ഉര്‍വശിയും ജോജുവും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്
ഉര്‍വശിയും ജോജുവും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നു. ചെടികള്‍ക്കിടയില്‍ തീഷ്ണമായ ഭാവത്തിലുള്ള ഉര്‍വശിയുടെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ സഫര്‍ സനല്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു. സൈക്കോ ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള ഒരു ഇമോഷണല്‍ ഡ്രാമ. ഇന്ന് ദക്ഷിണേന്ത്യന്‍ സിനിമയുടെ മിക്ക ഭാഷകളിലും സജീവമായ ഐശ്വര്യാ ലഷ്മി ഏറെ ഇടവേളക്കുശേഷമാണ് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്.
ജോജു ജോര്‍ജ്, : രമേഷ് ഗിരിജ, സഫര്‍ സനല്‍, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
More »
ലണ്ടനിലെ 21 കുരുന്നുകളെ ക്രൂരമായി ഉപദ്രവിച്ച നഴ്‌സറി ടീച്ചര്‍ക്ക് 8വര്‍ഷം തടവുശിക്ഷ
ലണ്ടനിലെ രണ്ട് നഴ്‌സറികളിലെ 21 കുരുന്നുകളെ ക്രൂരമായി ഉപദ്രവിച്ച 22 കാരിയായ നഴ്‌സറി ടീച്ചര്‍ക്ക് 8വര്‍ഷം തടവുശിക്ഷ. നഴ്‌സറി സ്‌കൂള്‍ ടീച്ചര്‍ റോക്‌സാന ലെക്കയ്ക്ക് ആണ് എട്ടുവര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടത്.
ടിക്കന്‍ഹാമിലെ മോണ്ടിസോറി റിവര്‍സൈഡ് നഴ്‌സറിയിലായിരുന്നു ആക്രമണം നടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കുട്ടികളെ പതിവായി ഞെക്കുന്നതും തള്ളുന്നതും പൊലീസ് കണ്ടെത്തി. ദൃശ്യങ്ങള്‍ കണ്ട് വിചാരണക്കിടെ മാതാപിതാക്കളും ജൂറിയംഗങ്ങളും കരഞ്ഞുവെന്നും മാധ്യമങ്ങള്‍ പറയുന്നു.
കുട്ടികളെ വിശ്വസിച്ചേല്‍പ്പിച്ച മാതാപിതാക്കളോട് കടുത്ത ക്രൂരതയാണ് അധ്യാപിക കാണിച്ചത്. സിഡിസ്റ്റിക് എന്നാണ് ജഡ്ജി ഇവരെ വിളിച്ചത്. മനുഷ്യരാശിയ്ക്ക് അപമാനകരമായ പ്രവൃത്തിയെന്നും വിമര്‍ശിച്ചു.
ശക്തമായ തെളിവുകള്‍ പരിഗണിച്ചാണ് അധ്യാപികയ്ക്ക് എട്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്.
More »
സ്റ്റാര്‍മറിന്റെ നാഷണല്‍ ഐഡി കാര്‍ഡിനെതിരെ പ്രതിഷേധം കൊടുക്കുന്നു; എതിര്‍ത്ത് ഒപ്പിട്ടത് ഒരു മില്യണ്‍ പേര്‍!
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് തിരിച്ചടിയായി നാഷണല്‍ ഡിജിറ്റല്‍ ഐ ഡി കാര്‍ഡിനെതിരെയുള്ള പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നു. ഐഡി കാര്‍ഡിനെതിരെയുള്ള ഓണ്‍ലൈന്‍ പരാതിയില്‍ ഒറ്റ ദിവസം ഒപ്പിട്ടത് പത്ത് ലക്ഷത്തിലധികം പേര്‍ ആണ്. ഡെയ്ലി മെയില്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഡിജിറ്റല്‍ കാര്‍ഡിനോട് യോജിച്ചത് വെറും ഇരുപത്തഞ്ച് ശതമാനം പേര്‍ മാത്രം.
ബ്രിട്ടന്‍ പിന്തുടര്‍ന്ന് വരുന്ന നയങ്ങള്‍ക്ക് വിരുദ്ധമാണ് ഈ കാര്‍ഡ് എന്നാണ് സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, വൃദ്ധജനങ്ങളെ അവശ്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നിന്നും ഇത് തടഞ്ഞേക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ജൂണില്‍ മാക്സിം സറ്റ്ക്ലിഫ് ആരംഭിച്ച, ഡിജിറ്റല്‍ കാര്‍ഡ് ഒഴിവാക്കണമെന്ന ഓണ്‍ലൈന്‍ പരാതിയില്‍ ഇതുവരെ 10 ലക്ഷത്തിലധികം പേര്‍ ഒപ്പിട്ടുകഴിഞ്ഞിരിക്കുന്നു.
More »
കാമ്പസുകളില്‍ അഞ്ചിലൊന്ന് വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നു
യുകെയിലെ കാമ്പസുകളില്‍ വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. സമീപകാലത്തു വിദ്യാര്‍ത്ഥിനികള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളില്‍ സ്‌ഫോടനത്മകമായ വളര്‍ച്ച ഉണ്ടായതായി സര്‍വേ പറയുന്നു. അഞ്ചിലൊന്ന് വനിതാ വിദ്യാര്‍ത്ഥികള്‍ ലൈംഗിക അതിക്രമത്തിന് ഇരകളാകുമ്പോള്‍, പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ കാമ്പസുകളില്‍ അക്രമിക്കപ്പെടാന്‍ മൂന്നിരട്ടി സാധ്യത നേരിടുന്നുവെന്നാണ് കണക്ക്.
യൂണിവേഴ്‌സിറ്റികളില്‍ അനാവശ്യമായ ലൈംഗിക പെരുമാറ്റങ്ങള്‍ വ്യാപകമാണെന്ന് ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് കണ്ടെത്തി. 52,000 വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇത് സ്ഥിരീകരിച്ചത്. അക്രമണോത്സുകമായ ഓണ്‍ലൈന്‍ ലൈംഗിക വീഡിയോകള്‍ കാണുന്നതാണ് സ്‌ഫോടനത്മകമായ തോതില്‍ കേസുകള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്ന് കാമ്പയിനര്‍മാര്‍ കുറ്റപ്പെടുത്തി.
ഇംഗ്ലണ്ടിലെ
More »
ലിബറല്‍ പാര്‍ട്ടി മുന്‍ നേതാവ് സര്‍ മെന്‍സീസ് കാംപ്ബെല്‍ അന്തരിച്ചു
ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മുന്‍ നേതാവും ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വവുമായ സര്‍ മെന്‍സീസ് കാംപ്ബെല്‍ (84) അന്തരിച്ചു. 'മിംഗ്' എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 2006 മുതല്‍ 2007 വരെ പാര്‍ട്ടിയെ നയിച്ചിരുന്നു . 28 വര്‍ഷം അദ്ദേഹം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നോര്‍ത്ത് ഈസ്റ്റ് ഫൈഫ് മണ്ഡലത്തെ പ്രതിനിധീകരിച്ചു.
രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നതിന് മുമ്പ് കായികരംഗത്തും അദ്ദേഹം തിളങ്ങി. 1964-ലെ ടോക്കിയോ ഒളിമ്പിക്സില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്ത അദ്ദേഹം 1967 മുതല്‍ 1974 വരെ ബ്രിട്ടനിലെ 100 മീറ്റര്‍ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു . 'ദ ഫ്ലയിംഗ് സ്കോട്ട്സ്മാന്‍' എന്നായിരുന്നു ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
ഇറാഖ് യുദ്ധത്തിനെതിരായ അദ്ദേഹത്തിന്റെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടു. 2015-ല്‍ അദ്ദേഹം ഹൗസ് ഓഫ് ലോഡ്സിലെ അംഗമായി. കഴിഞ്ഞ വര്‍ഷം ഭാര്യ എല്‍സ്പത്ത് അന്തരിച്ചതിനു ശേഷവും, അവസാന കാലം
More »
ബ്രാഡ്ഫോര്‍ഡില്‍ യുവതിയെയും മൂന്ന് കുഞ്ഞുങ്ങളെയും തീയിട്ട് കൊന്ന കേസിലെ പ്രതി ജയിലില്‍ മരിച്ച നിലയില്‍
ബ്രാഡ്‌ഫോര്‍ഡില്‍ വീടിന് തീയിട്ട് ഒരു യുവതിയേയും മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെയും കൊന്ന കേസിലെ പ്രതിയെ ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബ്രേ്യാണി ഗവിത്ത് എന്ന 29കാരിയേയും അവരുടെ കുഞ്ഞുങ്ങളെയും കൊന്ന കേസില്‍ വിചാരണ നേരിടുന്ന 44കാരന്‍ മൊഹമ്മദ് ഷബീര്‍ പോലീസ് കസ്റ്റഡിയില്‍ ആയിരുന്നു. ബ്രേ്യാണിയുടെ സഹോദരിയും ഇയാളുടെ മുന്‍കാമുകിയുമായ അന്റോണിയ ഗവിത്തിനെ കൊല്ലാന്‍ ശ്രമിച്ച കേസിലും ഇയാള്‍ക്ക് മേല്‍ കേസുണ്ട്.
പടിഞ്ഞാറന്‍ യോര്‍ക്ക്ഷയറിലെ ബ്രാഡ്‌ഫോര്‍ഡിലുള്ള വെസ്റ്റ്ബറി റോഡിലുള്ള വീട്ടില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 21ന് അതിരാവിലെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഷബീറും ഷറാസ് അലി എന്ന 40കാരനും കാലും സുന്ദര്‍ലാന്‍ഡ് എന്ന 26കാരനും ചേര്‍ന്നായിരുന്നു വീടിന് തീയിട്ടത്. ഇവരും ബ്രാഡ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ നവംബറില്‍ വിചാരണ നേരിടാനിരിക്കുകയാണ്. ഇവര്‍ എല്ലാവരും തന്നെ കൊലപാതക കുറ്റം നിഷേധിച്ചിരുന്നു.
More »
കുട്ടികളില്ല; 2029 ഓടെ ഇംഗ്ലണ്ടിലെ പ്രൈമറി സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന്!
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടിലെ 800 പ്രൈമറി സ്‌കൂളുകള്‍ വരെ അടച്ചുപൂട്ടേണ്ടിവരുമെന്ന് എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ്. പ്രൈമറി സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനം വലിയ തോതില്‍ കുറയുകയാണ്. ജനന നിരക്ക് കുറഞ്ഞതു മാത്രമല്ല ലണ്ടനില്‍ നിന്ന് കുടുംബങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറുന്നതും കുട്ടികളെ സ്വകാര്യ സ്‌കൂളുകളിലേക്കോ വിദേശത്തേക്കോ മാറ്റുന്നതുമാണ് പ്രവേശനം കുറയാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2018-19 അക്കാദമിക് വര്‍ഷത്തില്‍ 4.5 ദശലക്ഷം വിദ്യാര്‍ത്ഥികളാണ് പ്രൈമറി തലത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴിത് 2 ശതമാനമായി കുറഞ്ഞു. 2029 ഓടെ ഇതു 4.24 ദശലക്ഷമായി ഇടിയുമെന്നാണ് കണക്ക്. ഇതു 1.62 ലക്ഷം കുട്ടികളുടെ കുറവിനും ഏകദേശം 800 സ്‌കൂളുകളുടെ അടച്ചുപൂട്ടലിനും കാരണമാകും. സാമ്പത്തിക പ്രതിസന്ധി വരുന്നതോടെ നിരവധി കൗണ്‍സിലുകള്‍ക്ക് സ്‌കൂള്‍ നടത്താന്‍
More »
ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍; സ്വകാര്യത ലംഘിക്കപ്പെടുമെന്ന് വിമര്‍ശനം
യുകെയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ഇതിനകം തന്നെ വിവാദമായി കഴിഞ്ഞ പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്ത് ജോലി ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് ഗവണ്‍മെന്റിന്റെ അവകാശവാദം. മറ്റെല്ലാ വിധത്തിലും ഇവരെ തടയാന്‍ പരാജയപ്പെട്ടതോടെയാണ് സ്റ്റാര്‍മറിന് ഈ നീക്കം അനിവാര്യമായി മാറിയത്.
എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇതിന്റെ പേരില്‍ ഐഡി കാര്‍ഡ് അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സിവില്‍ ലിബേര്‍ട്ടി ഗ്രൂപ്പുകള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പ്രത്യേകിച്ച് പ്രായമായവരും, ബുദ്ധിമുട്ട് അനുഭവിക്കുന്നവരും അവശ്യസേവനങ്ങളില്‍ നിന്നും പുറത്താകുമെന്നാണ് മുന്നറിയിപ്പ്. ടോണി ബ്ലെയറും, ഇമ്മാനുവല്‍ മാക്രോണും മുന്നോട്ട്
More »
റിഫോം നേതാവ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്കും, ദേശീയ സുരക്ഷയ്ക്കും ഭീഷണിയെന്ന് ബോറിസ്
റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഗല്‍ ഫരാഗ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും, ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ബോറിസ് ആരോപിച്ചു. റഷ്യയുടെ പേരിലുള്ള റിഫോം നിലപാടുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്നാണ് വിമര്‍ശനം. റിഫോം യുകെയുടെ കുതിച്ചുയരുന്ന ജനപ്രീതിയെ ബോറിസ് തള്ളിക്കളഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഈ പാര്‍ട്ടി നിലവിലുണ്ടാകുമെന്ന് ആര്‍ക്കാണ് ഉറപ്പെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കുടിയേറ്റ വിരുദ്ധത പറഞ്ഞു അധികാരത്തിലെത്താനുള്ള ശ്രമമാണ് റിഫോം യുകെ നടത്തുന്നത്. പി ആര്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങളും നിഗല്‍ ഫരാഗെ അടുത്തിടെ പറഞ്ഞിരുന്നു.
അതിര്‍ത്തി നിയന്ത്രണം കൈവിട്ടതിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടി വയ്ക്കാനുള്ള ശ്രമങ്ങളെ തടയാനാണ് ബോറിസ് പരസ്യമായി രംഗത്തെത്തിയത്.
കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളില്‍ ആളുകൂടുന്നതിന്
More »