നഴ്‌സ് ബീന മാത്യുവിന്റെ പൊതുദര്‍ശനവും സംസ്കാരം 11ന്
ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ച മാഞ്ചസ്റ്ററിലെ മലയാളി നഴ്‌സ് ബീന മാത്യു ചമ്പക്കര (53) യ്ക്ക് ഈമാസം 11ന് അന്ത്യയാത്രയേകും. പൊതുദര്‍ശനവും സംസ്കാര ചടങ്ങുകളും രാവിലെ പത്തു മണിയ്ക്ക് സെന്റ്. ഹഗ് ഓഫ് ലിങ്കണ് ആര് സി ചര്‍ച്ചില്‍ നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 1.45ഓടെ സതേണ്‍ സെമിത്തേരിയില്‍ സംസ്കാരവും നടക്കും. മാഞ്ചസ്റ്ററിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളായിരുന്ന ബീന കാന്‍സര്‍ ബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലില്‍ കഴിഞ്ഞ ആറു മാസക്കാലമായി ചികിത്സയില്‍ കഴിഞ്ഞുവരവെയാണ് ഫെബ്രുവരി 27ന് അന്ത്യം സംഭവിച്ചത്.
മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് ജനറല്‍ ഹോപിറ്റലില് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. മാഞ്ചസ്റ്റര്‍ എം ആര് ഐ ഹോസ്പിറ്റലിലെ ജീവനക്കാരനായ മാത്യു ചുമ്മാറും മക്കളായ എലിസബത്ത് (മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി), ആല്‍ബെര്‍ട് (മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ സോഫ്റ്റ്
More »
എസ് ജയശങ്കറിന് നേരെ ലണ്ടനില്‍ ആക്രമണശ്രമം; ഇന്ത്യന്‍ പതാക കീറി കാറിനുനേരെ പാഞ്ഞടുത്ത് ഖലിസ്താന്‍വാദികള്‍
ലണ്ടന്‍ : ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നേരെ ലണ്ടനില്‍ ആക്രമണശ്രമം. ഖലിസ്താന്‍വാദികളാണ് മുദ്രാവാക്യങ്ങളുമായി ജയശങ്കറിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് പാഞ്ഞടുത്തത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ മറ്റ് പ്രശ്നങ്ങളില്ലാത്തതിനാല് മന്ത്രിയുടെ വാഹനവ്യൂഹം സുരക്ഷയോടെ കടന്നുപോയി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജയശങ്കറിനെതിരേ മുദ്രാവാക്യങ്ങളുമായി ഒട്ടേറെ ഖലിസ്താന്‍വാദികളാണ് പതാകയേന്തി നിന്നിരുന്നത്. അതിനിടെ, മന്ത്രി കാറില്‍ കയറുന്നതിന് പുറത്തേക്കെത്തിയപ്പോഴാണ് അക്രമി ഇന്ത്യന്‍ പതാക കീറിക്കൊണ്ട് ജയശങ്കറിനെ ലക്ഷ്യംവെച്ച് ഓടിയടുത്തത്. എന്നാല്‍, നിമിഷങ്ങള്‍ക്കകം സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇത്രയും ഗുരുതര സാഹചര്യമുണ്ടായിട്ടും പൊലീസ് നിസ്സംഗരായി നിന്നെന്നു വിമര്‍ശനമുയര്‍ന്നു.
More »
60 ലേറെ സ്ത്രീകളെ പീഡിപ്പിച്ച ചൈനീസ് വിദ്യാര്‍ത്ഥി യുകെയില്‍ അറസ്റ്റില്‍; പീഡന ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി
യുകെയില്‍ ഗവേഷണം നടത്തിയിരുന്ന ചൈനീസ് വിദ്യാര്‍ത്ഥി പീഡന പരമ്പര കേസില്‍ അറസ്റ്റില്‍. ലഹരി നല്കിയ ശേഷം സ്ത്രീകളെ പീഡിപ്പിച്ച കേസിലാണ് അസുന്‍ഹോ സുവി (28) അറസ്റ്റിലായത്. യുകെയിലും ചൈനയിലുമാണ് 60 ലേറെ സ്ത്രീകളെ അസുന്‍ഹോ പീഡിപ്പിച്ചതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ സ്വയം പകര്‍ത്തി സൂക്ഷിച്ചിരുന്നു. നിലവില്‍ 2019നും 2023നും ഇടയില്‍ ലണ്ടനില്‍ മൂന്നു യുവതികളേയും ചൈനയില്‍ ഏഴു പേരെയും ഇയാള്‍ പീഡിപ്പിച്ചതായി തെളിവ് ലഭിച്ചിട്ടുണ്ട്.
സംഭവം നടക്കുമ്പോള്‍ പ്രതി ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു. പ്രതിക്കെതിരെ 11 കുറ്റങ്ങള്‍ തെളിഞ്ഞു. രണ്ടു കേസുകളില്‍ ഒരാള്‍ തന്നെയാണ് ഇര. ഒളിക്യാമറ വച്ചാണ് പ്രതി പീഡന ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. പ്രതിയുടെ കയ്യില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളിലെ പല ഇരകളേയും തിരിച്ചറിയാന്‍ പൊലീസിന് ആയില്ല. ഇതുവരെ
More »
ഏജന്‍സി വര്‍ക്കര്‍മാര്‍ക്കും മിനിമം വീക്കിലി അവേഴ്‌സ് ഉറപ്പാക്കി കൊണ്ട് പുതിയ തൊഴിലവകാശ നിയമം
തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സീറോ അവര്‍ കരാറുകള്‍ നിരോധിച്ചതോടെ എജന്‍സി വര്‍ക്കര്‍മാര്‍ക്കും പ്രതിവാരം മിനിമം വര്‍ക്കിംഗ് അവേഴ്സ് ഉറപ്പാക്കാന്‍ ലേബര്‍ സര്‍ക്കാരിന്റെ പുതിയ എംപ്ലോയ്‌മെന്റ് ബില്‍. ഈ നിയമ പ്രകാരം, ഏജന്‍സി വര്‍ക്കര്‍മാര്‍ക്കും തൊഴിലുടമകള്‍ പ്രതിവാര മിനിമം വര്‍ക്കിംഗ് അവര്‍ ഉറപ്പു നല്‍കേണ്ടതുണ്ടെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, സീറോ അവര്‍ കരാറിലുള്ള ഏജന്‍സി വര്‍ക്കര്‍മാരുടെ ജോലി സമയം, ഹ്രസ്വകാല അറിയിപ്പ് വഴി മാറ്റുകയാണെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരത്തിനും അവകാശം ലഭിക്കും.
തങ്ങള്‍ ഭരണത്തിലേറിയാല്‍ സീറോ അവര്‍ കരാറുകള്‍ ഇല്ലാതെയാക്കുമെന്ന് ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഏജന്‍സി വര്‍ക്കര്‍മാര്‍ക്ക് ഉറപ്പു നല്‍കുന്ന പ്രതിവാര മിനിമം വര്‍ക്കിംഗ് അവര്‍ 12 ആഴ്ചക്കാലത്തെ റെഫറന്‍സി പിരീഡിനെ അടിസ്ഥാനമാക്കിയാണോ എന്നതില്‍ സര്‍ക്കാര്‍ വ്യക്തത
More »
അഞ്ചില്‍ നാലു സ്‌കൂള്‍ ലീഡര്‍മാരും രക്ഷിതാക്കളില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നു!
ഗാര്‍ഡിയന്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത അഞ്ചില്‍ നാലു സ്‌കൂള്‍ ലീഡര്‍മാരും രക്ഷിതാക്കളില്‍ നിന്ന് മോശം പെരുമാറ്റം അനുഭവിക്കേണ്ടിവന്നതായി വെളിപ്പെടുത്തി. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ അഞ്ചില്‍ നാലു സ്‌കൂളുകളിലും ലീഡര്‍മാര്‍ക്ക് മോശം അനുഭവമുണ്ടെന്ന് വെളിപ്പെടുത്തി.
സ്‌കൂള്‍ ലീഡര്‍മാരും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും തമ്മില്‍ വഴക്കും ശാരീരിക ഉപദ്രവവും വരെ ഉണ്ടായിട്ടുണ്ടെന്ന് സര്‍വേ പറയുന്നു.
അധിക്ഷേപം കൂടിയതോടെ സ്‌കൂളുകളുടെ സൈറ്റുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടിവന്നതായി ലീഡര്‍മാര്‍ പലരും തുറന്നു പറഞ്ഞു.
ഭീഷണിപ്പെടുത്തല്‍, ഓണ്‍ലൈന്‍ മുഖേന അധിക്ഷേപിക്കല്‍, അസഭ്യം പറയല്‍, വംശീയത ഉള്‍പ്പെടെ നേരിടേണ്ടിവന്നു. പത്തില്‍ ഒരാള്‍ക്ക് ശാരീരിക അക്രമവും നേരിട്ടു. കഴിഞ്ഞ മൂന്നു വര്‍ഷമായി
More »
2024 ല്‍ ബ്രിട്ടനില്‍ സ്റ്റുഡന്റ് വിസക്കാരുടെ എണ്ണത്തില്‍ ഉണ്ടായത് രണ്ട് ലക്ഷത്തിലധികം കുറവ്; ഈ വര്‍ഷം ഇരട്ടിയാകും
അടുത്തകാലം വരെ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രധാന ഹബ്ബായിരുന്നു ബ്രിട്ടന്‍. എന്നാല്‍ കടുത്ത വിസാ നിയന്ത്രണ നടപടികളും പോസ്റ്റ് സ്റ്റഡി നയങ്ങളും മൂലം വിവിധ രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനെ കൈയൊഴിയുകയാണ്. ഹോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ പറയുന്നത് അതാ്ണ്. 2023 ല്‍ 6,00,024 പേര്‍ സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്തിയപ്പോള്‍ 2024 ല്‍ അത് 31 ശതമാനം കുറഞ്ഞ് 4,15,103 ആയി എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍, യു കെയില്‍ നിന്നും വിദേശ വിദ്യാര്‍ത്ഥികളെ അകറ്റിയതായി 141 സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന സംഘഗ്ഗനയായ യൂണിവേഴ്സിറ്റീസ് യു കെ പറയുന്നു. വിദേശ വിദ്യാര്‍ത്ഥികളെ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ നിലവിലുള്ള തലത്തിലേക്ക് നെറ്റ് മൈഗ്രേഷന്‍ ഉയരുന്നത് അനുവദിക്കാനാവില്ല എന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. യൂണിവേഴ്സിറ്റികള്‍
More »
ബ്രിട്ടനില്‍ ഒരു മില്ല്യണോളം കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍!
ബ്രിട്ടനില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്ത കുടിയേറ്റരുടെ എണ്ണം കുതിച്ചുയരുന്നു. ബ്രിട്ടനിലെ ഒരു മില്ല്യണോളം ജനങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷ നന്നായി വഴങ്ങുന്നില്ലെന്നതാണ് അവസ്ഥ. ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ കഴിയാതിരിക്കുകയോ, ഒട്ടും തന്നെ സംസാരിക്കാന്‍ അറിയാത്ത അവസ്ഥയോ നേരിടുന്ന ലക്ഷക്കണക്കിന് ജനങ്ങളുണ്ടെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍ സ്ഥിരീകരിക്കുന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തിന് പുറത്ത് ജനിച്ച 10 ശതമാനം പേര്‍ക്ക്, ഏകദേശം 932,208 ആളുകള്‍ക്ക് ഇംഗ്ലീഷ് ഭാഷ അഡ്ജസ്റ്റ് ചെയ്യുന്നത് മുതല്‍ ഒട്ടും അറിയാത്ത അവസ്ഥയുണ്ട്. ഏകദേശം 794,332 പേര്‍ക്ക് (8.6%) ഇംഗ്ലീഷ് അത്ര നന്നായി സംസാരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ 137,876 ആളുകള്‍ക്ക് (1.4%) ഇംഗ്ലീഷ് ഒട്ടും തന്നെ സംസാരിക്കാന്‍ കഴിയാത്തവരാണ്.
കുടിയേറ്റക്കാരായ 16 വയസ് കഴിഞ്ഞവരില്‍ പകുതിയ്ക്ക് മുകളില്‍ ആളുകള്‍ മാത്രമാണ് ഇംഗ്ലീഷ് തങ്ങളുടെ പ്രധാന ഭാഷയായി
More »
യുകെ ചുട്ടുപൊള്ളും; മുന്നിലുള്ളത് ഏറ്റവും ചൂടേറിയ ദിവസങ്ങള്‍
മഞ്ഞിനും തണുപ്പിനും പിന്നാലെ യുകെ ജനതയെ കാത്തിരിക്കുന്നത് ചൂടേറിയ കാലമായിരിക്കുമെന്ന് പ്രവചനം. ഏറ്റവും ചൂടേറിയ ദിവസങ്ങളായിരിക്കും ഇത്തവണ ഉണ്ടാകുകയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. താപനില 18 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം.
ഇന്ന് 16 ഡിഗ്രി സെല്‍ഷ്യസില്‍ ഉയരുന്ന താപനില വ്യാഴാഴ്ച മുതല്‍ വാരാന്ത്യം വരെ 18 ഡിഗ്രി സെല്‍ഷ്യസായി ഉയരും. വടക്കന്‍ മേഖലയില്‍ 16 ഡിഗ്രി സെല്‍ഷ്യസ് താപനില അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
അതിനിടെ വാരാന്ത്യത്തില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. സവിശേഷമായ കാലാവസ്ഥയാണ് ഈ ദിവസങ്ങളില്‍ ഉണ്ടാകുക.
More »
പ്രതിരോധ നടപടികള്‍ വിജയം കണ്ടു; യുകെയിലെ മരണനിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍
യുകെയിലെ മരണനിരക്ക് കഴിഞ്ഞവര്‍ഷം റെക്കോര്‍ഡ് താഴ്ന്ന നിലയില്‍ എത്തി. 2024 ല്‍ രജിസ്റ്റര്‍ ചെയ്ത മരണ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച മരണനിരക്ക് വിദഗ്ദ്ധര്‍, ജനസംഖ്യയില്‍ ആളോഹരി മരണനിരക്ക് കോവിഡ് പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതായും 2019 ലെ മുന്‍ റെക്കോര്‍ഡിന്റെ അടുത്താണെന്നും കണ്ടെത്തി.
ബിബിസി ന്യൂസിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഫാക്കല്‍റ്റി ഓഫ് ആക്ച്വറീസിലെ വിശകലന വിദഗ്ധരാണ് ഗവേഷണം നടത്തിയത്
സര്‍ക്കാര്‍ 'രോഗത്തില്‍ നിന്ന് പ്രതിരോധത്തിലേക്ക് ശ്രദ്ധ മാറ്റുകയാണെന്ന്' ആരോഗ്യ വകുപ്പിന്റെ വക്താവ് പറഞ്ഞു.
1974 മുതല്‍ 2011 വരെ യുകെയില്‍ രജിസ്റ്റര്‍ ചെയ്ത മരണനിരക്ക് സ്ഥിരമായി പകുതിയായി കുറഞ്ഞു, പുകവലി പ്രതിരോധവും മെഡിക്കല്‍ പുരോഗതിയും ഉള്‍പ്പെടെ ഹൃദ്രോഗ ചികിത്സയിലെ പുരോഗതിയാണ് ഇതിന് പ്രധാന കാരണം.
2011 മുതല്‍ 2019 വരെ കോവിഡ് സമയത്ത് പുരോഗതി ഗണ്യമായി മന്ദഗതിയിലായി, തുടര്‍ന്ന്
More »