ബ്രിട്ടനിലെ ഇലക്ട്രിക് കാര്‍ വിപണി കടുത്ത പ്രതിസന്ധിയില്‍; ബിഎംഡബ്ല്യു കോടികളുടെ നിക്ഷേപം ഉപേക്ഷിക്കുന്നു!
ലണ്ടന്‍ : വ്യവസായ രംഗത്തെ അനിശ്ചിതത്വം മൂലം ബ്രിട്ടനിലെ ഇലക്ട്രിക് കാര്‍ വിപണി കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഇതിന്റെ ഭാഗമായി ബിഎംഡബ്ല്യു യുകെയിലെ കാര്‍ നിര്‍മ്മാണ പ്ലാന്റില്‍ 600 മില്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്ന പദ്ധതി തല്ക്കാലം നിര്‍ത്തിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2030 ഓടെ ബിഎംഡബ്ല്യുവിന്റെ മിനി ബ്രാന്‍ഡ് പൂര്‍ണ്ണമായും ഇലക്ട്രിക് ആകുമെന്നും 2026 ല്‍ ഓക്സ്ഫോര്‍ഡില്‍ ഉത്പാദനം ആരംഭിക്കുമെന്നുമായിരുന്നു രണ്ടു വര്‍ഷം മുന്നേ പ്രഖ്യാപിച്ചത്. എന്നാല്‍ ഓട്ടോമോട്ടീവ് വ്യവസായം നേരിടുന്ന ഒന്നിലധികം പ്രശ്നങ്ങള്‍ കാരണം, പദ്ധതിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുകയാണെന്നാണ് ബിഎംഡബ്ല്യു ഗ്രൂപ്പ് പറഞ്ഞിരിക്കുന്നത്.
നിലവില്‍ ചൈനയിലെ പ്ലാന്റുകളില്‍ ബ്രിട്ടീഷ് ഐക്കണിന്റെ അടുത്ത തലമുറയെ നിര്‍മ്മിക്കുന്ന പദ്ധതിയാണ് മുന്നോട്ടുപോകുന്നത്. ഓക്സ്ഫോര്‍ഡിലെ പ്ലാന്റ് നിര്‍മ്മാണത്തിന്റെ
More »
കാലാവസ്ഥ വീണ്ടും വില്ലനാകുന്നു; ആംബര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
യുകെയില്‍ വീണ്ടും കാലാവസ്ഥ വീണ്ടും വില്ലനാകുന്നു. ഏതാനും ദിവസമായി മെച്ചപ്പെട്ട കാലാവസ്ഥ അനുഭവപ്പെട്ടതിന് ശേഷം മഴ എത്തുകയാണ്. ശക്തമായ മഴ മൂലം വെള്ളപ്പൊക്കം നേരിടേണ്ടി വരുമെന്നതിന് പുറമെ 75 മൈല്‍ വേഗത്തിലുള്ള കാറ്റും അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മഞ്ഞ, ആംബര്‍ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളപ്പൊക്കവും, പവര്‍കട്ടും പ്രതീക്ഷിക്കാമെന്നതിന് പുറമെ റോഡ്, റെയില്‍ ഗതാഗതത്തില്‍ യാത്രാ തടസ്സങ്ങളും നേരിടാമെന്നാണ് കരുതുന്നത്.
സൗത്ത് വെയില്‍സില്‍ മഴയ്ക്കും, കാറ്റിനുമുള്ള ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. വെയില്‍സിലെ മറ്റ് ഭാഗങ്ങളിലും, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും മഞ്ഞ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. സെന്‍ഡ്രല്‍, നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ കാലാവസ്ഥാ
More »
പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം നേരത്തേയാക്കാന്‍ യുകെ സര്‍ക്കാര്‍
പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം നേരത്തേയാക്കാന്‍ യുകെ സര്‍ക്കാര്‍. നിരോധനം 2030 ഓടെ നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 2017 ല്‍ പ്രഖ്യാപിച്ച നിരോധനം ആദ്യം 2040 ലേക്ക് മാറ്റിയിരുന്നു. പിന്നീടിത് 2035 ലേക്കു മാറ്റി. ഇപ്പോഴിതാ 2030 ലേക്ക് ഇതു നടപ്പാക്കാനാണ് ലേബര്‍ സര്‍ക്കാരിന്റെ ആലോചന. നിരോധനത്തെ കുറിച്ച് വിവരങ്ങള്‍ തേടാന്‍ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
കാര്‍ബണിന്റെ പ്രശ്നങ്ങള്‍ കുറയ്ക്കാനാണ് നീക്കം. വിലകൂടുതലും ചാര്‍ജിങ് സ്റ്റേഷനുകളുടെ കുറവും മൂലം പലരും വൈദ്യുത വാഹനങ്ങള്‍ സ്വന്തമാക്കുന്നില്ല. സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് പരിസ്ഥിതി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. 2030 ലെ പെട്രോള്‍, ഡീസല്‍ കാര്‍ നിരോധനത്തില്‍ സമ്മിശ്ര അഭിപ്രായങ്ങളാണ് ഉയരുന്നത്.
ഉയര്‍ന്ന വിലയില്‍ പലരും നിരാശയിലാണ്. ഇവികളുടെ മെയിന്റനന്‍സും ഇന്‍ഷുറന്‍സ് ചെലവും പലരേയും
More »
സൗത്താംപ്ടണില്‍ പാര്‍ക്കില്‍ വച്ച് 14കാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിയുടെ ചിത്രം പുറത്തുവിട്ടു
സൗത്താംപ്ടണ്‍ പാര്‍ക്കില്‍ വെച്ച് 14 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ 43 കാരന്റെ ചിത്രം പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു നഗരത്തിലെ ഹൗണ്ട്വെല്‍ പാര്‍ക്കില്‍ വെച്ച് നിക്കോളാസ് ഫോര്‍മാന്‍ എന്ന വ്യക്തി ഈ ക്രൂരകൃത്യം ചെയ്തത്. സ്വന്തമായി സംരംഭം നടത്തുന്ന മരാശാരിയായ ഇയാള്‍ തന്റെ പുതിയ പ്രതിശ്രുത വധുവുമൊത്ത് ഡോര്‍സെറ്റിലെ ക്രൈസ്റ്റ്ചര്‍ച്ചിലാണ് താമസം.
മൂന്ന് ബലാത്സംഗ കേസുകളും ഒരു പീഡന കേസും ചാര്‍ത്തപ്പെട്ട ഇയാളെ കഴിഞ്ഞ ദിവസം സൗത്താംപ്ടണ്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയിരുന്നു. പവര്‍ ബോട്ടിംഗിലും ഫിഷിംഗിലും ഏറെ താത്പര്യമുള്ള ഫോര്‍മാന്‍ നിരവധി ഫിറ്റ്‌നസ് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്നാണ് ഇയാളുടെ സമൂഹമാധ്യമ പ്രൊഫൈല്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് 17ന് അടുത്ത ഹിയറിംഗ് നടക്കുന്നതു വരെ ഇയാള്‍ പോസീസ്
More »
എന്‍എച്ച്എസില്‍ വിശ്വാസം നഷ്ടപ്പെട്ട് പൊതുജനം; കാത്തിരിപ്പ് സമയം മൂലം ചികിത്സ വൈകിപ്പിച്ച് രോഗികള്‍
എന്‍എച്ച്എസില്‍ ജീവനക്കാരുടെ കുറവ് പ്രതിസന്ധി രൂക്ഷമാക്കുന്നു. ഹെല്‍ത്ത് സര്‍വീസിന്റെ നില പരിതാപകരമെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ശമ്പളവര്‍ധനവും, പണപ്പെരുപ്പവും കൂടി അധിക ഫണ്ടിലെ നല്ലൊരു ശതമാനവും അപഹരിച്ചതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് അമാന്‍ഡ പ്രിച്ചാര്‍ഡ് പറയുന്നു.
പൊതുജനങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതോടെ ചികിത്സ തേടുന്നതില്‍ നിന്നും പലരും ആശങ്കയോടെ പിന്‍വാങ്ങുന്നുവെന്നതാണ് അവസ്ഥ. അഭിമാനമായിരുന്ന ഹെല്‍ത്ത് സര്‍വ്വീസ് ഇപ്പോള്‍ ഗുരുതരമായ കാലതാമസം മൂലം ആശങ്കയായും, പാഴ്‌ചെലവുമെന്ന നിലയിലേക്കാണ് പരിഗണിക്കപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. വിശ്വാസം തകര്‍ന്ന അവസ്ഥ ഭയപ്പെടുത്തുന്നതാണെന്ന് വിശദീകരിച്ച മുന്‍നിര ഡോക്ടര്‍മാരും, ചാരിറ്റികളും ബന്ധം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്നു ആവശ്യപ്പെടുന്നു.
ലേബര്‍ ഗവണ്‍മെന്റ് ഹെല്‍ത്ത്
More »
ദേശീയ മിനിമം വേജ് വര്‍ധന: വരുമാനം കുറഞ്ഞ ജോലികള്‍ അപ്രത്യക്ഷമാകുമെന്ന് മുന്നറിയിപ്പ്
ഏപ്രില്‍ മുതല്‍ ദേശീയ മിനിമം വേജില്‍ വരുത്തുന്ന വര്‍ധനവുകള്‍ പല സ്ഥാപനങ്ങളുടെയും വരുമാനം കുറഞ്ഞ ജോലികള്‍ അപ്രത്യക്ഷമാക്കുമെന്നു മുന്നറിയിപ്പ്. എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധനവും ചേര്‍ന്നാണ് ആഘാതം രൂക്ഷമാക്കുക.
നാഷണല്‍ ലിവിംഗ് വേജ് യഥാര്‍ത്ഥത്തില്‍ കുറഞ്ഞ വരുമാനക്കാരായ ജോലിക്കാരെ പിന്തുണയ്ക്കാന്‍ തയ്യാറാക്കിയതാണ്. വരുമാന പരിധി കുറച്ചാണ് എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ നല്‍കിത്തുടങ്ങുന്നത് നേരത്തെയാക്കാന്‍ നടപടി എടുക്കുന്നത്.
നിലവില്‍ പ്രതിവര്‍ഷം 9100 പൗണ്ടിലേറെ വരുമാനം ലഭിക്കുമ്പോഴാണ് എന്‍ഐസികള്‍ നല്‍കാന്‍ ആരംഭിക്കുന്നത്. എന്നാല്‍ 2025 ഏപ്രില്‍ മാസത്തോടെ ഈ പരിധി 5000 പൗണ്ടിലേക്കാണ് താഴ്ത്തുന്നത്. ഇതേ ഘട്ടത്തില്‍ എംപ്ലോയറുടെ എന്‍ഐ റേറ്റ് 13.8 ശതമാനത്തില്‍ നിന്നും 15 ശതമാനത്തിലേക്ക് ഉയരുകയും ചെയ്യും.
ഏകദേശം 23,800 പൗണ്ട് വരുമാനമുള്ള ജോലിക്കാരന് വേണ്ടി 800
More »
കുട്ടികളെ ചൂഷണം ചെയ്യുന്ന നടപടികള്‍ക്കെതിരെ പുതിയ നിയമനിര്‍മാണത്തിന് യുകെ
കുട്ടികളെ ഏതെങ്കിലും വിധത്തില്‍ ചൂഷണം ചെയ്യുന്ന നടപടികള്‍ക്കെതിരെ അടുത്ത ആഴ്ച പുതിയ നിയമനിര്‍മാണത്തിന് പാര്‍ലമെന്റില്‍ തുടക്കം കുറിക്കും. കുട്ടികളെ ക്രിമിനല്‍ മാര്‍ഗങ്ങള്‍ക്കായി ചൂഷണം ചെയ്യാന്‍ സാധ്യതയുള്ള ആളുകള്‍ക്ക് കടുത്ത ശിക്ഷ കിട്ടാനുള്ള നിര്‍ദ്ദേശങ്ങള്‍ ക്രൈം ആന്‍ഡ് പോലീസിംഗ് ബില്ലില്‍ ഉള്‍പ്പെടുത്തും. മയക്കുമരുന്ന് ഇടപാടുകള്‍ പോലെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുന്നത് തടയുന്നതും നിയമനിര്‍മാണത്തിന്റെ പ്രധാന ലക്ഷ്യമാണ്.
കുട്ടികളെ ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കുന്നതും ചൂഷണം ചെയ്യുന്നതും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു. ഇത് കൂടാതെ ഇരകളെ സംരക്ഷിക്കുന്നതിനുള്ള വകുപ്പുകളും നിയമത്തിലുണ്ടാകും. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനോടൊപ്പം ഇത്തരം കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത് തന്നെ
More »
അമിത വേഗക്കാരെ ഒരു മൈല്‍ അകലെ നിന്നേ തിരിച്ചറിയുന്ന അത്യാധുനിക കാമറകള്‍
ലണ്ടന്‍ : മദ്യപിച്ച് വാഹനമോടിക്കുന്നവരെയും അമിത വേഗതയില്‍ വാഹനമോടിക്കുന്നവരെയും ഒരു മൈല്‍ ദൂരത്തു നിന്നു തന്നെ കണ്ടെത്താന്‍ കഴിയുന്ന ആധുനിക സാങ്കേതിക വിദ്യയുണ്ടെന്ന് അവകാശപ്പെടുന്ന കാമറകള്‍ പോലീസിന്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും കണ്ടെത്താന്‍ ഇതിന് കഴിയുമെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ഓരോന്നിനും 47,000 പൗണ്ട് വിലവരുന്ന, ക്യാമറ ഘടിപ്പിച്ച നാല് പുതിയ വാനുകളായിരിക്കും മിഡ്‌ലാന്‍ഡ്‌സിലെ തെരുവുകളില്‍ ഇനി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി വിന്യസിക്കുക.
ദിവസം 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാവുന്ന ഈ സംവിധാനം ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തനക്ഷമമായിരിക്കും. ഇതിന് അനുമതി നല്‍കിയതായി പോലീസ് ആന്‍ഡ് ക്രൈം കമ്മീഷണര്‍ സൈമണ്‍ ഫോസ്റ്റര്‍ പറഞ്ഞു. 2023ല്‍ 1149 പേരാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ അപകടങ്ങളില്‍ മരണപ്പെടുകയോ ഗുരുതരമായി
More »
വാരാന്ത്യത്തില്‍ ശക്തമായ കാറ്റും തണുപ്പും ഉണ്ടാവുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്
വരുന്ന വാരാന്ത്യത്തില്‍ യുകെയില്‍ ശക്തമായ കാറ്റും തണുപ്പും ഉണ്ടാവുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. മണിക്കൂറില്‍ 70 മൈല്‍ വേഗത്തില്‍ വരെ കാറ്റടിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ട്. ഞായറാഴ്ച രാവിലെയോടെ ശക്തി പ്രാപിക്കുന്ന തെക്കന്‍ കാറ്റും, തെക്ക് പടിഞ്ഞാറന്‍ കാറ്റും മണിക്കൂറില്‍ 50 മുതല്‍ 60 മൈല്‍ വരെ വേഗത കൈവരിക്കുമെന്നും, ചിലപ്പോള്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയും കൈവരിച്ചേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. സ്‌കോട്ട്‌ലാന്‍ഡ്, വെയ്ല്‍സ്, ഇംഗ്ലണ്ടിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്ക് കിഴക്കന്‍ ഇംഗ്ലണ്ട്, വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്,. പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സ്, തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, യോര്‍ക്ക്ഷയറിലെ പല ഭാഗങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഈ മുന്നറിയിപ്പ് നിലവിലുണ്ട്. ഡെര്‍ബിഷയര്‍, സ്റ്റഫോര്‍ഡ്ഷയര്‍, വാര്‍വിക്ഷയര്‍ എന്നിവിടങ്ങള്‍ ഉള്‍പ്പടെ 98
More »