യുകെഐപി പ്രതിഷേധങ്ങള്‍ക്ക് വിലക്ക്; മാസ്‌ക് ധരിച്ചു മുസ്ലീം യുവാക്കളുടെ മറുപ്രതിഷേധം
ഈസ്റ്റ് ലണ്ടന്‍ കലുഷിതമാക്കി യുകെഐപി നടത്താനിരുന്ന തീവ്ര വലതു പ്രതിഷേധങ്ങള്‍ക്ക് പോലീസ് വിലക്ക്. ഈസ്റ്റ് ലണ്ടന്‍ തിരികെ പിടിക്കുമെന്ന് ആഹ്വാനം ചെയ്ത് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. അതേസമയം തങ്ങളുടെ സമൂഹത്തെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് മുഖംമൂടി അണിഞ്ഞ മുസ്ലീം യുവാക്കള്‍ തെരുവുകളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. കറുത്ത വസ്ത്രത്തില്‍ മുഖം മറച്ച് എത്തിയ മുസ്ലീങ്ങള്‍ ബംഗ്ലാദേശ്, പലസ്തീന്‍ പതാകകളും കൈയിലേന്തിയിരുന്നു.
യുകെഐപി മാര്‍ച്ച് നടത്താന്‍ ഉദ്ദേശിച്ച സ്ഥലങ്ങളിലാണ് ബംഗ്ലാദേശി മുസ്ലീം പുരുഷന്‍മാര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. തീവ്രവലത് പ്രതിഷേധക്കാര്‍ എത്തിയാല്‍ ഉറച്ച് നില്‍ക്കുമെന്നാണ് വൈറ്റ്ചാപ്പലില്‍ ഒരു പ്രതിഷേധക്കാരന്‍ പ്രഖ്യാപിച്ചത്. 'അവര്‍ ഇസ്ലാമിനെയാണ് ലക്ഷ്യം വെയ്ക്കുന്നത്', ഇവര്‍ മൈക്രോഫോണില്‍ പറഞ്ഞു.
'നമ്മുടെ
More »
5 വര്‍ഷത്തെ നിരോധനം നീക്കി; പാക് എയര്‍ലൈന്‍സ് യുകെയിലും യൂറോപ്പിലും പറന്നു തുടങ്ങി
നീണ്ട അഞ്ച് വര്‍ഷക്കാലത്തെ നിരോധനം നീക്കിയതോടെ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി ഐ എ) യു കെയിലേക്ക് വീണ്ടും സര്‍വ്വീസ് ആരംഭിച്ചു. വ്യാജ പൈലറ്റ് ലൈസന്‍സുമായി ബന്ധപ്പെട്ട ഒരു തട്ടിപ്പിന്റെ വെളിച്ചത്തില്‍ നടപ്പിലാക്കിയ നിരോധനം ശനിയാഴ്ച മുതലാണ് പിന്‍വലിച്ചത്. കറാച്ചിയില്‍ നടന്ന ഒരു വിമാനാപകടത്തില്‍ നൂറോളം പേര്‍ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിമാനത്തിലെ പൈലറ്റിന്റെ ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് യു കെയും യൂറോപ്യന്‍ യൂണിയനും 2020-ല്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ സര്‍വ്വീസുകള്‍ നിര്‍ത്തിച്ചിരുന്നു.
നീണ്ട സെക്യൂരിറ്റി ഓഡിറ്റുകള്‍ക്ക് ശേഷം 2024 നവംബറില്‍ യൂറോപ്യന്‍ യൂണിയന്‍ പി ഐ എ യ്ക്ക് യൂറോപ്പിലേക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കാനായിരുന്നു അനുമതിനല്‍കിയത്.
More »
റീവ്‌സിന്റെ നികുതിപദ്ധതികള്‍ ഭക്ഷ്യവിലക്കയറ്റത്തിലേക്ക് നയിക്കും; ജീവിതച്ചെലവുകള്‍ കുതിച്ചുയരുമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍
നികുതി വരുമാനം കണ്ടെത്തി ഖജനാവില്‍ പണമെത്തിക്കുന്നതിനായുള്ള ഗവേഷണത്തിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. ജനജീവിതം അല്‍പ്പം ദുരിതത്തിലായാലും നികുതി വരുമാനം കണ്ടെത്തുകയാണ് ലക്‌ഷ്യം. എന്നാല്‍ രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം സൃഷ്ടിക്കാനാണ് ചാന്‍സലറുടെ നികുതി വര്‍ദ്ധന പദ്ധതികള്‍ സഹായിക്കുകയെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്തെ ഒന്‍പത് സുപ്രധാന ഗ്രോസര്‍മാരാണ് ചെലവ് സമ്മര്‍ദങ്ങള്‍ ഉയരുന്നത് ഗ്രോസറി വിലകള്‍ ഉയരുന്നതില്‍ കലാശിക്കുമെന്ന് ചൂണ്ടിക്കാണിച്ച് ചാന്‍സലര്‍ക്ക് കത്തയച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ സമ്മര്‍ദം വര്‍ദ്ധിക്കുകയാണ്. ഇത് കൂടുതല്‍ ഉയരുമെന്നാണ് കരുതുന്നത്, ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അറിയിച്ചു.
ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങള്‍ ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന വിഷയം കൂടിയാണിതെന്ന് ഇവര്‍ കത്തില്‍
More »
100 വര്‍ഷം കൂടെനിന്ന ഉറച്ച സീറ്റില്‍ ലേബര്‍ മൂന്നാമത്; പ്രാദേശിക പാര്‍ട്ടി ഒന്നാമതും റിഫോം യുകെ രണ്ടാമതും
ലേബര്‍ ഗവണ്‍മെന്റിന്റെ സ്ഥിതി വളരെ മോശമാണെന്ന മുന്നറിയിപ്പുകള്‍ ശരിവച്ചു വെയില്‍സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടി വിജയിച്ചു. റിഫോം യുകെ വിജയിക്കാതിരിക്കാന്‍ വോട്ടു മറിയ്ക്ക നടന്നതുകൊണ്ടു മാത്രമാണ് അവര്‍ വിജയിക്കാതിരുന്നത്.
നൂറ് വര്‍ഷത്തോളം ഉറച്ച സീറ്റായി ലേബറിനൊപ്പം നിന്ന കെയര്‍ഫിലിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്ലെയ്ഡ് സിമുറു നാഷണലിസ്റ്റുകളെ വിജയിപ്പിച്ചാണ് വോട്ടര്‍മാര്‍ ഷോക്ക് ട്രീറ്റ്‌മെന്റ് സമ്മാനിച്ചത്. ഈ തോല്‍വി നിരാശാജനകമാണെന്ന് സമ്മതിച്ച സ്റ്റാര്‍മര്‍, ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടി വരുമെന്നും വ്യക്തമാക്കി.
റിഫോം യുകെയുടെ വിജയം തടയാന്‍ ഒരു വിഭാഗം വോട്ടര്‍മാര്‍ തന്ത്രപരമായി വോട്ട് മറിച്ചതാണ് പ്ലെയ്ഡ് സിമുറുവിന് ജയം സമ്മാനിച്ചത്. വെയില്‍സ് നാഷണലിസ്റ്റുകള്‍ 47 ശതമാനം വോട്ട് നേടിയപ്പോള്‍ നിഗല്‍ ഫരാഗിന്റെ പാര്‍ട്ടി 36 ശതമാനം വോട്ട്
More »
14 കാരിയെ പീഡിപ്പിച്ചതിന് ജയിലിലാക്കിയ പ്രതിയെ നാടുകടത്താനിരിക്കെ തുറന്നു വിട്ടു, അബദ്ധം പിണഞ്ഞ പൊലീസ് നെട്ടോട്ടത്തില്‍
ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമാകാന്‍ കാരണമായ പീഡനക്കേസിലെ പ്രതിയെ നാടുകടത്താനിരിക്കെ തുറന്നു വിട്ടു. അബദ്ധം പിണഞ്ഞ പൊലീസും സര്‍ക്കാരും നാണക്കേടിലായി.
14കാരിയെ ലൈംഗീകമായി ആക്രമിച്ച ഹാഡുഷ് കെബാടു എന്ന 41കാരനെ ചെംസ്ഫോര്‍ഡേ ജയിലില്‍ നിന്നും നാടുകടത്തുന്നതിനായി ഒരു ഇമിഗ്രേഷന്‍ റിമൂവല്‍ സെന്ററിലേക്കാണ് ഇന്നലെ മാറ്റിയത്.
ചെറുയാനത്തില്‍ ചാനല്‍ കടന്ന് അനധികൃതമായി യുകെയില്‍ എത്തിയ ഇയാള്‍, റിമൂവല്‍ സെന്ററിലേക്ക് മാറ്റുന്നതിനിടയില്‍ എങ്ങനെയോ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടേ മുക്കാലോടെ ഇയാള്‍ ചെംസ്ഫോര്‍ഡ് സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറിയതായി അറിവ് ലഭിച്ചു. ലിവര്‍പൂളിലേക്കാണ് യാത്രയെങ്കിലും ട്രെയ്‌ന് ഷെഫീല്‍ഡിലും സ്റ്റഫോര്‍ഡിലും സ്‌റ്റോപ്പുണ്ട്. സംഭവം വലിയ പിഴവെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സമ്മതിച്ചു. പ്രതിയെ പൊലീസ്
More »
വിന്റര്‍ ടൈം ആരംഭിക്കുന്നു; ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട് വച്ച് കിടന്നുറങ്ങുക
ലണ്ടന്‍ : ബ്രിട്ടീഷ് വിന്റര്‍ ടൈം ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കുന്നതിനാല്‍ ഇന്ന് രാത്രി കിടക്കും മുമ്പ് ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ടാക്കി വച്ച് കിടന്നുറങ്ങുക. രാവിലെ ഒരു മണിക്കൂര്‍ കൂടുതല്‍ ലഭിക്കുകയും ചെയ്യും. സ്മാര്‍ട്ട് ഫോണുകളിലും ഡിജിറ്റര്‍ ഗാഡ്ജറ്റുകളിലും എല്ലാം സമയം തനിയെ മാറും.
ഇനി തണുപ്പേറിയ രാത്രികളാണ് ബ്രിട്ടീഷുകാരെ കാത്തിരിക്കുന്നത്. എല്ലാവര്‍ഷവും ഒക്ടോബര്‍ അവസാന ആഴ്ചയിലെ ശനിയാഴ്ച രാത്രിയാണ് സമയം പിറകോട്ട് മാറുന്നത്. അതുപോലെ തന്നെ സമ്മര്‍ ടൈമിലേക്ക് മാറി പകലിന് ഒരു മണിക്കൂര്‍ സമയം കൂടുന്നത് മാര്‍ച്ച് അവസാന ആഴ്ചയിലെ ശനിയാഴ്ച രാത്രിയും. 'സ്പ്രിംങ് ഫോര്‍വേഡ്, ഫാള്‍ ബാക്ക്'എന്ന പ്രയോഗത്തിലൂടെയാണ് ഇംഗ്ലണ്ടില്‍ ഈ സയമമാറ്റം ആളുകള്‍ ഓര്‍ത്തുവയ്ക്കുന്നത്. പകല്‍ വെളിച്ചം നേരത്തെയെത്തുന്നതു പ്രയോജനപ്പെടുത്താനും വൈകിട്ട് ഇരുട്ട് വീഴും മുമ്പ് ജോലി കഴിഞ്ഞ് തിരിച്ചെത്തുന്നതും ലക്ഷ്യമിട്ടാണ്
More »
ഇന്‍കം ടാക്‌സില്‍ തൊടാന്‍ റീവ്‌സ്; പ്രകടനപത്രികയ്ക്ക് വിരുദ്ധം
ധനക്കമ്മി പരിഹരിക്കുന്നതിനായി പ്രകടനപത്രികയിലെ വാഗ്ദാനം ലംഘിക്കാന്‍ ആലോചിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ഇന്‍കം ടാക്സ് ബേസിക് റേറ്റില്‍ 1 പെന്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ട്രഷറി തലപുകയ്ക്കുകയാണ്.
ബജറ്റില്‍ 30 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി നേരിടുന്നസാഹചര്യത്തിലാണ് ഇന്‍കം ടാക്‌സില്‍ കൈവെയ്ക്കാന്‍ റീവ്‌സ് നിര്‍ബന്ധിതമാകുന്നത്. പാര്‍ട്ടിയുടെ പ്രധാന പ്രകടനപത്രികാ വാഗ്ദാനം ആയത് കൊണ്ട് തന്നെ ഇത് ലംഘിക്കാന്‍ ഏറെ ചര്‍ച്ചകള്‍ ആവശ്യമായി വരും. സജീവമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്.
ഇന്‍കം ടാക്‌സ് വര്‍ദ്ധന മാത്രമാണ് റീവ്‌സ് ഉദ്ദേശിക്കുന്ന തരത്തില്‍ പണം കണ്ടെത്താന്‍ സഹായിക്കുന്ന പോംവഴിയെന്നാണ് ട്രഷറിയിലെയും, നം.10-ലെയും ചില ഉപദേശകര്‍ വിശ്വസിക്കുന്നത്. ഇത് നടപ്പാക്കിയാല്‍ പിന്നീട് നികുതി വര്‍ദ്ധനവുകള്‍ ആവശ്യമായി വരില്ലെന്നാണ് ഇവരുടെ ന്യായം. എന്നാല്‍ കഴിഞ്ഞ
More »
'വേഗത്തിലുള്ള മാറ്റങ്ങള്‍' ഉണ്ടായില്ലെങ്കില്‍ യുകെയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
യുകെ ഭാവിയില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് കുടിവെളളം ആയിരിക്കുമെന്ന് മുന്നറിയിപ്പ്. 'വേഗത്തിലുള്ള മാറ്റങ്ങള്‍' ഉണ്ടായില്ലെങ്കില്‍ യുകെയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
2025 ലെ ആദ്യത്തെ ഏഴ് മാസങ്ങള്‍ 1976 ന് ശേഷമുള്ള ഏറ്റവും വരണ്ടതായിരുന്നു, ഇംഗ്ലണ്ടിലുടനീളമുള്ള ജലസംഭരണികള്‍ ശരാശരി 56.1% മാത്രമേ നിറഞ്ഞിരുന്നുള്ളൂവെന്ന് പരിസ്ഥിതി ഏജന്‍സി പറയുന്നു.
'നമ്മുടെ ജലം തീര്‍ന്നുപോകാനുള്ള സാധ്യതയെക്കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു,'-റീഡിംഗ് യൂണിവേഴ്സിറ്റിയിലെ ഹൈഡ്രോളജി പ്രൊഫസര്‍ ഹന്ന ക്ലോക്ക് സ്കൈ ന്യൂസിനോട് പറഞ്ഞു.
'നമ്മള്‍ അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ മാത്രമേ നമ്മുടെ ജലം സംരക്ഷിക്കാന്‍ തുടങ്ങുകയുള്ളൂ, അല്ലാത്തപക്ഷം നമ്മള്‍ അതിനെ പൂര്‍ണ്ണമായും നിസ്സാരമായി കാണും.
'ഇതെല്ലാം നമ്മുടെ തെറ്റാണ്, എന്താണ്
More »
യുകെയിലേക്ക് മടങ്ങാന്‍ ഹാരിയും എതിര്‍ത്ത് മെഗനും- റിപ്പോര്‍ട്ടുകളുമായി മാധ്യമങ്ങള്‍
ഹാരി രാജകുമാരനും മേഗനും തമ്മില്‍ അകല്‍ച്ചയിലാണെന്ന തരത്തില്‍ കൂടുതല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തേയ്ക്ക്. ഹാരി നാട്ടിലേക്ക് തിരിച്ചെത്താനുള്ള ആലോചനയില്‍ ആണെന്നും, എന്നാല്‍ ഭാര്യ മേഗന്‍ മാര്‍ക്കിളിന് അതില്‍ യാതൊരു താത്പര്യവും ഇല്ലെന്നുമാണ് സൂചന . യുകെയിലേക്ക് തിരിച്ചുവരാനുള്ള ആശയം തന്നെ മേഗനെ 'അത്യന്തം അസ്വസ്ഥയാക്കി' എന്നും, ഇതുമൂലം ഇരുവരുടെയും ബന്ധത്തില്‍ വന്‍ സംഘര്‍ഷം നിലനില്‍ക്കുന്നുവെന്നും ആണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഹാരി യുകെയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതിനാല്‍, യുഎസില്‍ തുടരാന്‍ ആഗ്രഹിക്കുന്ന മേഗനുമായുള്ള ഈ അഭിപ്രായവ്യത്യാസം രാജകുടുംബത്തിനും തലവേദനയായി മാറിയെന്നാണ് വിവരം. കൊട്ടാരത്തിലെ ഉദ്യോഗസ്ഥര്‍ ഒരു 'ഗോള്‍ഡന്‍ ഹാന്‍ഡ്‌ഷേക്ക്' തരത്തിലുള്ള ധാരണാപത്രം തയ്യാറാക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഈ നടപടിയിലൂടെ മേഗന്‍ രാജകുടുംബത്തെ സംബന്ധിച്ച രഹസ്യവിവരങ്ങള്‍
More »