യു.കെ.വാര്‍ത്തകള്‍

യുകെയിലെ കുടുംബ ബജറ്റുകള്‍ തകിടം മറിയും; ഈ വര്‍ഷം 400 പൗണ്ട് അധിക ഭാരം!
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നികുതി വര്‍ദ്ധനവുകള്‍ യുകെയിലെകുടുംബ ബജറ്റുകള്‍ തകിടം മറിക്കും. സേവന ബില്ലുകളും, ബെനഫിറ്റ് നിയന്ത്രണങ്ങളും ചേര്‍ന്ന് ജീവിത നിലവാരം ചരിത്രത്തിലെ മോശം അവസ്ഥയിലേക്ക് കൊണ്ടുപോവുകയാണ്. ഈ വര്‍ഷം ബ്രിട്ടനിലെ കുടുംബങ്ങളുടെ അവസ്ഥ 400 പൗണ്ട് കൂടുതല്‍ മോശമാകുമെന്ന് ഇക്കണോമിസ്റ്റുകള്‍ പറയുന്നു. റേച്ചല്‍ റീവ്‌സിന്റെ നികുതി വര്‍ദ്ധനവുകള്‍ കുടുംബ ബജറ്റുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതോടെയാണ് ഇത് സാരമാകുന്നതെന്ന് മുന്നറിയിപ്പ് ചൂണ്ടിക്കാണിക്കുന്നു. നികുതി വര്‍ദ്ധനവുകള്‍, ഉയരുന്ന യൂട്ടിലിറ്റി ബില്ലുകള്‍, ബെനഫിറ്റ് നിയന്ത്രണങ്ങള്‍ എന്നിങ്ങനെയുള്ള ട്രിപ്പിള്‍ ആഘാതമാണ് പ്രതിസന്ധിയാകുന്നതെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു. ഇതോടെ ചരിത്രത്തിലെ ഏറ്റവും മോശം ജീവിതനിലവാരത്തിലേക്കാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നതെന്ന് ബുദ്ധികേന്ദ്രം പറയുന്നു. തുടര്‍ച്ചയായി

More »

ഇംഗ്ലണ്ടില്‍ നിന്ന് പുറപ്പെട്ട ആഡംബര കപ്പലിലെ ഇരുന്നൂറിലധികം പേര്‍ക്ക് നോറോ വൈറസ് ബാധ
ലണ്ടന്‍ : ഇംഗ്ലണ്ടില്‍ നിന്ന് കിഴക്കന്‍ കരീബിയനിലേക്ക് പുറപ്പെട്ട ആഡംബര കപ്പലിലെ 241 പേര്‍ക്ക് നോറോ വൈറസ് ബാധിച്ചു. വൈറസ് ബാധിതരില്‍ 224 പേര്‍ യാത്രക്കാരും 17 പേര്‍ കപ്പല്‍ ജീവനക്കാരുമാണ്. രോഗബാധിതര്‍ കപ്പലില്‍ ഐസലേഷനില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. ഡീസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ യുഎസ് ഹെല്‍ത്ത് ഏജന്‍സി സെന്റര്‍ (സിഡിസി) ആണ് യാത്രക്കാര്‍ക്ക് നോറോ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടില്‍ നിന്ന് 29 ദിവസത്തെ ഉല്ലാസ യാത്രയ്ക്കായി ഇക്കഴിഞ്ഞ മാര്‍ച്ച് 8ന് ഇംഗ്ലണ്ടില്‍ നിന്ന് പുറപ്പെട്ട കുനാര്‍ഡ് ലൈന്‍സിന്റെ ക്യൂന്‍ മേരി-2 എന്ന ആഡംബര കപ്പലിലെ യാത്രക്കാര്‍ക്കാണ് നോറോ വൈറസ് പിടിപെട്ടത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ നങ്കൂരമിട്ട ശേഷം മാര്‍ച്ച് 18നാണ് യാത്രക്കാര്‍ക്ക് വൈറസ് പിടിപെട്ടതെന്ന് സിഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് യാത്രക്കാര്‍

More »

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞു ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ്: ജീവനക്കാരുടെ എണ്ണം കുറയും
ലണ്ടന്‍ : സാമ്പത്തിക പരിമിതികള്‍ മൂലം ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് വലിയ തോതില്‍ ജീവനക്കാരെ വെട്ടികുറയ്ക്കാന്‍ തീരുമാനച്ചു. 1700 ഓഫിസര്‍മാര്‍, പൊലീസ് കമ്മ്യൂണിറ്റി ഓഫിസര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ കുറയ്ക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. മെറ്റ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബജറ്റില്‍ 260 മില്യണ്‍ പൗണ്ടിന്റെ കുറവ് വരുന്നതു കാരണമാണ് ഈ കടുത്ത നടപടി. ഇത് തലസ്ഥാന നഗരത്തിലെ ക്രമസമാധാന പാലനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ്‌ ആശങ്ക. ഇപ്പോള്‍ തന്നെ മെറ്റ് പോലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആരോപണം ശക്തമാണ്. ലണ്ടനിലെ പ്രദേശങ്ങളാണ് മെറ്റ് പൊലീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നത്. ഇവിടെ കൂടിവരുന്ന കത്തിയാക്രമണങ്ങളും മോഷണങ്ങളും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പൊലീസിന്റെ എണ്ണം കൂട്ടണമെന്ന മുറവിളി ഉയരുമ്പോഴാണ് എണ്ണം കുറയ്ക്കാനുള്ള നീക്കം. കഴിഞ്ഞ വര്‍ഷം

More »

ആരോഗ്യ നില തൃപ്തികരം; ചാള്‍സ് രാജാവ് പൊതു പരിപാടികളില്‍ സജീവമായി
കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ കാരണം കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചാള്‍സ് രാജാവ് തിരികെയെത്തി. ചികിത്സയ്ക്കു ശേഷമുള്ള തന്റെ ആദ്യത്തെ പൊതുപരിപാടിയില്‍ ചൊവ്വാഴ്ച പങ്കെടുത്തു. ചികിത്സക്കു ശേഷം ചില ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം രണ്ടു ദിവസത്തേക്കുള്ള എല്ലാ അപ്പോയിന്റ്‌മെന്റുകളും മാറ്റിവച്ചിരുന്നതായി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് പൊതുപരിപാടികള്‍ റദ്ദാക്കിയതെന്നും ഔദ്യോഗികമായി അറിയിച്ചിരുന്നു. മൂന്ന് രാജ്യങ്ങളിലെ പ്രതിനിധികളുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും ബിര്‍മിങ്ഹാമിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമടക്കം അവസാന നിമിഷം റദ്ദാക്കേണ്ടി വന്നു. അതേ സമയം ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും മറ്റൊരവസരത്തില്‍ എത്തിച്ചേരാമെന്നും

More »

എന്‍എച്ച്എസില്‍ രോഗികളുടെ സംതൃപ്തിയില്‍ റെക്കോര്‍ഡ് ഇടിവ്; ഏറ്റവും മോശം സേവനം എ&ഇ
എന്‍എച്ച്എസിന് മേലുള്ള പൊതുജനങ്ങളുടെ സംതൃപ്തി റെക്കോര്‍ഡ് താഴ്ചയില്‍. ഒപ്പം അസംതൃപ്തി ഏറ്റവും ഉയര്‍ന്ന നിലയിലേക്കും ഉയര്‍ന്നു. എ&ഇ, ജിപി, ഡെന്റല്‍ കെയര്‍ സേവനങ്ങളാണ് നിരാശാജനകമായ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്. ഹെല്‍ത്ത് സര്‍വ്വീസിന്റെ നടത്തിപ്പില്‍ ബ്രിട്ടനില്‍ 21% മുതിര്‍ന്നവര്‍ക്ക് മാത്രമാണ് തൃപ്തി. ഒരു വര്‍ഷം മുന്‍പത്തെ 24 ശതമാനത്തേക്കാള്‍ കുറവാണിത്. 59 ശതമാനം പേര്‍ക്കാണ് സേവനങ്ങളില്‍ അസംതൃപ്തിയുള്ളത്. 52 ശതമാനത്തില്‍ നിന്നുമാണ് ഈ വളര്‍ച്ച. ഏറ്റവും പുതിയ രോഗികളുടെ വാര്‍ഷിക സര്‍വ്വെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2010-ല്‍ 70 ശതമാനത്തില്‍ നിന്നിരുന്ന സംതൃപ്തി നിലവാരമാണ് ഈ വിധത്തില്‍ നാടകീയമായി ഇടിഞ്ഞ് താഴ്ന്നത്. മുന്‍ ലേബര്‍ ഗവണ്‍മെന്റ് ഓഫീസ് വിട്ടുപോകുന്നതിന് മുന്‍പായിരുന്നു ഇത്. 2019-ലെ കോവിഡ് കാലത്തിന് മുന്‍പ് 60 ശതമാനം സംതൃപ്തിയും നിലനിന്നിരുന്നു. 2019 മുതലുള്ള വര്‍ഷങ്ങളില്‍

More »

ഏപ്രില്‍ ഷോക്ക്! സകല മേഖലകളിലും സേവന ബില്ലുകളും നികുതികളും ഉയരും!
ഏപ്രില്‍ എത്തിയതോടെ ബ്രിട്ടനിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ആഘാതം സമ്മാനിച്ചു സകല മേഖലകളിലും സേവന ബില്ലുകളും നികുതികളും ഉയരും. സകല ബില്ലുകളും ഉയരുന്ന മാസം കൂടിയാണിത്. ഒപ്പം നികുതികളും ഉയരും. ഇക്കുറി എനര്‍ജി ബില്‍ മുതല്‍ വെള്ളം, കാര്‍ ടാക്‌സ്, ടിവി ലൈസന്‍സ് എന്നുവേണ്ട ബില്ലുകള്‍ക്കൊപ്പം ഗവണ്‍മെന്റിന്റെ വക നികുതികളും വര്‍ദ്ധിപ്പിക്കുന്നതിന്റെ തിരിച്ചടിയാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. പല ചെലവുകള്‍ ഒരേ സമയം ഉയരുന്നതിനാല്‍ ഏപ്രില്‍ മാസത്തിലെ ഈ തിരിച്ചടി വലിയ ആഘാതമാണെന്ന് വിദഗ്ധരും സമ്മതിക്കുന്നു. ചില വര്‍ദ്ധനവുകള്‍ പരിമിതപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി. എനര്‍ജി ബില്ലുകളില്‍ 'ഒരു പിടി' വേണമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു. എനര്‍ജി റെഗുലേറ്ററായ ഓഫ്‌ജെം പ്രഖ്യാപിച്ച പ്രൈസ് ക്യാപ്പ് വര്‍ദ്ധന ചൊവ്വാഴ്ച

More »

ലണ്ടന്‍ ട്യൂബിലെ മൂന്നു ലൈനുകളില്‍ ഇ-ബൈക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി
ലണ്ടന്‍ : മടക്കി സൂക്ഷിക്കാന്‍ കഴിയാത്ത ഇലക്ട്രോണിക് ബൈക്കുകള്‍ക്ക് ലണ്ടന്‍ ട്യൂബില്‍ നിരോധനം. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്റെ (ടിഎഫ്എല്‍) ഈ തീരുമാനം. ഓവര്‍ ഗ്രൗണ്ട്, എലിസബത്ത് ലൈന്‍, ഡിഎല്‍ആര്‍ എന്നീ ലൈനുകളിലാണ് ആദ്യഘട്ട നിരോധനം. ഭാവിയില്‍ മറ്റു ലൈനുകളിലേക്കും ഈ നിരോധനം വ്യാപിപ്പിക്കാനാണ് ആലോചന. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ റെയ്‌നേഴ്‌സ് ലെയ്ന്‍ ട്യൂബ് സ്റ്റേഷനിലും സട്ടന്‍ സ്റ്റേഷനിലും രണ്ടാഴ്ച മുന്‍പ് ഇലക്ട്രോണിക് ബൈക്കിന് തീപിടിച്ചുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണം. സമാനമായ നാല്‍പത് അപകടങ്ങളാണ് ഒരു വര്‍ഷത്തിനിടെ ഇലക്ട്രോണിക് ബൈക്കുമൂലം ലണ്ടന്‍ നഗരത്തില്‍ ഉണ്ടായത്. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ഇ-ബൈക്കുകള്‍ ട്രെയിനില്‍ കയറ്റുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ യൂണിയന്‍ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന്

More »

മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ഹോസ്പിറ്റലിലെ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരണമടഞ്ഞു
വിഥിന്‍ഷോ : മലയാളി സമൂഹത്തിനു വേദനയായി മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ മലയാളി ജെബിന്‍ സെബാസ്റ്റ്യ(40)ന് അപ്രതീക്ഷിത വേര്‍പാട്. 40 വയസ് മാത്രമായിരുന്നു പ്രായം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഉടന്‍ തന്നെ വിഥിന്‍ഷോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഥിന്‍ഷോ ഹോസ്പിറ്റലില്‍ തീയേറ്റര്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ജെബിന്‍ നാലു വര്‍ഷം മുമ്പാണ് യുകെയിലെത്തിയത്. ഭാര്യ അല്‍ഫോന്‍സ ഇവിടെ കെയററും ആയിരുന്നു. മൂന്നു മക്കളാണ് ഇവര്‍ക്ക്. മൂത്തമകള്‍ ഡെല്‍നയ്ക്ക് പത്തു വയസും രണ്ടാമത്തെ മകന്‍ സാവിയയ്ക്ക് മൂന്നര വയസും ഇളയ മകള്‍ സാറയ്ക്ക് വെറും ഏഴു മാസവുമാണ് പ്രായം. അല്‍ഫോന്‍സ മറ്റേണിറ്റി ലീവിലായിരുന്നതിനാല്‍ ജോലിയ്ക്ക് പോയിരുന്നില്ല. നാട്ടില്‍ കോട്ടയം കുറവിലങ്ങാട് കാപ്പുംതല സ്വദേശിയാണ്. ആശുപത്രിയിലുള്ള ജെബിന്റെ മൃതദേഹം ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക്

More »

ബര്‍മിങ്ഹാമില്‍ മാലിന്യം നീക്കാതെ ബിന്‍ ജീവനക്കാരുടെ പണിമുടക്ക്
ബര്‍മിങ്ഹാമില്‍ മാലിന്യം നീക്കം ചെയ്യുന്നതിന് തിരിച്ചടിയായി ബിന്‍ പണിമുടക്ക്. ബര്‍മ്മിങ്ഹാം സിറ്റി കൗണ്‍സിലിനെതിരെയാണ് നീക്കം. ഏഴായിരം ടണ്‍ മാലിന്യമാണ് തെരുവില്‍ കണ്ടെത്തിയത്. സമരത്തിന് പിന്നാലെ കൗണ്‍സില്‍ 35 വാഹനങ്ങളും ജീവനക്കാരേയും തെരുവുകള്‍ വൃത്തിയാക്കാനായി ഏല്‍പ്പിച്ചു. ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 11 മുതല്‍ യൂണൈറ്റ് യൂണിയന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്ക് ആരംഭിച്ചത്. കൗണ്‍സില്‍ ശമ്പളം വെട്ടികുറയ്ക്കുന്നതിനെതിരെ കൗണ്‍സില്‍ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. പാര്‍ലമെന്റിലും വിഷയം ശ്രദ്ധ നേടി. മാലിന്യ കൂമ്പാരങ്ങള്‍ വലിയ ആശങ്കയാകുകയായിരുന്നു. ഹൗസ് ഓഫ് കോമണ്‍സില്‍ വിഷയം ഉന്നയിച്ചപ്പോള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നായിരുന്നു മറുപടി. ജീവനക്കാര്‍ മാലിന്യ നീക്കത്തെ തടസ്സപ്പെടുത്തുകയാണ്. ഇതു വലിയ പ്രതിസന്ധിയാണെന്ന് കൗണ്‍സില്‍ നേതാവ് ജോണ്‍ കോട്ടണ്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions