യു.കെ.വാര്‍ത്തകള്‍

കെയറര്‍ വിസയില്‍ എത്തിയ കുടിയേറ്റ ജോലിക്കാരില്‍ നിന്ന് ഈടാക്കിയത് 20000 പൗണ്ട് വരെ; ഒപ്പം ചൂഷണവും വിവേചനവും
യുകെയിലെ കെയര്‍ മേഖലയില്‍ ജോലിയെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് കെയറര്‍മാര്‍, മതിയായ സൗകര്യങ്ങള്‍ ലഭിക്കാതെ ക്ലേശിക്കുകയാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. ഇവരില്‍ പലരും 20,000 പൗണ്ട് വരെ നല്‍കിയാണ് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസ സംഘടിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ നൈജീരിയ, സിംബാബ്‌വെ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും, ബ്രസീല്‍ പോലുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും എത്തിയ 100 ല്‍ അധികം പേര്‍ 5000 പൗണ്ട് മുതല്‍ 10,000 പൗണ്ട് വരെ വിസ ലഭിക്കുവാന്‍ ഫീസ് നല്‍കിയതായി പറഞ്ഞു. അന്‍പതിലധികം പേര്‍ 10,000 പൗണ്ട് വരെ കൊടുത്തപ്പോള്‍ അഞ്ചുപേര്‍ 20,000 പൗണ്ട് കൊടുത്തു. വന്‍തുകകള്‍ മുന്‍കൂറായി നല്‍കി, വിസ എടുത്ത് ബ്രിട്ടനില്‍ എത്തിയവര്‍ക്ക്

More »

അധിക്ഷേപ സന്ദേശങ്ങള്‍: ആരോഗ്യ മന്ത്രിയ്ക്ക് പിന്നാലെ ലേബര്‍ എംപി ഒലിവര്‍ റയാനെയും പുറത്താക്കി
അധിക്ഷേപ സന്ദേശങ്ങള്‍ അയച്ച ഹെല്‍ത്ത് മിനിസ്റ്റര്‍ ആന്‍ഡ്രൂ ഗ്വിനെ പുറത്താക്കിയതിന് പിന്നാലെ ബേണ്‍ലി എംപി ഒലിവര്‍ റയാനെയും ലേബര്‍ പാര്‍ട്ടി പുറത്താക്കി. തന്റെ സമൂഹമാധ്യമത്തിലെ ഇടപെടലിനെ കുറിച്ച് മാപ്പ് ചോദിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം രംഗത്ത് വന്നിരുന്നു. അധിക്ഷേപകരമായ സന്ദേശങ്ങള്‍ അയച്ചതിന് ഹെല്‍ത്ത് മിനിസ്റ്റര്‍ ആന്‍ഡ്രൂ ഗ്വിനെ പുറത്താക്കിയിരുന്നു . മറ്റൊരു എംപിയെയും അധിക്ഷേപകരമായ പരാമര്‍ശങ്ങളുടെ പേരില്‍ പുറത്താക്കേണ്ടി വന്നതോടെ ലേബര്‍ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ട്രിഗര്‍ മി ടിമ്പേഴ്‌സ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച സന്ദേശങ്ങളില്‍ റയാന്‍ ഒരു ലേബര്‍ എംപിയെ ലൈംഗികതയുടെ പേരില്‍ പരിഹസിക്കുന്നതായും പ്രാദേശിക ലേബര്‍ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനെ അധിക്ഷേപിച്ചതായും റിപ്പോര്‍ട്ടുണ്ട്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്ന

More »

ലണ്ടന്‍ നഗരത്തില്‍ ഓരോ ആറു മിനിറ്റിലും മൊബൈല്‍ മോഷണം; മലയാളികള്‍ ജാഗ്രതൈ!
ലണ്ടന്‍ : പുതുപുത്തന്‍ മൊബൈലുമായി പുറത്തിറങ്ങുന്ന മലയാളികള്‍ ജാഗ്രതൈ! ലണ്ടന്‍ നഗരം മൊബൈല്‍ മോഷണത്തിന്റെ കേന്ദ്രമായി മാറുകയാണ്. ഓരോ ആറു മിനിറ്റിലും ഒരാള്‍ നഗരത്തില്‍ മൊബൈല്‍ മോഷണത്തിന് ഇരയാകുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022ല്‍ 90,864 മൊബൈലുകളാണ് നഗരത്തില്‍ മോഷ്ടിക്കപ്പെട്ടത്. അതായത് ദിവസേന 250 ഫോണ്‍. നഗരത്തിലെ മോഷണങ്ങളില്‍ 70 ശതമാനവും മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ടതാണ്. ഇതിനു അറുതിവരുത്താന്‍ ടെക് കമ്പനികളുടെ സഹായം തേടുകയാണ് മേയര്‍ സാദിഖ് ഖാനും മെട്രോപൊളിറ്റന്‍ പൊലീസ് മേധാവി സര്‍ മാര്‍ക്ക് റൌളിയും. മോഷ്ടാക്കള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനേ പറ്റാത്തവിധത്തിലുള്ള പരിഹാരം സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ കണ്ടെത്തണമെന്നാണ് ഇവരുടെ നിര്‍ദേശം. കഴിഞ്ഞദിവസം മൊബൈല്‍ മോഷ്ടാവായ യുവാവിനെ പൊലീസ് ചെയ്‌സ് ചെയ്ത് പിടിച്ചത് ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ്. നോര്‍ത്ത് ലണ്ടനില്‍ ഹെലികോപ്റ്ററിന്റെ സഹായത്തോടെ

More »

വീണ്ടും തണുത്തുറയാന്‍ ബ്രിട്ടന്‍; ഈ ആഴ്ച താപനില മൈനസ് ഏഴിലേക്ക്
സ്‌കാന്‍ഡിനേവിയന്‍ മേഖലയില്‍ നിന്നുള്ള ഉന്നതമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ ബ്രിട്ടനില്‍ വീണ്ടും അതിശൈത്യം വരുന്നു. താപനില മൈനസ് 7 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും തണുത്ത കാറ്റും ഒപ്പം ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കാം. ഇന്നലെ സ്‌കോട്ട്‌ലാന്‍ഡിലെ ആള്‍ട്ടന്‍ഹാരയില്‍ അതിരാവിലെ മൈനസ് 7 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു. മറ്റു പലയിടങ്ങളിലും താപനില്‍ 5 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ തുടര്‍ന്നുവെങ്കിലും, സാമാന്യം ഭേദപ്പെട്ട രീതിയില്‍ ആഞ്ഞടിക്കുന്ന കിഴക്കന്‍ കാറ്റ് മൂലം കഠിനമായ തണുപ്പായിരുന്നു അനുഭവപ്പെട്ടത്. തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും, ഇന്ന് രാവിലെയും താപനില മൈനസ് 5 മുതല്‍ മൈനസ് 6 ഡിഗ്രി വരെ താഴും എന്നാണ് മെറ്റ് ഓഫ്രീസ് പറയുന്നത്. വടക്ക് പടിഞ്ഞാറന്‍ ബ്രിട്ടനിലായിരിക്കും തണുത്ത കാലാവസ്ഥ കൂടുതലായി അനുഭവപ്പെടുക. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍, സ്‌കോട്ട്‌ലാന്‍ഡില്‍ പൊതുവെ തെളിഞ്ഞ

More »

ഭക്ഷണം നിലത്തു വീണതിന്റെ പേരില്‍ ലണ്ടനില്‍ നിന്നുള്ള വിമാനത്തില്‍ യാത്രക്കാരുടെ കൂട്ടത്തല്ല്
ലണ്ടന്‍ : ലണ്ടന്‍ സ്റ്റാന്‍സ്‌റ്റെഡില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കുള്ള ഈസിജെറ്റ് വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. ലഘുഭക്ഷണം നിലത്ത് വീണതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മോശം കാലാവസ്ഥ കാരണം വിമാനം രണ്ടു മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കിടയില്‍ അസ്വസ്ഥത നിലനിന്നിരുന്നു. അതിനിടെയിലാണ് ഈ സംഭവം. ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിഡിയോയില്‍, ഒരാള്‍ സഹയാത്രികനെ മര്‍ദിക്കുന്നതും മുഖത്തടിക്കുന്നതും കാണാം. പിന്നീട് അയാളുടെ നെഞ്ചില്‍ ബലമായി തള്ളി. ഇത് തടയാന്‍ ശ്രമിച്ച സുഹൃത്തുക്കളെയും അയാള്‍ തട്ടിമാറ്റി. സംഭവം ഗുരുതരമായതിനെ തുടര്‍ന്ന്, പുറപ്പെടുന്നതിന് മുന്‍പ് പൊലീസ് വിമാനത്തില്‍ എത്തുകയും ഇരു യാത്രക്കാരെയും താക്കീത് ചെയ്യുകയും ചെയ്തു എന്ന് ഈസിജെറ്റ് വക്താവ് പറഞ്ഞു. ഒരു യാത്രക്കാരന്‍ ചിപ്‌സും മറ്റ്

More »

പൈലറ്റ് ബോധരഹിതനായി; മാഞ്ചസ്റ്റര്‍ വിമാനം ഏഥന്‍സില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി
ഈജിപ്തിലെ ഹര്‍ഘാഡയില്‍ നിന്നും ബ്രിട്ടനിലെ മാഞ്ചസ്റ്ററിലേക്ക് പറന്ന വിമാനം പൈലറ്റ് ബോധരഹിതനായതിനെ തുടര്‍ന്ന് ഏഥന്‍സിസില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി. പൈലറ്റിന് വിമാനത്താവളത്തില്‍ അടിയന്തിര ചികിത്സ നല്‍കി. പൈലറ്റ് ബ്വോധരഹിതനായതോടെ ക്രൂ അംഗങ്ങള്‍ വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക് ധൃതി പിടിച്ചെത്തി. ഇതോടെ അരുതാത്തത് എന്തോ സംഭവിച്ചു എന്ന ആശങ്ക യാത്രക്കാര്‍ക്കുണ്ടായി. യാത്ര ആരംഭിച്ച് രണ്ടു മണിക്കൂറിന് ശേഷമായിരുന്നു സംഭവം. മെഡിക്കല്‍ പ്രൊഫഷണലുകള്‍ ആരെങ്കിലും ഉണ്ടോ എന്ന് ജീവനക്കാര്‍ വിളിച്ചു ചോദിച്ചതായി ഒരു യാത്രക്കാരന്‍ പറഞ്ഞതായി ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീടാണ് പൈലറ്റിന് സുഖമില്ലെന്നും അടിയന്തിരമായി വൈദ്യ സഹായം ആവശ്യമാണെന്നും അറിയിക്കുന്നത്. ഇതോടെ യാത്രക്കാരും ആശങ്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സഹ പൈലറ്റ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

More »

മന്ത്രിയുടെ രാജിയ്ക്കു പിന്നാലെ അധിക്ഷേപ സന്ദേശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് ലേബര്‍ എംപിയും
അധിക്ഷേപ സന്ദേശങ്ങള്‍ അയച്ച ഹെല്‍ത്ത് മിനിസ്റ്റര്‍ ആന്‍ഡ്രൂ ഗ്വിനെ പുറത്താക്കിയതിന് പിന്നാലെ മാപ്പുചോദിച്ച് മറ്റൊരു എംപി കൂടി. വാട്‌സ്ആപ്പിലെ മെസേജുകള്‍ തെറ്റാറ്റായി പോയെന്നും മാപ്പു ചോദിക്കുന്നുവെന്നും ബേണ്‍ലി എംപി ഒലിവര്‍ റയാന്‍ പറഞ്ഞു. നേരത്തെ ആന്‍ഡ്രൂ ഗ്വിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുക മാത്രമല്ല പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുക കൂടി ചെയ്താണ് പ്രശ്‌നം ലേബര്‍പാര്‍ട്ടി ഒതുക്കിയത്. ലേബര്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുകയാണ് എംപിയുടെ ക്ഷമ ചോദിക്കല്‍. നിലവില്‍ എംപിക്കെതിരെ നടപടിയെടുത്തിട്ടില്ല. പാര്‍ട്ടിയുടെ ചീഫ് വിപ്പ് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലേബര്‍പാര്‍ട്ടിയ്ക്ക് വോട്ടുചെയ്യാത്ത വയസ്സായയാള്‍ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്‍ഡ്രൂ ഗ്വിനെയുടെ കമന്റ് വിവാദമായിരുന്നു. വംശീയ വിദ്വേഷം കലര്‍ന്ന

More »

യുകെയില്‍ ഇനി നഴ്സ് എന്ന പദവി ആര്‍ക്കൊക്കെ ഉപയോഗിക്കാം? നിയമ നിര്‍മാണത്തിന് വഴിയൊരുങ്ങുന്നു
ബ്രിട്ടനില്‍ ഇനിമുതല്‍ നഴ്സ് എന്ന പദവി ആര്‍ക്കൊക്കെ ഉപയോഗിക്കാം എന്നതിന് പുതിയ നിര്‍വചനം വരുന്നു. ചൊവ്വാഴ്ച ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരു സുപ്രധാന നിയമ നിര്‍മ്മാണ നിര്‍ദേശം സമര്‍പ്പിക്കപ്പെടും. എംപിയായ ഡോണ്‍ ബട്ട്‌ലര്‍ അവതരിപ്പിക്കുന്ന സ്വകാര്യ ബില്‍ നഴ്സ് എന്ന തലക്കെട്ട് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. സ്വകാര്യ ബില്‍ നിയമമാകുകയാണെങ്കില്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കൗണ്‍സിലില്‍ (എന്‍എംസി) രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്ക് മാത്രമേ നഴ്സ് എന്ന തൊഴില്‍നാമത്തില്‍ അറിയപ്പെടാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. ആരോഗ്യ, സാമൂഹിക പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ നഴ്സ് എന്ന തൊഴില്‍നാമം ഉപയോഗിക്കുന്നതിന് നിയമം തടസ്സമാകും. അന്താരാഷ്ട്ര തലത്തിലുള്ള നിയന്ത്രണങ്ങള്‍ യുകെയിലെ നഴ്‌സിംഗ് മേഖലയില്‍ നടപ്പില്‍ വരുത്തുന്നതിനുള്ള മികച്ച തുടക്കമാണ് ബില്ലിന്റെ അവതരണം എന്നാണ്

More »

മേഗനുമായി ആവശ്യത്തിന് പ്രശ്‌നങ്ങളുള്ള ഹാരിയെ നാടുകടത്തില്ലെന്ന് ട്രംപ്
വാഷിങ്ടണ്‍ : ഹാരി രാജകുമാരനെ നാടുകടത്തില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഹാരിക്കെതിരായ വിസ കേസ് കുത്തിപ്പൊക്കാന്‍ തനിക്ക് ഒരു ഉദ്ദേശവുമില്ലെന്നും ട്രംപ് പറഞ്ഞു. ഭാര്യ മേഗന്‍ മാര്‍ക്കിളുമായി ഹാരിക്ക് ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ടെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. നേരത്തെ ലഹരി ഉപയോഗം സംബന്ധിച്ച് ഹാരി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് യു.എസ് വിസ ലഭിക്കാനുള്ള യോഗ്യത സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ വ്യക്ത വരുത്തി ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തുന്നത്. ന്യൂയോര്‍ക്ക് ടൈംസുമായുള്ള അഭിമുഖത്തില്‍ ഹാരിക്കെതിരായ വിസ കേസ് താന്‍ കുത്തിപ്പൊക്കില്ലെന്ന് ട്രംപ് പറഞ്ഞു. ഹാരിയെ താന്‍ ഏകനായി വിടും. ഭാര്യയുമായി അയാള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഭയങ്കരിയായ സ്ത്രീയാണ് മേഗന്‍ മാര്‍ക്കിളെന്നും ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ ഡോണള്‍ഡ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions