യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ ഗേറ്റ്‌വേ തുറമുഖത്ത് നിന്ന് 100 മില്യണ്‍ പൗണ്ടിന്റെ കൊക്കെയ്ന്‍ പിടിച്ചെടുത്തു
യുകെയിലെ തുറമുഖത്ത് നിന്ന് ഏകദേശം 100 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടി. എസെക്സിലെ തുറോക്കിലുള്ള ലണ്ടന്‍ ഗേറ്റ്‌വേ തുറമുഖത്ത് പനാമയില്‍ നിന്ന് എത്തിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ക്കടിയില്‍ നിന്നാണ് 2.4 ടണ്‍ ഭാരമുള്ള കൊക്കെയ്ന്‍ അധികൃതര്‍ കണ്ടെത്തിയത്. നേരത്തെ ഇന്റലിജന്‍സ് നടത്തിയ ഓപ്പറേഷനില്‍ മയക്കുമരുന്നിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. പിന്നാലെ യുകെയില്‍ കപ്പല്‍ എത്തിയതിന് പിന്നാലെ പിടികൂടുകയായിരുന്നു. തുറമുഖ ഓപ്പറേറ്ററുടെ സഹായത്തോടെ 37 വലിയ കണ്ടെയ്‌നറുകളിലായി ഏകദേശം 96 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന മയക്കുമരുന്നാണ് കണ്ടെത്തിയത്. ബോര്‍ഡര്‍ ഫോഴ്‌സിന്റെ കണക്കനുസരിച്ച്, യുകെയുടെ ചരിത്രത്തിലെ ആറാമത്തെ വലിയ കൊക്കെയ്ന്‍ വേട്ടയാണിത്. 2022 നും 2023 നും ഇടയില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും കൊക്കെയ്ന്‍ മരണങ്ങള്‍ 31% വര്‍ദ്ധിച്ചതായി ഹോം ഓഫീസ് ഡേറ്റ പറയുന്നു. ഈ വാരാന്ത്യത്തില്‍

More »

ആദ്യ വര്‍ഷം തന്നെ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ ഫ്ലോപ്പെന്ന് വോട്ടര്‍മാര്‍
ആദ്യ വര്‍ഷം തന്നെ പാസ്‌മാര്‍ക്ക് പോലും നേടാനാവാതെ പ്രവര്‍ത്തനം ലേബര്‍ സര്‍ക്കാര്‍. കഴിഞ്ഞ ജൂലൈയില്‍ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പരാജയം ആണെന്നാണ് വോട്ടര്‍മാര്‍ പറയുന്നതെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. ലേബര്‍ ഗവണ്‍മെന്റിന്റെ ആദ്യ വര്‍ഷത്തെ പ്രകടനം വെറും മോശമാണെന്നാണ് ഭൂരിപക്ഷം വോട്ടര്‍മാരും വ്യക്തമാക്കുന്നത്. ജൂലൈയില്‍ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെങ്കിലും കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി നടത്തുന്ന ഭരണം തീര്‍ത്തും നിരാശാജനകമാണെന്നാണ് 54% വോട്ടര്‍മാര്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ ലേബറിന് വോട്ട് ചെയ്ത കാല്‍ശതമാനം പേരും പാര്‍ട്ടിയുടെ പ്രവര്‍ത്തനം മോശമാണെന്ന് വിധിയെഴുതുന്നു. 37 ശതമാനം പേരാണ് ഭരണം കൊള്ളാമെന്ന് പറയുന്നത്. അതേസമയം മുന്‍ ടോറി ഗവണ്‍മെന്റ് ലേബറിനേക്കാള്‍ മികച്ചതായിരുന്നുവെന്ന് 29 ശതമാനം പേര്‍ കരുതുന്നു. 26

More »

ഇനി രോഗികള്‍ രോഗികള്‍ നല്‍കുന്ന റേറ്റിംഗ് അനുസരിച്ച് എന്‍എച്ച്എസ് ആശുപത്രികളുടെ ഫണ്ടിംഗ്
ഇംഗ്ലണ്ടിലെ ആശുപത്രികള്‍ക്ക് പണം നല്‍കുന്നതും, രോഗികളുടെ റേറ്റിംഗും തമ്മില്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍. എന്‍എച്ച്എസിന്റെ 10 വര്‍ഷത്തെ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങളില്‍ നിന്നും അകന്ന് നിന്നാല്‍ സേവനങ്ങള്‍ തന്നെ അവസാനിക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെയാണ് ഈ പദ്ധതി. രോഗികള്‍ അസന്തുഷ്ടരായാല്‍ ആശുപത്രികള്‍ക്ക് ലഭിക്കുന്ന ഫണ്ടില്‍ ഒരു ഭാഗം നഷ്ടപ്പെടുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതുവഴി രോഗികളുടെ ഭാഗം കേള്‍ക്കാന്‍ ആശുപത്രികള്‍ തയാറാകുകയും, കൂടുതല്‍ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കുകയും ചെയ്യുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി പ്രതീക്ഷിക്കുന്നത്. എന്നാല്‍ എന്‍എച്ച്എസിന് മേല്‍ ഉപകരണമില്ലാതെ സര്‍ജറി നടത്തുന്നത് പോലെയാണ് ഈ പദ്ധതിയെന്ന് ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നു. രോഗികള്‍ ഉപയോഗിച്ച

More »

നടുറോഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 'ചിരിക്കുന്ന കൊലയാളി' കുറ്റക്കാരന്‍
യുകെയില്‍ നടുറോഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ചിരിക്കുന്ന കൊലയാളി എന്ന് അറിയപ്പെടുന്ന ഹബീബുര്‍ മാനിനെ (26) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഭാര്യ കുല്‍സുമ അക്തറിനെ (27)യാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സ്‌നാപ്ചാറ്റില്‍ നിന്ന് കുല്‍സുമയുടെ ലൊക്കേഷന്‍ മനസിലാക്കിയ ശേഷമായിരുന്നു കൊലപാതകം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിനാണ് സംഭവം നടന്നത്. നടു റോഡില്‍ വച്ച് പ്രതി ഭാര്യയെ 25 തവണ കുത്തി. അതിന് ശേഷം കഴുത്തറത്ത് മരണം ഉറപ്പാക്കി. രക്ഷപ്പെടാനായി പ്രതി ബസില്‍ കയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അഞ്ചുമാസം മാത്രം പ്രായമുള്ള ഇവരുടെ കുഞ്ഞിനെ റോഡില്‍ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. ഭാര്യ മേക്ക് അപ്പ് ധരിക്കുന്നതിനെ പ്രതി എതിര്‍ത്തിരുന്നു. ചായ കുടിക്കുന്നതില്‍ നിന്ന് വിലക്കുകയും ഭാര്യയുടെ മൊബൈല്‍ ഫോണ്‍ നിരന്തരമായി പരിശോധിക്കുകയും ചെയ്തിരുന്നു. കൂടാതെ ഭാര്യയെ കൊല്ലുമെന്ന് പ്രതി

More »

എന്‍എച്ച്എസ് ജീവനക്കാരുടെ വെട്ടിനിരത്തല്‍ തുടരും; 7000 ജീവനക്കാരെ നിയോഗിക്കുന്ന എന്‍എച്ച്എസ് ഗ്രൂപ്പുകള്‍ എന്തിനെന്ന് വെസ് സ്ട്രീറ്റിംഗ്
എന്‍എച്ച്എസില്‍ അനാവശ്യ ചെലവഴിക്കലും, ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കല്‍ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. 7000 ജീവനക്കാരെ നിയോഗിക്കുന്ന എന്‍എച്ച്എസ് ഗ്രൂപ്പുകള്‍ എന്തിനെന്ന് വെസ് സ്ട്രീറ്റിംഗ് ചോദിക്കുന്നു. നിബന്ധനകള്‍ എളുപ്പമാക്കി, ട്രാജഡികള്‍ ഒഴിവാക്കി, മെച്ചപ്പെടുത്തലിലേക്ക് നയിക്കുകയാണ് വെസ് സ്ട്രീറ്റിംഗിന്റെ ലക്ഷ്യം. ഇതിന് പുറമെ ഉത്തരവാദിത്വം എന്നത് സുപ്രധാനമാക്കി മാറ്റാനും ഹെല്‍ത്ത് സെക്രട്ടറി ഉദ്ദേശിക്കുന്നു. ഇത് പ്രകാരം അപ്പോയിന്റ്‌മെന്റ് കഴിയുമ്പോള്‍ രോഗികള്‍ക്ക് എന്‍എച്ച്എസ് ആപ്പ് വഴി റിവ്യൂ സമര്‍പ്പിച്ച് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് നേരിട്ട് അറിയിക്കാന്‍ സാധിക്കും. ഇത് പ്രകാരമുള്ള സ്‌കോറും, കമന്റുകളും ഉപയോഗിച്ച് മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന സേവനദാതാക്കളെ തിരിച്ചറിയും. ഈ പ്രതികരണങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തിലാണ് ലഭ്യമാക്കുക.

More »

റെന്റേഴ്‌സ് റിഫോം ബില്‍ നിലവില്‍ വരാന്‍ സമയമെടുക്കും; മടിച്ച് ലേബറും
യുകെയില്‍ വാടകയ്ക്ക് കഴിയുന്നവര്‍ക്ക് ആശ്വാസം പകരാന്‍ തയ്യാറാക്കിയ റെന്റേഴ്‌സ് റിഫോം ബില്‍ വരാന്‍ സമയമെടുക്കും. ഇത് അടുത്തൊന്നും നടപ്പിലാക്കാന്‍ ലേബര്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ മോശം അവസ്ഥകളില്‍ ഉയര്‍ന്ന വാടക നിരക്ക് നല്‍കി ജീവിക്കേണ്ടി വരുന്ന വാടകക്കാര്‍ക്ക് തങ്ങളുടെ ദുരിത ജീവിതം തുടരേണ്ടിവരും. അകാരണമായി വാടക്കാരെ പുറത്താക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ പല പുതിയ നിയമങ്ങളും ഇതോടെ ഫ്രീസറിലായി. പാര്‍ലമെന്റില്‍ നേരിടുന്ന കാലതാമസങ്ങള്‍ മൂലം ബില്‍ ഓട്ടം സീസണില്‍ നിലവില്‍ വരാനുള്ള സാധ്യതയില്ലെന്നതാണ് അവസ്ഥ. അകാരണമായി പുറത്താക്കാന്‍ ഉപയോഗിക്കുന്ന സെക്ഷന്‍ 21 നിരോധിക്കാനുള്ള നടപടി ഉള്‍പ്പെടെ ഇതോടെ വൈകുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വാടകക്കാരെ പുറത്താക്കാന്‍ മനഃപ്പൂര്‍വ്വം വാടക വര്‍ദ്ധിപ്പിക്കുന്ന

More »

അതിക്രമിച്ചു കയറി വ്യോമസേനാ വിമാനത്തിന് പെയിന്റ് അടിച്ചു: 4 പേര്‍ അറസ്റ്റില്‍
ആര്‍എ‌എഫ് ബ്രൈസ് നോര്‍ട്ടണിലെ സൈനിക വിമാനം അതിക്രമിച്ചു കയറി പെയിന്റ് അടിച്ചു നശിപ്പിച്ച സംഭവത്തില്‍ തീവ്രവാദ വിരുദ്ധ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്തം ഒരു പലസ്തീന്‍ അനുകൂല സംഘടന ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പലസ്തീന്‍ ആക്ഷന്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഫൂട്ടേജില്‍, ഓക്‌സ്‌ഫോര്‍ഡ്‌ഷെയര്‍ എയര്‍ബേസിനുള്ളില്‍ രണ്ടു പേരെ കാണാം. ഇതില്‍ ഒരാള്‍ സ്‌കൂട്ടറില്‍ ഒരു എയര്‍ബസ് വോയേജറില്‍ കയറി അതിന്റെ ജെറ്റ് എഞ്ചിനില്‍ പെയിന്റ് തളിക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 29 കാരിയായ ഒരു സ്ത്രീയെയും ലണ്ടനില്‍ നിന്നുള്ള 36 ഉം 24 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരെയും തീവ്രവാദ കുറ്റം ചുമത്തി സൗത്ത് ഈസ്റ്റ് കൗണ്ടര്‍ ടെററിസം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റവാളികളെ സഹായിച്ചുവെന്ന സംശയത്തില്‍ 41 വയസ്സുള്ള ഒരു സ്ത്രീയേയും പോലീസ് അറസ്റ്റ് ചെയ്‌തു. 24, 29, 36 വയസ്സ് പ്രായമുള്ള പ്രതികളെ

More »

ചുട്ടുപൊള്ളി യുകെ: രണ്ടാം ഉഷ്ണതരംഗത്തിന് മുന്നോടിയായി ആരോഗ്യ മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍
യുകെയില്‍ രണ്ടാം വേനല്‍ക്കാല ഉഷ്ണതരംഗം ആരംഭിക്കുന്നതിനാല്‍, മിക്കയിടങ്ങളിലും ചൂട് സംബന്ധിച്ച ആരോഗ്യ മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍ വന്നു. ഇംഗ്ലണ്ടില്‍ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ്, കിഴക്ക്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ആംബര്‍ അലേര്‍ട്ട് ബാധകമാണ്. അതായത് വിവിധ ആരോഗ്യ സേവനങ്ങളും മുഴുവന്‍ ജനങ്ങളെയും ചൂട് ബാധിച്ചേക്കാം എന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) പറയുന്നു. യോര്‍ക്ക്ഷെയറിലും ഹംബറിലും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും, ഗൗരവം കുറഞ്ഞ യെല്ലോ അലേര്‍ട്ടുകള്‍ ബാധകമാണ്, അതായത് പ്രായമായവരെയും ദുര്‍ബലരെയും ഇത് ബാധിച്ചേക്കാം. ഗ്ലാസ്റ്റണ്‍ബറി ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വാരാന്ത്യത്തില്‍ താപനില 30 ഡിഗ്രിയിലേക്ക് ഉയരുമെന്നും തിങ്കളാഴ്ച വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്ന സമയത്തു ചൂട് വര്‍ഷത്തിലെ പുതിയ ഉയരത്തിലെത്തുമെന്നും

More »

മൃതദേഹങ്ങളോട് അനാദരവ്; ഹള്ളിലെ ഫ്യൂണറല്‍ ഡയറക്ടര്‍ക്കെതിരെ കടുത്ത കുറ്റങ്ങള്‍
മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ ഹള്ളിലെ ഫ്യൂണറല്‍ ഡയറക്ടര്‍ക്കെതിരെ കടുത്ത കുറ്റങ്ങള്‍ ചുമത്തി. അറുപത്തി മൂന്നോളം കുറ്റങ്ങള്‍ ചാര്‍ത്തിയ ഫ്യൂണറല്‍ ഡയറക്ടര്‍ ഇന്നലെ കോടതിയില്‍ ഹാജരായി. മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. നിയമപരമായ ശവമടക്കല്‍ നിഷേധിച്ച 30 കുറ്റങ്ങളും, ഇയാളുടെ സ്ഥാപനത്തില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ചമച്ച 30 കുറ്റങ്ങളുമാണ് ഇതില്‍ പ്രധാനമായും ഉള്ളത്. ഹള്ളിലെ ലെഗസി ഇന്‍ഡിപെന്‍ഡന്റ് ഫ്യൂണറല്‍ ഡയറക്ടേഴ്സ് എന്ന സ്ഥാപനത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. റോബര്‍ട്ട് ബുഷ് എന്ന 47 കാരനെതിരെ ചുമത്തിയ കുറ്റങ്ങള്‍ നടന്നിരിക്കുന്നത് കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയിലാണ്. മനുഷ്യ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions