യുകെ കെയര്‍ വിസ അപേക്ഷകളില്‍ 78 ശതമാനം ഇടിവ്; പ്രതിസന്ധിയില്‍ കെയര്‍ മേഖല
ലണ്ടന്‍ : യുകെയിലേക്കുള്ള പ്രധാന വിസ റൂട്ടുകളിലെ അപേക്ഷകളില്‍ കഴിഞ്ഞ ഒരു വര്‍ഷം ഉണ്ടായത് 37 ശതമാനം കുറവ്. 2023ല്‍ 1.24 മില്യണ്‍ അപേക്ഷകളാണ് ഈ മേഖലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ വിസ നിയമങ്ങള്‍ പ്രാബല്യത്തിലായതോടെ 2024ല്‍ അപേക്ഷകളുടെ എണ്ണം 772,200 ആയി കുറഞ്ഞു. അപേക്ഷകളില്‍ ആദ്യമായാണ് ഇത്രയേറെ കുറവ് ചുരുങ്ങിയ കാലത്തിനുള്ളില്‍ അനുഭവപ്പെടുന്നത്.
വിദ്യാര്‍ഥി വിസയിലും കെയറര്‍ വിസയിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് അപേക്ഷകരുട എണ്ണം ഗണ്യമായി കുറയാന്‍ കാരണം, മുന്‍ ടോറി സര്‍ക്കാര്‍ വിസ അപേക്ഷകളില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലായതോടെയാണ് അപേക്ഷകര്‍ ബ്രിട്ടനെ ഉപേക്ഷിച്ച് കൂടുതലായും മറ്റ് വിദേശരാജ്യങ്ങളെ ആശ്രയിച്ചു തുടങ്ങിയത്.
പോസ്റ്റ് സ്റ്റഡി വീസയും ഫാമിലി വിസയും പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച് കോഴ്സുകള്‍ക്ക് മാത്രമായി ചുരുക്കിയതോടെ വിദ്യാര്‍ഥികളുടെ
More »
അഫ്ഗാനികളെന്ന വ്യാജേന യുകെയില്‍ അഭയാര്‍ത്ഥിത്വത്തിന് ശ്രമിച്ച് ഇന്ത്യന്‍ കുടുംബം കുടുങ്ങി
ഇന്ത്യന്‍ പൗരന്മാരായി രണ്ട് തവണ അഭയാര്‍ത്ഥിത്വത്തിന് ശ്രമിച്ച പരാജയപ്പെട്ട പഞ്ചാബി കുടുംബം പിന്നീട് അഫ്ഗാന് അഭയാര്‍ത്ഥികളെന്ന് വ്യാജേന നടത്തിയ ശ്രമം പൊളിഞ്ഞു. ഇവര്‍ നിയമ കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. 72-കാരന് ഗുര്‍ബാക്ഷ് സിംഗ്, ഭാര്യ 68-കാരി അര്‍ദെത് കൗര്‍, മകന് 44-കാരന് ഗുല്‍ജീത് സിംഗ്, ഇയാളുടെ ഭാര്യ 37-കാരി കാവല്‍ജീത് കൗര്‍ എന്നിവരാണ് 2023 ഡിസംബറില്‍ ഹീത്രൂ വിമാനത്താവളത്തില്‍ വന്നിറങ്ങുകയും, ക്ലെയിം ഉന്നയിക്കുകയും ചെയ്തത്. എന്നാല്‍ ഇതിന് മുന്‍പ് രണ്ട് വട്ടം ഇന്ത്യന്‍ പൗരന്മാരായി ഇവര്‍ വിസകള്‍ നേടാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നതാണെന്നു വ്യക്തമായി.
എന്നാല്‍ തങ്ങള്‍ ഒരു ഇമിഗ്രേഷന്‍ കുറ്റവും ചെയ്തിട്ടില്ലെന്നാണ് ഇപ്പോള്‍ യുകെ കോടതിയില്‍ ഈ കുടുംബം അവകാശപ്പെട്ടിരിക്കുന്നത്. ക്രോയ്ഡോണ്‍ ക്രൗണ്‍ കോടതിയില്‍ പഞ്ചാബി പരിഭാഷകന്റെ സഹായത്തോടെയാണ് ഇവര്‍ ഹാജരായത്. കേസ് തങ്ങള്‍
More »
ബര്‍മിംഗ്ഹാമിലെ ബിന്‍ തൊഴിലാളികളുടെ പണിമുടക്ക്; പുതിയ കരാറുമായി സിറ്റി കൗണ്‍സില്‍
പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ബര്‍മിംഗ്ഹാമിലെ ബിന്‍ തൊഴിലാളികള്‍ക്കായി പുതിയ കരാറുമായി സിറ്റി കൗണ്‍സില്‍. കഴിഞ്ഞ മാസം മുതല്‍ ബിന്‍ തൊഴിലാളികള്‍ തുടങ്ങിയ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. തര്‍ക്കം അവസാനിപ്പിക്കാനാണ് കരാറിനായി വോട്ടെടുപ്പ് ആരംഭിക്കുക.
തൊഴിലാളി യൂണിയന് കൗണ്‍സിലിന്റെ മനോഭാവത്തെ വിമര്‍ശിച്ച് രംഗത്തുവന്നു. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് നേരെയുള്ള അപമാനിക്കലും അക്രമവും പ്രതിഷേധാര്‍ഹമാണെന്ന് യൂണിയന് വ്യക്തമാക്കി. പുതിയ കരാര്‍ അംഗീകരിക്കാന്‍ ഉപപ്രധാനമന്ത്രി തൊഴിലാളികളെ ആഹ്വാനം ചെയ്തു.
ജനുവരി മുതല്‍ തുടങ്ങിയ ബിന്‍ തൊഴിലാളികളുടെ പണിമുടക്ക് മാര്‍ച്ചോടെ കൂടുതല്‍ ഗൗരവത്തോടെ ഏറ്റെടുത്തു. 17000 ടണ്‍ മാലിന്യമാണ് യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരത്തില്‍ കെട്ടി കിടക്കുന്നത്.
വേസ്റ്റ് റീസൈക്ലിങ് ആന്‍ഡ് കളക്ഷന്‍ ഓഫീസര്‍ എന്ന തസ്തിക നീക്കം ചെയ്യാനുള്ള
More »
ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ നിരത്തിലിറങ്ങുന്നത് 20 മില്ല്യണ്‍ ഡ്രൈവര്‍മാര്‍; ഈസ്റ്റര്‍ യാത്ര കഠിനമാകും
ഈസ്റ്ററിനോട് അനുബന്ധിച്ച് കുടുംബത്തോടൊപ്പം യാത്രകള്‍ക്ക് പ്ലാന്‍ ചെയ്യുന്നവര്‍ക്കു ഇത്തവണ കഠിനമാകും കാര്യങ്ങള്‍. 20 മില്ല്യണ്‍ ഡ്രൈവര്‍മാര്‍ ആണ് ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ നിരത്തിലിറങ്ങുക. ഇത് റോഡില്‍ മാത്രമല്ല, റെയില്‍ സര്‍വ്വീസുകളിലും സാരമായ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.
2024-നെ അപേക്ഷിച്ച് മൂന്നാഴ്ച വൈകിയാണ് ഇക്കുറി ഈസ്റ്റര്‍. അതുകൊണ്ട് തന്നെ വര്‍ഷത്തിലെ സുഖകരമായ കാലാവസ്ഥ പ്രതീക്ഷിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും, ട്രാഫിക് 15 ശതമാനത്തോളം ഉയരുകയും ചെയ്യുമെന്നാണ് എഎ മുന്നറിയിപ്പ്.
അതേസമയം, 24 സെല്‍ഷ്യസ് വരെ ചൂടുകാലാവസ്ഥ ഉയര്‍ന്ന് നില്ക്കുന്ന നിലവിലെ സ്ഥിതി അടുത്ത ആഴ്ചയോടെ മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ഭയക്കുന്നു. അടുത്ത ആഴ്ച സ്ഥിതി അസ്ഥിരമാകാനും, ചിലപ്പോള്‍ മഴ പെയ്യാനും ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്.
ടൗണുകളിലും, സിറ്റി സെന്ററുകളിലും
More »
ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത്കെയര്‍ സിസ്റ്റം സങ്കീര്‍ണ്ണം; ദീര്‍ഘകാല രോഗികളുടെ ചികിത്സയില്‍ വീഴ്ചകള്‍
ഇംഗ്ലണ്ടിന്റെ സങ്കീര്‍ണ്ണമായ ഹെല്‍ത്ത്കെയര്‍ സിസ്റ്റം ഏറെ ബുദ്ധിമുട്ടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. രോഗികളെയും, ഇവരെ പരിചരിക്കുന്നവരെയും കുഴപ്പത്തിലാക്കുകയും, രോഗികളുടെ സ്ഥിതി മോശമാകാനും എന്‍എച്ച്എസ് വീഴ്ചകള്‍ വഴിയൊരുക്കുന്നുവെന്നാണ് ഹെല്‍ത്ത് സര്‍വ്വീസസ് സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ ബോഡിയുടെ റിപ്പോര്‍ട്ട്.
ദീര്‍ഘകാല രോഗങ്ങള്‍ നേരിടുന്നവരുടെ ചികിത്സയില്‍ എന്‍എച്ച്എസും, കെയര്‍ ഓര്‍ഗനൈസേഷനുകളും പതിവായി വീഴ്ചകള്‍ വരുത്തുന്നതായാണ് കണ്ടെത്തല്‍. 41% മുതിര്‍ന്നവര്‍ക്കും, 17% കുട്ടികള്‍ക്കും ചുരുങ്ങിയത് ഒരു ദീര്‍ഘകാല ആരോഗ്യ പ്രശ്നുണ്ടെന്നും കണക്കുകള്‍ പറയുന്നു.
ഹെല്‍ത്ത്, കെയര്‍ സിസ്റ്റത്തിലൂടെ മുന്നോട്ട് പോകാന്‍ കഴിയാത്ത രോഗികള്‍ കൂടുതല്‍ രോഗാതുരമായി മാറുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതിന്റെ ഫലമായി സുപ്രധാന അപ്പോയിന്റ്മെന്റുകള്‍ നഷ്ടമാകുകയും, ചികിത്സ വൈകുകയോ, മറക്കുകയോ
More »
യൂറോപ്പിലെ ആദ്യത്തെ യൂണിവേഴ്സല്‍ തീം പാര്‍ക്ക് ബെഡ്ഫോര്ഡിലേക്ക്
യൂറോപ്പിലെ ആദ്യത്തെ യൂണിവേഴ്സല്‍ തീം പാര്‍ക്ക് യുകെയില്‍ വരുന്നു. ബെഡ് ഫോര്‍ഡിന് സമീപം ഉടന്‍ നിര്‍മ്മാണം ആരംഭിക്കുന്ന പാര്‍ക്ക് 2031 ഓടു കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ . പാര്‍ക്കിന്റെ നിര്‍മ്മാണത്തിലൂടെ ഏകദേശം 28,000 തൊഴില്‍ അവസരങ്ങള്‍ ആണ് സൃഷ്ടിക്കപ്പെടുന്നത്. 476 ഏക്കര്‍ വിസ്തൃതിയുള്ള ഈ സമുച്ചയത്തിന് ആദ്യ വര്‍ഷം തന്നെ 8.5 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാനാകുമെന്ന് കണക്കാക്കുന്നു. യൂണിവേഴ്സല്‍ കമ്പനി നടത്തുന്ന നിക്ഷേപം ബേര്‍ഡ്ഫോര്‍ഡിനെ ആഗോളതലത്തില്‍ തന്നെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
കീര്‍ സ്റ്റാര്‍മര്‍, ചാന്‍സലര്‍ റേച്ചല്‍ റീവ്സ്, കോംകാസ്റ്റ് കോര്‍പ്പറേഷന്റെ പ്രസിഡന്റ് മൈക്കല്‍ കവാനി, ബെഡ്ഫോര്‍ഡ് ബറോ കൗണ്‍സില്‍ ലോറ ചര്‍ച്ചിന്റെ ചീഫ് എക്സിക്യൂട്ടീവ്, യൂണിവേഴ്സല്‍ ഡെസ്റ്റിനേഷന്‍സ് ആന്‍ഡ്
More »
16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ കൊടുക്കരുത്! മുന്നറിയിപ്പുമായി ചില്‍ഡ്രന്‍സ് വാച്ച്ഡോഗ്
കൊച്ചു കുട്ടികള്‍ വരെ സ്മാര്‍ട്ട്ഫോണ്‍ കൊണ്ട് കളിയ്ക്കുന്ന കാലമാണ്. കുട്ടികളുടെ വഴക്കും പിണക്കവും മാറ്റുന്ന ഉപകരണമായി മാതാപിതാക്കളും ഇതിനെ കണ്ടു. എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന സ്വാധീനവും ആഘാതവും വളരെ വലുതാണ്. കുട്ടികളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ക്ലാസില്‍ മാത്രമല്ല, സ്കൂളിന് പുറത്തും നിയന്ത്രിച്ചെങ്കില്‍ മാത്രമാണ് ഇവരെ സുരക്ഷിതരാക്കാന്‍ കഴിയുകയെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ പറയുന്നു.
സ്കൂള്‍ ഗെയിറ്റിന് പുറത്ത് കുട്ടികളെ സുരക്ഷിതമാക്കാന്‍ ശക്തമായ നടപടി വേണമെന്ന് ഡെയിം റേച്ചല്‍ ഡി സൂസ വ്യക്തമാക്കി. 16 വയസ്സില്‍ താഴെയുള്ളവരുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നിയന്ത്രിക്കല്‍, സോഷ്യല്‍ മീഡിയ നിരോധനം എന്നിവയാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.
എട്ട് മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ നാലിലൊന്ന് കുട്ടികളും നാല്
More »
ഉറക്കത്തിനിടയില്‍ ദേഹാസ്വാസ്ഥ്യം; മലയാളി ലണ്ടനില്‍ അന്തരിച്ചു
യുകെ മലയാളികളെ തേടി മറ്റൊരു അപ്രതീക്ഷിത വിയോഗ വാര്‍ത്തകൂടി. ഉറക്കത്തിനിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മലയാളി ലണ്ടനില്‍ അന്തരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ജോനസ് ജോസഫ് (ജോമോന്– 52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉറക്കത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ സൗമി ഏബ്രഹാം ഉടന്‍തന്നെ പാരാമെഡിക്സ് സംഘത്തിന്റെ സഹായം തേടിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ലണ്ടന്‍ ഫിഞ്ച്ലിയിലെ റിവെന്‍ഡെല്‍ കെയര്‍ ആന്‍ഡ് സപ്പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സൗമിന രണ്ടു വര്‍ഷം മുന്‍പാണ് ജോനസും കുടുംബവുമൊത്ത് യുകെയില്‍ എത്തിയത്.
മക്കള്‍ : ജോഷ്വാ ജോനസ് (എട്ടാം ക്ലാസ് വിദ്യാര്‍ഥി), അബ്രാം (മൂന്നാം ക്ലാസ് വിദ്യാര്‍ഥി). ഇരിങ്ങാലക്കുട ചിറയത്ത് കോനിക്കര വീട്ടില്‍ പരേതനായ ജോസഫ് - റോസ്മേരി ദമ്പതികളുടെ മകനാണ്. തോംസണ്‍, ജോബി
More »
ദേശീയ പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ക്രീനിംഗ് പ്രോഗ്രാമിന് വഴിതെളിയുന്നു; പിന്തുണയുമായി ഹെല്‍ത്ത് സെക്രട്ടറി
പ്രതിവര്‍ഷം ആയിരക്കണക്കിന് പുരുഷന്മാരുടെ ജീവന് അപഹരിക്കുന്ന രോഗത്തിന് എതിരെ സ്ക്രീനിംഗ് നടത്താനുള്ള പദ്ധതിക്ക് പുതുജീവന്‍. ദേശീയ പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ക്രീനിംഗ് പ്രോഗ്രാം ആരംഭിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് പദ്ധതിക്ക് അനുകൂല സ്വരം ഉയരുന്നത്. പുരുഷന്മാരെ ബാധിക്കുന്ന രോഗത്തിന് എതിരെ മുന്‍കൂറായി നീങ്ങുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി റിവ്യൂ പ്രഖ്യാപിച്ചു.
പ്രോസ്റ്റേറ്റ് കാന്‍സര്‍ കുടുംബ പശ്ചാത്തലമുള്ള പുരുഷന്മാര്ക്ക് ഇതില്‍ മുന്‍ഗണന കൊടുക്കുന്നതിനെയും ഹെല്‍ത്ത് സെക്രട്ടറി അനുകൂലമായാണ് കാണുന്നത്. 94 ശതമാനം ജിപിമാരാണ് ഇപ്പോള്‍ സ്കീമിനെ പിന്തുണയ്ക്കുന്നത്. 45 മുതല്‍ 69 വയസ് വരെയുള്ള പുരുഷന്മാര്ക്കിടയില് പ്രോസ്റ്റേറ്റ് കാന്‍സറുമായി ബന്ധപ്പെട്ട് 775 കേസുകള്‍ നേരത്തെ കണ്ടെത്താന്‍ കഴിയുമെന്നാണ്
More »