‍ ബോയ്‌സ് . 2018 എന്ന ചിത്രത്തിനെ മറികടന്നുകൊണ്ടാണ് ഈ നേട്ടം

More »

'കൂടെ പോയിട്ട് പിന്നീട് അവരെ കരിവാരിത്തേക്കുന്നത് എന്തിനാണ്'? മീ ടൂ ആരോപണങ്ങളില്‍ നടി പ്രിയങ്ക
സ്വന്തം ഇഷ്ടപ്രകാരം കൂടെ പോയിട്ട് പിന്നീട് അവര്‍ക്കെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത് എന്തിനാണെന്ന് നടി പ്രിയങ്ക. നമ്മുടെ പ്രശ്നങ്ങള്‍ പലതും നമ്മള്‍ തന്നെ സൃഷ്ടിക്കുന്നതാണ്. ഒരു സെറ്റില്‍ എല്ലാവരുമായി നല്ല രീതിയില്‍ പോയാല്‍ ഒരു തരത്തിലും പ്രശ്നം വരില്ല എന്നാണ് പ്രിയങ്ക പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മീ ടൂ ആരോപണങ്ങളെക്കുറിച്ച്

More »

ക്യാമറ തല്ലിപ്പൊട്ടിക്കുകയോ അടിക്കുകയോ ചെയ്തിട്ടില്ല- സോഷ്യല്‍ മീഡിയ മാനേജരുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിനു അടിമാലി
നടനും കൊമേഡിയനുമായ ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്റെ മുന്‍ സോഷ്യല്‍ മീഡിയ മാനേജറും ഫോട്ടോഗ്രാഫറുമായ ജിനേഷ് രംഗത്തെത്തിയിരുന്നു. റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചു വരുത്തി തന്നെ ആക്രമിച്ചു എന്നായിരുന്നു ജിനേഷ് പറഞ്ഞത്. എന്നാല്‍ താന്‍ ജിനേഷിനെ തല്ലിയിട്ടില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിനു അടിമാലി ഇപ്പോള്‍. ജിനേഷ് പറഞ്ഞ കാര്യങ്ങള്‍

More »

തങ്ങള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം സ്ത്രീകള്‍ ദുരുപയോഗം ചെയ്യുകയാണ്- ഉര്‍വശി
സ്ത്രീകള്‍ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് നടി ഉര്‍വശി. ഒരു തമിഴ് ചാനലിലെ അഭിമുഖത്തിനിടെയാണ് ഉര്‍വശി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ‘തമിഴ്‌നാട്ടില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ബസില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ സൗജന്യമായി യാത്ര ചെയ്യുകയല്ലേയെന്ന് പറഞ്ഞ് പലരും സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുന്നില്ല’, ഇതിനെ കുറിച്ചുള്ള അഭിപ്രായമാണ് അവതാരക

More »

തൃശൂരില്‍ സുരേഷ് ഗോപിക്കായി പ്രവര്‍ത്തിക്കുമെന്ന് നടന്‍ ശരത് കുമാര്‍
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് എന്‍ഡിഎയില്‍ ചേര്‍ന്നതെന്ന് സമത്വ മക്കള്‍ കക്ഷി അധ്യക്ഷനും നടനുമായ ശരത് കുമാര്‍. തമിഴ്നാട്ടിലെ ത്രികോണ പോരാട്ടം ബിജെപിക്ക് നേട്ടമാകും. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കായി പ്രവര്‍ത്തിക്കുമെന്നും ശരത് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് നടന്‍ ശരത് കുമാറിന്റെ ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി

More »

യുകെയില്‍ പ്രദര്‍ശനം ആരംഭിച്ച 'ആനന്ദപുരം ഡയറീസിന്' മികച്ച പ്രതികരണം
കേരളത്തില്‍ പ്രേക്ഷകശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റി രണ്ടാം വാരത്തിലേക്ക് കടക്കുന്ന ആനന്ദപുരം ഡയറീസ് മാര്‍ച്ച് 8-ാം തീയതി യു.കെയില്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി . ഏറെ സമകാലീന പ്രാധാന്യമുള്ള സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ആനന്ദപുരം ഡയറീസ് ഇപ്പോള്‍ മലയാളീ സമൂഹം ഏറെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഈയിടെ ഏറെ കോളിളക്കം സൃഷ്ടിച്ച

More »

ഓസ്‌കറില്‍ 7 അവാര്‍ഡുകള്‍ നേടി 'ഓപണ്‍ഹെയ്മര്‍'; കിലിയന്‍ മര്‍ഫി മികച്ച നടന്‍, എമ്മ സ്റ്റോണ്‍ നടി
96ാം ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപണ്‍ഹെയ്മര്‍. ഏഴ് അവാര്‍ഡുകളാണ് ഓപണ്‍ഹെയ്മര്‍ നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍, ഒറിജിനല്‍ സ്‌കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ തുടങ്ങിയവ ഓപണ്‍ ഹെയ്മര്‍ സ്വന്തമാക്കി. ആറ്റം ബോംബിന്റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ

More »

സെലിബ്രിറ്റികള്‍ വന്ന വഴി മറക്കരുതെന്ന് മന്ത്രി ശിവന്‍ കുട്ടി; വേദിയില്‍ ചുട്ട മറുപടി നല്‍കി നവ്യാ നായര്‍
തിരുവനന്തപുരം : സര്‍വകലാശാല കലോത്സവ വേദിയില്‍ സെലിബ്രിറ്റികലെ കൊട്ടി മന്ത്രി ശിവന്‍ കുട്ടി. അതെ വേദിയില്‍ ഉചിതമായ മറുപടി നല്‍കി നടി നവ്യാ നായരും. കൊല്ലത്ത് സമാപിച്ച സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്നും സര്‍വകലാശാല കലോത്സവം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും കലോത്സവം

More »

'അമ്മ'യുടെ ഖത്തര്‍ ഷോ അവസാന നിമിഷം റദ്ദാക്കി; താരങ്ങള്‍ക്ക് നഷ്ടപരിഹാരം
ഖത്തറില്‍ നടത്താനിരുന്ന മലയാള സിനിമാ താരങ്ങളുടെമെഗാ താരനിശ അവസാന നിമിഷം റദ്ദാക്കി. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നയന്‍ വണ്‍ ഇവെന്റ്‌സും ചേര്‍ന്ന് നടത്താനിരുന്ന പരിപാടിയാണിത്. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന 'മോളിവുഡ് മാജിക്' എന്ന പരിപാടിയാണ് റദ്ദാക്കിയത്. സാങ്കേതിക പ്രശ്‌നങ്ങളും മോശം കാലാവസ്ഥയുമാണ് ഷോ റദ്ദ് ചെയ്യാന്‍ കാരണമായത് എന്ന് പറയുന്നു. മോഹന്‍ലാല്‍,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions