ബിന്ലാദനെ പുകഴ്ത്തി; മുസ്ലീം പുരോഹിതന് നല്കിയ പുരസ്കാരം പിന്വലിച്ച് കാന്റര്ബറി ആര്ച്ച് ബിഷപ്പ്
ഒസാമ ബിന്ലാദനെ പുകഴ്ത്തിയ മുസ്ലീം പുരോഹിതന് ഹാഫിസ് മുഹമ്മദ് താഹിര് മെഹ്മൂദ് അഷ്റഫിക്ക് നല്കിയ പുരസ്കാരം കാന്റര്ബറി ആര്ച്ച് ബിഷപ്പ് ഡെയിം സാറാ മുള്ളലി പിന്വലിച്ചു. മത സൗഹര്ദ്ദത്തിനും സഹകരണത്തിനുമുള്ള ഹ്യൂബര്ട്ട് വാള്ട്ടര് പുരസ്കാരമാണ് കഴിഞ്ഞ ആഴ്ച അഷ്റഫലിക്ക് സമ്മാനിച്ചത്. 9/11ആക്രമണത്തിന്റെ 25ാം വാര്ഷികത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്.
2007 ലെ പ്രസ്താവനകളിലാണ് അഷ്റഫലി ബിന്ലാദനെ പുകഴ്ത്തിയത്. റഷ്യക്കാര്ക്കും അമേരിക്കക്കാര്ക്കും ബ്രിട്ടീഷുകാര്ക്കുമെതിരെ ഇസ്ലാമിനുവേണ്ടി പോരാടിയ വ്യക്തിയെന്നാണ് അന്ന് ബിന്ലാദനെ വിശേഷിപ്പിച്ചത്. ബിന് ലാദന് സൈഫുല്ല (ദൈവത്തിന്റെ വാള്) എന്ന വിശേഷണം നല്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല് തന്റെ വാക്കുകള് സന്ദര്ഭത്തില് നിന്ന് അടര്ത്തിയെടുത്തതാണെന്നും തനിക്കെതിരെ തെറ്റായ പ്രചാരണം നടന്നെന്നും അഷ്റഫി പ്രതികരിച്ചു.
പാക്കിസ്ഥാനിലെ
More »
അധ്യാപകര്ക്ക് 3.5% ശമ്പളവര്ധന പൂര്ണ്ണമായി അനുവദിച്ച് സര്ക്കാര്; സമരം ഒഴിവാകും
അധ്യാപകര്ക്ക് ശമ്പളവര്ദ്ധന പൂര്ണ്ണമായി അനുവദിക്കാന് 500 മില്ല്യണ് പൗണ്ട് കൂടി അധികം അനുവദിച്ച് എഡ്യൂക്കേഷന് സെക്രട്ടറി. സമരഭീഷണി മുഴക്കിയിരുന്ന അധ്യാപക യൂണിയനുകള്ക്ക് മുന്നിലാണ് ലൂസി പവല് കീഴടങ്ങിയത്.
ഈ വര്ഷം 3.5 ശതമാനവും, അടുത്ത വര്ഷം 3 ശതമാനവും വരുന്ന ശമ്പളവര്ദ്ധന പൂര്ണ്ണമായി അനുവദിക്കാന് മുഴുവന് ഫണ്ടും അനുവദിക്കേണ്ടതില്ലെന്ന മുന് ലേബര് തീരുമാനത്തില് നിന്നുമാണ് എഡ്യൂക്കേഷന് സെക്രട്ടറി പിന്വാങ്ങിയത്.
അധ്യാപകര്ക്ക് ശമ്പളവര്ദ്ധന നല്കാനുള്ള പണത്തിന്റെ പകുതി സ്കൂളുകളുടെ ബജറ്റില് നിന്നും കണ്ടെത്തണമെന്നായിരുന്നു നിലപാട്. ബാക്കിയുള്ള പണം അധിക ഗവണ്മെന്റ് ഫണ്ടിംഗ് വഴി നല്കാമെന്നായിരുന്നു ആലോചന. എന്നാല് ഈ പദ്ധതിയുമായി മുന്നോട്ട് പോയാല് ഓട്ടം സീസണില് സമരത്തിന് ഇറങ്ങാന് തങ്ങളുടെ 5 ലക്ഷം അംഗങ്ങള്ക്കിടയില് ബാലറ്റ് നടത്തുമെന്ന് നാഷണല് എഡ്യൂക്കേഷന് യൂണിയന്
More »
ബജറ്റ് വെല്ലുവിളി, സമ്മതിച്ച് ബേണ്ഹാം; ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിലേക്ക് നയിക്കുന്നത് ഇറാന് യുദ്ധമെന്ന്
അടുത്ത മാസത്തെ ബജറ്റ് വെല്ലുവിളി നിറഞ്ഞതാകുമെന്ന് സമ്മതിച്ച് ആന്ഡി ബേണ്ഹാം. ഇറാന് യുദ്ധമാണ് ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിലേക്ക് നയിക്കുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പണപ്പെരുപ്പം 3.1 ശതമാനം വര്ധിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി കാര്യങ്ങള് തുറന്നുസമ്മതിച്ചത്. ഉയര്ന്ന ഇന്ധന വിലയും, എനര്ജി ബില്ലുകളുമാണ് പണപ്പെരുപ്പത്തിന് തീയിട്ടത്.
'കാര്യങ്ങള് വെല്ലുവിളിയാകും. ലോകത്തിന്റെ ചിത്രം തന്നെ വെല്ലുവിളി നിഞ്ഞതാണ്, പ്രത്യേകിച്ച് മിഡില് ഈസ്റ്റിലെ പ്രശ്നങ്ങള്. ആളുകളുടെ ജീവിതനിലവാരവും, സമ്പദ് വ്യവസ്ഥയും അപകടത്തിലാക്കാന് ഉദ്ദേശിക്കുന്നില്ല', ബേണ്ഹാം പറഞ്ഞു.
ഉയരുന്ന കടമെടുപ്പ് ചെലവുകള് നിയന്ത്രിക്കാന് ചാന്സലര് ജോണ് ഹീലി കനത്ത സമ്മര്ദം നേരിടുകയാണ്. നികുതി വര്ധിപ്പിക്കുകയോ, ചെലവ് കുറയ്ക്കുകയോ ചെയ്യുന്നതാണ് ഗവണ്മെന്റിന് മുന്നിലുള്ള പോംവഴികള്. ചെലവ് കുറയ്ക്കാന്
More »
യുകെ ആറാം ഉഷ്ണതരംഗത്തിലേയ്ക്ക്! ഏറ്റവും കൂടുതല് ചൂട് നേരിടുക തെക്കന് ഇംഗ്ലണ്ട്
യുകെയുടെ പല ഭാഗങ്ങളും അടുത്ത ആഴ്ചയോടെ ആറാമത്തെയും, ഈ വര്ഷത്തെ അവസാനത്തെയും ഉഷ്ണതരംഗം നേരിടും. താപനില 29 സെല്ഷ്യസ് വരെ വര്ദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര് വ്യക്തമാക്കി.
തെക്കന് ഇംഗ്ലണ്ടിലാണ് ഏറ്റവും ഉയര്ന്ന താപനില നേരിടുകയെന്നാണ് കരുതുന്നത്. ആഴ്ചയുടെ പകുതിയോടെ താപനില കുതിക്കും. സെപ്റ്റംബര് അവസാനത്തിലും താപനില കൂടിയ നിലയില് തുടരുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്.
സ്പ്രിംഗിലും, സമ്മറിലുമായി അഞ്ച് ഉഷ്ണതരംഗങ്ങളാണ് യുകെ ഇക്കുറി അനുഭവിച്ചത്. ജലവിതരണത്തില് ഈ ചൂടേറിയ കാലാവസ്ഥ കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വെയിലിനൊപ്പം ഇടയ്ക്ക് മഴയും പെയ്യുന്നത് ആശ്വാസമായി മാറിയിരുന്നു.
ഈ വീക്കെന്ഡോടെ യുകെയിലേക്ക് ഉയര്ന്ന പ്രഷര് മൂലം ചൂടേറിയ കാറ്റ് വീണ്ടും എത്തും. ഓരോ ദിവസവും താപനില വര്ദ്ധിച്ച് അസ്ഥിരമായ സാഹചര്യം രൂപപ്പെടും. സതേണ് മേഖലയില് 20 സെല്ഷ്യസുകളില്
More »
സ്പോണ്സറുടെ ലൈസന്സ് നഷ്ടമായാലും കെയര് വര്ക്കര്മാര്ക്ക് സംരക്ഷണം; പുതിയ ഗൈഡന്സുമായി ഹോം ഓഫീസ്
കെയര് വര്ക്കര്മാര്ക്ക് കൂടുതല് സുരക്ഷിതത്വം വാഗ്ദാനം ചെയ്ത് ഹോം ഓഫീസ്. എംപ്ലോയറുടെ സ്പോണ്സര്ഷിപ്പ് ലൈസന്സ് നഷ്ടമായാല് കെയര് വര്ക്കര്മാരുടെ യുകെ ഇമിഗ്രേഷന് പെര്മിഷന് നഷ്ടമാകുന്ന അവസ്ഥയ്ക്ക് അവസാനം കുറിയ്ക്കാനാണ് ഹോം ഓഫീസ് ഗൈഡന്സില് സുപ്രധാന മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
സ്പോണ്സര് ലൈസന്സ് നഷ്ടമാകുന്ന സ്ഥാപനങ്ങളില് ജോലി ചെയ്യുന്ന അഡല്റ്റ് സോഷ്യല് കെയര് വര്ക്കേഴ്സിനാണ് ഈ താല്ക്കാലിക അറേഞ്ച്മെന്റ് ഹോം ഓഫീസ് അവതരിപ്പിച്ചിരിക്കുന്നത്. ഹോം ഓഫീസ് കേസ് വര്ക്കേഴ്സിനുള്ള 'ക്യാന്സലേഷന് & കര്ട്ടെയില്മെന്റ് ഓഫ് പെര്മിഷന്' ഗൈഡന്സിലാണ് ഈ മാറ്റം വരുത്തിയിട്ടുള്ളത്.
സ്പോണ്സറുടെ ലൈസന്സ് പോയതിന്റെ പേരില് മാത്രം കെയര് വര്ക്കറുടെ ഇമിഗ്രേഷന് പെര്മിഷന് റദ്ദാക്കരുതെന്ന് ഗൈഡന്സില് പറയുന്നു. സ്കില്ഡ് വര്ക്കര് റൂട്ടിലെ ഈ
More »
പിആര് കാലാവധി പതിനഞ്ച് വര്ഷം വരെയാക്കി മാറ്റാനുള്ള പുതിയ കുടിയേറ്റ നീക്കങ്ങള്; കടുത്ത ആശങ്കയില് നഴ്സുമാരും കെയറര്മാരും
യുകെയില് സ്ഥിരതാമസത്തിനുള്ള കാലാവധി വര്ദ്ധിപ്പിക്കാനുള്ള സര്ക്കാര് നീക്കത്തിനെതിരെ ട്രേഡ് യൂണിയനുകള് . വിദേശ തൊഴിലാളികള്ക്ക് സ്ഥിരതാമസം ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് കാലാവധി നിലവിലുള്ള അഞ്ച് വര്ഷത്തില് നിന്ന് പത്ത് വര്ഷമായി ഉയര്ത്താനാണ് സര്ക്കാര് ആലോചിക്കുന്നത്. ആരോഗ്യ, സാമൂഹിക പരിചരണ വിസകളിലെത്തുന്ന വിദേശ തൊഴിലാളികള്ക്കു ഇത് പത്തു വര്ഷത്തിന് പകരം പതിനഞ്ച് വര്ഷമായി വര്ദ്ധിപ്പിക്കുമെന്നാണ് പുതിയ നിര്ദ്ദേശം.
കുടിയേറ്റ നിയമങ്ങളില് കൊണ്ടുവരാന് ഉദ്ദേശിക്കുന്ന ഈ പുതിയ മാറ്റങ്ങള് യുകെയിലെ മലയാളികള് ഉള്പ്പെടെയുള്ള വിദേശ തൊഴിലാളികളെയും നഴ്സുമാര്, കെയറര്മാര് തുടങ്ങിയ ആരോഗ്യപ്രവര്ത്തകരെയും സാരമായി ബാധിക്കുന്ന ഒന്നാണ്. മുന്പ് അഞ്ച് വര്ഷം പൂര്ത്തിയാകുമ്പോള് സ്ഥിരതാമസത്തിന് അര്ഹത നേടാമെന്ന പ്രതീക്ഷയില് യുകെയില് എത്തിയവരെയും പുതിയ നിര്ദ്ദേശം
More »
ഇംഗ്ലണ്ടിലെ സ്കൂള് ഭക്ഷണരീതിയില് പഴത്തിനും പച്ചക്കറിക്കും മുന്ഗണന
കുട്ടികളുടെ ആരോഗ്യവും പോഷകാഹാര നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഇംഗ്ലണ്ടിലെ പ്രൈമറി, സെക്കന്ഡറി സ്കൂളുകളിലെ ഭക്ഷണ മാനദണ്ഡങ്ങളില് വന് പരിഷ്കാരം കൊണ്ടുവരാന് സര്ക്കാര്. ഡീപ്പ് ഫ്രൈ ചെയ്ത ഭക്ഷണങ്ങള് സ്കൂള് മെനുവില് നിന്ന് ഒഴിവാക്കുന്നതിനൊപ്പം പഴം, പച്ചക്കറി, ഫൈബര് സമൃദ്ധമായ ഭക്ഷണം, ഹോള്ഗ്രെയ്ന് വിഭവങ്ങള് എന്നിവയ്ക്ക് കൂടുതല് പ്രാധാന്യം നല്കുന്നതാണ് പുതിയ മാനദണ്ഡങ്ങളുടെ പ്രധാന സവിശേഷത. 2027 മുതല് പുതിയ ഭക്ഷണ മാനദണ്ഡങ്ങള് പ്രാബല്യത്തില് വരും. ഒരു ദശാബ്ദത്തിലേറെയായി ഇംഗ്ലണ്ടിലെ സ്കൂള് ഭക്ഷണരംഗത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ പരിഷ്കാരമാണിതെന്ന് സര്ക്കാര് വ്യക്തമാക്കി. പുതിയ വ്യവസ്ഥകള് പ്രകാരം കേക്ക് ഉള്പ്പെടെയുള്ള മധുരപലഹാരങ്ങളുടെ വിതരണം നിയന്ത്രിക്കും. സെക്കന്ഡറി സ്കൂളുകളില് ആഴ്ചയില് പരമാവധി രണ്ടുതവണയും പ്രൈമറി സ്കൂളുകളില് ഒരുതവണയും മാത്രമേ ഇത്തരം വിഭവങ്ങള്
More »
യുകെയില് അസമത്വവും വിവേചനവും വര്ധിക്കുന്നതായി പുതിയ പഠന റിപ്പോര്ട്ട്
യുകെയില് അസമത്വവും വിവേചനവും ഒരു സാധാരണ കാര്യമായതായി വലിയൊരു വിഭാഗം ജനങ്ങള് കരുതുന്നതായി ബ്രിട്ടീഷ് ഫ്യൂച്ചര് നടത്തിയ പഠനം. വംശീയ സമത്വമില്ലെന്നാണ് പലരും പറയുന്നത്. ജനസംഖ്യയില് ആറില് ഒരാള് ന്യൂനപക്ഷ വംശീയ വിഭാഗത്തില് ഉള്പ്പെടുന്ന വ്യക്തിയാണ്. പുതിയ മാറ്റങ്ങള് വന്നു തുടങ്ങിയതായിരുന്നു. എന്നാലിപ്പോള് ചില കാര്യങ്ങള് ഭയപ്പെടുത്തുന്നുവെന്നാണ് ബ്രിട്ടീഷ് ഫ്യൂച്ചര് ഡയറക്ടര് സുന്ദര് കത്വാല പറയുന്നത്.
കഴിഞ്ഞ ഒരു വര്ഷത്തിനിടെ ന്യൂനപക്ഷ വംശീയ വിഭാഗങ്ങളില്പ്പെട്ടവരില് പകുതിയോളം പേര് വംശീയമോ ദേശീയതയോ അടിസ്ഥാനമാക്കിയുള്ള വേര്തിരിവ് നേരിട്ടതായി കണക്കുകള് പറയുന്നു. 18നും 24നും ഇടയില് പ്രായമുള്ളവരാണ് അധികവും ഇത്തരം മോശം അനുഭവം നേരിടുന്നത്.
പൊതു സ്ഥലത്തും തൊഴിലിടത്തും സോഷ്യല്മീഡിയയിലും മോശം അനുഭവമുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളില്പ്പെട്ട ബ്രിട്ടീഷുകാരില് 62 ശതമാനം പേര് വംശീയ അസമത്വം
More »
കുടുംബാംഗങ്ങളുടെ പരിചരണം: ബ്രിട്ടനില് ദിവസവും 1,500 പേര് ജോലി ഉപേക്ഷിക്കുന്നു
വൃദ്ധരും രോഗികളും ഭിന്നശേഷിക്കാരുമായ കുടുംബാംഗങ്ങളെ പരിചരിക്കേണ്ടി വരുന്നതിനാല് ബ്രിട്ടനില് ദിവസവും ശരാശരി 1,500 പേര് ജോലി ഉപേക്ഷിക്കുന്നതായി കണക്കുകള്. സര്ക്കാര് സഹായത്തോടെ ലഭിക്കുന്ന സാമൂഹിക പരിചരണ സേവനങ്ങളുടെ ലഭ്യത കുറഞ്ഞതോടെയാണ് പലരും മുഴുവന് സമയ പരിചരണത്തിനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് വര്ഷത്തിനിടെ 10 ലക്ഷത്തിലധികം പേര് പ്രായമായവരും രോഗികളും ഭിന്നശേഷിക്കാരുമായ ബന്ധുക്കളെ പരിചരിക്കുന്നതിനായി തൊഴില്രംഗം വിട്ടതായാണ് പഠനത്തിലെ കണക്ക്.
ഏകദേശം 20 ശതമാനം ജീവനക്കാര്, അതായത് 67 ലക്ഷം പേര്, ജോലി ചെയ്യുന്നതിനൊപ്പം കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ പരിചരിക്കുന്നതിനായി കരിയറിലും സാമ്പത്തിക സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യുന്നതായാണ് കണ്ടെത്തല്.
പഠനത്തില് പങ്കെടുത്തവരില് 22 ശതമാനം പേര് ജോലി സമയം കുറച്ചതായി പറഞ്ഞു. ഇവരില് മൂന്നിലൊന്ന് പേരിലധികം ആഴ്ചയില് എട്ട് മണിക്കൂറില് താഴെയാണ് ജോലി ചെയ്യുന്നത്.
More »