ഹെല്ത്ത് & കെയര് വര്ക്കര് വിസ ആപ്ലിക്കേഷനുകളില് 65% ഇടിവ്!
ഇന്ത്യന് നഴ്സുമാര്ക്ക് യുകെയില് അവസരങ്ങള് കുറയുന്നു; വിസാ നിയമങ്ങള് കര്ശനമാക്കിയതോടെ പുതിയ റിക്രൂട്ട്മെന്റുകള് മെല്ലെപ്പോക്കിലാണ്. യുകെയില് പോകാന് ലക്ഷ്യമിട്ട് കേരളത്തിലെ നഴ്സിംഗ് കോളേജുകളില് ചേരുന്നവര് നിരവധിയാണ്. എന്നാല് ബ്രിട്ടന് വിസാ നിയന്ത്രണങ്ങള് കര്ശനമാക്കാന് തുടങ്ങിയതും, സ്വദേശി നഴ്സുമാരെ സിസ്റ്റത്തിലേക്ക് കൂടുതലായി എടുക്കാന് തുടങ്ങിയതും ഈ സ്വപ്നങ്ങള്ക്ക് വിഘാതം സൃഷ്ടിക്കുകയാണെന്നാണ് മുന്നറിയിപ്പ് .
എന്എച്ച്എസിലേക്ക് മുന്പ് നടന്നത് പോലെ ആക്ടീവായി റിക്രൂട്ട്മെന്റ് നടക്കുന്നില്ല. വിസാ നിയന്ത്രണങ്ങള് കര്ശനമാക്കിയതും, ആഭ്യന്തര പരിശീലനം നേടിയവര്ക്ക് മുന്ഗണന നല്കാന് തുടങ്ങിയതുമാണ് ഇന്ത്യന് നഴ്സുമാര്ക്ക് തിരിച്ചടിയായി മാറുന്നത്. സ്വദേശികളായ നഴ്സുമാര് കൂടുതലായി സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്നതായി ഈ രംഗത്ത്
More »
നിയമ ജോലി ഉപേക്ഷിച്ച് ഫുള് ടൈം ഡോഗ് വാക്കറായി; ദിവസവും 400 പൗണ്ട് വരെ വരുമാനം നേടുന്നുവെന്ന് യുവതി
നിയമ ജോലി ഉപേക്ഷിച്ച് പുതിയ കരിയര് കണ്ടെത്തിയതോടെ സന്തോഷവതിയെന്ന് 30 കാരിയായ ലിസ് ഈസ്റ്റ്. ബ്രിട്ടനിലെ ക്രിമിനല് ഡിഫന്സ് മേഖലയില് നിയമ സഹായിയായി ജോലി ചെയ്തിരുന്ന അവര് ആ ജോലി ഉപേക്ഷിച്ച് ഫുള് ടൈം ഡോഗ് വാക്കറായി മാറുകയായിരുന്നു. ഇന്നു ദിവസവും 300 മുതല് 400 പൗണ്ടുവരെ വരുമാനം നേടുന്നുണ്ട് ലിസ്. അതായത് 51400 രൂപയോളം.
നിയമ മേഖലയില് നാലു വര്ഷത്തോളം ജോലി ചെയ്ത ലിസ് ഈസ്റ്റിന് ജോലി സമ്മര്ദ്ദം താങ്ങാന് കഴിഞ്ഞിരുന്നില്ല. അഡ്മിനിസ്ട്രേറ്റീവ് ജോലികള് മുതല് കോടതിയിലെത്തുന്നതും ജയിലുകള് സന്ദര്ശിക്കുന്നതും ക്ലയ്ന്റുകളുമായി സംസാരിക്കുന്നതും ഉള്പ്പെടെ നിരവധി ചുമതലകള് കൈകാര്യം ചെയ്യേണ്ടിവന്നിരുന്നു. ലിസിന് വ്യക്തിജീവിതത്തില് ശ്രദ്ധ കേന്ദ്രീകരിക്കാന് സമയം കണ്ടെത്താനായില്ല. ജോലി സമ്മര്ദ്ദം കൂടിയതോടെയാണ് മാറി ചിന്തിക്കാന് തുടങ്ങിയത്.
ഡോഗ് വാക്കിങ്ങും ഡോഗ് ബോര്ഡിങ്ങും ചെയ്യുന്ന ലിസിന്റെ
More »
കിടപ്പുരോഗിയെ ബലാത്സംഗത്തിന് ഇരയാക്കി; പാക് കെയറര്ക്ക് 12 വര്ഷം ജയില്
കിടപ്പുരോഗിയായ വൃദ്ധയെ ബലാത്സംഗത്തിന് ഇരയാക്കിയ പാകിസ്ഥാനി കെയറര്ക്ക് ജയില്. ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന രോഗിയെ അക്രമിച്ച സംഭവത്തില് 25-കാരന് ഫസ്ലി ഖാദെറിന് 12 വര്ഷത്തെ ജയില്ശിക്ഷയാണ് കോടതി വിധിച്ചത്.
ബ്രിസ്റ്റോള് യൂണിവേഴ്സിറ്റിയില് പഠിക്കാനെത്തിയ ഖാദര് പഠനത്തിനിടെ വരുമാനം നേടാനാണ് കെയററായി സേവനം നല്കിയത്. സ്ത്രീയുടെ കുടുംബം അരികിലുണ്ടാകില്ലെന്ന് മനസ്സിലാക്കിയാണ് വിദ്യാര്ത്ഥി രോഗിയെ അക്രമിച്ചത്.
രോഗാവസ്ഥയിലുള്ള സ്ത്രീയോട് സ്നേഹമാണെന്നും, വിവാഹം കഴിക്കണമെന്നും പറഞ്ഞായിരുന്നു അതിക്രമം. 70-കളില് പ്രായമുള്ള സ്ത്രീയാണ് അക്രമിക്കപ്പെട്ടതെന്ന് ബ്രിസ്റ്റോള് ക്രൗണ് കോടതിയില് വ്യക്തമാക്കി. സംഭവം റിപ്പോര്ട്ട് ചെയ്യപ്പെട്ടതോടെ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാദം ഖാദെര് നിഷേധിച്ചു.
കിടപ്പിലായ രോഗി തന്നെയാണ് ലൈംഗികമായി അക്രമിച്ചതെന്ന വാദമാണ് ഇയാള്
More »
യുകെയില് സിക്ക് ബസ് ഡ്രൈവറെ മര്ദിച്ച് ബസ് തട്ടിയെടുത്തു; 20കാരന് അറസ്റ്റില്
ലണ്ടന് : ഷ്രോപ്ഷെയറിലെ ടെല്ഫോര്ഡില് ഇന്ത്യന് വംശജനായ സിക്ക് ബസ് ഡ്രൈവറെ ആക്രമിച്ച് ബസ് തട്ടിയെടുത്ത സംഭവത്തില് 20 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറെ മര്ദിച്ച് ബസില്നിന്ന് പുറത്തേക്ക് തള്ളിയശേഷം വാഹനം തട്ടിയെടുത്ത് പ്രതിയും സംഘവും കടന്നുകളയുകയായിരുന്നു. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6.37ഓടെ മെയ്ഡ്ലിയിലെ കോര്ട്ട് സ്ട്രീറ്റിലായിരുന്നു സംഭവം. ഡ്രൈവറെ ആക്രമിച്ചശേഷം തട്ടിയെടുത്ത ബസുമായി പ്രതികള് രക്ഷപ്പെടുന്നതിനിടെ സമീപത്ത് നിര്ത്തിയിട്ടിരുന്ന നിരവധി കാറുകളില് ഇടിക്കുകയായിരുന്നു. അപകടത്തില് വാഹനങ്ങള്ക്ക് കാര്യമായ നാശനഷ്ടമുണ്ടായി.
ബസ് ഡ്രൈവര് ആക്രമിക്കപ്പെട്ടെന്ന വിവരം ലഭിച്ചതിനെ തുടര്ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അതിനകം പ്രതികള് ബസുമായി രക്ഷപ്പെട്ടിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് 20 കാരനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സാഹചര്യങ്ങളും ആക്രമണത്തില്
More »
പലിശ നിരക്കുകള് കൂട്ടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, എങ്കിലും മോര്ട്ട്ഗേജ് നിരക്കുകള് മുന്നോട്ട്
പണപ്പെരുപ്പ ആഘാതം നിലനില്ക്കെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റുകള് വര്ധിപ്പിക്കാതെ നിലനിര്ത്തി. എങ്കിലും ഈയാഴ്ച മോര്ട്ട്ഗേജ് നിരക്കുകള് കൂടുന്ന കാഴ്ചയാണ് കാണുന്നത്. പ്രധാന ലെന്ഡര്മാരെല്ലാം നിരക്ക് കൂട്ടി. കൂടുതല് നിരക്ക് വര്ധനവുകള് പിന്നാലെ വരുമെന്നാണ് മുന്നറിയിപ്പ്.
മോര്ട്ട്ഗേജ് വിപണിയിലെ താല്ക്കാലിക പ്രതിഭാസമാണോ, അതോ വിപണിക്ക് ഗുരുതരമായ മോശം വാര്ത്ത നേരിടേണ്ടി വരുന്ന അവസ്ഥയാണോ ഇതെന്നാണ് ചോദ്യം ഉയരുന്നത്. സ്ഥിതി താല്ക്കാലിക പ്രതിഭാസമായി അവസാനിക്കില്ലെന്നാണ് വിദഗ്ധര് നല്കുന്ന സൂചന. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് പലിശ നിരക്ക് വര്ദ്ധിപ്പിക്കുമ്പോള് ബാങ്ക് ഓപ് ഇംഗ്ലണ്ട് തല്ക്കാലം ഈ നടപടിയ്ക്ക് മുതിര്ന്നില്ല.
പലിശ നിരക്കുകള് 3.75 ശതമാനത്തില് നിലനിര്ത്താന് തീരുമാനിച്ചതോടെ പൗണ്ട് താഴേക്ക് പതിച്ചു. ഇറാന് യുദ്ധം സൃഷ്ടിക്കുന്ന പണപ്പെരുപ്പവും, ഉയരുന്ന എനര്ജി
More »
ഇംഗ്ലണ്ടിലും, വെയില്സിലും കുട്ടികളുടെ കുറ്റകൃത്യങ്ങള്ക്ക് മാതാപിതാക്കള്ക്ക് ശിക്ഷ വരും!
ഇംഗ്ലണ്ടിലും, വെയില്സിലും ഇനി മക്കള് കുറ്റകൃത്യങ്ങളില് ഏര്പ്പെട്ട് പിടിക്കപ്പെട്ടാല് മാതാപിതാക്കള്ക്ക് കനത്ത നഷ്ടം വരും. ബെനഫിറ്റുകള് നഷ്ടമാകുന്നതിന് പുറമെ ഫൈനും, ജയില്ശിക്ഷയും ഉള്പ്പെടെ മാതാപിതാക്കളെ തേടിയെത്തുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
സമൂഹത്തെ സുരക്ഷിതമാക്കാന് മാതാപിതാക്കള് അവരുടെ പങ്കുവഹിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ സിസ്റ്റം നടപ്പിലാക്കുന്നതെന്ന് യൂത്ത് ജസ്റ്റിസ് സിസ്റ്റം മന്ത്രി ജേക്ക് റിച്ചാര്ഡ്സ് പറഞ്ഞു. പാരന്റിംഗ് ഓര്ഡര് ശക്തിപ്പെടുത്താനും, വികസിപ്പിക്കാനും ഗവണ്മെന്റ് പദ്ധതികള് തയ്യാറാക്കി വരികയാണ്.
കുട്ടികളുടെ പെരുമാറ്റം മാതാപിതാക്കള് കൂടി കൈകാര്യം ചെയ്യാനായി കൗണ്സിലിംഗ് സെഷന് ഉള്പ്പെടെ നല്കാനും, തയ്യാറാകാത്തവര്ക്ക് 1000 പൗണ്ട് വരെ പിഴ ഈടാക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഏറ്റവും ഗുരുതരമായ കേസുകളില് മാത്രമാണ് മാതാപിതാക്കളെ ജയിലിലേക്ക്
More »
റെന്റര്സ് റൈറ്റ് ആക്ട് ഭീതി; ഇംഗ്ലണ്ടില് വീട് വാടകക്ക് കൊടുക്കുന്നവര് കളമൊഴിയുന്നു
ലേബര് സര്ക്കാരിന്റെ പുതിയ റെന്റേഴ്സ് റൈറ്റ്സ് ആക്റ്റ് നിലവില് വന്നതിനു ശേഷം ഇംഗ്ലണ്ടിലെ വീട്ടുടമകള് അതിവേഗം റെന്റല് മാര്ക്കറ്റ് ഉപേക്ഷിക്കുന്നതായി കണക്കുകള് . പ്രോപ്പര്ട്ടി ഡാറ്റ കമ്പനിയായ ട്വെന്റി സിഐയുടെ കണക്കുകള് പ്രകാരം ജൂലൈ ആദ്യം മുതല് ഇതുവരെ ബ്രിട്ടനില് ഏകദേശം 44,000 ഒളം വാടക വീടുകളാണ് വിറ്റ്പോയത്. 2026 ന്റെ മൂന്നാം പാദത്തില് ഓരോ ദിവസവും വിപണിയില് നിന്നും 562 വീടുകള് വരെ അപ്രത്യക്ഷമാകുന്നതായും റിപ്പോര്ട്ടില് പറയുന്നു. 2016 ന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്.
കഴിഞ്ഞ വര്ഷം ഇതേ കാലയളവില് പ്രതിദിനം 495 വീടുകള് വീതമായിരുന്നു വിപണിയില് നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരുന്നതെങ്കില് ഈ പതിറ്റാണ്ടിന്റെ ആരംഭത്തില് അത് 167 മാത്രമായിരുന്നു. കാരണമില്ലാതെ തന്നെ വാടകക്കാരെ ഒഴിപ്പിക്കാന് സാധിക്കുന്ന സെക്ഷന് 21 ഒഴിവാക്കിക്കൊണ്ടും എല്ലാ വാടകക്കരാറുകളും റോളിംഗ് കോണ്ട്രാക്റ്റുകളായും
More »
മികച്ച യൂണിവേഴ്സിറ്റി സെന്റ് ആന്ഡ്രുസ്; എല്എസ്സിയും ഇമ്പിരിയല് കോളേജും രണ്ടും മൂന്നും സ്ഥാനത്ത്
ഗുഡ് യൂണിവേഴ്സിറ്റി ഗൈഡ് 2027 ല് യുകെയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയായി പരാമര്ശിച്ചിരിക്കുന്നത് യൂണിവേഴ്സിറ്റി ഓഫ് സെയിന്റ് ആന്ഡ്രൂസിനെ. ലണ്ടന് സ്കൂള് ഓഫ് എക്കണോമിക്സ് ആന്ഡ് പൊളിറ്റിക്കല് സയന്സ് (എല് എസ് ഇ) രണ്ടാം സ്ഥാനത്തെത്തിയപ്പോള് ഇംപീരിയല് കോളേജ് ലണ്ടന് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഉയര്ന്ന പ്രവേശന നിലവാരം ഉള്പ്പടെ എല്ലാ തലങ്ങളിലും പുലര്ത്തുന്ന മികവാണ് സെയിന്റ് ആന്ഡ്രൂസിനെ പട്ടികയില് ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഈ സ്കോട്ടിഷ് യൂണിവേഴ്സിറ്റിക്ക് തികച്ചും വ്യത്യസ്തമായ ഒരു അണ്ടര്ഗ്രാഡ്വേറ്റ് അനുഭവമുണ്ടെന്നും അത് വിദ്യാര്ത്ഥികളുടെ സംതൃപ്തി ഏറെ വര്ദ്ധിപ്പിക്കുന്നുവെന്നും യൂണിവേഴ്സിറ്റി ഗൈഡ് 2027 തയ്യാറാക്കിയ സോയ് തോമസ് പറയുന്നു.
കഴിഞ്ഞ വര്ഷം പട്ടികയില് ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇംപീരിയല് മൂന്ന് സ്ഥാനങ്ങള് മുന്നോട്ട് കയറിയാണ് മൂന്നാം സ്ഥാനത്ത്
More »
ആയിരക്കണക്കിന് വിമാനങ്ങള് റദ്ദാക്കിയ സംഭവം; കാരണം കണ്ടെത്തി നാഷണല് എയര് ട്രാഫിക് സര്വീസസ്
ആയിരക്കണക്കിന് വിമാനങ്ങള് റദ്ദാക്കുകയും ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്ത യുകെയിലെ എയര് ട്രാഫിക് കണ്ട്രോള് തകരാറിന് കാരണം മില്ലി സെക്കന്ഡിനുള്ളില് സംഭവിച്ച സോഫ്റ്റ്വെയര് പിഴവെന്ന് നാഷണല് എയര് ട്രാഫിക് സര്വീസസ്.
സെപ്തംബര് 8ന് രാവിലെ 10 മണിയോടെയാണ് യുകെ വ്യോമാതിര്ത്തി നിയന്ത്രിക്കുന്ന സംവിധാനത്തെ ബാധിച്ച സാങ്കേതിക തകരാര് സംഭവിച്ചത്. സോഫ്ഫ്റ്റ്വെയര് പിഴവിനെ തുടര്ന്ന് സിസ്റ്റത്തില് തെറ്റായ ഡേറ്റ രൂപപ്പെട്ടതോടെ എയര് ട്രാഫിക് കണ്ട്രോളര്മാര്ക്ക് ആവശ്യമായ വിവരങ്ങള് പൂര്ണമായി ലഭിക്കാതെ വന്നു. സുരക്ഷ ഉറപ്പാക്കാനായി വ്യോമഗതാഗതത്തിന് നിയന്ത്രണം കൊണ്ടുവരികയായിരുന്നു. എന്നാല് പ്രശ്നം ഗുരുതരമെന്ന് തിരിച്ചറിയാന് രണ്ടര മണിക്കൂറോളം സമയമെടുത്തു. ഉച്ചയ്ക്ക് 3.15 ന് ശേഷമാണ് സിസ്റ്റം പുനരാരംഭിക്കുന്നതിനുള്ള നടപടികള് തുടങ്ങിയത്. രാത്രി 7.30 ഓടെയാണ് യുകെ
More »