യു.കെ.വാര്‍ത്തകള്‍

യുകെയെ കാത്തിരിക്കുന്നത് ചൂടേറിയ മെയ്; ഇത്തവണ രേഖപ്പെടുത്തുക റെക്കോര്‍ഡ് താപനിലയെന്ന് ഗവേഷകര്‍
ഈ വര്‍ഷത്തെ മെയ് മാസത്തില്‍ റെക്കോര്‍ഡ് താപനിലയെന്ന് ഗവേഷകര്‍. മെയ് 1 വ്യാഴാഴ്ച തന്നെ ഏറ്റവും ചൂടേറിയ ദിവസങ്ങളില്‍ ഒന്നായിരിക്കുമെന്ന് ഗവേഷകര്‍. ഈ ദിവസം തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ താപനില 29°C ല്‍ എത്താന്‍ സാധ്യതയുണ്ട്. 1990 ല്‍ ലോസിമൗത്തില്‍ രേഖപ്പെടുത്തിയ 27.4°C എന്ന മുന്‍ റെക്കോര്‍ഡിനെ മറികടന്നുള്ള താപനിലയായിരിക്കും ഇത്. രാജ്യത്തുടനീളം താപനില സാധാരണ രേഖപ്പെടുത്തിയതിനേക്കാള്‍ 7°C മുതല്‍ 11°C വരെ കൂടുതലായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. മെയ് 1 നു ശേഷം താപനില ക്രമേണ കുറയുമെന്നും ഗവേഷകര്‍ പറയുന്നു. ഏറ്റവും ചൂടേറിയ കാലാവസ്ഥ തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലായിരിക്കും. ഇവിടെ താപനില 27C ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗത്ത് വെയില്‍സില്‍ ഏകദേശം 26C താപനില ഉണ്ടാകുമെന്നാണ് പ്രവചനം. യുകെയിലെ മിക്ക ഭാഗങ്ങളിലും അള്‍ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയര്‍ന്നതായിരിക്കും. എന്നാല്‍ സ്കോട്ട്ലന്‍ഡിന്റെ ചില ഭാഗങ്ങളില്‍ ഇത്

More »

യുകെ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് പോരാട്ട ചൂടില്‍; ശക്തി തെളിയിക്കാന്‍ പാര്‍ട്ടികള്‍
യുകെയില്‍ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഇന്ന്. പാര്‍ലമെന്റ് ഇലക്ഷന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. 1,641 കൗണ്‍സിലര്‍മാരെയും 6 മേയര്‍മാരെയുമാണ് തിരഞ്ഞെടുക്കുന്നത്. രാവിലെ 7 മുതല്‍ രാത്രി 10 വരെയാണ് വോട്ടെടുപ്പ്. കേംബ്രിഡ്​ജ്ഷയര്‍, ഡെര്‍ബിഷയര്‍, ഡെവണ്‍, ഗ്ലോസെസ്റ്റര്‍ഷയര്‍, ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍, കെന്റ്, ലങ്കാഷയര്‍, ലെസ്റ്റര്‍ഷയര്‍, ലിങ്കണ്‍ഷയര്‍, നോട്ടിങ്ങാംഷയര്‍, ഓക്സ്ഫഡ്ഷയര്‍, സ്റ്റാഫോര്‍ഡ്ഷയര്‍, വാര്‍വിക് ഷയര്‍, വോര്‍സെസ്റ്റര്‍ഷയര്‍ എന്നീ കൗണ്ടി കൗണ്‍സിലുകളില്‍ തിരഞ്ഞെടുപ്പ് നടക്കുക. ബക്കിങ്ങാംഷയര്‍, കോണ്‍വാള്‍, കൗണ്ടി ഡര്‍ഹാം, നോര്‍ത്ത് നോര്‍ത്താംപ്ടണ്‍ഷയര്‍, നോര്‍ത്തംബര്‍ലാന്‍ഡ്, ഷ്രോപ്ഷയര്‍, വെസ്റ്റ് നോര്‍ത്താംപ്ടണ്‍ഷയര്‍, വില്‍റ്റ്ഷയര്‍ എന്നീ യൂണിറ്ററി അതോറിറ്റീസ് കൗണ്‍സിലുകളിലേക്കും ഡോണ്‍കാസ്റ്റര്‍ മെട്രോപൊളിറ്റന്‍ ജില്ല കൗണ്‍സിലേക്കും

More »

ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വിസ അനുവദിക്കുന്നതില്‍ നിയന്ത്രണം; അധിക വിസ 100 എണ്ണം മാത്രം
ലണ്ടന്‍ : ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണവുമായി യു.കെ സര്‍ക്കാര്‍. ഇന്ത്യന്‍ ഐടി, ഹെല്‍ത്ത് പ്രൊഫഷണലുകള്‍ക്കുള്ള അധിക വിസയുടെ എണ്ണം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. വര്‍ഷത്തില്‍ 100 അധിക വിസകള്‍ മാത്രമേ നല്‍കൂ എന്നാണ് യുകെയുടെ നിലപാട്. ലണ്ടനില്‍ ഇരു രാജ്യങ്ങളുടെയും വാണിജ്യകാര്യ മന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യ കൂടുതല്‍ വീസയെന്ന ആവശ്യം ആവര്‍ത്തിച്ചെങ്കിലും ഫലമില്ല. ഇന്ത്യന്‍ വാണിജ്യ, വ്യവസായകാര്യ മന്ത്രി പിയൂഷ് ഗോയലുമായി യുകെ വാണിജ്യമന്ത്രി ജോനാഥന്‍ റെയ്നോള്‍ഡ്സ് നടത്തിയ ചര്‍ച്ചയില്‍, യുകെ നേരിടുന്ന കുടിയേറ്റ പ്രശ്നമാണ് വിസയുടെ എണ്ണം പരിമിതപ്പെടുത്താന്‍ പ്രാധാന കാരണമായി ചൂണ്ടിക്കാണിച്ചത്. കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുള്ള പ്രൊഫഷണല്‍വിസ നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാരിന്

More »

വില്‍പ്പനയ്ക്ക് എത്തുന്ന വീടുകളുടെ എണ്ണം ഉയരുമ്പോഴും, വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവ്
ബ്രിട്ടനില്‍ ഭവനവില വര്‍ദ്ധനയ്ക്ക് ഗതിവേഗം നഷ്ടപ്പെട്ടതായി പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ല. മാര്‍ച്ച് അവസാനത്തില്‍ വില വര്‍ദ്ധന താഴ്ന്നതാണ് ഇതിലേക്ക് വിരല്‍ചൂണ്ടുന്നത്. വാങ്ങാന്‍ ശ്രമിക്കുന്നവരുടെ ഭാഗത്ത് നിന്നും ഉത്സാഹക്കുറവ് നേരിടുകയും, വിപണിയില്‍ എത്തുന്ന വീടുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സംഭവിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് വളര്‍ച്ചയെ താഴേക്ക് വലിക്കുന്നതെന്ന് സൂപ്ല പറയുന്നു. അതുകൊണ്ട് തന്നെ വില ഇനിയും താഴുമെന്നാണ് പ്രവചനങ്ങള്‍. ഈ വര്‍ഷം മാര്‍ച്ചില്‍ ഭവനവിലകള്‍ 1.6 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. 2024-ല്‍ ഈ സമയത്ത് 1.9 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. എന്നിരുന്നാലും 2023 മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 0.2 ശതമാനത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ വളര്‍ച്ച. ശരാശരി വീടിന്റെ വില ഇപ്പോള്‍ 268,000 പൗണ്ടിലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4270 പൗണ്ടിന്റെ വര്‍ദ്ധനവാണ് ഇത്. സീസണല്‍ വിഷയങ്ങള്‍ക്ക് പുറമെ

More »

പോയ വര്‍ഷം ലൈസന്‍സ് നഷ്ടപ്പെട്ടത് 1500-ല്‍ അധികം കെയര്‍ ഹോമുകള്‍ക്ക്
യു കെയിലെ കെയര്‍വര്‍ക്കര്‍മാരുടെ കുറവ് പരിഹരിക്കാനായി വിദേശ രാജ്യങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട ആയിരക്കണക്കിന് കെയര്‍ വര്‍ക്കര്‍മാര്‍ തെരുവിലായ സ്ഥിതി. സര്‍ക്കാരിന്റെ കര്‍ശന നിയമങ്ങള്‍ മൂലം പല കെയര്‍ സേവന ദാതാക്കള്‍ക്കും വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് നഷ്ടമായതാണ് കാരണം. ഇത്തരത്തില്‍ യു കെയില്‍ എത്തിയ പല കെയര്‍വര്‍ക്കര്‍മാരും ചൂഷണത്തിനു വിധേയരായി ജീവിക്കുകയായിരുന്നു. ഇപ്പോള്‍ തൊഴില്‍ കൂടി നഷ്ടപ്പെട്ടതോടെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയാണവര്‍ക്ക്. ബി ബി സി വിവരാവകാശ നിയമപ്രകാരം നേടിയ രേഖകള്‍ പറയുന്നത് 2024 ല്‍ 1,514 കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സുകളാണ് റദ്ദാക്കിയത് എന്നാണ്. 2023 ല്‍ ഇത് കേവലം 336 ആയിരുന്നു. അതായത്, 350 അതമാനത്തിന്റെ വര്‍ദ്ധനവ്. ഇവയില്‍ മൂന്നില്‍ ഒന്നും ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്. സര്‍ക്കാരിന്റെ കര്‍ശന നടപടികളുടെ ഭാഗമായി

More »

എന്‍എച്ച്എസില്‍ ഡോക്ടര്‍മാര്‍ക്കൊപ്പം ജോലി ചെയ്യാന്‍ യോഗ്യതക്കായി 36 കോഴ്‌സുകള്‍ അംഗീകരിച്ച് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍
പ്രതിവര്‍ഷം എന്‍എച്ച്എസില്‍ ആയിരത്തിലേറെ ഫിസിഷ്യന്‍ അസോസിയേറ്റുമാര്‍ക്ക് ജോലി ആരംഭിക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കി ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍. ഫിസിഷ്യന്‍ അസോസിയേറ്റുമാരെയും, അനസ്‌തേഷ്യ അസോസിയേറ്റുമാരെയും പഠിപ്പിക്കാനായി 36 കോഴ്‌സുകള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് ജിഎംസി വ്യക്തമാക്കി. ഈ കോഴ്‌സുകളിലൂടെ ഓരോ വര്‍ഷവും 1059 പിഎമാരും, 42 എഎമാരുമാണ് യോഗ്യത നേടുക. പരിശീലന കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കിയത് വഴി പിഎമാരും, എഎമാരും ആവശ്യത്തിന് അറിവും, യോഗ്യതയും നേടി സുരക്ഷിതമായി പ്രാക്ടീസ് ചെയ്യുന്നുവെന്ന് രോഗികള്‍ക്കും, എംപ്ലോയര്‍മാര്‍ക്കും, സഹജീവനക്കാര്‍ക്കും ഉറപ്പ് ലഭിക്കുമെന്ന് ജിഎംസി ചൂണ്ടിക്കാണിച്ചു. ഹെല്‍ത്ത്, ലൈഫ് സയന്‍സ് ഡിഗ്രി നേടുകയും, രണ്ട് വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് പരിശീലനം നേടിയവരുമാണ് പിഎ ആവുന്നത്. ഒരു ഡോക്ടറുടെ

More »

വിമാന യാത്രയ്ക്കിറങ്ങുന്നവര്‍ പോര്‍ട്ടബിള്‍ ചാര്‍ജര്‍ ലഗേജില്‍ നിന്ന് ഒഴിവാക്കണം
വിമാന യാത്രയില്‍ ബ്രിട്ടീഷുകാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന പോര്‍ട്ടബിള്‍ ചാര്‍ജര്‍ ലഗേജില്‍ നിന്ന് ഒഴിവാക്കേണ്ടിവരും. യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഉള്‍പ്പെടെ കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്വാളിറ്റി കുറഞ്ഞതും കേടായതുമായ ലിഥിയം ബാറ്ററികള്‍ നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുണ്ട്. ഇത്തരം സാധനങ്ങള്‍ ചൂടാകുകയും തീ പിടിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. അത് യാത്രക്കാരുടെ സുരക്ഷയെ തന്നെ ബാധിക്കുമെന്നും സിഎഎ മുന്നറിയിപ്പില്‍ പറയുന്നു. പോര്‍ട്ടബിള്‍ ബാറ്ററിയില്‍ നിന്ന് ജനുവരിയില്‍ തീ പിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് എയര്‍ലൈനുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യാത്ര പുറപ്പെടും മുമ്പ് എയര്‍ലൈന്‍ വെബ്‌സൈറ്റില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കണം. ഫ്‌ളൈറ്റിനായി ബാഗുകള്‍ പാക്ക് ചെയ്യുമ്പോള്‍

More »

യൂറോപ്പ് ഇരുട്ടില്‍; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സ്‌പെയിനും, പോര്‍ച്ചുഗലും
വൈദ്യുതി ബന്ധത്തില്‍ സാരമായ തടസ്സങ്ങള്‍ നേരിട്ടതോടെ യൂറോപ്പ് ഇരുട്ടില്‍. അവസ്ഥ രൂക്ഷമായതോടെ സ്‌പെയിനും, പോര്‍ച്ചുഗലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ രണ്ട് രാജ്യങ്ങള്‍ക്ക് പുറമെ ഫ്രാന്‍സിലെ ചില ഭാഗങ്ങളും ഇരുട്ടിലാണ്. വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ ട്രെയിനുകളില്‍ ആയിരങ്ങള്‍ കുടുങ്ങിയ നിലയിലാണ്. റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുകയും, വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ആശങ്കയിലായ ജനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകള്‍ കാലിയാക്കി. സ്ഥിതി ഏതാനും ദിവസം നീണ്ടുനില്‍ക്കുമെന്നാണ് ആശങ്ക. ഇരുട്ടിലാഴ്ന്നതോടെ ഉടലെടുത്ത പ്രതിസന്ധി നേരിടാന്‍ സ്‌പെയിന്‍ ആഭ്യന്തര മന്ത്രാലയം 30,000 പോലീസ് ഓഫീസര്‍മാരെ രംഗത്തിറക്കി. ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളും തടസ്സം നേരിടുകയാണ്. അസാധാരണമായ എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് പോര്‍ച്ചുഗലിന്റെ റെഡെസ് എനെര്‍ജെറ്റികാസ് നാകിയോനെയ്‌സ് വ്യക്തമാക്കുന്നത്.

More »

ബ്രിട്ടനില്‍ വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡില്‍; ലണ്ടന് പുറത്തുള്ള വീടുകള്‍ക്ക് മാസ വാടക 1349 പൗണ്ടിലെത്തി
യുകെ മലയാളികള്‍ക്ക് തിരിച്ചടിയായി രാജ്യത്തു വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡില്‍. ബ്രിട്ടനിലെ വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡ് താണ്ടിയെന്നാണ് റൈറ്റ്മൂവ് പുറത്തുവിടുന്ന ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ലണ്ടന് പുറത്തുള്ള വീടുകള്‍ക്ക് പ്രതിമാസ വാടക ഇപ്പോള്‍ 1349 പൗണ്ടിലേക്ക് എത്തിയെന്നാണ് പ്രോപ്പര്‍ട്ടി പോര്‍ട്ടല്‍ പറയുന്നത്. അതേസമയം തലസ്ഥാനത്ത് തുടര്‍ച്ചയായ പതിനാലാം വട്ടവും റെക്കോര്‍ഡ് സൃഷ്ടിച്ച് പ്രതിമാസ വാടക 2698 പൗണ്ടിലുമെത്തി. എന്നിരുന്നാലും വാടക വിപണിയില്‍ ശരാശരി നിരക്കുകള്‍ 2020 മുതലുള്ള വേഗതയില്‍ കൂടിയിട്ടില്ലെന്ന് റൈറ്റ്മൂവ് ചൂണ്ടിക്കാണിച്ചു. കാല്‍ശതമാനം റെന്റല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് പരസ്യം ചെയ്തിട്ടുള്ള നിരക്കുകള്‍ കുറഞ്ഞതായും പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് വ്യക്താക്കി. 2018 മുതലുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ ഇടിവ്. ഈ വര്‍ഷത്തെ ആദ്യ മൂന്ന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions