യു.കെ.വാര്‍ത്തകള്‍

4 മില്ല്യണ്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ യൂണിഫോമുകളില്‍ മാറ്റം; രക്ഷിതാക്കള്‍ക്ക് ചെലവ് കുറയും
യുകെയില്‍ സ്‌കൂള്‍ യൂണിഫോം പോളിസിയില്‍ വരുന്ന മാറ്റങ്ങള്‍ രക്ഷിതാക്കള്‍ക്ക് ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നു റിപ്പോര്‍ട്ട് . ഇംഗ്ലണ്ടിലെ നാല് മില്ല്യണ്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന യൂണിഫോം നയം ഇപ്പോള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വിധേയമാകുകയാണ് പത്തില്‍ ഏഴ് സെക്കന്‍ഡറി സ്‌കൂളുകളെയും, 35% പ്രൈമറി സ്‌കൂളുകളെ ബാധിക്കുന്നതാണ് മാറ്റങ്ങളെന്ന് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണക്കാക്കുന്നു. ഈ സ്‌കൂളുകള്‍ക്ക് നിര്‍ബന്ധിതമായി നല്‍കാവുന്ന ബ്രാന്റഡ് ഐറ്റങ്ങളുടെ എണ്ണം മൂന്നായി ചുരുക്കുകയും, സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ബ്രാന്റഡ് ടൈ കൂടിയുമാണ് നല്‍കാന്‍ കഴിയുക. ചില്‍ഡ്രന്‍സ് വെല്‍ബീയിംഗ് & സ്‌കൂള്‍സ് ബില്ലിന്റെ ഭാഗമാണ് ഈ പുതിയ നിയമം. പാര്‍ലമെന്റില്‍ നിരവധി ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമാണ് ഇത് നിയമമായി മാറുക. കുടുംബങ്ങള്‍ പണം ലാഭിക്കാന്‍ കഴിയുമെന്നാണ്

More »

കുട്ടികളുടെ ആര്‍ട്ടിഫിഷ്യല്‍ ലൈംഗിക ചിത്രങ്ങള്‍ വ്യാപകം; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചില്‍ഡ്രന്‍ കമ്മീഷന്‍ ഫോര്‍ ഇംഗ്ലണ്ട്
കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യലായി നിര്‍മ്മിക്കുന്ന ആപ്ലിക്കേഷനുകള്‍ വ്യാപകമായി. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ചില്‍ഡ്രന്‍ കമ്മീഷന്‍ ഫോര്‍ ഇംഗ്ലണ്ട് രംഗത്തുവന്നു. കുട്ടികളുടെ നഗ്നചിത്രങ്ങളും ലൈംഗികതയും സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യം ആണ് ശക്തമായിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഉള്ള ഇത്തരം ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് ചില്‍ഡ്രന്‍ കമ്മീഷന്‍ ആണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 'നഗ്നത' അനുവദിക്കുന്ന ആപ്പുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ആവശ്യമാണെന്ന് ഡാം റേച്ചല്‍ ഡിസൂസ പറഞ്ഞു. യഥാര്‍ത്ഥ ആളുകളുടെ ഫോട്ടോകള്‍ Al ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്നരായി കാണിക്കുകയാണ് ചെയ്യുന്നത്. സ്ത്രീ ശരീരത്തിന്റെ നഗ്നത സൃഷ്ടിക്കാന്‍ മാത്രമായി നിരവധി ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുള്ളതായി തിങ്കളാഴ്ച

More »

ഡ്രൈവിംഗ് ടെസ്റ്റിന് അപ്പോയിന്‍മെന്റ് കിട്ടാന്‍ ആറ് മാസം കാക്കേണ്ട സ്ഥിതി
ലണ്ടന്‍ : യുകെയില്‍ ഡ്രൈവിംഗ് ടെസ്റ്റിന് അപ്പോയിന്‍മെന്റ് കിട്ടാന്‍ കുറഞ്ഞത് ആറ് മാസം കാക്കേണ്ട സ്ഥിതി/ ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി (ഡി വി എസ് എ) യുടെ വെബ്‌സൈറ്റില്‍ കയറി ഡ്രൈവിംഗ് ടെസ്റ്റിന് ബുക്ക് ചെയ്യുന്നവര്‍ക്ക് അനന്തമായ കാത്തിരിപ്പാണ് ലഭിക്കുക. കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ തന്നെ ടെസ്റ്റ് നടത്താന്‍ ആകാത്തതിനാല്‍ പലരും എന്ന് ടെസ്റ്റിംഗ് സ്ലോട്ട് ലഭിക്കും എന്നറിയാതെ വലയുകയാണ്. ചിലരെങ്കിലും പണം മുടക്കി സ്ലോട്ടുകള്‍ ലഭ്യമാകുമ്പോള്‍ അറിയിപ്പ് തരുന്ന ആപ്പുകള്‍ വാങ്ങി ഉപയോഗിക്കുന്നുമുണ്ട്. യുകെയിലെ 319 ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ ടെസ്റ്റിംഗ് സ്ലോട്ട് ലഭിക്കുന്നതിനുള്ള ശരാശരി കാത്തിരിപ്പ് സമയം 22 ആഴ്ചകളാണെന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നത്. മുക്കാല്‍ പങ്ക് കേന്ദ്രങ്ങളിലും ഇത് 24 ആഴ്ചകള്‍ വരെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2026

More »

ലീഡ്‌സില്‍ രണ്ടു സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം തീവ്രവാദ വിരുദ്ധ പൊലീസ് അന്വേഷിക്കും
ലീഡ്‌സില്‍ രണ്ടു സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം തീവ്രവാദ വിരുദ്ധ പൊലീസ് അന്വേഷിക്കും. പരിക്കേറ്റ രണ്ട് സ്ത്രീകളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സ്ത്രീകളുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ 38 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കുകളെ തുടര്‍ന്ന് ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി നോര്‍ത്ത് ഈസ്റ്റ് തീവ്രവാദ വിരുദ്ധ പൊലീസ് അറിയിച്ചു. നടന്നത് ഗൗരവമേറിയ സംഭവമാണെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു. അക്രമം നടന്ന ഉടന്‍ വേഗത്തില്‍ ഇടപെട്ട പൊലീസിനും അത്യാഹിത വിഭാഗത്തിനും അദ്ദേഹം നന്ദി പറഞ്ഞു. സംഭവത്തില്‍ മറ്റാരുടേയും പങ്കില്ലെന്ന നിലപാടിലാണ് പൊലീസ്.

More »

ബ്രിട്ടന്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് ചൂടില്‍; വ്യാഴാഴ്ച 23 കൗണ്‍സിലുകളിലേക്കും, ആറ് മേയര്‍മാരുടെയും തെരഞ്ഞെടുപ്പ്
ലേബര്‍ പാര്‍ട്ടിയ്ക്ക് പരീക്ഷണമായി ബ്രിട്ടനിലെ 23 കൗണ്‍സിലുകളിലേക്കും, ആറ് മേയര്‍മാരെയും കണ്ടെത്താനുമുള്ള ലോക്കല്‍ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എന്‍എച്ച്എസ് പ്രധാന ചര്‍ച്ചാ വിഷയമാക്കാനാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ശ്രമിക്കുന്നത്. വിഷയത്തില്‍ ടോറി നേതാവ് കെമി ബാഡെനോകിനെയും, റീഫോം യുകെയുടെ നിഗല്‍ ഫരാഗിനെയും കടന്നാക്രമിക്കുകയാണ് സ്ട്രീറ്റിംഗ്. എന്‍എച്ച്എസ് വിഷയത്തില്‍ റിഫോം യുകെ പരസ്പര വിരുദ്ധമായ നിലപാടാണ് പങ്കുവെയ്ക്കുന്നതെന്ന് നിഗല്‍ ഫരാഗിനെ കുറ്റപ്പെടുത്തി ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. കണ്‍സര്‍വേറ്റീവുകള്‍ ഹെല്‍ത്ത് സര്‍വ്വീസ് നടത്തിപ്പിന്റെ പേരില്‍ കെമി ബാഡെനോക് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്കല്‍ തെരഞ്ഞെടുപ്പിന് പുറമെ റണ്‍കോണ്‍ & ഹെല്‍സ്ബിയില്‍ ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. കണ്‍സര്‍വേറ്റീവുകളും,

More »

ലീഡ്‌സില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ച സംഭവത്തില്‍ നഴ്‌സിന് 9 വര്‍ഷം ജയില്‍
ലീഡ്‌സില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ കാറോടിച്ച നഴ്‌സിന് 9 വര്‍ഷം ജയില്‍ശിക്ഷ, 2023 ഫെബ്രുവരി 22 ന് ലീഡ്‌സില്‍ ബസ് കാത്തുനില്‍ക്കവേ മലയാളി വിദ്യാര്‍ത്ഥിനിയായ ആതിര അനില്‍കുമാര്‍ (25) കാര്‍ ഇടിച്ചു മരിച്ച സംഭവത്തില്‍ അമിത വേഗത്തില്‍ കാറോടിച്ചിരുന്ന നഴ്‌സ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. റോമീസ അഹമ്മദ് എന്ന 27 കാരിയ്ക്ക് ലീഡ്‌സ് ക്രൗണ്‍ കോടതി 9 വര്‍ഷം ജയില്‍ശിക്ഷ വിധിക്കുകയായിരുന്നു. അമിത വേഗത്തില്‍ വാഹനമോടിച്ചത് മരണത്തിന് കാരണമായെന്നും അപകടകരമായ ഡ്രൈവിങ്ങിലൂടെ ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്നും പ്രതി കുറ്റം സമ്മതിച്ചു. ഈ സംഭവ ശേഷവും പ്രതിക്ക് വേഗത്തില്‍ വാഹനം ഓടിച്ചതിന് രണ്ടുതവണ വിലക്ക് ഏര്‍പ്പെടുത്തപ്പെട്ടിരുന്നതും കോടതി പരിഗണിച്ചു. അപകട സമയത്ത് പ്രതി സ്‌നാപ് ചാറ്റ് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. 40 മൈല്‍ വേഗ പരിധിയുള്ള റോഡില്‍ കാര്‍ ഓടിച്ചിരുന്നത്

More »

ലണ്ടനില്‍ പ്രതിഷേധിച്ച ഇന്ത്യന്‍ സമൂഹത്തിന് നേരെ പാക് സൈനിക ഉദ്യോഗസ്ഥന്റെ വധഭീഷണി
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലണ്ടനിലെ പാക് ഹൈക്കമ്മിഷന് മുന്നില്‍ പ്രതിഷേധിച്ച ഇന്ത്യന്‍ സമൂഹത്തിന് നേരെ പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥന്റെ വധഭീഷണി. ആര്‍മി അറ്റാഷെ കേണല്‍ തൈമൂര്‍ റാഹത്ത് ആണ് ലണ്ടനിലെ പാക് ഹൈക്കമ്മിഷന് മുമ്പില്‍ പ്രതിഷേധിച്ച ഇന്ത്യക്കാരുടെ കഴുത്തറക്കുമെന്ന് ആംഗ്യം കാണിച്ചത്. പാക് സൈനിക ഉദ്യോഗസ്ഥന്റെ പ്രകോപനപരമായ ആംഗ്യം കാണിക്കലിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാരുടെ മുദ്രാവാക്യം വിളികളെ പ്രതിരോധിക്കാനും പരിഹസിക്കാനും പാക് ഹൈക്കമീഷനിലെ ഉദ്യോഗസ്ഥര്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. പാകിസ്താന്‍ കശ്മീരികള്‍ക്കൊപ്പമാണെന്ന് എഴുതിയ ബാനര്‍ കെട്ടിടത്തില്‍ കെട്ടിയിരുന്നു. ഇന്ത്യയ്ക്ക് കൈമാറിയ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം പതിച്ച ബോര്‍ഡ് സൈനിക ഉദ്യോഗസ്ഥന്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്തു. ജനങ്ങള്‍

More »

യുകെയിലെ റീട്ടെയില്‍ സെയില്‍സ് മേഖലയില്‍ വന്‍ തിരിച്ചുവരവ്
വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരുന്ന യുകെയിലെ റീട്ടെയില്‍ സെയില്‍സ് മേഖലയില്‍ വന്‍ തിരിച്ചുവരവ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വര്‍ധനവ് ആണ് ചില്ലറ വില്‍പനയുടെ കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വില്‍പന വര്‍ധിക്കുന്നതിന് നല്ല കാലാവസ്ഥയും ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച് ജനുവരിക്കും മാര്‍ച്ചിനും ഇടയിലുള്ള റീറ്റെയില്‍ സെയില്‍സ് ആണ് കുതിച്ചുയര്‍ന്നത്. വില്‍പനയുടെ അളവ് മുന്‍ വര്‍ഷത്തേക്കാള്‍ 1.6 ശതമാനമാണ് ഉയര്‍ന്നത് . ഇത് ജൂലൈ 2021 ന് ശേഷമുള്ള ഏറ്റവും വലിയ ത്രൈമാസ വര്‍ധനവാണ്. മാര്‍ച്ചിലെ തെളിവാര്‍ന്ന കാലാവസ്ഥ പല സാധനങ്ങളുടെയും ഡിമാന്‍ഡ് കൂട്ടിയതാണ് റീറ്റെയില്‍ സെയില്‍സ് വര്‍ധനവ് ഉണ്ടാകാന്‍ കാരണമായത്. എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ഭക്ഷ്യ വില്‍പനയുടെ അളവ് കുറഞ്ഞതായി ഒ എന്‍ എസിന്റെ കണക്കുകള്‍

More »

കാല്‍നടക്കാര്‍ സൈക്കിളിടിച്ച് മരിച്ചാല്‍ ജീവപര്യന്തം; പുതിയ നിയമവുമായി ഇംഗ്ലണ്ട്
കാല്‍നട യാത്രക്കാര്‍ക്ക് അപകടം വരുത്തുന്ന രീതിയില്‍ സൈക്കിര്‍ ഓടിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന നിയമം ഇംഗ്ലണ്ടിലും നിലവില്‍ വരുന്നു അപകടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെടുകയാണെങ്കില്‍ സൈക്കിള്‍ ഓടിക്കുന്നയാള്‍ക്ക് ജീവപര്യന്തം തടവ് ലഭിക്കും. നേരത്തെ അപകടകരമായതോ അശ്രദ്ധമായതോ ആയ സൈക്ലിംഗ് നടത്തുന്നവര്‍ക്ക് സാധാരണയായി പരമാവധി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചിരുന്നത്. ഇത് അപര്യാപ്തമായ ശിക്ഷയാണെന്ന വിമര്‍ശനം ശക്തമായിരുന്നു. നിലവിലെ നിയമം 1860 ലേതാണ് . കൂടുതല്‍ കുറ്റമറ്റ നിയമനിര്‍മ്മാണം ഗതാഗത സെക്രട്ടറിയായ ഹെയ്ഡി അലക്സാണ്ടറിന്റെ നേതൃത്വത്തിലാണ് രൂപകല്‍പന ചെയ്തത്. പുതിയ നിയമം നടപ്പിലാക്കുന്നതിനായി നിരവധി തലങ്ങളില്‍ നിന്ന് ശക്തമായ ആവശ്യം ഉയര്‍ന്നു വന്നിരുന്നു. കാല്‍നടയാത്രയ്ക്കിടെ സൈക്കിള്‍ ഇടിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നിരന്തരമായി ഇതിനായി പ്രചാരണം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions