യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ നാടകീയ നീക്കങ്ങള്‍; അമാന്‍ഡ പ്രിച്ചാര്‍ഡ് രാജിവച്ചു
എന്‍എച്ച്എസിന്റെ പരിഷ്കാര നീക്കങ്ങള്‍ക്കിടെ നാടകീയമായി എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പദവിയില്‍ നിന്നും രാജിവെച്ച് അമാന്‍ഡ പ്രിച്ചാര്‍ഡ്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നാടകീയമായി രാജി. ഹെല്‍ത്ത് സര്‍വ്വീസിനെ പരിഷ്‌കരിക്കുന്നതും, ഇവരുടെ ഭാവിയും സംബന്ധിച്ച് ചര്‍ച്ചകളില്‍ സംസാരിച്ചെന്നാണ് വിവരം. മൂന്നര വര്‍ഷം മാത്രം നീണ്ട സേവനത്തിനൊടുവില്‍ സമ്മര്‍ദത്തിന് വഴങ്ങിയല്ല രാജിയെന്നാണ് ലേബര്‍ അനുകൂല മാധ്യമങ്ങളുടെ നിലപാട്. സ്വന്തം താല്‍പര്യ പ്രകാരമാണ് ഇവരുടെ രാജിയെന്ന് ഈ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. 1948-ല്‍ എന്‍എച്ച്എസിനെ സൃഷ്ടിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരങ്ങള്‍ക്ക് ഹെല്‍ത്ത് സര്‍വ്വീസിനെ വിധേയമാക്കാനുള്ള പദ്ധതികളാണ് വെസ് സ്ട്രീറ്റിഗും, കീര്‍ സ്റ്റാര്‍മറും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ

More »

എനര്‍ജി ബില്ലുകള്‍ 1849 പൗണ്ടിലേക്ക്; തുടര്‍ച്ചയായി മൂന്നാം പാദത്തിലും പ്രൈസ് ക്യാപ്പ് കൂട്ടി
ഏപ്രില്‍ മാസത്തില്‍ ബ്രിട്ടനിലെ കുടുംബങ്ങളെ കാത്തിരിക്കുന്നത് ബില്ലുകളുടെ പെരുമഴ. വീണ്ടും എനര്‍ജി ബില്‍ ഷോക്ക് നല്‍കി റെഗുലേറ്റര്‍ ഓഫ്‌ജെം തുടര്‍ച്ചയായ മൂന്നാം പാദത്തിലും എനര്‍ജി പ്രൈസ് ക്യാപ്പ് വര്‍ധിപ്പിച്ചു. ഏപ്രില്‍ മുതല്‍ ശരാശരി വാര്‍ഷിക ബില്ലുകള്‍ 1849 പൗണ്ടിലേക്ക് ഉയരുന്ന തരത്തിലാണ് ക്യാപ്പ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ നിരക്ക് 6.4% വാര്‍ഷിക വര്‍ധനവാണ് സമ്മാനിക്കുന്നത്, ഏകദേശം 9.25 പൗണ്ട് പ്രതിമാസ വര്‍ധന. ഡയറക്ട് ഡെബിറ്റ് വഴി ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ അടയ്ക്കുന്ന കുടുംബങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി ബില്ലുകള്‍ 159 പൗണ്ട് അധികം ചെലവ് വരുമെന്നും ഇത് സ്ഥിരീകരിക്കുന്നു. ആദ്യമായാണ് ജനുവരി ക്യാപ്പിനേക്കാള്‍ കൂടുതല്‍ ഏപ്രില്‍ ക്യാപ്പ് വര്‍ധിക്കുന്നത്. ഫിക്‌സഡ് റേറ്റ് ഡീലുകളിലുള്ള

More »

മോഷ്ടിക്കപ്പെട്ട ഫോണുകള്‍ കണ്ടെത്താന്‍ പോലീസിന് കൂടുതല്‍ അധികാരങ്ങള്‍
ഇംഗ്ലണ്ടിലും വെയില്‍സിലും ഇനിമുതല്‍ മോഷ്ടിക്കപ്പെട്ട ഫോണുകള്‍ കണ്ടെത്തുന്നതിനായി കൂടുതല്‍ അധികാരങ്ങള്‍ പോലീസിന് നല്‍കാന്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി മോഷ്ടിച്ച ഫോണുകള്‍ക്കോ ​​മറ്റ് ഇലക്ട്രോണിക് ജിയോടാഗ് ചെയ്ത വസ്തുക്കള്‍ക്കോ വേണ്ടി തിരയുന്നതിന് വാറണ്ടില്ലാതെ തന്നെ നിയമപാലകര്‍ക്ക് സാധിക്കും . പരാതി കിട്ടിയാല്‍ ഉടനെ നടപടി സ്വീകരിക്കാന്‍ ഇതുമൂലം പോലീസിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം സാധനങ്ങള്‍ മോഷ്ടിക്കുന്ന കുറ്റവാളികള്‍ക്ക് തങ്ങളുടെ മോഷണ മുതല്‍ ഒളിപ്പിക്കാന്‍ കുറച്ച് സമയം ലഭിക്കുന്നതുമൂലം കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ തെളിയിക്കുന്നതിനും തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനും ഇതുമൂലം പോലീസിന് സാധിക്കും എന്നാണ് നേട്ടമായി വിലയിരുത്തപ്പെടുന്നത്. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഈ ബില്ല് പ്രധാനമായും ഇംഗ്ലണ്ടിലും വെയില്‍സിലുമാണ് ബാധകമാകുന്നത്. മോഷണം, സാമൂഹിക വിരുദ്ധ പെരുമാറ്റം

More »

അമ്മയെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് 19 കാരന്‍
യുകെയില്‍ അമ്മയെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതിയായ 19 കാരന്‍. പഠിച്ച സ്കൂളില്‍ കൂട്ടവെടിവയ്പ്പിന് പദ്ധതിയിട്ടിരുന്നതായും പ്രതിയായ നിക്കോളാസ് പ്രോസ്പര്‍ വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറില്‍ ലണ്ടന് സമീപം ലൂട്ടനില്‍ ആയിരുന്നു സംഭവം. ജൂലിയാന ഫാല്‍ക്കണ്‍ (48), കൈല്‍ പ്രോസ്പര്‍ (16), ഗിസെല്ലെ പ്രോസ്പര്‍ (13) എന്നിവരെയാണ് പ്രതി വീട്ടില്‍ വെടിവച്ചു കൊന്നത്. 30 ലധികം വെടിയുണ്ടകള്‍ നിറച്ച ഒരു ഷോട്ട്ഗണ്‍ ഇയാളുടെ അറസ്റ്റിനുശേഷം ഒരു കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ലൂട്ടന്‍ ക്രൗണ്‍ കോടതിയില്‍ മൂന്ന് കൊലപാതക കുറ്റങ്ങള്‍ പ്രതി സമ്മതിച്ചു. പ്രതി കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതിന് മുന്‍പ് അറസ്റ്റിലായതിനാല്‍ ആണ് സ്കൂള്‍ കൂട്ടവെടിവയ്പ്പ് പദ്ധതി നടക്കാതെ പോയതെന്ന് ബെഡ്‌ഫോര്‍ഡ്ഷയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

More »

യുകെ മലയാളികളെ തേടി രണ്ട് മരണവാര്‍ത്തകള്‍; വിടപറഞ്ഞത് റെവിന്‍ എബ്രഹാമും പുഷ്പ സിബിയും
ലണ്ടന്‍ : യുകെ മലയാളികളെ തേടി രണ്ട് മരണവാര്‍ത്തകള്‍. യുകെ കെയിലെ ഐല്‍ ഓഫ് വൈറ്റ് ദ്വീപില്‍ താമസിച്ചിരുന്ന റെവിന്‍ എബ്രഹാം ഫിലിപ്പ് (35), നോര്‍ത്ത് വെയില്‍സ് കോള്‍വിന്‍ ബേയില്‍ താമസിക്കുന്ന പുഷ്പ സിബി എന്നിവരാണ് വിടപറഞ്ഞത്. ആലപ്പുഴ ജില്ലയിലെ കായംകുളം കാക്കാനാട് ചെത്തിപ്പുരയ്ക്കല്‍ റിഥംസില്‍ എബ്രഹാം ഫിലിപ്പിന്റെ മകനാണു റെവിന്‍ എബ്രഹാം ഫിലിപ്പ് . മൂന്ന് ദിവസം മുന്‍പ് പനിയെ തുടര്‍ന്ന് റെവിന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സയില്‍ തുടരവേ കഴിഞ്ഞ ദിവസം രാവിലെ ആണ് മരിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് റെവിന്‍ യുകെയില്‍ എത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ഐല്‍ ഓഫ് വൈറ്റ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്സായ ബിസ്മി ആണ് ഭാര്യ. നാല് വയസുകാരി ഇസ എല്‍സ റെവിന്‍ ഏക മകളാണ്. മാതാവ് : എല്‍സി എബ്രഹാം. സഹോദരി : രേണു അന്ന എബ്രഹാം. സഹോദരി ഭര്‍ത്താവ് : കെമില്‍ കോശി. സംസ്‌കാരം

More »

യുകെയില്‍ ബ്രെസ്റ്റ് കാന്‍സര്‍ ബാധിച്ചുള്ള മരണങ്ങളില്‍ 40% വര്‍ധന
യുകെയിലെ ബ്രെസ്റ്റ് കാന്‍സര്‍ കേസുകളില്‍ രേഖപ്പെടുത്തുന്ന വന്‍കുതിപ്പില്‍ സ്തബ്ധരായി ഡോക്ടര്‍മാര്‍. 2050 ആകുന്നതോടെ ഈ കാന്‍സര്‍ ബാധിച്ചുള്ള മരണങ്ങള്‍ 40 ശതമാനത്തിലേറെ വര്‍ധിക്കുമെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. 2022-ല്‍ ഏകദേശം 12,000 സ്ത്രീകള്‍ക്കാണ് ഈ രോഗം മൂലം ജീവന്‍ നഷ്ടമായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ നൂറ്റാണ്ടിന്റെ പകുതിയാകുന്നതോടെ ഇത് 17,000 കടക്കുമെന്നാണ് പ്രവചനം. ബ്രിട്ടനില്‍ മുന്‍പ് കണക്കാക്കിയതിലും ആയിരക്കണക്കിന് കേസുകള്‍ അധികം റിപ്പോര്‍ട്ട് ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യൂറോപ്പിലെ ബ്രെസ്റ്റ് കാന്‍സര്‍ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ യുകെയിലെ സ്ത്രീകള്‍ക്ക് ഇത് പിടിപെടാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും ഫ്രാന്‍സ്, സ്വീഡന്‍ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് സ്ഥിതി മോശവുമാണ്. ഇതിന് പുറമെ യുകെയിലെ രോഗികള്‍ക്ക് കാന്‍സര്‍

More »

ആദ്യമായി റിഫോം യുകെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മലയാളി
ലണ്ടന്‍ : ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിഫോം യുകെയുടെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും മലയാളി. മാര്‍ച്ച് ആറിന് നടക്കുന്ന കാന്റര്‍ബറി കൗണ്‍സില്‍ ഉപതിരഞ്ഞെടുപ്പിലും തുടര്‍ന്ന് മെയ് ഒന്നിന് നടക്കുന്ന കെന്റ് കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പിലുമാണ് റിഫോം പാര്‍ട്ടി സ്ഥാനാര്‍ഥിയായി മലയാളിയായ ബേബിച്ചന്‍ തോമസ് മത്സരിക്കുന്നത്. കെന്റിലെ വിസ്റ്റബിളില്‍ താമസിക്കുന്ന ബേബിച്ചന്‍ പാലാ മണിയഞ്ചിറ കുടുംബാംഗമാണ്. കെന്റില്‍ ഡിസ്ട്രിക്ട് നഴ്‌സായി ജോലി ചെയ്യുന്ന ബേബിച്ചന്റെ സ്ഥാനാര്‍ഥിത്വത്തിന് റിഫോം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ മികച്ച പിന്തുണയാണ് ലഭിച്ചത്. കെന്റിലെ മലയാളി സമൂഹത്തിന് ഏറെ സമ്മതനായ ബേബിച്ചന്‍ കാന്റര്‍ബറി മലയാളി അസോസിയേഷന്റെയും യുക്മയുടെയും സജീവ പ്രവര്‍ത്തകനാണ്. കാല്‍ നൂറ്റാണ്ടായി കെന്റില്‍ താമസിക്കുന്ന ബേബിച്ചന് വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും ഏറെയാണ്. പുതിയ

More »

സ്ട്രോക്ക് സംഭവിച്ച് ചികിത്സയിലിരിക്കെ ലണ്ടന്‍ മലയാളിയുടെ വിയോഗം
ലണ്ടന്‍ : യുകെ മലയാളികളെ തേടി ദുഃഖവാര്‍ത്ത. സ്ട്രോക്ക് സംഭവിച്ച് ചികിത്സയിലിരിക്കെ ലണ്ടന്‍ മലയാളി അന്തരിച്ചു. ലണ്ടന്‍ മലയാളി ഡെന്‍സില്‍ ലീന്‍(53) ആണ് നിര്യാതനായത്. സ്‌ട്രോക്ക് സംഭവിച്ച് ന്യൂഹാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഡെന്‍സിന്‍. പിന്നീട് ഈസ്റ്റ് ഹാമിലെ ഒരു കെയര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. ശാരീരികാവസ്ഥാ കുറച്ച് ഭേദമായാല്‍ നാട്ടിലേക്ക് പോകാനിരിക്കവെയാണ് ഇന്നലെ രാവിലെ മരണം സംഭവിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ലണ്ടനില്‍ ജോലി ചെയ്യുകയായിരുന്നു ഡെന്‍സില്‍. ഭാര്യയും മക്കളും നാട്ടിലാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. ഭാര്യ തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയായ മോളി ഡെന്‍സില്‍, മക്കള്‍ : അലീഷ്യ ഡെന്‍സില്‍, ഡിഫെഷ്യ ഡെന്‍സില്‍.

More »

തെരുവില്‍ വച്ചുള്ള തല്ലുകേസ്: ലേബര്‍ പാര്‍ട്ടി എംപി ജയിലിലായി
തെരുവില്‍ വച്ച് തല്ലുണ്ടാക്കിയ കേസില്‍ ലേബര്‍ പാര്‍ട്ടിയുടെ എംപി മൈക്ക് അമേസ്ബറി ജയിലിലായി. തന്റെ നിയോജക മണ്ഡലമായ ചെഷയറിലെ ഒരാളെ നിലത്തിട്ട് മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് മൈക്ക് അമേസ്ബറിനെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. 45 വയസ്സുകാരനായ പോള്‍ ഫെലോസിനെ ആക്രമിച്ചതിന് എംപി കുറ്റസമ്മതം നടത്തി. മൈക്ക് അമേസ്ബറിന് 10 ആഴ്ചത്തെ ജയില്‍ ശിക്ഷയാണ് ലഭിച്ചത്. ഒക്ടോബര്‍ 26 ന് പുലര്‍ച്ചെ ചെഷയറിലെ ഫ്രോഡ്‌ഷാമില്‍ നടന്ന സംഭവത്തിന് ശേഷം അദ്ദേഹത്തിന്റെ ലേബര്‍ വിപ്പ് നീക്കം ചെയ്തിരുന്നു. കോടതി ശിക്ഷ വിധിച്ച ഉടനെ എംപിയെ ജയിലിലേക്ക് മാറ്റി. അക്രമത്തിനിരയായ ആള്‍ നിലത്തു വീണപ്പോഴും എം.പി ആക്രമണം തുടര്‍ന്നു എന്നും ഒരുപക്ഷേ കാഴ്ചക്കാര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ആക്രമണം തുടര്‍ന്നേനെ എന്നും ശിക്ഷ വിധിച്ചു കൊണ്ട് ജഡ്ജി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions