യു.കെ.വാര്‍ത്തകള്‍

ഈസ്റ്റര്‍ വാരാന്ത്യത്തില്‍ ഗാറ്റ്‌ വിക്കില്‍ തൊഴിലാളി പണിമുടക്ക്; യാത്രക്കാര്‍ ദുരിതത്തിലാകും
ഗാറ്റ്‌ വിക്ക് വിമാനത്താവളത്തിലെ ഓപ്പറേഷന്‍ തൊഴിലാളികള്‍ ഈസ്റ്റര്‍ ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ പണി മുടക്കും. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സ്ഥാപനമായ റെഡ് ഹാന്‍ഡ്‌ലിംഗിനായി ജോലി ചെയ്യുന്ന യുണൈറ്റ് യൂണിയനിലെ അംഗങ്ങളായ നൂറോളം പേരാണ് സമരത്തിനൊരുങ്ങുന്നത്. പെന്‍ഷന്‍ വിതരണം മുടങ്ങിയത് ഉള്‍പ്പെടെ പ്രതിസന്ധികളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. ചെക്ക് ഇന്‍ ജീവനക്കാര്‍, ബഗേജ് ഹാന്‍ഡ്‌ലര്‍മാര്‍, ഡെല്‍റ്റ, എയര്‍പീസ് എയര്‍ലൈനുകളുടെ ഫ്‌ളൈറ്റ് ഡെസ്പാച്ചേഴ്‌സ് എന്നിങ്ങനെ വിവിധ വകുപ്പിലുള്ളവരാണ് പണി മുടക്കുന്നത്. വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ സമയത്താണ് സമരം. പ്രതിദിനം ഏകദേശം അമ്പതോളം സര്‍വീസുകളെങ്കിലും മുടങ്ങുകയോ വൈകുകയോ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒഴിവുകാല യാത്രകള്‍ക്ക് ഒരുങ്ങുന്നവര്‍ക്ക് തിരിച്ചടിയാകും സമരം. ഏപ്രില്‍ 18 ദുഖവെള്ളി ദിനം തന്നെയാണ് സമരം ആരംഭിക്കുക. ഏപ്രില്‍ 22 രാവിലെ

More »

സ്‌കോട്ട്‌ ലന്‍ഡിലെ നഴ്സുമാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 8 ശതമാനം ശമ്പള വര്‍ധന പ്രഖ്യാപിച്ചു
സ്‌കോട്ട്‌ ലന്‍ഡിലെ നഴ്സുമാര്‍, മിഡ്വൈഫുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 8 ശതമാനം ശമ്പള വര്‍ധനവ് എന്‍ എച്ച് എസ് സ്‌കോട്ട്‌ ലന്‍ഡ് പ്രഖ്യാപിച്ചു. 2025 - 26 കാലത്തേക്ക് 4.25 ശതമാനം വര്‍ധനവും അടുത്ത വര്‍ഷം 3.75 ശതമാനം വര്‍ധനവുമായിരിക്കും നടപ്പില്‍ വരുത്തുക. ഹെല്‍ത്ത് സെക്രട്ടറി നീല്‍ ഗ്രേ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഏകദേശം 701 മില്യണ്‍ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന ഈ ശമ്പള വര്‍ധനവിന് പണപ്പെരുപ്പത്തിനെതിരെയുള്ള ഒരു ഉറപ്പും നല്‍കുന്നുണ്ട്. അതായത്, ശമ്പളം എപ്പോഴും ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പത്തേക്കാള്‍ ഒരു ശതമാനം കൂടുതലായിരിക്കും എന്ന ഉറപ്പ്. ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ശമ്പള വര്‍ധനവിനേക്കാള്‍ 2.8 ശതമാനം കൂടുതലാണ് ഇപ്പോള്‍ സ്‌കോട്ടിഷ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന വര്‍ധനവ്. ഇതോടെ എന്‍ എച്ച് എസ് ശമ്പളത്തെ കുറിച്ചുള്ള പല ചര്‍ച്ചകളും

More »

പുതിയ വ്യാപാര കരാറുകള്‍ക്കായി നിര്‍മ്മല സീതാരാമന്‍ യുകെയില്‍
അമേരിക്കയുടെ താരിഫ് യുദ്ധത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ തന്നെ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ രാജ്യങ്ങളുമായി വ്യാപാരബന്ധങ്ങള്‍ ഉണ്ടാക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ത്യന്‍ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ബ്രിട്ടനിലെത്തി. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആഗോള അനിശ്ചിതാവസ്ഥ ഓരോ നാള്‍ കഴിയുന്തോറും വര്‍ദ്ധിച്ചു വരികയാണെന്ന് ലണ്ടന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വെച്ച് അവര്‍ പറഞ്ഞു. ഇത് പല രാജ്യങ്ങളെയും വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട് സജീവമാക്കിയിരിക്കുകയാണ്. പഴയ ആശയാധിഷ്ടിതവും രാഷ്ട്രീയവുമായ ബന്ധങ്ങള്‍ക്കൊക്കെ അപ്പുറമാണ് വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും

More »

നിയമപരമായ കുടിയേറ്റ നിയന്ത്രണത്തില്‍ ആശയക്കുഴപ്പം; നടപടികള്‍ വൈകിപ്പിച്ച് ലേബര്‍ സര്‍ക്കാര്‍
നിയമപരമായ കുടിയേറ്റം നിയന്ത്രിക്കുന്നതില്‍ ലേബര്‍ ക്യാബിനറ്റില്‍ ഭിന്നത. കഴിഞ്ഞ നവംബറിലാണ് ഇമിഗ്രേഷന്‍ ബ്ലൂപ്രിന്റ് പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ മാസങ്ങള്‍ പിന്നിടുമ്പോഴും ഇക്കാര്യത്തില്‍ നടപടി ആയില്ല. 2023 നെറ്റ് മൈഗ്രേഷന്‍ 906,000 എന്ന റെക്കോര്‍ഡ് തൊട്ടതോടെയാണ് നടപടി അനിവാര്യമായി മാറിയത്. ഈസ്റ്ററിന് മുന്‍പ് പദ്ധതി അവതരിപ്പിക്കുമെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ മേയില്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇത് തല്‍ക്കാലം അവതിരിപ്പിക്കേണ്ടെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ മാറിയിരിക്കുന്നത്. വിദേശ ഗ്രാജുവേറ്റുകളുടെ എണ്ണം കുറയ്ക്കുന്ന കാര്യത്തില്‍ ഹോം ഓഫീസും, എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും തമ്മിലടിക്കുന്നതാണ് പ്രധാന പ്രതിസന്ധി. ഉയര്‍ന്ന സ്‌കില്ലുകള്‍ ആവശ്യമുള്ള ജോലികള്‍ ഇല്ലാതെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത്

More »

എന്‍എച്ച്എസില്‍ 100,000 ജോലികള്‍ വെട്ടിക്കുറയ്‌ക്കേണ്ടിവരും; ചെലവുകള്‍ ട്രഷറി വഹിക്കണമെന്ന്
എന്‍എച്ച്എസിലെ ചെലവുചുരുക്കല്‍ മൂലം ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ 100,000 ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ കാരണമാകുമെന്നു റിപ്പോര്‍ട്ട് ഉണ്ട്. ഇതോടെ ചെലവുകള്‍ ട്രഷറി വഹിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എച്ച്എസ് മേധാവികള്‍ രംഗത്തുവന്നു. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും, പുതിയ എന്‍എച്ച്എസ് മേധാവിയും ഉത്തരവിട്ട ചെലവ് ചുരുക്കല്‍ പദ്ധതിയും പുനഃസംഘടനയും ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ നിന്നും 100,000-ലേറെ തൊഴിലുകള്‍ നഷ്ടമാക്കുമെന്ന് സൂചനയുണ്ട്. തൊഴില്‍ നഷ്ടത്തിന്റെ തോത് വന്‍തോതില്‍ ഉയരുമെന്ന് ഉറപ്പായതോടെയാണ് ചെലവുകള്‍ ട്രഷറി വഹിക്കണമെന്ന് എന്‍എച്ച്എസ് മേധാവികള്‍ ആവശ്യപ്പെട്ടത്. 2 ബില്ല്യണ്‍ പൗണ്ട് വരെ നഷ്ടം വരുമെന്നാണ് കണക്ക്. കോര്‍പറേറ്റ് പ്രവര്‍ത്തനങ്ങളുടെ ചെലവ് ചുരുക്കാനാണ് 215 ട്രസ്റ്റുകളോട് പുതിയ എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം മാക്കി ഉത്തരവ് നല്‍കിയിരിക്കുനന്ത്. എച്ച്ആര്‍, ഫിനാന്‍സ്,

More »

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് കഴിഞ്ഞതോടെ വീടുവില താഴോട്ട്
ഇംഗ്ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വീടുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി നിയമങ്ങളില്‍ വന്ന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പായി വീടുവാങ്ങാന്‍ ഇറങ്ങിയവരുടെ തിരക്ക് കുറഞ്ഞതോടെ വീടുവില കുത്തനെ ഇടിയുകയാണെന്ന് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഉണ്ടായ വിലയിടിവിനു ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ വിലയിടിവാണിതെന്നാണ് ഹാലിഫാക്സ് പറയുന്നത്. ഏകദേശം 0.5 ശതമാനത്തോളമാണ് മാര്‍ച്ചില്‍ വിലയിടിഞ്ഞത്. തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് ബ്രിട്ടനിലെ വീടുകളുടെ വിലയില്‍ ഇടിവുണ്ടാകുന്നത് എന്ന് ചൂണ്ടിക്കാട്ടിയ ഹാലിഫാക്സ്, ഫെബ്രുവരിയില്‍ ഉണ്ടായ വിലയിടിവ് നേരത്തെ പറഞ്ഞതുപോലെ 0.1 ശതമാനമല്ലെന്നും 0.2 ശതമാനമാണെന്നും പറഞ്ഞു. ഏപ്രില്‍ 1 ന് നിലവില്‍ വന്ന , സ്റ്റാമ്പ് ഡ്യൂട്ടി നിയമത്തിലെ മാറ്റങ്ങള്‍ക്ക് മുന്‍പായി വീട് വാങ്ങല്‍ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ ആളുകള്‍ തിരക്കു

More »

കെയറര്‍ വിസ നിയന്ത്രണം കൊണ്ടുവന്നതോടെ ജോലിയ്ക്കാളില്ല; ഇളവ് വേണമെന്നാവശ്യം
ലക്ഷങ്ങള്‍ കെയറര്‍ വിസയിലെത്തിയപ്പോള്‍ കുടിയേറ്റ പ്രതിസന്ധി ; വിസ നിയന്ത്രണം കൊണ്ടുവന്നതോടെ ജോലിയ്ക്കാളില്ല ; യുകെയിലെ കെയറര്‍ വിസ നല്‍കുന്ന രീതികളില്‍ മാറ്റം വേണമെന്നാവശ്യം ലക്ഷങ്ങള്‍ കെയറര്‍ വിസയിലെത്തിയപ്പോള്‍ കുടിയേറ്റ പ്രതിസന്ധി രൂക്ഷമാണെന്ന മുറവിളി ശക്തമായിരുന്നു. അതോടെയാണ് കെയറര്‍ വിസയില്‍ നിയന്ത്രണം കൊണ്ടുവന്നത്. ഇപ്പോഴിതാ ജോലിയ്ക്കാളില്ലാത്ത സ്ഥിതിയാണ്. കോവിഡിന് ശേഷമുള്ള പ്രതിസന്ധി മറികടക്കാന്‍ ലക്ഷക്കണക്കിന് പേരെയാണ് കൊണ്ടുവന്നത്. സ്റ്റുഡന്റ് വിസയിലെത്തി കെയറര്‍ വിസയിലേക്ക് മാറിയവരും ഉണ്ട്. എന്നാല്‍ വിസ പുതുക്കാനാകാതെ പലരും മേഖല വിട്ടു. ഇതോടെ ആളെ കിട്ടാനില്ലാത്ത അവസ്ഥയുമായി. സര്‍ക്കാരിന് തലവേദനയാകുകയാണ് പുതിയ പ്രതിസന്ധി. വിദേശ പ്രൊഫഷണലുകള്‍ക്ക് വിസ നല്‍കുന്നത് രാജ്യത്തിന്റെ ആവശ്യമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. എട്ടോളം മേഖലകളിലെ പ്രൊഫഷണലുകള്‍ക്ക് പക്ഷം 32 ശതമാനത്തില്‍

More »

ഓരോ 9 മിനിറ്റിലും ഒരു ജോലി നഷ്ടം! അടുത്ത 5 വര്‍ഷത്തില്‍ ജോലിക്കാര്‍ക്ക് 11,000 പൗണ്ട് നഷ്ടമാകുമെന്ന്
ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിന് പിന്നാലെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിച്ച ബജറ്റ് രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഇതിന്റെ ആഘാതം ഒന്നിന് പിറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ബജറ്റിന് ശേഷം ഓരോ ഒന്‍പത് മിനിറ്റിലും ഒരു ജോലിക്കാരെ വീതം എംപ്ലോയര്‍ ലേ-ഓഫ് നല്‍കി പറഞ്ഞുവിടുന്നതായാണ് പുതിയ കണ്ടെത്തല്‍. ലേബര്‍ ഗവണ്‍മെന്റ് സമ്പദ് ഘടനയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കുകയാണ് ചെയ്തതെന്നാണ് ആരോപണം. എംപ്ലോയര്‍മാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ച് 25 ബില്ല്യണ്‍ പൗണ്ട് സ്വരൂപിക്കാനുള്ള ഗവണ്‍മെന്റ് പദ്ധതി വരും മാസങ്ങളില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടമാകാന്‍ കാരണമാകുമെന്നാണ് ബിസിനസ് മേധാവികളുടെ മുന്നറിയിപ്പ്. ഈ വര്‍ഷം തൊഴിലില്ലായ്മ 1.6 മില്ല്യണില്‍ തൊടുമെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി

More »

ഇംഗ്ലണ്ടില്‍ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ മാസം തോറും വീടുകള്‍ കയറിയിറങ്ങി ചികിത്സ നല്‍കാന്‍ പദ്ധതി
ഇംഗ്ലണ്ടിലെ രോഗനിരക്ക് കൈകാര്യം ചെയ്യാനായി സുപ്രധാന പദ്ധതികളുമായി എന്‍എച്ച്എസ്. ആരോഗ്യ പ്രവര്‍ത്തകരെ വീടുകളില്‍ കയറി രോഗികളുണ്ടോയെന്ന് പരിശോധിപ്പിക്കാന്‍ അയയ്ക്കാനുള്ള ഒരുക്കത്തിലാണ് ഗവണ്‍മെന്റ്. ഓരോ മാസവും സന്ദര്‍ശിക്കേണ്ട 120 വീടുകളുടെ പട്ടിക ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കറെ നിയോഗിക്കാനാണ് നീക്കം. ജൂണ്‍ മാസം മുതല്‍ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ ചികിത്സ ആവശ്യമുള്ളവരെ മുന്‍കൂറായി തിരിച്ചറിയാമെന്നാണ് കരുതുന്നത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions