ആന്‍ഡ്രൂ രാജകുമാരന്‍ പീഡിപ്പിച്ചതായി ആരോപിച്ച് കേസിന് പോയ വിര്‍ജിനിയ ജിഫ്രെ ആത്മഹത്യ ചെയ്ത നിലയില്‍
ബ്രിട്ടീഷ് രാജകുടുംബത്തിന് വലിയ നാണക്കേട് സമ്മാനിച്ച സംഭവമായിരുന്നു ആന്‍ഡ്രൂ രാജകുമാരനെതിരായ ബലാല്‍സംഗക്കേസ്. ആന്‍ഡ്രൂ രാജകുമാരന്‍പീഡിപ്പിച്ചതായി ആരോപിച്ച് കേസിന് പോയ വിര്‍ജിനിയ ജിഫ്രെയ്ക്ക് ആത്മഹത്യ സംഭവങ്ങള്‍ ഒടുവില്‍ കോടതിക്ക് പുറത്ത് വെച്ച് പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയായിരുന്നു. അതേ വിര്‍ജിനിയ ജിഫ്രെ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഫാമില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ ഇവര്‍ ജീവനൊടുക്കിയെന്നാണ് കുടുംബം നല്‍കുന്ന വിവരം.
'അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ജീവിതകാലം മുഴുവന്‍ ലൈംഗിക ചൂഷണത്തിന്റെ ലൈംഗിക മനുഷ്യക്കടത്തിന്റെയും ഇരയായിരുന്നു ജിഫ്രെ', കുടുംബം പ്രസ്താവനയില്‍ അറിയിച്ചു. ലൈംഗിക പീഡനത്തിനും, ചൂഷണത്തിനും, മനുഷ്യക്കടത്തിനും എതിരായ പോരാട്ടത്തില്‍ ശക്തയായ പോരാളിയായിരുന്നു വിര്‍ജിനിയ. നിരവധി അതിജീവിതര്‍ക്ക് ഇവര്‍
More »
യുകെയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ യൂത്ത് വിസ കരാര്‍ വരുന്നു
ബ്രക്സിറ്റിന് ശേഷം ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം പുതിയൊരു തലത്തില്‍ എത്തിക്കുന്നതിനായി യൂത്ത് വിസ കരാര്‍ വരുന്നു. ഇരു കക്ഷികളും തമ്മിലുള്ള ബന്ധം പുതിയൊരു തലത്തില്‍ എത്തിക്കുന്നതിനായി അടുത്തമാസം ഉന്നതതല സമ്മേളനം നടക്കാന്‍ ഇരിക്കവെയാണ് ഇത്തരമൊരു സൂചന പുറത്തു വരുന്നത്. യുവാക്കള്‍ക്ക് വിദേശത്ത് പഠിക്കുന്നതും ജോലി ചെയ്യുന്നതും എളുപ്പമാക്കുന്ന ഇത്തരമൊരു പദ്ധതി ആലോചനയിലില്ല എന്നായിരുന്നു ലേബര്‍ പാര്‍ട്ടി നേരത്തെ പറഞ്ഞിരുന്നത്.
എന്നാല്‍, ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചക്കിടയില്‍ ഇരുഭാഗവും തമ്മിലുള്ള പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇത്തരമൊരു പദ്ധതി വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ അനൗപചാരികമായ ഒരു ഒത്തു തീര്‍പ്പുണ്ടായി എന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
അറുപതോളം ലേബര്‍ എം പിമാര്‍ മന്ത്രിമാരെ
More »
ആംബുലന്‍സ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ റെക്കോര്‍ഡ് വര്‍ധന; ആഴ്ചയില്‍ 433 അക്രമങ്ങള്‍
യുകെയില്‍ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ആംബുലന്‍സ് ജീവനക്കാരുടെ ജീവന്‍ അപകടത്തിലാക്കുംവിധം അതിക്രമങ്ങളില്‍ റെക്കോര്‍ഡ് വര്‍ധന. ആംബുലന്‍സ് ജീവനക്കാര്‍ക്ക് എതിരായ അക്രമങ്ങള്‍ റെക്കോര്‍ഡ് തോതില്‍ ഉയര്‍ന്നതോടെയാണ് ഈ ആശങ്ക വ്യാപിക്കുന്നത്. ഗുരുതരമായ അക്രമങ്ങളും, കൈയ്യേറ്റങ്ങളും, ചൂഷണശ്രമങ്ങളും ഉള്‍പ്പെടെയാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്.
ഈ അവസ്ഥ ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യ മേധാവികള്‍ സമ്മതിക്കുന്നു. 2024-25 വര്‍ഷത്തില്‍ പാരാമെഡിക്കുകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളുടെ എണ്ണം 22,536 ആണ്. 2023-24 വര്‍ഷത്തെ 19,633 കേസുകളില്‍ നിന്നും 15 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയതെന്ന് അസോസിയേഷന്‍ ഓഫ് ആംബുലന്‍സ് ചീഫ് എക്‌സിക്യൂട്ടീവ്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇത് പ്രകാരം ഓരോ ആഴ്ചയും 999 കോളുകളോട് പ്രതികരിക്കുന്ന പാരാമെഡിക്കുകളില്‍ 433 പേര്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നു. അടി, ഇടി, ചവിട്ട്,
More »
ട്രെയിനില്‍ വയോധികരെ ആക്രമിച്ച പെണ്‍കുട്ടികളുടെ സംഘത്തെ തെരഞ്ഞ് പൊലീസ്
തെക്കന്‍ ലണ്ടനിലെ സൗത്ത് ഈസ്റ്റേണ്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുകയായിരുന്ന വയോധികരായ യാത്രക്കാരെ പ്രകോപനമില്ലാതെ ആക്രമിച്ച കൗമാരക്കാരായ പെണ്‍കുട്ടികളുടെ സംഘത്തിനായി പൊലീസ് തിരച്ചിലില്‍. കഴിഞ്ഞ മാര്‍ച്ച് 18ന് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടതായി വിശ്വസിക്കുന്ന മൂന്നു പെണ്‍കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് പുറത്തുവിട്ടു.
ആദ്യ സംഭവം രാത്രി 9.30ഓടെ ലണ്ടന്‍ ബ്രിഡ്ജില്‍ നിന്ന് വൂള്‍വിച്ച് ആഴ്‌സനിലേക്ക് പോകുകയായിരുന്ന വയോധികന് നേരെയായിരുന്നു. മൂന്നു പെണ്‍കുട്ടികളുടെ സംഘം പ്രകോപനമില്ലാതെ വയോധികനെ ആക്രമിക്കുകയായിരുന്നു.ഒരു മണിക്കൂറിന് ശേഷം രാത്രി 11 മണിയോടെ ലണ്ടന്‍ ബ്രിഡ്ജില്‍ നിന്ന് എറിത്തിലേക്ക് പോകുകയായിരുന്ന മറ്റൊരു ട്രെയ്‌നിലും വയോധികന് നേരെ അക്രമം നടത്തി.
പെണ്‍കുട്ടികളില്‍ ഒരാള്‍ ഇയാളെ സമീപിച്ച് ആക്രമണം നടത്തുകയായിരുന്നു.
More »
ട്രംപിന്റെ തീരുവകള്‍ യുകെ സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതം; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം സഖ്യകക്ഷിയായിരുന്നിട്ട് കൂടി യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വളര്‍ച്ചാ ആഘാതം നല്‍കുന്നതായിഷോക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി. യുകെ നിലവില്‍ സാമ്പത്തിക പ്രതിസന്ധിയുടെ അടുത്തേക്ക് പോയിട്ടില്ലെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് യോഗങ്ങള്‍ക്കായി വാഷിംഗ്ടണിലെത്തിയ ബെയ്‌ലി കൂട്ടിച്ചേര്‍ത്തു.
എന്നിരുന്നാലും വളര്‍ച്ചാ ഷോക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ബെയ്‌ലി വ്യക്തമാക്കി. ഐഎംഎഫ് യുകെയുള്ള 2025-ലെ വളര്‍ച്ചാ നിരക്ക് 1.6 ശതമാനത്തില്‍ നിന്നും 1.1 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചിരുന്നു. താരിഫുകള്‍ പ്രഖ്യാപിക്കുന്നത് മുന്‍പ് കണക്കാക്കിയതിലും താഴേക്ക് വളര്‍ച്ച പോകുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു.
ലേബര്‍ പാര്‍ട്ടി പൊതുതെരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തില്‍ എത്തിയത് മുതല്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നിലയുറപ്പിക്കാനാകാത്ത
More »
ബ്രസ്റ്റ് കാന്‍സര്‍ വന്ന് സുഖം പ്രാപിച്ചവര്‍ക്ക് രോഗം വീണ്ടും വരാതിരിക്കാന്‍ സഹായിക്കുന്ന മരുന്നിന് എന്‍എച്ച്എസ് അംഗീകാരം
യുകെയില്‍ ബ്രസ്റ്റ് കാന്‍സര്‍ വന്ന രോഗികള്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്ത. ബ്രസ്റ്റ് കാന്‍സര്‍ വന്ന് രോഗം സുഖപ്പെടുന്ന രോഗികളെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന കാര്യമാണ് വീണ്ടും രോഗത്തിന്റെ തിരിച്ചുവരവ് . ഇത്തരത്തിലുള്ള ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു മരുന്നിന് എന്‍എച്ച്എസ് ഇംഗ്ലണ്ട് അംഗീകാരം നല്‍കിയിരിക്കുകയാണ്.
ഒരിക്കല്‍ ബ്രസ്റ്റ് കാന്‍സര്‍ വന്ന് രോഗം സുഖപ്പെട്ടവര്‍ക്ക് വീണ്ടും രോഗം വരുന്നത് തടയാന്‍ ഈ മരുന്ന് സഹായകരമാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇംഗ്ലണ്ടില്‍ ഈ മരുന്നിന്റെ ഉപയോഗം മെഡിസിന്‍ വാച്ച് ഡോഗ് അംഗീകരിച്ചു. ആഗോളതലത്തില്‍ 20 സ്ത്രീകളില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് സ്തനാര്‍ബുദം ഉണ്ടാകുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ കേസുകളുടെ എണ്ണത്തില്‍ 38 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
More »
മണിക്കൂറുകള്‍ നീണ്ട ഷിഫ്റ്റ് കഴിഞ്ഞ് വാഹനമോടിക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ അപകടത്തില്‍പ്പെടുന്നു!
വിശ്രമമില്ലാതെ മണിക്കൂറുകള്‍ നീണ്ട സമയത്തെ ജോലി, ക്ഷീണിതരായി മടങ്ങുമ്പോള്‍ നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ അപകടത്തില്‍പ്പെടുന്നതായും മരിക്കുന്നതായും സുപ്രധാന അന്വേഷണ റിപ്പോര്‍ട്ട്. ആരോഗ്യപ്രവര്‍ത്തകരുടെ അവസ്ഥ അതീവ ദയനീയമാണെന്ന് സേഫ്റ്റി വാച്ച്‌ഡോഗ് വ്യക്തമാക്കുന്നു.
ജീവനക്കാര്‍ ക്ഷീണിതരായി വാഹനമോടിക്കുമ്പോള്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. നിരവധി അപകടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് എന്‍എച്ച് എസ് സേഫ്റ്റി റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സുദീര്‍ഘമായ ഷിഫ്റ്റ് പൂര്‍ത്തിയാക്കി കാറോടിച്ച് വീട്ടിലേക്ക് മടങ്ങുന്ന ജീവനക്കാര്‍ റോഡ് അപകടങ്ങളില്‍ മരണപ്പെടാനുള്ള സാധ്യതയുണ്ടെന്ന് എന്‍എച്ച്എസ് സേഫ്റ്റി റെഗുലേറ്റര്‍ കണ്ടെത്തി. ജീവനക്കാര്‍ അതീവ ക്ഷീണത്തില്‍ മടങ്ങുന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്.
ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ നേരിടുന്ന ക്ഷീണം മൂലം
More »
മാര്‍പാപ്പയുടെ സംസ്‌കാരത്തിന് യുകെയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയും വില്യമും
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ചാള്‍സ് രാജാവിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് വില്യം രാജകുമാരന്‍. കെന്‍സിങ്ടന്‍ പാലസ് ഇതു സംബന്ധിച്ച് സ്ഥിരീകരണം നല്‍കി. മറ്റ് ലോക നേതാക്കള്‍ക്കൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും സംസ്‌കാര ചടങ്ങില്‍ സംബന്ധിക്കും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ, ബ്രസീല്‍ പ്രസിഡന്റുമാര്‍, യുഎന്‍ സെക്രട്ടറി ജനറല്‍ എന്നിവര്‍ വത്തിക്കാനിലെ സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തും. അയര്‍ലന്‍ഡ്, സ്‌പെയിന്‍, ജര്‍മനി, പോര്‍ച്ചുഗല്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളുടെ തലവന്മാരും പ്രത്യേക പ്രതിനിധി സംഘത്തിനൊപ്പം സംസ്‌കാര ചടങ്ങിനെത്തും.
യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി ഭാര്യയ്‌ക്കൊപ്പം സംസ്‌കാരത്തിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ എത്തുമോ എന്ന
More »
ലണ്ടന്‍ മാരത്തണ്‍ ഞായറാഴ്ച, ഇത്തവണ പങ്കെടുക്കുന്നത് 56,000 പേര്‍
ലണ്ടന്‍ : പ്രശസ്തമായ ലണ്ടന്‍ മാരത്തോണിന്റെ 45-ാം എഡിഷന്‍ ഞായറാഴ്ച നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 56,000 പേര്‍ ഇത്തവണ മത്സരത്തില്‍ പങ്കെടുക്കും. ഓരോ വര്‍ഷവും നിരവധി റെക്കോഡുകള്‍ തിരുത്തിക്കുറിക്കുന്ന ഈ മാരത്തോണില്‍ ന്യൂയോര്‍ക്ക്, പാരിസ് മാരത്തോണുകളില്‍ കുറിച്ച റെക്കോഡുകള്‍ പഴങ്കഥയാകുമെന്ന് കരുതുന്നു. ഗ്രീനിച്ച് പാര്‍ക്കില്‍നിന്ന് ആരംഭിച്ച് ബക്കിങ്ഹാം പാലസ് വഴി ലണ്ടന്‍ മാളിനു മുന്നില്‍ അവസാനിക്കുന്ന മാരത്തോണില്‍ ഓട്ടക്കാര്‍ 26.2 മൈല്‍ ദൂരം താണ്ടും. ടവര്‍ ബ്രിഡ്ജ്, കാനറി വാര്‍ഫ്, ബിഗ്‌ബെന്‍ വഴിയാണ് മാരത്തോണ്‍ കടന്നുപോകുന്നത്. റോഡിന്റെ ഇരുവശങ്ങളിലും ലക്ഷക്കണക്കിന് ആളുകള്‍ മാരത്തോണ്‍ കാണാന്‍ തടിച്ചുകൂടും. ബിബിസി ഉള്‍പ്പെടെയുള്ള ബ്രിട്ടിഷ് മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യും.
പതിവുപോലെ കെനിയന്‍ ഓട്ടക്കാര്‍ ഇക്കുറിയും വിജയസാധ്യതയുള്ളവരില്‍ മുന്‍പന്തിയിലാണ്.
More »