യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ആശുപത്രികളില്‍ നഴ്‌സിംഗ് ജീവനക്കാരുടെ കടുത്ത ക്ഷാമം
യുകെയില്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ ജീവനക്കാരുടെ ക്ഷാമം രോഗികളെ അപകടത്തിലാക്കുന്ന തോതില്‍ ഗുരുതരമായി തുടരുന്നുവെന്ന് കണക്കുകള്‍. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നടത്തിയ സര്‍വ്വെയിലാണ് മൂന്നില്‍ രണ്ട് ഷിഫ്റ്റുകളിലും സുരക്ഷിതമായ പരിചരണം ഉറപ്പാക്കാന്‍ ആവശ്യമായ തോതില്‍ നഴ്‌സുമാരില്ലെന്നാണ് സര്‍വ്വെ കണ്ടെത്തുന്നത്. ഒരു വര്‍ഷത്തിനിടെ 63 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. മറ്റേണിറ്റി വാര്‍ഡുകളിലും, ഇഞ്ചുറി റിഹാബ് യൂണിറ്റുകളിലുമാണ് ഏറ്റവും വലിയ ആശങ്ക നിലനില്‍ക്കുന്നത്. പകുതി ഷിഫ്റ്റുകളിലും ആരോഗ്യജീവനക്കാര്‍ രോഗികള്‍ക്ക് ഗുരുതര അപകടസാധ്യത നേരിടുന്നതായി സര്‍വ്വെ സ്ഥിരീകരിച്ചു. യുണീന്‍ യൂണിയനാണ് സര്‍വ്വെ നടത്തിയത്. ഹെല്‍ത്ത് സര്‍വ്വീസില്‍ ഉടനീളം ജീവനക്കാരുടെ ക്ഷാമം ഭയാനകമായ തോതില്‍ പതിവായി നേരിടുന്നുവെന്നാണ് കാണിക്കുന്നതെന്ന്

More »

പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിന് പ്രധാന ചുമതല
വത്തിക്കാന്‍ സിറ്റി : പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് ഔപചാരികമായ തുടക്കം കുറിക്കുന്ന നടപടിക്രമങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിനു പ്രധാന ചുമതല. കര്‍ദിനാള്‍ സംഘത്തിലെ 9 ഇലക്ടറല്‍മാര്‍ക്കു ചുമതലകള്‍ ഏല്‍പിക്കുന്നതിനായി നറുക്കെടുക്കുക അദ്ദേഹമാകും. വോട്ടുകള്‍ എണ്ണുന്ന 3 കര്‍ദിനാള്‍മാര്‍, രോഗം കാരണം സന്നിഹിതരാകാന്‍ സാധിക്കാത്ത ഇലക്ടറല്‍മാരില്‍ നിന്നു ബാലറ്റ് ശേഖരിക്കുന്ന 3 കര്‍ദിനാള്‍മാര്‍, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന 3 കര്‍ദിനാള്‍മാര്‍ എന്നിവരെ അദ്ദേഹം തിരഞ്ഞെടുക്കും. രഹസ്യ സ്വഭാവത്തില്‍ കോണ്‍ക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലിന്റെ വാതിലുകന്‍ തുറക്കുന്നതും അടയ്ക്കുന്നതും മാര്‍ കൂവക്കാടിന്റെ മേല്‍നോട്ടത്തിലാകും. വോട്ട് പരിശോധനയ്ക്കു ശേഷം ബാലറ്റുകള്‍ കത്തിക്കാനുള്ള മേല്‍നോട്ടവും അദ്ദേഹത്തിനാണെന്നാണു സൂചന. പുതിയ

More »

പിതാവിന് പിന്നാലെ ഭര്‍ത്താവും ഓര്‍മ്മയായി; വിനു കുമാറിന്റെ വേര്‍പാടില്‍ തകര്‍ന്ന് സന്ധ്യ
പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിരിക്കവേ യുകെയിലേക്ക് എത്തിയ സന്ധ്യയെ കാത്തിരുന്നത് വിധിയുടെ ക്രൂരത. പിതാവിനു പിന്നാലെ സന്ധ്യയുടെ ഭര്‍ത്താവും ഓര്‍മ്മയായിരിക്കുകയാണ്. സന്ധ്യയുടെ ഭര്‍ത്താവ് വിനുകുമാര്‍ ആണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. വിനുകുമാര്‍ കെയര്‍ ഹോമില്‍ ജോലി തേടി വന്നതോടെയാണ് സന്ധ്യയും സമീപകാലത്തു യുകെയില്‍ എത്തിയത്. കൗണ്‍സിലര്‍ സ്ഥാനം രാജി വയ്ക്കാതെയായിരുന്നു സന്ധ്യ യുകെ മലയാളി ആകുന്നത്. രണ്ടു മാസം മുന്‍പ് നടന്ന അവിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്യാന്‍ സന്ധ്യ കേരളത്തില്‍ എത്തി മടങ്ങിയിരുന്നു. അവിശ്വാസ വോട്ടില്‍ പങ്കെടുത്ത ശേഷം യുകെയിലേക്ക് എത്തിയ സന്ധ്യയെ കാത്തു നാട്ടില്‍ നിന്നും എത്തിയത് തീര്‍ത്തും സങ്കടകരമായ വാര്‍ത്ത ആയിരുന്നു. പിതാവിന്റെ മരണമാണ് ഒരു മാസം മുന്‍പ് സന്ധ്യയ്ക്ക് നേരിടേണ്ടി വന്നത്. ഇപ്പോള്‍ ആ ആഘാതത്തില്‍ നിന്നും കരകയറും മുന്‍പേ ഭര്‍ത്താവും.

More »

നാടുകടത്തല്‍ നടപടി നേരിടുന്ന കുറ്റവാളികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ഹോം ഓഫീസ്; പട്ടികയില്‍ മലയാളികളും
യുകെയില്‍ നാടുകടത്തല്‍ നടപടി നേരിടുന്ന വിദേശ കുറ്റവാളികളുടെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് തീരുമാനിച്ചതായി ഹോം ഓഫീസ് അറിയിച്ചു. ഇവര്‍ നടത്തിയ കുറ്റകൃത്യത്തിനൊപ്പം ദേശീയതയുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. ഏത് രാജ്യത്തില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പങ്കാളികളാകുന്നത് എന്നത് ഇനി മുതല്‍ പരസ്യമായ കാര്യമായിരിക്കും. ചില രാജ്യങ്ങളില്‍ നിന്നുള്ള കുറ്റവാളികളുടെ എണ്ണം വളരെ കൂടുന്ന സാഹചര്യത്തില്‍ അവിടെ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കുക തുടങ്ങിയ തുടര്‍ നടപടികള്‍ ഇതിന്റെ ഭാഗമായുണ്ടാവുമെന്ന സംശയങ്ങളും ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം നാടുകടത്തല്‍ കാത്ത് 19,000 വിദേശ കുറ്റവാളികള്‍ ഉണ്ടായിരുന്നു. ടോറി പാര്‍ട്ടി അധികാരമൊഴിഞ്ഞപ്പോള്‍ ഈ കുറ്റവാളികളുടെ എണ്ണം 18,000

More »

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാര ചടങ്ങില്‍ കീര്‍ സ്റ്റാര്‍മര്‍ പങ്കെടുക്കും
ലണ്ടന്‍ : ശനിയാഴ്ച നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാര ചടങ്ങില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പങ്കെടുക്കുമെന്ന് നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. മാര്‍പാപ്പയുടെ സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചതിന് പിന്നാലെയാണ് ഡൗണിങ് സ്ട്രീറ്റിന്റെ അറിയിപ്പ്. പ്രാദേശിക സമയം രാവിലെ 10 നാണ് ചടങ്ങുകള്‍ നടക്കുന്നത്. ഇന്ന് 12.30 മുതല്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ പൊതുദര്‍ശനവും നടത്തുന്നുണ്ട്. മാര്‍പാപ്പയുടെ മരണപത്ര പ്രകാരം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ആണ് സംസ്കാരം നടക്കുക. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മാര്‍പാപ്പ മരണപത്രത്തില്‍ പറയുന്നുണ്ട്. നിരവധി വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക്

More »

മാര്‍പാപ്പയുടെ പിന്‍ഗാമി: പരിഗണിക്കുന്നവരില്‍ നിന്ന് ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് കര്‍ദ്ദിനാള്‍
മാര്‍പാപ്പയുടെ പിന്‍ഗാമി ആരായിരിക്കും എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്ത പോപ്പ് ആകുമെന്ന് കണക്കാക്കപ്പെടുന്നവരുടെ പട്ടികയില്‍ ഒമ്പത് പേരാണുള്ളത്. ഇപ്പോഴിതാ ഈ പട്ടകിയില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഒരു കര്‍ദ്ദിനാള്‍ തന്നെ രംഗത്തെത്തി എന്നതാണ്. പത്രസമ്മേളനം വിളിച്ചാണ് തന്നെ ഒഴിവാക്കണം എന്ന കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ സഭയിലെ കര്‍ദ്ദിനാള്‍ വിന്‍സന്റ് നിക്കോള്‍സാണ് തന്നെ മാര്‍പ്പാപ്പ സ്ഥാനത്തേക്ക് പരിഗണിക്കരുത് എന്നാവശ്യപ്പെട്ടത്. 79 വയസ് കഴിഞ്ഞതായും അത് കൊണ്ട് തന്നെ പ്രായാധിക്യം കാരണം തന്നെ മാര്‍പ്പാപ്പ പദവിയിലേക്ക് പരിഗണിക്കരുത് എന്നുമാണ് നിക്കോള്‍സ് വിശദീകരിക്കുന്നത്. പത്രസമ്മേളനത്തില്‍ അദ്ദേഹത്തിനോടൊപ്പം പങ്കെടുത്ത മറ്റൊരു കര്‍ദ്ദിനാളായ തിമോത്ത് റാറ്റ്ക്ലിഫും മാര്‍പ്പാപ്പയാകാനുള്ള മല്‍സരത്തില്‍ നിന്നും

More »

ഏറ്റവും മോശം എയര്‍പോര്‍ട്ടെന്ന 'പേര്' നിലനിര്‍ത്തി ഗാറ്റ്‌വിക്ക്
വിമാനയാത്രകള്‍ക്ക് നേരിടുന്ന കാലതാമസത്തിന്റെ പേരില്‍ യുകെയിലെ ഏറ്റവും മോശം വിമാനത്താവളമെന്ന കുപ്രശസ്തി ഗാറ്റ്‌വിക്ക് നിലനിര്‍ത്തി. വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തടസ്സങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ ദുഷ്‌പേര് തുടരുന്നത്. 2024-ലെ ഷെഡ്യൂളുമായി താരതമ്യം ചെയ്യുമ്പോള്‍ വെസ്റ്റ് സസെക്‌സ് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ ശരാശരി 23 മിനിറ്റ് വൈകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡാറ്റ വ്യക്തമാക്കുന്നു. ഇതിന് മുന്‍പുള്ള 12 മാസങ്ങളിലെ കണക്കുകളെ അപേക്ഷിച്ച് 27 മിനിറ്റില്‍ നിന്നും സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. യൂറോപ്പിലെ മറ്റ് ഭാഗങ്ങളിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിയന്ത്രണങ്ങള്‍ വിമാനത്താവളത്തെ ബാധിക്കുന്നതായി ഗാറ്റ്‌വിക്ക് എയര്‍പോര്‍ട്ട് വക്താവ് പറയുന്നു. എയര്‍ലൈനുകള്‍ക്കൊപ്പം ചേര്‍ന്ന് പദ്ധതി അവതരിപ്പിച്ച് 2025-ല്‍ സ്ഥിതി

More »

ബ്രാഡ്‌ഫോര്‍ഡ് മലയാളി സജി ചാക്കോ ഹൃദയാഘാതം മൂലം അന്തരിച്ചു
ലണ്ടന്‍ : യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു മറ്റൊരു മരണവാര്‍ത്ത. ബ്രാഡ്‌ഫോര്‍ഡ് മലയാളി സജി ചാക്കോ (50) ആണ് ഹൃദയാഘാതം മൂലം അന്തരിച്ചത്. ലീഡ്‌സിലെ എല്‍ജിഐ ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബ്രാഡ്‌ഫോര്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലീഡ്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ആണ് ബംഗളൂരുവില്‍ നിന്ന് സജി ചാക്കോ യുകെയിലെത്തുന്നത്. ഭാര്യ ജൂലി ബ്രാഡ്‌ഫോര്‍ഡ് ബിആര്‍ഐ ഹോസ്പിറ്റലില്‍ നഴ്‌സാണ്. ഇവര്‍ക്ക് പതിനാറും പതിമൂന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുണ്ട്. സംസ്കാരം പിന്നീട്. ബ്രാഡ്‌ഫോര്‍ഡിലെ മലയാളി സമൂഹം കുടുംബത്തിന് എല്ലാ വിധ പിന്തുണയുമായി

More »

സുപ്രീം കോടതി വിധിക്കെതിരെ തെരുവിലിറങ്ങി ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍; പാര്‍ലമെന്റ് സ്‌ക്വയറിലെ പ്രതിമകള്‍ തല്ലിത്തകര്‍ത്തു
സ്ത്രീ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് ജനനം കൊണ്ടു സ്ത്രീകള്‍ ആയവരെയാണ് എന്ന ചരിത്രപ്രാധാന്യമുള്ള ബ്രിട്ടീഷ് സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവുമായി എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകള്‍ അക്രമാസക്തരായി. ഭീഷണിയുടെ സ്വരത്തിലുള്ള മുദ്രാവാക്യവുമായി എത്തിയവര്‍ പാര്‍ലമെന്റ് ചത്വരത്തിലെ ഏഴോളം പ്രതിമകള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തി. സുപ്രീംകോടതി വിധി വന്നതോടെ നിയമത്തിന്റെ കണ്ണില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ക്ക് സ്ത്രീ എന്ന പരിഗണന ലഭിക്കുകയില്ല എന്നതാണ് പ്രതിഷേധത്തിന് കാരണം. ഈ വിധി വന്നതോടെ ജെന്‍ഡര്‍ റെക്കഗ്‌നിഷന്‍ സര്‍ട്ടിഫിക്കറ്റ് (ജി ആര്‍ സി) ഉള്ള, സ്ത്രീകളായി ലിംഗമാറ്റം നടത്തിയവര്‍ക്ക് സിംഗിള്‍ സെക്സ് സ്പേസുകള്‍ അഥവാ സ്ത്രീകള്‍ക്കായി നീക്കി വെച്ചിരിക്കുന്ന ശുചിമുറികള്‍, ചേഞ്ചിംഗ് റൂമുകള്‍ എന്നിവ ഉപയോഗിക്കാന്‍ കഴിയില്ല. പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും ട്രാന്‍സ് അവകാശങ്ങള്‍ക്കായുള്ള

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions