യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ കോവിഡ് വാക്‌സിന്‍ മൂലം പരുക്കേല്‍ക്കുകയോ, ബന്ധു മരിക്കുകയോ ചെയ്‌തെന്ന് അവകാശപ്പെട്ട് 17,000 പേര്‍!
കോവിഡ് വാക്‌സിനുകള്‍ക്കു ദൂഷ്യ ഫലങ്ങള്‍ ഉണ്ടെന്ന തരത്തില്‍ ലോക വ്യാപകമായി ആശങ്കകള്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ബ്രിട്ടനില്‍ മാത്രം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് മൂലം പരുക്കേല്‍ക്കുകയോ, പ്രിയപ്പെട്ടവര്‍ ആരെങ്കിലും മരിക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 17,000 കടന്നതായാണ് ഏറ്റവും പുതിയ ഗവണ്‍മെന്റ് ഡാറ്റ വ്യക്തമാക്കുന്നത്. വാക്‌സിനുകള്‍ മൂലം അപകടം പറ്റിയവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് മന്ത്രിമാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗിക വാക്‌സിന്‍ ഡാമേജ് പേയ്‌മെന്റ് സ്‌കീം പ്രകാരം കേവലം 194 പേര്‍ക്കാണ് ഇത് ലഭിച്ചത്. എംആര്‍എന്‍എ വാക്‌സിനുകളുമായി ബന്ധപ്പെട്ട ഭയപ്പെടുത്തുന്ന സിന്‍ഡ്രോം കണ്ടെത്തിയ യേല്‍ യൂണിവേഴ്‌സിറ്റിയിലെ യുഎസ് ശാസ്ത്രജ്ഞരാണ് ഞെട്ടല്‍ സമ്മാനിക്കുന്നത്. ബ്രിട്ടനില്‍ ഏറ്റവും വ്യാപകമായി ഉപയോഗിച്ച ഫിസര്‍, മോഡേണ വാക്‌സിനുകള്‍ ഈ രീതിയില്‍

More »

ആഞ്ഞടിച്ചു വിന്റര്‍ ഡി&വൈ ഇന്‍ഫെക്ഷനുകള്‍; എന്‍എച്ച്എസ് നേരിടുന്നത് റെക്കോര്‍ഡ് കേസുകള്‍
നോറോവൈറസ് ഇന്‍ഫെക്ഷനുകള്‍ സൃഷ്ടിച്ച കൊടുങ്കാറ്റ് റെക്കോര്‍ഡ് ഉയരം കീഴടക്കിയതായി ഇംഗ്ലണ്ടിലെ ആശുപത്രികള്‍. ഗുരുതരമായ ശര്‍ദ്ദില്‍ സൃഷ്ടിക്കുന്ന വൈറസ് ശരീരതാപം ഉയര്‍ത്തുകയും, വയറ്റിളക്കത്തിന് കാരണമാകുകയും, കൈകാലുകളില്‍ വേദന സമ്മാനിക്കുികയുമാണ് ചെയ്യുക. ചില കേസുകളില്‍ ഇത് ജീവന്‍ അപകടത്തിലാക്കുന്ന നിലയിലേക്കാണ് മാറുന്നത്. വര്‍ഷത്തില്‍ 80 പേര്‍ക്കെങ്കിലും ഇതുമൂലം ജീവഹാനി സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ശരാശരി 1160 രോഗികള്‍ ഒരു ദിവസം നോറോവൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ കണക്കാക്കുന്നു. ഒരാഴ്ച മുന്‍പത്തെ കണക്കുകളെ അപേക്ഷിച്ച് 22 ശതമാനമാണ് വര്‍ദ്ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി കേസുകളാണ് ഇക്കുറി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂരിപക്ഷം ആളുകള്‍ക്കും രണ്ട്, മൂന്ന് ദിവസത്തിനുള്ളില്‍ മോചനം ലഭിക്കുമെങ്കിലും ശര്‍ദ്ദിലും, വയറ്റിളക്കവും മൂലം

More »

ബ്രിട്ടനിലെ ഏറ്റവും മികച്ച സൂപ്പര്‍മാര്‍ക്കറ്റായി മാര്‍ക്ക് ആന്‍ഡ് സ്പെന്‍സര്‍; ടെസ്‌കോ രണ്ടാമത്
ലണ്ടന്‍ : 2025ല്‍ ബ്രിട്ടനിലെ ഏറ്റവും മികച്ച സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തി ഉപഭോക്തൃ താത്പര്യ സംരക്ഷണാര്‍ത്ഥം നിലകൊള്ളുന്ന വിച്ച് ?. ആയിരക്കണക്കിന് ഉപഭോക്താക്കളുടെ അഭിപ്രായം ശേഖരിച്ച്, ഒന്നിലധികം മാനദണ്ഡങ്ങളിലൂടെ ഉപഭോക്തൃ സംതൃപ്തി കണക്കാക്കിയാണ് വിച്ച് ? പഠനം നടത്തിയത്. ഓണ്‍ലൈന്‍ വഴിയും നേരിട്ടും ഇതിനായി ഉപഭോക്താക്കളില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിച്ചിരുന്നു. 79 ശതമാനം ഉപഭോക്തൃ സ്‌കോര്‍ നേടി മാര്‍ക്ക് ആന്‍ഡ് സ്പെന്‍സര്‍ ഒന്നാം സ്ഥാനത്ത് എത്തി. ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ടെസ്‌കോയാണ് ഉപഭോക്തൃ സംതൃപ്തിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. മൊത്തത്തില്‍ 74 ശതമാനം സ്‌കോര്‍ നേടിയ ഈ ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല, ഉപഭോക്തൃ സേവനത്തിന്റെ കാര്യത്തില്‍ മാത്രമാണ് എം ആന്‍ഡ് എസിന് പുറകിലായത്. മൂന്നാം സ്ഥാനത്ത് 72 ശതമാനം സ്‌കോര്‍ നേടി

More »

ഈസി ജെറ്റ് പൈലറ്റുമാര്‍ 24ന് സമരത്തില്‍; യാത്രക്കാര്‍ ദുരിതത്തിലാവും
ലണ്ടന്‍ : നാഷണല്‍ അസോസിയേഷന്‍ ഓഫ് പ്രൊഫെഷണല്‍ സിവില്‍ ഏവിയേഷന്‍, ഇറ്റാലിയന്‍ ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ്, ഇറ്റാലിയന്‍ ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഈസി ജെറ്റ് പൈലറ്റുമാര്‍ ഫെബ്രുവരി 24ന് പണിമുടക്കുന്നു. ചുരുങ്ങിയത് നാലു മണിക്കൂര്‍ നേരത്തേക്കായിരിക്കും പണിമുടക്ക് ഇറ്റാലിയന്‍ സമയം ഉച്ചക്ക് 12 മണി മുതലായിരിക്കും സമരം ആരംഭിക്കുക എന്ന ഇറ്റാലിയന്‍ ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ വിമാനക്കമ്പനിയായ എയ്‌റോഇറ്റാലിയയിലെ ജീവനക്കാരും പണിമുടക്കും. ഒരു വിമാനം യാത്ര തിരിക്കാന്‍ വൈകിയാല്‍ അത് മറ്റ് വിമാനങ്ങളുടെ യാത്രകളെയും പ്രതികൂലമായി ബാധിക്കുമെന്ന് അന്താരാഷ്ട്ര വ്യോമയാന നിയമജ്ഞനായ ആന്റണ്‍ റാഡ്‌ഷെങ്കോ പറയുന്നു. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള സമരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമാന യാത്രകളെ ബാധിച്ചേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ്

More »

ശമ്പളത്തിലെ അതൃപ്‍തിയും ജോലി സമ്മര്‍ദ്ദവും; യുവതലമുറ എന്‍എച്ച്എസ് വിടുന്നു!
ആശുപത്രി ജോലിയിലെ വെല്ലുവിളിയും സമ്മര്‍ദ്ദവും ശമ്പളത്തിലെ അതൃപ്‍തിയും ചേര്‍ന്ന് എന്‍എച്ച്എസിനെ യുവതലമുറ ജീവനക്കാര്‍ കൈവിടുന്നു! ജോലിയില്‍ സന്തോഷമില്ലാത്ത ജനറേഷന്‍ Z-ല്‍ പെട്ട യുവ ജീവനക്കാര്‍ എന്‍എച്ച്എസ് വിട്ടൊഴിഞ്ഞ് പോകുന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. 2023 വരെയുള്ള പത്ത് വര്‍ഷങ്ങള്‍ക്കിടെ 21 മുതല്‍ 30 വയസ് വരെ പ്രായമുള്ള ക്ലിനിക്കല്‍ ജീവനക്കാരിലെ സമ്മര്‍ദ നിലവാരം 14 ശതമാനത്തോളം വര്‍ദ്ധിച്ചതായാണ് കണ്ടെത്തല്‍. കൂടാതെ മുന്‍ വര്‍ഷം ജോലി മൂലമുള്ള സമ്മര്‍ദങ്ങള്‍ തങ്ങള്‍ക്ക് അസുഖം സമ്മാനിച്ചെന്ന് 52 ശതമാനം പേര്‍ 2023-ല്‍ രേഖപ്പെടുത്തി. 2013-ല്‍ ഇത് 38 ശതമാനം മാത്രമായിരുന്നു. ശമ്പളവിഷയത്തില്‍ സംതൃപ്തിയില്ലെന്ന് ഇംഗ്ലണ്ടിലെ 21 മുതല്‍ 30 വരെ പ്രായമുള്ള എന്‍എച്ച്എസ് ജീവനക്കാരില്‍ 22 ശതമാനം പേര്‍ വ്യക്തമാക്കുന്നു. നേരത്തെ ഇത് 10 ശതമാനം മാത്രമായിരുന്നു. അതേസമയം പ്രായം കൂടുതലുള്ള ജീവനക്കാരില്‍ 12 ശതമാനം

More »

ഏപ്രില്‍ മുതല്‍ യുകെയില്‍ സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് ടാക്സ് വര്‍ധന; പ്രോപ്പര്‍ട്ടി ഇടപാടുകളെ ബാധിക്കും
യുകെയില്‍ ഓരോ ദിവസവും ഏതെങ്കിലും വിധത്തിലുള്ള നിരക്ക് വര്‍ധനയുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. കുടുംബങ്ങളെ ബാധിക്കുന്ന എനര്‍ജി ചാര്‍ജുകളുടെ വര്‍ധനയ്ക്ക് പിന്നാലെ പുറത്തുവരുന്നത് സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് ടാക്സ് വര്‍ധനയാണ്. പ്രോപ്പര്‍ട്ടി ഇടപാടുകളില്‍ ബ്രിട്ടനില്‍ ചുമത്തുന്നപ്പെടുന്ന ഒരു നിര്‍ണ്ണായക നികുതിയാണ് സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് ടാക്സ് (എസ് ഡി റ്റി എല്‍ ). ഏപ്രിലിലേയ്ക്ക് അടുക്കുമ്പോള്‍, സ്റ്റാമ്പ് ഡ്യൂട്ടിയില്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന ശ്രദ്ധേയമായ മാറ്റങ്ങള്‍ വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും ഒരുപോലെ ബാധിക്കും. ഇത് പ്രോപ്പര്‍ട്ടി ഇടപാടുകളുടെ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുകെയില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയോ ഭൂമിയോ വാങ്ങുമ്പോഴാണ് സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് ടാക്സ് ചുമത്തപ്പെടുന്നത്.

More »

കൊല്ലപ്പെട്ട ഇന്ത്യന്‍ കൗമാരക്കാരന്റെ പേരില്‍ കത്തിയാക്രമണങ്ങള്‍ തടയാന്‍ നിയമം പ്രഖ്യാപിച്ച് യുകെ
ആളുമാറി കൊലക്കത്തിയ്ക്ക്‌ ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ കൗമാരക്കാരന്റെ പേരില്‍ കത്തി അക്രമണങ്ങള്‍ക്ക് എതിരായ നിയമങ്ങള്‍ പ്രഖ്യാപിച്ച് ബ്രിട്ടന്‍. കത്തികള്‍ വാങ്ങുന്നതില്‍ ദുരൂഹത തോന്നുകയോ, കൂട്ടമായി കത്തി വാങ്ങുകയോ ചെയ്യുന്നതായി കണ്ടാല്‍ റീട്ടെയിലര്‍മാര്‍ ഈ വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് റോണാന്‍ കാണ്ടയുടെ പേരിലുള്ള 'റോണാന്‍ നിയമം' അനുശാസിക്കുന്നത്. 18 വയസില്‍ താഴെയുള്ളവര്‍ക്ക് കത്തികള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടാലും അറിയിക്കാന്‍ റോണാന്‍ നിയമം ആവശ്യപ്പെടുന്നു. യുവാക്കള്‍ അപകടകരമായ ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നത് തടയാനാണ് പുതിയ നടപടികള്‍. 2022-ല്‍ വോള്‍വര്‍ഹാപ്ടണില്‍ വെച്ചാണ് 16-കാരനായ റോണാന്‍ കാണ്ട വീട്ടിലേക്ക് പോകുന്നതിനിടെ മറ്റൊരു കൗമാരക്കാരന്റെ കുത്തേറ്റ് മരിച്ചത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത കത്തി ഉപയോഗിച്ചായിരുന്നു അക്രമം. എന്നാല്‍ മറ്റാരെയോ ലക്ഷ്യം വെച്ച്

More »

എനര്‍ജി ബില്ലുകള്‍ പൊള്ളും; കുടുംബ ബജറ്റ് കടുപ്പമാക്കി അടുത്ത ആഴ്ച പ്രൈസ് ക്യാപ്പില്‍ 85 പൗണ്ട് വര്‍ധന!
എനര്‍ജി ബില്ലുകള്‍ 300 പൗണ്ടിലേക്ക് താഴ്ത്തുമെന്ന ലേബര്‍ പ്രഖ്യാപനം അസ്ഥാനത്ത് ആകുന്നു. കുടുംബങ്ങളുടെ ബജറ്റ് കടുപ്പമാക്കി അടുത്ത ആഴ്ച പ്രൈസ് ക്യാപ്പില്‍ 85 പൗണ്ട് വര്‍ധന നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് വന്നു കഴിഞ്ഞു. എനര്‍ജി ബില്ലുകള്‍ വര്‍ധിക്കുന്നത് കുടുംബ ബജറ്റുകളെ സാരമായി ബാധിക്കും. അത് കുറച്ച് നിര്‍ത്തുന്നതിന് വേണ്ടിയാണ് പ്രൈസ് ക്യാപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പ്രൈസ് ക്യാപ്പ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ഏറ്റവും കുറവ് ഉപയോഗമുള്ളവരുടെ ബില്ലുകളും ഇത് മൂലം ഉയരുകയാണ്. എനര്‍ജി ബില്ലുകളുടെ കാര്യത്തില്‍ ഒരു ആശ്വാസം പ്രതീക്ഷിക്കേണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച എനര്‍ജി പ്രൈസ് ക്യാപ്പ് വീണ്ടും ഒരു 85 പൗണ്ട് കൂടി വര്‍ധിക്കുന്നതാണ് ഇതിന് കാരണം. വാട്ടര്‍ കമ്പനികള്‍ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ബില്ലുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് എനര്‍ജി പ്രൈസ് ക്യാപ്പ്

More »

മൂന്ന് വാരാന്ത്യങ്ങളില്‍ എം25 ജംഗ്ഷന്‍ 10 അടക്കും; എയര്‍പോര്‍ട്ട് യാത്രക്കാര്‍ മുന്‍കരുതല്‍ എടുക്കുക
ലണ്ടന്‍ : രാജ്യത്തെ തിരക്കേറിയ മോട്ടോര്‍വേകളില്‍ ഒന്നായ എം 25 ന്റെ ചില ഭാഗങ്ങള്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ മൂന്ന് വാരാന്ത്യങ്ങളില്‍ അടച്ചിടുമെന്ന അറിയിപ്പ് ലഭിച്ചു. സറേ ഭാഗത്തെ, എ 3 മായുള്ള ജംഗ്ഷനില്‍ മോട്ടോര്‍ വേ അടച്ചിടുന്നത് ഗാറ്റ്വിക്ക്, ഹീത്രൂ വിമാനത്താവളങ്ങളിലേക്ക് പോകുന്നവരുടെ യാത്രാ സമയം ദീര്‍ഘിപ്പിക്കും. ജംഗ്ഷന്‍ 10 വരെയുള്ള (സൈസ്ലി) റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി അടുത്ത ഏതാനും ആഴ്ചകളില്‍ ചില എന്‍ട്രി എക്സിറ്റ് സ്ലിപ് റോഡുകളും അടച്ചിടും. ഗാറ്റ്വിക്ക്, ഹീത്രൂ വിമാനത്താവളങ്ങളിലേക്ക് പോകുവാന്‍ ഏറെ യാത്രക്കാര്‍ ഉപയോഗിക്കുന്ന തിരക്കേറിയ ഒരു ഭാഗമാണിത്. അതുകൊണ്ടു തന്നെ, വിമാനയാത്രയ്ക്ക് ഒരുങ്ങുന്നവര്‍ നേരത്തെ പുറപ്പെടണമെന്ന് ബ്രിട്ടീഷ് എയര്‍വേസ് അവരുടെ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പണികള്‍ നടക്കുന്നതിനാല്‍, ജംഗ്ഷന്‍ 10 നും വൈസ്ലി റോഡിനും ചുറ്റുമുള്ള പല പ്രാദേശിക പാതകളിലും വന്‍ ഗതാഗത

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions