വൂള്‍വിച്ചിലെ മലയാളി യുവതിയുടെ മരണം ലുക്കീമിയ ചികിത്സയ്ക്കിടെ
മലയാളി സമൂഹത്തിനു വേദനയായി വൂള്‍വിച്ചിലെ മലയാളി യുവതിയുടെ മരണം. തൃശൂര്‍ സ്വദേശിനിയായ കാതറിന്‍ ജോര്‍ജ്(29) ആണ് മരണമടഞ്ഞത്. ലുക്കീമിയ ബാധിച്ച് ചികിത്സയിലിരിക്കേയാണ് രണ്ടു ദിവസം മുമ്പ് കാതറിന്‍ മരിച്ചത്. 2024 സെപ്തംബറിലാണ് രോഗം തിരിച്ചറിഞ്ഞത്. സ്റ്റെം സെല്‍ മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെ നടത്തിയിരുന്നു.
2023ലായിരുന്നു ചങ്ങനാശേരി സ്വദേശിയായ സെബിന്‍ തോമസുമായി കാതറിന്റെ വിവാഹം. ഒരു വര്‍ഷത്തിലേറെ മാത്രം നീണ്ടു നിന്ന ദാമ്പത്യജീവിതം അവസാനിച്ച് കാതറിന്‍ മരണത്തിന് കീഴടങ്ങിയത് പ്രിയപ്പെട്ടവരെയെല്ലാം ദുഃഖത്തിലാഴ്ത്തി.
ചാലക്കുടി സ്വദേശിയായ കാതറീന്‍ എംഎസ് സി പഠന ശേഷം യുകെയിലെ സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഡാറ്റാ സയന്‍സില്‍ മാസ്‌റ്റേഴ്‌സ് പഠനത്തിനായി എത്തി. പഠനം പൂര്‍ത്തിയാക്കി
ഫോസ്റ്റര്‍ പ്ലസ് പാര്‍ട്‌ണേഴ്‌സ് എന്ന സ്ഥാപനത്തില്‍ ഡാറ്റാ അനലിസ്റ്റായി ജോലിയും ലഭിച്ചു. പിന്നാലെയാണ് സെബിന്‍
More »
ഗാന്ധി ജയന്തിക്ക് മുമ്പ് ലണ്ടനിലെ പ്രശസ്തമായ ഗാന്ധി പ്രതിമ വികൃതമാക്കി
ഗാന്ധി ജയന്തി ആഘോഷം അടുത്തിരിക്കേ ലണ്ടനിലെ പ്രശസ്തമായ ഗാന്ധി പ്രതിമ വികൃതമാക്കി ഇന്ത്യാ വിരുദ്ധ വാക്കുകള്‍ എഴുതി. ലണ്ടനിലെ ടാവിസ്‌റ്റോക്ക് സ്‌ക്വയറില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ ഇന്ത്യാ വിരുദ്ധ വാക്കുകള്‍ എഴുതിയും പെയിന്റടിച്ചും ആണ് വികൃതമാക്കിയത്. സംഭവത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ശക്തമായി അപലപിച്ചു. ലജ്ജാകരമായ പ്രവൃത്തിയെന്ന് ഹൈക്കമ്മിഷന്‍ പ്രതികരിച്ചു.
പ്രതിമ വികൃതമാക്കിയ സംഭവം ഹൈക്കമ്മിഷന്‍ ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു. പ്രതിമ പഴയ രീതിയിലാക്കാന്‍ നടപടി സ്വീകരിച്ചതായും ഹൈക്കമ്മിഷന്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
എല്ലാ വര്‍ഷവും ഗാന്ധി ജയന്തി ദിനത്തില്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താറുണ്ട്. 1968 ലാണ് ടാവിസ്റ്റോക്ക് സ്‌ക്വയറില്‍ പ്രതിമ അനാച്ഛാദനം ചെയ്തത്. ലണ്ടനില്‍ നിയമ വിദ്യാര്‍ത്ഥിയായിരുന്ന മഹാത്മാഗാന്ധിയോടുള്ള ആദര
More »
സ്‌കൂള്‍ ഫീസിന് പിന്നാലെ പ്രൈവറ്റ് ഹെല്‍ത്ത്‌കെയറിന് വാറ്റ് ഏര്‍പ്പെടുത്താന്‍ റീവ്‌സ്
ബ്രിട്ടീഷ് ജനതയ്ക്ക് നികുതി വര്‍ധനവിന്റെ മുന്നറിയിപ്പ് നല്‍കി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. നികുതികള്‍ ഇനി വര്‍ധിപ്പിക്കില്ലെന്ന മുന്‍ വാഗ്ദാനം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച ചാന്‍സലര്‍ ലോകം മാറിപ്പോയെന്നാണ് ഇതിന് കാരണം പറയുന്നത്. സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും എതിരെ കടുത്ത ജനരോഷം നിലനില്‍ക്കെയാണ് ഇത്തരമൊരു നടപടിക്കൊരുങ്ങുന്നത്.
ബജറ്റില്‍ വാറ്റ് വര്‍ധിപ്പിക്കില്ലെന്ന് ഉറപ്പിച്ച് പറയാന്‍ പ്രധാനമന്ത്രിയുടെ ചീഫ് സെക്രട്ടറി ഡാരെണ്‍ ജോണ്‍സ് തയ്യാറായില്ല. ലേബര്‍ പ്രകടനപത്രികയില്‍ ഇത്തരമൊരു വാഗ്ദാനം നല്‍കിയ ശേഷമാണ് ഇത് ലംഘിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നത്. നിലവില്‍ വാറ്റ് ഇളവ് ലഭിക്കുന്ന സേവനങ്ങളില്‍ ഇത് ഉള്‍പ്പെടുത്താനുള്ള വഴികള്‍ പരിശോധിക്കുന്നതായി ട്രഷറി വൃത്തങ്ങളെ ഉദ്ധരിച്ച് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രൈവറ്റ് ഹെല്‍ത്ത് കെയര്‍, ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ എന്നിവ
More »
കെയര്‍ മേഖലക്കായി 500 മില്ല്യണ്‍ പൗണ്ട്; ഇംഗ്ലണ്ടിലെ കെയര്‍ ജോലിക്കാര്‍ക്ക് വന്‍ ശമ്പളവര്‍ധന വരുന്നു
കെയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ 500 മില്ല്യണ്‍ പൗണ്ട് ഇറക്കാന്‍ സര്‍ക്കാര്‍. ജീവനക്കാര്‍ കെയര്‍ ജോലി വിട്ടുപോകുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. ഇംഗ്ലണ്ടിലെ കെയര്‍ ജോലിക്കാര്‍ക്ക് ശമ്പളവര്‍ധന നല്‍കി പിടിച്ചു നിര്‍ത്തുകയാണ് ലക്‌ഷ്യം .
ഇംഗ്ലണ്ടിലെ കെയര്‍ മേഖലയില്‍ ആവശ്യത്തിന് വരുമാനമില്ലാത്തതും, മോശം തൊഴില്‍ സാഹചര്യങ്ങളും ജോലിക്കാരെ ഇതില്‍ തുടരുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം കാണാനാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ പദ്ധതി.
2028 മുതല്‍ ശമ്പളവര്‍ധന നല്‍കാനാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ നീക്കം. ട്രേഡ് യൂണിയനുകളുടെയും, എംപ്ലോയര്‍മാരുടെയും പുതിയ സംഘത്തെ നിയോഗിച്ച് ചര്‍ച്ചകള്‍ വേഗത്തിലാക്കാനും, മേഖലയിലെ വരുമാനവും, തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്തി ജോലിക്കാര്‍ ഒഴിഞ്ഞ് പോകുന്നത് തടയുകയാണ് ലക്ഷ്യം.
More »
അയര്‍ലന്‍ഡില്‍ നിന്ന് സ്വമേധയാ നാട്ടിലേക്ക് മടങ്ങാന്‍ തയാറാകുന്ന അഭയാര്‍ത്ഥി കുടുംബത്തിന് പത്തുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും
അയര്‍ലന്‍ഡിലെ അഭയാര്‍ത്ഥി കുടിയേറ്റ സമ്മര്‍ദ്ദം കുറയ്ക്കാന്‍ വൊളന്ററി റിട്ടേണ്‍ പ്രോഗ്രാമുമായി സര്‍ക്കാര്‍. രാജ്യാന്തര സംരക്ഷണ അവകാശ വാദം ഉപേക്ഷിക്കുന്ന കുടുംബങ്ങള്‍ക്ക് 10000 യൂറോ (പത്തുലക്ഷം രൂപ)യാണ് വാഗ്ദാനം. ഇതു സംബന്ധിച്ചുള്ള ഉത്തരവില്‍ ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗന്‍ ഒപ്പുവച്ചു.
സെപ്തംബര്‍ 28ന് മുമ്പ് അയര്‍ലന്‍ഡില്‍ അഭയം തേടിയവര്‍ക്കും അവരുടെ പദവി സംബന്ധിച്ച തീരുമാനം കാത്തിരിക്കുന്നവര്‍ക്കും സ്വമേധയാ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപോകുന്നതിന് 10000 യൂറോ ലഭിക്കും. കുടിയേറ്റത്തിലെ സമ്മര്‍ദ്ദം കുറക്കാനാണ് നീക്കം.
കഴിഞ്ഞ സെപ്തംബര്‍ 19 വരെയുള്ള കണക്കു പ്രകാരം ഈ വര്‍ഷം ഇതുവരെ 1159 പേര്‍ സ്വമേധയാ അയര്‍ലന്‍ഡ് വിട്ടുപോയതായി ജസ്റ്റിസ് വകുപ്പ് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 129 ശതമാനം വര്‍ദ്ധനവാണിത്. പദ്ധതി അനുസരിച്ച് അയര്‍ലന്‍ഡ് വിട്ടുപോകുന്ന ഓരോ അഭയാര്‍ത്ഥിക്കും ഇപ്രകാരമുള്ള തുക
More »
ബാന്‍ബറി സെന്റ് മേരീസ് പള്ളിയുടെ പരിസരത്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു
ബാന്‍ബറിയിലെ പള്ളിയുടെ സമീപം യുവതി കൂട്ട ബാലത്സംഗത്തിന് ഇരയായി. ബാന്‍ബറിയിലെ സെന്റ് മേരീസ് പള്ളിയുടെ പരിസരത്തു പ്രായം 30 കളിലുള്ള യുവതി കൂട്ടബലാത്സംഗത്തിനിരയായി എന്നാണു റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചതായും
പള്ളിമുറ്റത്തും ടൗണ്‍ സെന്ററിലെ സമീപ പ്രദേശങ്ങളിലും വെച്ച് ഞായറാഴ്ച അതിരാവിലെയാണ് സംഭവം നടന്നത്.
ഇതിന് ദൃക്സാക്ഷികളായവര്‍ ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. പ്രതികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി വീടുകള്‍ കയറിയിറങ്ങി സി സി ടി വി പരിശോധനകള്‍ നടത്തുകയും ചെയ്യും. ഈ സ്ത്രീയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും അറിയില്ലെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ കുറ്റവാളികളെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകാമെന്നു കരുതുന്ന മറ്റൊരു സ്ത്രീയെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഭീകരമായ ഈ കുറ്റകൃത്യം നടത്തിയ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം
More »
ഇംഗ്ലണ്ടില്‍ 12 പുതിയ പട്ടണങ്ങള്‍; പ്രഖ്യാപനവുമായി ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ്
ഇംഗ്ലണ്ടിലെ ഭവന പ്രതിസന്ധിക്ക് പരിഹാരം ലക്ഷ്യമിട്ട് ലേബര്‍ സര്‍ക്കാരിന്റെ മഹാപദ്ധതി പാര്‍ട്ടി കോണ്‍ഫറന്‍സില്‍. ലേബര്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ 12 പുതിയ പട്ടണങ്ങള്‍ നിര്‍മ്മിക്കുന്ന മഹാപദ്ധതിയാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ ഗുരുതരമായ ഭവന പ്രതിസന്ധിയെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് ലിവര്‍പൂളില്‍ നടക്കുന്ന ലേബര്‍ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് പദ്ധതി പുറത്തു വിട്ടത്.
പ്രധാനമന്ത്രി സ്റ്റാര്‍മര്‍ ഇതിനെ ദേശീയ പുനരുജ്ജീവനത്തിന്റെ പദ്ധതി എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം രൂപീകരിച്ച ന്യൂ ടൗണ്‍സ് ടാസ്‌ക്ഫോഴ്‌സ് സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
1945 മുതല്‍ 1951 വരെ ക്ലെമെന്റ് അറ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ലേബര്‍ സര്‍ക്കാര്‍ ഒരുലക്ഷത്തിലധികം വീടുകള്‍ പണിതെടുത്ത അനുഭവം മാതൃകയാക്കിയാണ് പദ്ധതി. ടെംപ്സ്ഫോര്‍ഡ്
More »
മുഖം നഷ്ടപ്പെട്ട് കീര്‍ സ്റ്റാര്‍മര്‍ ലേബര്‍ കോണ്‍ഫറന്‍സ് വേദിയിലേക്ക്; പകുതിയിലേറെ അംഗങ്ങള്‍ കൈയൊഴിഞ്ഞു
പാര്‍ട്ടിയിലും സര്‍ക്കാരിലും തിരിച്ചടി നേരിടുന്ന കീര്‍ സ്റ്റാര്‍മറിന്റെ പ്രധാനമന്ത്രി കസേരയും തുലാസില്‍. ലേബര്‍ പാര്‍ട്ടിയുടെ കോണ്‍ഫറന്‍സ് ആരംഭിക്കവെ പാര്‍ട്ടിയിലെ നിയന്ത്രണം കീര്‍ സ്റ്റാര്‍മറിനു നഷ്ടപ്പെട്ടിരിക്കുകയാണ് പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവായി സ്റ്റാര്‍മര്‍ തുടരേണ്ടതില്ലെന്നാണ് പകുതിയിലേറെ അംഗങ്ങള്‍ ഇപ്പോള്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
ലേബര്‍ ലിസ്റ്റിനായി സര്‍വ്വെഷന്‍ നടത്തിയ സര്‍വ്വെയിലാണ് 53% പാര്‍ട്ടി അംഗങ്ങള്‍ സ്റ്റാര്‍മര്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ നേതൃസ്ഥാനത്ത് തുടരേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കിയത്. 31 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് തുണക്കുന്നത്.
ലിവര്‍പൂളില്‍ പാര്‍ട്ടി കോണ്‍ഫറന്‍സ് നടക്കുമ്പോള്‍ സ്റ്റാര്‍മര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളിയുടെ ആഴം ഇതില്‍ നിന്നും വ്യക്തമാണ്.
ലേബര്‍ നേതാവായി
More »
എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളില്‍ മസ്‌കിനൊപ്പം ആന്‍ഡ്രൂ രാജകുമാരന്റെ പേരും
ലൈംഗികകുറ്റവാളിയെന്ന് കണ്ടെത്തിയ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകള്‍ പുറത്തിറക്കിയ പുതിയ ഫയലുകളില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെയും ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റേയും ബില്‍ഗേറ്റ്സിന്റെയും പേരുകള്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്.
ഡെമോക്രാറ്റിക് നിയമ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി ആറ് പേജുള്ള രേഖയുടെ പുതിയ ബാച്ചില്‍ 2014 ഡിസംബര്‍ 6ന് ടെസ്ല സിഇഒ അമേരിക്കയിലെ വിര്‍ജിന്‍ ദ്വീപുകളിലെ എപ്സ്റ്റീന്റെ എസ്റ്റേറ്റിലേക്ക് താല്‍ക്കാലിക യാത്രയുടെ പദ്ധതി കാണിക്കുന്നു. അവിടെ വച്ച് എപ്സ്റ്റീന്‍ തങ്ങളെ ദുരുപയോഗം ചെയ്തുവെന്ന് നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തിയിരുന്നു. എപ്സ്റ്റീന്‍ തന്നെ ദ്വീപിലേക്ക് ക്ഷണിച്ചതായി മസ്‌ക് പറഞ്ഞതായി മുമ്പ് റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും പിന്നീടത് നിഷേധിച്ചിരുന്നു.
പുതിയ രേഖയില്‍ ഫോണ്‍ സന്ദേശ ലോഗുകള്‍, വിമാന ലോഗുകളുടെ
More »