അമേരിക്കയ്ക്ക് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുകെയും
ലണ്ടന്‍ : അമേരിക്കയ്ക്ക് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുകെയും ഒരുങ്ങുമ്പോള്‍ ആശങ്കയിലാവുന്ന രാജ്യങ്ങളില്‍ ഇന്ത്യയും. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവുമധികം ആളുകള്‍ കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 800 ആളുകളെയാണ് യുകെ. നാടുകടത്തിയത്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ വിദ്യാര്‍ഥി വിസകളില്‍ യു.കെയില്‍ എത്തിയിട്ടുള്ള ആളുകളുടെ എണ്ണം നിരവധിയാണ്. ഇത്തരക്കാര്‍ക്ക് തൊഴില്‍ ചെയ്യുന്നതിന് ഉള്‍പ്പെടെ നിയന്ത്രണങ്ങളുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ റെസ്റ്റോറെന്റുകള്‍, നെയില്‍ ബാറുകള്‍, കടകള്‍, കാര്‍ വാഷിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ അനധികൃത ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ആരംഭിച്ചു.
ബ്രിട്ടീഷ് ഹോം സെക്രട്ടറി യവെറ്റ് കൂപ്പറിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനയില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ അധികം അനധികൃത തൊഴിലാളികളെ
More »
ബ്രിട്ടനിലെ പള്ളികളില്‍ വ്യാപക കവര്‍ച്ച; ഒറ്റ വര്‍ഷം മോഷ്ടിക്കപ്പെട്ടത് 500,000 പൗണ്ടിന്റെ വെള്ളി
ബ്രിട്ടനിലെ പള്ളികളെ ലക്ഷ്യമിട്ട് മോഷ്ടാക്കള്‍. കഴിഞ്ഞ വര്‍ഷം വിവിധ പള്ളികളില്‍ നിന്നുമായി 500,000 പൗണ്ടിലേറെ വെള്ളി വസ്തുക്കളാണ് മോഷ്ടാക്കള്‍ അടിച്ചുമാറ്റിയതെന്നാണ് കണക്ക്. മേല്‍ക്കൂരയിലെ ഈയത്തകിടുകള്‍ക്ക് പകരം മതപരമായ വസ്തുക്കള്‍ കവര്‍ച്ച ചെയ്യുന്നതിലാണ് മോഷ്ടാക്കളുടെ ശ്രദ്ധ.
ഗ്ലാസ് ജനലുകള്‍ തല്ലിപ്പൊളിച്ചും, വലിയ ഓക്ക് വാതിലുകള്‍ തകര്‍ത്തും അകത്ത് പ്രവേശിച്ച ശേഷം ചര്‍ച്ചുകളില്‍ നിന്നും മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ചില കേസുകളില്‍ സേഫുകള്‍ തുറക്കാന്‍ സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.
ആഗസ്റ്റില്‍ ബിഷപ്പിന്റെ ക്രോസിയര്‍ ഉള്‍പ്പെടെ 90,000 പൗണ്ടിന്റെ വെള്ളി വസ്തുക്കളാണ് ഡോര്‍സെറ്റിലെ ഷെര്‍ബോണ്‍ ആബെയില്‍ നിന്നും മോഷ്ടിച്ചത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഇന്‍ഷുറര്‍ എക്ലെസിയാസ്റ്റിക്കല്‍ പള്ളികളില്‍ സിസിടിവി ക്യാമറകളും, കവര്‍ച്ചാ അലാറങ്ങളും ഘടിപ്പിക്കാന്‍ ഉപദേശിക്കുന്നുണ്ട്.
More »
ട്രംപിന്റെ താരിഫ് നയം ബ്രിട്ടന്റെ സമ്പദ് ഘടനയില്‍ 24 ബില്യണ്‍ പൗണ്ടിന്റെ ആഘാതം ഏല്‍പ്പിക്കും!
ട്രംപിന്റെ വിട്ടുവീഴ്ചയില്ലാത്ത താരിഫ് നയം മറ്റ് രാജ്യങ്ങള്‍ക്ക് തലവേദനയാകുന്നു. വാറ്റ് ഈടാക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് തങ്ങളും താരിഫ് ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ബ്രിട്ടനെ ആശങ്കയിലാക്കുകയാണ്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ ഏകദേശം 24 ബില്യണ്‍ പൗണ്ടിന്റെ ആഘാതമാണ് ഈ തീരുമാനത്തിലൂടെയുണ്ടാകുക എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
ബ്രിട്ടനില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 21 ശതമാനം ലെവി ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
ഓരോ രാജ്യങ്ങളുടെ കാര്യത്തിലും പ്രത്യേകമായ തീരുമാനമാണ് ട്രംപ് കൈക്കൊള്ളുന്നത്. ബ്രിട്ടന്റെ കാര്യത്തിലെ സമീപനവും നിര്‍ണ്ണായകമാണ്.
നിലവില്‍ യുഎസില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 20 ശതമാനം വാറ്റാണ് ബ്രിട്ടന്‍ ചുമത്തുന്നത്. ഇതേ അളവില്‍ താരിഫ്
More »
ആര്‍സിഎന്‍ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച
എന്‍ എച്ച് എസിന്റെയും സോഷ്യല്‍കെയര്‍ മേഖലയുടെയും ഭാവി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നീക്കങ്ങളുമായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍). ആര്‍സിഎന്‍ പ്രസിഡന്റ് മലയാളിയായ ബിജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയാണ് നടന്നത്. ആരോഗ്യ സാമൂഹ്യ സുരക്ഷാ മേഖലയില്‍ രൂപീകരിക്കുന്ന ഏതൊരു പദ്ധതിയും നഴ്സിംഗ് മേഖലയെ കേന്ദ്രീകരിച്ചായിരിക്കണമെന്ന് അവര്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ആര്‍ സി എന്‍ ജനറല്‍ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പ്രൊഫസര്‍ നിക്കോള റേഞ്ചര്‍, ബിജോയ് സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്ത നഴ്സിംഗ് സ്പെഷ്യലൈസേഷനുകളിലുള്ള നഴ്സുമാര്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്.
എന്‍ എച്ച് എസിന്റെയും സോഷ്യല്‍കെയര്‍ മേഖലയുടെയും ഭാവി
More »
എ&ഇ യില്‍ 12 മണിക്കൂറിലേറെ കാത്തിരുന്ന രോഗികളുടെ എണ്ണം റെക്കോര്‍ഡില്‍
എന്‍എച്ച്എസ് എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സ്ഥിതി ജനുവരി മാസത്തിലും കാര്യമായി മെച്ചപ്പെട്ടില്ലെന്നു കണക്കുകള്‍. കഴിഞ്ഞ മാസം 12 മണിക്കൂറിലേറെ ചികിത്സയ്ക്കായി കാത്തിരുന്ന രോഗികളുടെ എണ്ണം റെക്കോര്‍ഡിലാണെന്നാണ് കണക്കുകള്‍ പറയുന്നത്. ജനുവരിയില്‍ 61,529 പേരിലേറെയാണ് അര ദിവസത്തോളം എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ചികിത്സ ലഭിക്കാനായി കാത്തിരുന്നത്. ഡിസംബറിലെ കണക്കുകളില്‍ നിന്നും 13 ശതമാനം വര്‍ധനവാണ് ഇത്.
ഇതിന് പുറമെ ചികിത്സ കഴിഞ്ഞിട്ടും വീടുകളില്‍ പരിചരണം ലഭ്യമല്ലാത്തതിനാല്‍ ബെഡുകള്‍ പിടിച്ചുവെച്ചിരിക്കുന്ന രോഗികളുടെ എണ്ണം വിന്ററിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 14,000 പേരോളമാണ് പോകാന്‍ ഇടമില്ലാത്തതിന്റെ പേരില്‍ ബെഡുകള്‍ കൈയ്യടക്കി വെച്ചിട്ടുള്ളത്.
സോഷ്യല്‍ കെയര്‍ കപ്പാസിറ്റി മെച്ചപ്പെടുത്താത്ത പക്ഷം ഡിസ്ചാര്‍ജ്ജുകളില്‍ കാലതാമസം നേരിടുകയും, ഇത് ചികിത്സ ആവശ്യമുള്ള രോഗികളെ
More »
രണ്ടു മക്കള്‍ക്ക് വിഷം കൊടുത്തു ആത്മഹത്യയ്ക്ക് ശ്രമിച്ച യുകെ മലയാളി നഴ്‌സിന് 16 വര്‍ഷം ജയില്‍
ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന തുറന്നു പറച്ചിലിലും അവഗണനയിലും തിരിച്ചടി നല്‍കാനായി രണ്ടു മക്കള്‍ക്ക് വിഷം കൊടുത്തു ആത്മഹത്യയ്ക്ക് ശ്രമിച്ച യുകെ മലയാളി നഴ്‌സിന് 16 വര്‍ഷം ജയില്‍ ശിക്ഷ. തന്റെ പേര് വെളിപ്പെടുത്തുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണം എന്ന യുവതിയുടെ അഭ്യര്‍ത്ഥന കോടതി സ്വീകരിച്ചതിനാല്‍ പ്രതിയായ യുവതി കുറ്റക്കാരി ആണെന്ന് കോടതി വിധിക്കുമ്പോഴും പേര് പുറത്തുവിടാനാകാത്ത സ്ഥിതിയാണ്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ 39 കാരിയ്ക്കാണ് ശിക്ഷ ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു സംഭവം. പതിമൂന്നും എട്ടും വയസ്സുള്ള കുട്ടികള്‍ക്കാണ് കൂടിയ അളവില്‍ മരുന്ന് നല്‍കി യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.യുവതിയുടെ രണ്ടു മക്കളും ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണയിലാണ്. ഭര്‍ത്താവുമായുള്ള പിണക്കമാണ് വൈരാഗ്യ ബുദ്ധിയോടെ കടുംകൈക്ക് യുവതിയെ പ്രേരിപ്പിച്ചതെങ്കിലും സംഭവ സമയം നാട്ടില്‍
More »
ലണ്ടന്‍ എലിസബത്ത് ലൈനിലെ ലോക്കോപൈലറ്റുമാര്‍ സമരത്തിലേക്ക്; യാത്രക്കാര്‍ ദുരിതത്തിലാകും
ലണ്ടന്‍ എലിസബത്ത് ലൈനിലെ ലോക്കോപൈലറ്റുമാര്‍ പണിമുടക്ക് സമരത്തിലേക്ക്. തൊഴിലുടമകളായ എംടിആറിനോട് ശമ്പള വര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. ശമ്പള വര്‍ധനവ് ആവശ്യം അംഗീകരിക്കാത്തതാണ് സമരത്തിലേക്ക് നയിച്ചതെന്ന് ലോക്കോപൈലറ്റുമാരുടെ ട്രേഡ് യൂണിയന്‍ ആസ്ലെഫ് അറിയിച്ചു. ഏകദേശം 500ഓളം ലോക്കോപൈലറ്റുമാരാണ് ഫെബ്രുവരി 27, മാര്‍ച്ച് ഒന്ന്, എട്ട്, 10 തീയതികളില്‍ പണിനിര്‍ത്തിവെച്ച് കൊണ്ട് സമരം സംഘടിപ്പിക്കുന്നത്.
'എലിസബത്ത് ലൈനിന്റെ വിജയത്തില്‍ ഞങ്ങളുടെ അംഗങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിജയത്തില്‍ ഡ്രൈവര്‍മാരുടെ കഷ്ടപ്പാട് തിരിച്ചറിയേണ്ടതില്ലെന്ന് എംടിആര്‍ തീരുമാനിക്കുകയായിരുന്നു', ആസ്ലെഫിന്റെ ജനറല്‍ സെക്രട്ടറി മിക്ക് വെലാന്‍ പറഞ്ഞു. അതേസമയം എലിസബത്ത് ലൈനിലെ ലോക്കോപൈലറ്റുമാര്‍ 4.5 ശതമാനം ശമ്പള വര്‍ധനവ് നിരസിച്ചതിലും സമരം ചെയ്യാനുള്ള തീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്തതിലും തനിക്ക് നിരാശയുണ്ടെന്ന്
More »
എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ച് ഇംഗ്ലീഷ് ഡെന്റിസ്റ്റുകള്‍; ഫീസ് ചെലവിന് തികയുന്നില്ലെന്ന് ബിഡിഎ
എന്‍എച്ച്എസ് ഡെന്റിസ്റ്റുകളെ കണ്ടുകിട്ടുക എന്നത് ഏറെ ദുഷ്‌കരമായ പ്രവൃത്തിയാണ്. പല്ലുവേദന വന്നാലോ, കേടുവന്നാലോ പലര്‍ക്കും വേദന കടിച്ചമര്‍ത്തി മാസങ്ങളോളം കഴിയേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിനിടയില്‍ എന്‍എച്ച്എസ് ഉപേക്ഷിച്ച് പലായനം ചെയ്യുന്ന ഡെന്റിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.
രോഗികള്‍ നേരിടുന്ന ദുരിതം കൂടുതല്‍ വഷളാക്കുന്ന അവസ്ഥയാണ് നേരിടുന്നതെന്ന് പ്രൊഫഷന്‍ നേതാക്കള്‍ പറയുന്നു. എന്‍എച്ച്എസ് ഫണ്ട് ചെയ്യുന്ന ജോലി നിര്‍ത്തുന്നതിലാണ് ഡെന്റിസ്റ്റുകള്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ചികിത്സയ്ക്ക് ആവശ്യമായ ചെലവുകള്‍ പോലും ഫീസ് ഇനത്തില്‍ ലഭിക്കുന്നില്ലെന്നാണ് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്റെ നിലപാട്.
ഉയരുന്ന ചെലവുകള്‍ മൂലം ഇംഗ്ലണ്ടിലെ ഡെന്റല്‍ സര്‍ജറികള്‍ ചാരിറ്റി പോലെ പ്രവര്‍ത്തിക്കേണ്ടി വരുന്നുവെന്നാണ് ബിഡിഎ പറയുന്നത്. ഈ അവസ്ഥയില്‍ സ്വകാര്യ ജോലിയില്‍
More »
വാട്‌സ്ആപ്പ് കുരുക്കില്‍ ലേബര്‍; റിഷി സുനാകിനെ റുവാന്‍ഡയിലേക്ക് നാടുകടത്തുന്ന എഐ ചിത്രങ്ങളും
ലേബര്‍ പാര്‍ട്ടിക്ക് മേല്‍ കടുത്ത പ്രതിസന്ധിയായി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍. ആരോഗ്യമന്ത്രിയും ഒരു എംപിയും പുറത്താക്കപ്പെട്ടിട്ടും വിവാദങ്ങള്‍ക്കു ശമനമില്ല. ലേബര്‍ എംപിമാരും, പ്രാദേശിക നേതാക്കളും ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് വിവരങ്ങള്‍ കൂടുതല്‍ പുറത്തുവന്നതോടെ ലേബര്‍ പാര്‍ട്ടിക്ക് കുരുക്ക്. വിരമിച്ച സൈനികരെയും, പെന്‍ഷന്‍കാരെയും 'നാസികളെന്നാണ്' ലേബര്‍ അംഗങ്ങള്‍ ചാറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ മോര്‍ഗന്‍ അഡ്മിനായുള്ള 'പോര്‍ട്‌സ്മൗത്ത് ലേബര്‍ ഗ്രൂപ്പില്‍' 143 അംഗങ്ങളുണ്ട്. ലേബര്‍ കൗണ്‍സിലര്‍മാരും, ലോക്കല്‍ ആക്ടിവിസ്റ്റുകളും ഇതില്‍ പെടുന്നു. പോര്‍ട്‌സ്മൗത്തിലെ ഇമിഗ്രേഷന്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത പെന്‍ഷന്‍കാരും, മുന്‍ സൈനികരും, വികലാംഗരുമാണ് നാസികളും, ഫാസിസ്റ്റ് തെമ്മാടികളും, തീവ്രവാദികളുമായി മാറിയത്!
ഇതിന് പുറമെയാണ്
More »