യു.കെ.വാര്‍ത്തകള്‍

ട്രംപിന്റെ 'യുദ്ധം': ആഗോളവത്കരണ കാലം അവസാനിച്ചതായി പ്രഖ്യാപിക്കാന്‍ സ്റ്റാര്‍മര്‍
ലണ്ടന്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയ 'യുദ്ധ'ത്തെ തുടര്‍ന്ന്, ആഗോളവല്‍ക്കരണ യുഗം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ തിങ്കളാഴ്ച നിര്‍ണായക പ്രസംഗം നടത്തുമെന്നു റിപ്പോര്‍ട്ട് . 1991-ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തോടെ ആരംഭിച്ച ആഗോളവല്‍ക്കരണം ദശലക്ഷക്കണക്കിന് വോട്ടര്‍മാരെ നിരാശരാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് യുകെ പ്രധാനമന്ത്രി. ട്രംപിന്റെ 10 ശതമാനം 'അടിസ്ഥാന' താരിഫുകള്‍ ആഗോള വിപണികളെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സാമ്പത്തിക ദേശീയതയിലുള്ള തന്റെ യുഎസ് എതിരാളിയുടെ ശ്രദ്ധ തനിക്ക് മനസ്സിലാകുമെന്ന് സ്റ്റാര്‍മര്‍ സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ട്രംപിന്റെ തീവ്രമായ നടപടികളോട് സ്റ്റാര്‍മര്‍ ഭരണകൂടം യോജിക്കുന്നില്ലെങ്കിലും, ഒരു പുതിയ യുഗം ആരംഭിച്ചുവെന്ന്

More »

പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ചു: ലേബര്‍ പാര്‍ട്ടി എംപിയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് പോലീസ്
ലണ്ടന്‍ : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിനും പീഡിപ്പിച്ചതിനും ലേബര്‍ പാര്‍ട്ടി എംപി യുകെയില്‍ അറസ്റ്റില്‍. മുന്‍ മന്ത്രിയും ലേബര്‍ പാര്‍ട്ടി എംപിയുമായ ഡാന്‍ നോറിസിനെയാണ് പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തിലുള്ള വീട് റെയ്ഡ് ചെയ്തായിരുന്നു വെള്ളിയാഴ്ച നോറിസിനെ അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാലപീഡനവും നോറിസിന് മേല്‍ ചുമത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് ഈസ്റ്റ് സോമര്‍സെറ്റ് മണ്ഡലത്തില്‍ നിന്നും മുന്‍മന്ത്രി ജേക്കബ് റീസ് - മോഗിനെ പരാജയപ്പെടുത്തിയാണ് ഡാന്‍ നോറിസ് ജനപ്രതിനിധി സഭയില്‍ എത്തിയത്. എന്‍ എസ് പി സി സി പരിശീലനം നേടുകയും അധ്യാപകനായും ശിശു സംരക്ഷണ ഓഫീസര്‍ ആയും പ്രവര്‍ത്തിച്ചിട്ടുള്ള നോറിസിനെ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ അന്വേഷണം

More »

മോര്‍ട്ട്‌ഗേജുകള്‍ക്ക് തിരിച്ചടി; വീട് വാങ്ങുന്ന സീസണ്‍ എത്തിച്ചേരുമ്പോള്‍ വന്‍ ഫീസ് ചെലവ് വരും
സ്പ്രിംഗ് സീസണ്‍ ബ്രിട്ടനില്‍ വീട് വില്‍പ്പനയുടെയും, വാങ്ങലിന്റെയും സമയമാണ്. എന്നാല്‍ ഇപ്പോള്‍ വീട് വാങ്ങുന്നവര്‍ക്കും, റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍ക്കും ഏതാനും വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് ഇപ്പോള്‍ അധിക ചെലവ് വഹിക്കേണ്ടി വരുന്നുണ്ട്. മികച്ച ഡീലുകള്‍ക്കായി ഉയര്‍ന്ന അറേഞ്ച്‌മെന്റ് ഫീസും ലെന്‍ഡര്‍മാര്‍ ഈടാക്കുന്നു. ഒരു നിശ്ചിത റേറ്റ് നേടാന്‍ വേണ്ടി മാത്രമായി ലെന്‍ഡര്‍മാര്‍ക്ക് നല്‍കുന്ന ഈ ഫീസിന് പുറമെ കണ്‍വേയന്‍സ്, ബ്രോക്കര്‍ ഫീസും വേണ്ടിവരും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശരാശരി ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജിലെ പ്രൊഡക്ട് ഫീസ് 81 പൗണ്ടില്‍ നിന്നും 1121 പൗണ്ടായാണ് വര്‍ദ്ധിച്ചതെന്ന് മണി ഫാക്ട്‌സ് വ്യക്തമക്കുന്നു. ഇതേ കാലയളവില്‍ ഫീസില്ലാതെ ഡീലുകള്‍ ലഭ്യമാക്കുന്നതിന്റെ തോതില്‍ 41 ശതമാനത്തില്‍ നിന്നും 36 ശതമാനത്തിലേക്ക് ഇടിവും രേഖപ്പെടുത്തി. ക്യാഷ്ബാക്ക് പോലുള്ള ആശ്വാസങ്ങളും ഇപ്പോള്‍

More »

ട്രംപിന്റെ താരിഫ് യുദ്ധം: യുകെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നും ഒരാഴ്ച കൊണ്ട് അപ്രത്യക്ഷമായത് 175 ബില്ല്യണ്‍ പൗണ്ട്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം ആഗോള വിപണികളില്‍ കൊടുങ്കാറ്റ് വിതയ്ക്കുന്നു. യുകെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നും മാത്രം ഒരാഴ്ച കൊണ്ട് ഏകദേശം 175 മില്ല്യണ്‍ പൗണ്ടാണ് അപ്രത്യക്ഷമായത്. പെന്‍ഷനുകളെയും, ലക്ഷക്കണക്കിന് ആളുകളുടെ സേവിംഗ്‌സിനെയും ഇത് സാരമായി ബാധിക്കും. ട്രംപിന്റെ വ്യാപാര യുദ്ധം വിപണിയില്‍ തകര്‍ച്ചയ്ക്ക് കളമൊരുക്കിയതോടെ എഫ്ടിഎസ്ഇ 100 മഹാമാരിക്ക് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള ഇടിവാണ് നേരിട്ടത്. വാള്‍സ്ട്രീറ്റ് മുതല്‍ ഏഷ്യന്‍ വിപണികളില്‍ വരെ ഇതിന്റെ ആഘാതം പ്രതിഫലിച്ചു. വ്യാപാര പങ്കാളികള്‍ക്ക് എതിരെ ട്രംപ് ചുങ്കം ചുമത്തിയതോടെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യതയും രൂപപ്പെടുന്നുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടെ പെന്‍ഷന്‍ തുക എടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ വിരമിക്കല്‍ പദ്ധതിയെ ഈ അവസ്ഥ തകിടം മറിക്കുമെന്നാണ് അനലിസ്റ്റുകളുടെ മുന്നറിയിപ്പ്. ആഗോള

More »

ഈസ്റ്റ് ലണ്ടനിലെ ട്യൂബ് സ്റ്റേഷന് പുറത്ത് പെന്‍ഷനറെ തല്ലിക്കൊന്നു കണ്ണ് ചൂഴ്‌ന്നെടുത്തു; പ്രതി 23കാരന്‍
പൊതുസ്ഥലത്ത് വെച്ച് കണ്ണ് ചൂഴ്‌ന്നെടുത്ത്, 87-കാരനായ പെന്‍ഷനറെ തല്ലിക്കൊന്ന പ്രതിയുടെ ചിത്രങ്ങള്‍ പുറത്ത്. ഈസ്റ്റ് ലണ്ടനിലെ ഹാരോള്‍ വുഡ് സ്‌റ്റേഷന് പുറത്തുവെച്ചാണ് ബെര്‍ണാര്‍ഡ് ഫൗളര്‍ക്ക് നേരെയാണ് ഒരു കാരണവുമില്ലാതെ 23-കാരന്‍ സെകായി മൈല്‍സ് അക്രമം അഴിച്ചുവിട്ടത്. പെന്‍ഷനറുടെ സ്വന്തം വാക്കിംഗ് സ്റ്റിക്ക് പിടിച്ചെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27-നായിരുന്നു അതിക്രമം. മെക്കാനിക്കായി റിട്ടയര്‍ ചെയ്ത വൃദ്ധന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത മൈല്‍സ് പിന്നീട് വാക്കിംഗ് സ്റ്റിക്ക് പിടിച്ചുവാങ്ങി തലയില്‍ 19 തവണ മര്‍ദ്ദിച്ചു, തലയില്‍ എട്ട് തവണയോളം ചവിട്ടുകയും ചെയ്തു. ഈ ക്രൂരതയില്‍ ഫൗളര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഓള്‍ഡ് ബെയ്‌ലിയില്‍ നടന്ന വിചാരണയില്‍ വ്യക്തമായി. തന്റെ പ്രദേശത്തുള്ളവര്‍ക്കായി സൗജന്യ പത്രം എടുക്കാനായി സ്റ്റേഷനിലേക്ക് പോയതായിരുന്നു

More »

സ്‌കോട്ട് ലന്‍ഡില്‍ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന്‌ പൊലീസ്
സ്‌കോട്ട് ലന്‍ഡില്‍ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ്. സ്‌കോട്ട് ലന്‍ഡിലെ എഡിന്‍ബറോ സ്റ്റിര്‍ലിങ് യൂണിവേഴ്‌സിറ്റി എംഎസ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയായിരുന്ന ആബേല്‍ തറയില്‍ (24) ആണ് ആത്മഹത്യ ചെയ്തത്. റെയില്‍വേ ട്രാക്ക് പരിസരം, ട്രെയിന്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭ്യമായ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആത്മഹത്യ ആണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ആബേലിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. വടൂക്കര ശ്മശാനത്തില്‍ ആയിരുന്നു സംസ്ക്കാരം. മാര്‍ച്ച്‌ 12 ബുധനാഴ്ച രാത്രി 9.30ന് സ്കോട്ട് റെയില്‍വേ അധികൃതരാണ് റെയില്‍വേ ട്രാക്കില്‍ നിന്നും മൃതദേഹം കണ്ടെത്തിയ ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസിനും സ്‌കോട്ടിഷ്

More »

യുകെ ഉല്‍പ്പന്നങ്ങള്‍ക്ക് 10% തീരുവ; സ്‌കോച്ച് വിസ്‌കി നിര്‍മാതാക്കള്‍ക്ക് കനത്ത തിരിച്ചടി
യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക പത്തുശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ്, വെയില്‍സ് , വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇതോടെ കടുത്ത ആശങ്കയിലാണ്. യുഎസിന്റെ പുതിയ താരിഫ് നയം ഏറ്റവും അധികം ബാധിക്കുന്നത് സ്‌കോച്ച് വിസ്‌കി നിര്‍മ്മാതാക്കളെയാണ്. യുഎസാണ് സ്‌കോച്ച് വിസ്‌കിയുടെ പ്രധാന മാര്‍ക്കറ്റ്. പ്രതിവര്‍ഷം 971 മില്യണ്‍ പൗണ്ട് സ്‌കോച്ച് വിസ്‌കിയാണ് യുഎസിലേക്ക് കയറ്റി അയക്കുന്നത്. നിലവിലെ പുതിയ താരിഫ് വരുന്നതോടെ സ്‌കോച്ച് വിസ്‌കി വ്യവസായത്തിന് കടുത്ത വെല്ലുവിളി നേരിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിംഗിള്‍ മാള്‍ട്ട് സ്‌കോച്ച് വിസ്‌കികള്‍ക്ക് 25 ശതമാനം ലെവി യുഎസ് ഏര്‍പ്പെടുത്തിയതോടെ 2019 ല്‍ വന്‍ തിരിച്ചടി നേരിട്ടിരുന്നു. അന്ന് 18 മാസത്തേക്ക് വില്‍പ്പനയില്‍ 600

More »

എന്‍എച്ച്എസ് ഡെന്റിസ്ട്രി നന്നാക്കാനുള്ള പദ്ധതികള്‍ പരാജയം; രോഗികള്‍ സ്വയം പല്ലുപറിക്കുന്നു
എന്‍എച്ച്എസ് ഡെന്റല്‍ മേഖല വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. എന്നാല്‍ ഈ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നടപ്പാക്കിയ പദ്ധതികള്‍ പ്രശ്‌നം ഒഴിവാക്കുന്നതിന് പകരം കൂടുതല്‍ കുഴപ്പങ്ങള്‍ ക്ഷണിച്ച് വരുത്തുകയാണ് ചെയ്തതെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്‍എച്ച്എസ് ഡെന്റിസ്ട്രിയെ ശരിയാക്കാനുള്ള ഗവണ്‍മെന്റ് പദ്ധതികള്‍ ഇത് കൂടുതല്‍ മോശമാക്കുകയും, പുതിയ രോഗികളെ കാണുന്നതിന്റെ എണ്ണം കുറയുന്നതില്‍ കലാശിക്കുകയുമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. സേവനങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ സമ്പൂര്‍ണ്ണ പരാജയമായി മാറി. ആവശ്യത്തിന് ഉതകാത്ത തരത്തിലുള്ള കരാറാണ് ഇതിന് കാരണമെന്നും പിഎസി റിപ്പോര്‍ട്ട് വ്യക്തമാക്കി. ഓരോ 24 മാസം കൂടുമ്പോള്‍ ഒരു എന്‍എച്ച്എസ് ഡെന്റിസ്റ്റിനെ കാണാന്‍ പകുതി ജനസംഖ്യക്ക് സാധിക്കുന്ന തരത്തിലുള്ള ഫണ്ടിംഗ് മാത്രമാണ്

More »

അഖിലിന്റെയും ടീനയുടെയും ദാരുണ മരണം: തീരാവേദനയില്‍ യുകെ മലയാളി സമൂഹം
സൗദിയിലെയും യുകെയിലെയും മലയാളി സമൂഹത്തിന് തീരാവേദനയായി അഖില്‍ അലക്സ് (28), ടീന ബിജു എന്നിവരുടെ ദാരുണമരണം. ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ട് യാത്രക്കിറങ്ങിയ ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവണ്ണം കത്തിയമര്‍ന്നിരുന്നു. വയനാട് അമ്പലവയല്‍ സ്വദേശിയും യുകെയിലെ പോര്‍ട്സ്മൗത്ത് മലയാളിയുമായ അഖില്‍ അലക്സ് (28), വയനാട് നടവയല്‍ സ്വദേശിനിയും സൗദിയിലെ മദീന മലയാളിയുമായ ടീന ബിജു (27) എന്നിവരടക്കം അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്. സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ചു കത്തുകയായിരുന്നു. അല്‍ ഉല സന്ദര്‍ശിച്ചു മടങ്ങങ്ങവേ ഇരുവരും സഞ്ചാരിച്ചിരുന്ന വാഹനവും എതിര്‍വശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറും തമ്മില്‍ കൂട്ടിയിച്ച് തീപിടിക്കുകയായിരുന്നു. അഖിലിന്റെയും ടീനയുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവണ്ണം കത്തിയമര്‍ന്നു പോവുകയായിരുന്നു എന്നാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions