യുകെയില്‍ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ നാല് ദിവസമാക്കാന്‍ 200 കമ്പനികള്‍ മുന്നോട്ട്
യുകെയില്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങളില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുന്നതിനായി 200 കമ്പനികള്‍ മുന്നോട്ട് വന്നു. ഇനിമുതല്‍ ഈ കമ്പനികളുടെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ 4 ദിവസം മാത്രമായിരിക്കും. ജീവനക്കാരുടെ ശമ്പളത്തില്‍ കുറവ് വരാതെയായിരിക്കും ആഴ്ചയില്‍ 4 ദിവസങ്ങള്‍ പ്രവൃത്തി ദിനമാക്കുന്ന നടപടി നിലവില്‍ വരുക.
4 ഡേ വീക്ക് ഫൗണ്ടേഷന്റെ കണക്കുകള്‍ അനുസരിച്ച് ഏകദേശം അയ്യായിരത്തോളം ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ഉടനെ ലഭിക്കുമെന്നാണ് പറയുന്നത്. ചാരിറ്റികള്‍, മാര്‍ക്കറ്റിങ്, ടെക്നോളജി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ആഴ്ചയില്‍ 4 ദിവസം പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുക്കുന്ന കമ്പനികളുടെ പ്രവര്‍ത്തന മേഖലകള്‍. ആഴ്ചയില്‍ 5 ദിവസം പ്രവൃത്തി ദിനമാക്കുക എന്നത് ഏകദേശം 100 വര്‍ഷം മുന്‍പ് നടപ്പിലാക്കിയ സമ്പ്രദായമാണെന്നാണ് 4 ഡേ വീക്ക് ഫൗണ്ടേഷന്റെ വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
More »
യുകെയില്‍ മലയാളി യുവാവ് പനി ബാധിച്ചു മരണമടഞ്ഞു
ലണ്ടന്‍ : യുകെ മലയാളി സമൂഹത്തിനു വേദനയായി വീണ്ടും പനി മരണം. മലയാളി യുവാവ് യുകെയില്‍ പനിയെ തുടര്‍ന്ന് അന്തരിച്ചു. മൂന്ന് വര്‍ഷം മുന്‍പ് വിദ്യാര്‍ഥി വീസയില്‍ യുകെയിലെത്തിയ ആലത്തൂര്‍ സ്വദേശി ലിബിന്‍ എം. ലിജോ (27) ആണ് അന്തരിച്ചത്. ഒരാഴ്ചയായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30ന് നോട്ടിങ്ങ്ഹാം ക്വീന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരവെയാണ് വിടപറഞ്ഞത്. ബോസ്റ്റണില്‍ സെന്റ് ആന്റണീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ ഇടവകാംഗമായിരുന്നു.
നാട്ടില്‍ നിന്ന് ബിസിനസ് ആന്‍ഡ് മാനേജ്മെന്റ് പഠനത്തിനായി എത്തിയതായിരുന്നു ലിബിന്‍. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഇരട്ടക്കുളം മണ്ടുമ്പാല്‍ ഹൗസില്‍ ലിജോ എം. ജോയിയാണ് പിതാവ്. ബെനി ലിജോയാണ് മാതാവ്. സംസ്കാരം നാട്ടില്‍ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.
ഇതിനായുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. നാട്ടില്‍ തേനിടുക്ക് മാര്‍
More »
ഇയോവിന്‍ കൊടുങ്കാറ്റിന് പിന്നാലെ ഹെര്‍മിനിയ കൊടുങ്കാറ്റും; യുകെ കാലാവസ്ഥ തകിടം മറിയുന്നു
ഇയോവിന്‍ കൊടുങ്കാറ്റ് കടുത്ത നാശം വിതച്ചതിന് പിന്നാലെ 80 മൈല്‍ വേഗത്തിലുള്ള ഹെര്‍മിനിയ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. കാറ്റിന്റെ വേഗത പരിഗണിച്ച് യാത്രകള്‍ ഒഴിവാക്കാന്‍ വിവിധ ഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സൗത്ത് വെസ്റ്റ് മേഖലയിലൂടെ പ്രവേശിച്ച കൊടുങ്കാറ്റ് ഇപ്പോള്‍ ഇംഗ്ലണ്ടിലെ നോര്‍ത്ത് മേഖലയിലേക്കും, വെയില്‍സിലേക്കും പ്രവേശിച്ചിട്ടുണ്ട്. സൗത്ത് കോണ്‍വാള്‍ പ്രെഡാനാകില്‍ 82 മൈല്‍ വേഗത്തിലുള്ള കാറ്റാണ് രേഖപ്പെടുത്തിയത്.
ഇയോവിന്‍ കൊടുങ്കാറ്റിന്റെ ആഘാതം നേരിട്ട മേഖലകള്‍ പുതിയ കൊടുങ്കാറ്റില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും സ്‌കോട്ട്‌ലണ്ടിലെ ഉയര്‍ന്ന മേഖലകളില്‍ മഞ്ഞ് വീഴുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.
ഇയോവിന്‍ കൊടുങ്കാറ്റ് ശക്തമായ മഴയും, കാറ്റുമാണ് സമ്മാനിച്ചതെങ്കില്‍ വെസ്റ്റ് ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും
More »
നാല് മില്ല്യണ്‍ കുടുംബങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ നിയമപരമായ പരിധിയുടെ അഞ്ചിരട്ടി വരെ കൗണ്‍സില്‍ ബില്‍ ഷോക്ക്
നിയമപ്രകാരമുള്ള പരമാവധി നികുതി വര്‍ധനയുടെ അഞ്ചിരട്ടി വരെ കൗണ്‍സില്‍ ടാക്‌സ് വര്‍ധനവ് വരുന്നു. നാല് മില്ല്യണിലേറെ കുടുംബങ്ങള്‍ക്കാണ് കൗണ്‍സില്‍ ടാക്‌സിന്റെ ശിക്ഷ ലഭിക്കുകയെന്നാണ് വിവരം. രണ്ട് ദശകത്തിനിടെ ഇംഗ്ലണ്ടില്‍ കാണാത്ത ഏറ്റവും വലിയ വര്‍ധനയ്ക്കാണ് കളമൊരുങ്ങുന്നത്.
25 ശതമാനം വരെ കൗണ്‍സില്‍ ടാക്‌സ് വര്‍ധിക്കുന്ന മേഖലകള്‍ ഉള്‍പ്പെടെ ഇതില്‍ പെടുന്നു. ഏപ്രില്‍ മുതലാണ് നികുതി വര്‍ധനവുകള്‍ പ്രാബല്യത്തിലെത്തുക. നിയമപരമായ പഴുതുകള്‍ ഉപയോഗപ്പെടുത്തി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഏഴ് കൗണ്‍സിലുകളാണ് 9.99 ശതമാനം മുതല്‍ 15 ശതമാനം വരെ നികുതി ഉയര്‍ത്താന്‍ ശ്രമിക്കുന്നത്.
ആഭ്യന്തര സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ജനങ്ങളെ പിഴിയാന്‍ കൗണ്‍സിലുകള്‍ നീക്കം നടത്തുന്നത്. ഗവണ്‍മെന്റ് നിയമങ്ങള്‍ പ്രകാരം കൗണ്‍സില്‍ ടാക്‌സ് 4.99 ശതമാനം വരെ ഉയര്‍ത്താനാണ് അനുമതിയുള്ളത്. ഇതില്‍
More »
സ്വിണ്ടനില്‍ മരണമടഞ്ഞ അരുണ്‍ വിന്‍സന്റിന്റെ പൊതു ദര്‍ശനം 31ന്
സ്വിണ്ടനില്‍ കഴിഞ്ഞ ദിവസം മരിച്ച യുകെ മലയാളി അരുണ്‍ വിന്‍സന്റി(37)ന് ജനുവരി 31ന് യാത്രാ മൊഴിയേകാന്‍ യുകെ മലയാളി സമൂഹം. മാര്‍ലോ അവന്യൂവിലെ ഹോളി ഫാമിലി ചര്‍ച്ചിലാണ് ചടങ്ങുകള്‍.
രാവിലെ 9.30ന് ആരംഭിക്കുന്ന കുര്‍ബാനയ്ക്കും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും ശേഷമാണ് പൊതുദര്‍ശനം നടക്കുന്നത്.
ചെറു പ്രായത്തില്‍ തന്നെ ഭാര്യയേയും മക്കളേയും തനിച്ചാക്കിയുള്ള അരുണിന്റെ വേര്‍പാട് ഏവരിലും വേദനയാകുകയാണ്. ജനുവരി 23 നാണ് അരുണ്‍ മരണമടഞ്ഞത്.
ഇരിങ്ങാലക്കുട സ്വദേശിയായ അരുണ്‍ ഏറെനാളായി കാന്‍സര്‍ ചികിത്സയിലായിരുന്നു.
ലിയോ അരുണ്‍ ആണ് ബാര്യ. രണ്ടു മക്കള്‍. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് അരുണ്‍ സഹോദരിയുടെ വിവാഹത്തിനായി നാട്ടില്‍ പോയി മടങ്ങിയെത്തിയത്.
പൊതു ദര്‍ശനത്തിനു ശേഷം അരുണ്‍ വിന്‍സന്റിനെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും.
പൊതുദര്‍ശനം ;
HOLY FAMILY CHURCH
Marlowe Avenue
SN3
More »
ആര്‍സിഎന്‍ പ്രസിഡന്റായി ബിജോയ് സെബാസ്റ്റിയന്‍ ചുമതലയേറ്റു; ചരിത്ര നേട്ടം
അഞ്ചു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്‌സിങ് ട്രേഡ് യൂണിയനായ റോയല്‍ നഴ്‌സിങ് കോളജിന്റെ (ആര്‍സിഎന്‍ )പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റിയന്‍ ചുമതലയേറ്റു. ആര്‍സിഎന്‍ പ്രസിഡന്റ് എന്ന നിലയില്‍ ചെയിന്‍ ഓഫ് ദി ഓഫീസ് കഴുത്തില്‍ അണിഞ്ഞാണ് ചുമതലയേറ്റത്.
നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ആര്‍സിഎന്‍ യൂണിയന്റെ ആദ്യത്തെ പുരുഷ പ്രസിഡന്റാണ് ബിജോയ് സെബാസ്റ്റിയന്‍. ആദ്യ ഏഷ്യക്കാരനും
1916 മാര്‍ച്ച് 27നാണ് റോയല്‍ നഴ്‌സിങ് കോളജ് രൂപീകൃതമായത് എങ്കിലും ആദ്യ പ്രസിഡന്റായ സിഡ്‌നി ബ്രൗണി മുതല്‍ ഇപ്പോള്‍ ചുമതല ഒഴിഞ്ഞ ഷീല സെബ്രാനി വരയെുള്ള പ്രസിഡന്റുമാര്‍ എല്ലാവരും തന്നെ വനിതകളായിരുന്നു.
ബിജോയ് സെബാസ്റ്റിയന്‍ തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്കാരന്‍ ഈ സ്ഥാനത്തെത്തുന്നതെന്ന പ്രത്യേകതയുണ്ട്. ആരോഗ്യ സംരക്ഷണ മേഖലയിലെ ഏറ്റവും ശക്തവും വലുതുമായ സംഘടനയാണ് ആര്‍സിഎന്‍.
ആലപ്പുഴ
More »
രണ്ടു മരണങ്ങളുടെ ഞെട്ടലില്‍ യുകെ മലയാളി സമൂഹം; വിടവാങ്ങിയത് നോട്ടിംഗാമിലെ അരുണും സ്റ്റോക്ക്‌പോര്‍ട്ടിലെ ഷാജി എബ്രഹാമും
യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി രണ്ടു വിയോഗങ്ങള്‍. നോട്ടിംഗാമിലെ അരുണ്‍ ശങ്കരനാരായണന്‍ ആനന്ദും(39) സ്റ്റോക്ക്‌പോര്‍ട്ടിലെ ഷാജി എബ്രഹാ(60)മും ആണ് ഒരേദിവസം വിടപറഞ്ഞത്.
ഏറെക്കാലമായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു പെരുമ്പാവൂര്‍ സ്വദേശിയായ അരുണ്‍ ശങ്കരനാരായണന്‍ ആനന്ദ്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 11 മണിയോടെ നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് മരണം സംഭവിച്ചത്. യുകെയിലെത്തി ജോലിയില്‍ പ്രവേശിച്ച് സ്വപ്നം കണ്ട ജീവിതം പടുത്തുയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അരുണിനെ കാന്‍സര്‍ ബാധിക്കുന്നത്. ഭാര്യ ഷീനയ്ക്കും ഏകമകന്‍ ആരവിനും ഒപ്പമായിരുന്നു നോട്ടിംഗ്ഹാമില്‍ അരുണ്‍ താമസിച്ചിരുന്നത്.
2021ലാണ് അരുണ്‍ യുകെയിലെത്തിയത്. തുടര്‍ന്ന് നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ നഴ്സായി ജോലിയില്‍ പ്രവേശിച്ചു. അതിനിടെയാണ് റെക്ടല്‍ കാന്‍സര്‍ ബാധിച്ചത് തിരിച്ചറിയുന്നത്. രോഗം കണ്ടെത്തിയപ്പോള്‍ തന്നെ
More »
റേച്ചല്‍ റീവ്‌സിന്റെ ബജറ്റിലെ നികുതി വേട്ടയുടെ ഫലമായി എങ്ങും അതിവേഗ തൊഴില്‍ വെട്ടിച്ചുരുക്കല്‍
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് നികുതി വേട്ട സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുമെന്ന് അവകാശപ്പെട്ടിട്ട് സംഭവിക്കുന്നത് നേരെ തിരിച്ച്. റേച്ചല്‍ റീവ്‌സിന്റെ ബജറ്റിലെ ടാക്‌സ് റെയ്ഡിന് പിന്നാലെയുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം അതിവേഗ നിരക്കില്‍ തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുകയാണ് കമ്പനികള്‍ ചെയ്യുന്നതെന്ന് സര്‍വ്വെ വെളിപ്പെടുത്തുന്നു.
2009-ലെ സാമ്പത്തിക പ്രതിസന്ധി കാലത്താണ് ഇതിന് മുന്‍പ് വന്‍തോതില്‍ ഇങ്ങനെ തൊഴിലവസരങ്ങള്‍ വെട്ടിനിരത്തിയത്. മഹാമാരി കാലത്തും ഈ സ്ഥിതി രൂപപ്പെട്ടിരുന്നു. ജീവനക്കാരുടെ തലയെണ്ണം കുറയ്ക്കുന്നതിന് പുറമെ പുതിയ ജോലിക്കാരെ എടുക്കുന്നത് മരവിപ്പിച്ച കമ്പനികള്‍, വോളണ്ടറിയായി ഒഴിഞ്ഞ് പോകുന്നവര്‍ക്ക് പകരം ജീവനക്കാരെ നിയോഗിക്കാതെ പേറോള്‍ ചെലവ് വര്‍ദ്ധിക്കാതെ നിയന്ത്രിക്കുകയാണ്.
ഡിസംബറിലും, കഴിഞ്ഞ മാസവും നേരിട്ട വന്‍തോതിലുള്ള തൊഴില്‍ നഷ്ടത്തിന്റെ സൂചനകളാണ്
More »
ബ്രായ്ക്കുള്ളില്‍ ഒളിപ്പിച്ച് ജയിലിലേക്ക് മയക്കുമരുന്ന് കടത്തിയ നഴ്‌സിന് തടവ്
തടവുകാരനുമായി അടുപ്പത്തിലായി ജയിലിലേക്ക് മയക്കുമരുന്ന് മയക്കുമരുന്ന് കടത്തി നല്‍കിയ കേസില്‍ പ്രിസണ്‍ നഴ്‌സിന് ജയില്‍ശിക്ഷ. ജയില്‍പുള്ളിയുമായി പ്രണയത്തിലായതോടെയാണ് ബ്രായ്ക്കുള്ളില്‍ ഒളിപ്പിച്ച് നഴ്‌സ് മയക്കുമരുന്ന് കടത്തിയിരുന്നത്. എച്ച്എംപി മാഞ്ചസ്റ്ററില്‍ എക്‌സ്-ഡ്രഗ്, ആല്‍ക്കഹോള്‍, റിക്കവറി പ്രാക്ടീഷണര്‍ നഴ്‌സായിരുന്ന 31-കാരി സാറാ കചാചിനെയാണ് തന്റെ പദവി ദുരുപയോഗം ചെയ്ത് സുരക്ഷാ ക്രമീകരണങ്ങള്‍ അതിജീവിച്ച് നിരോധിത ഉത്പന്നങ്ങള്‍ എത്തിച്ചതിന് ശിക്ഷിച്ചത്.
കഞ്ചാവ്, കെറ്റമിന്‍, കൊക്കെയിന്‍, പുകയില എന്നിവയാണ് തന്റെ ബ്രായ്ക്ക് ഉള്ളില്‍ ഒളിപ്പിച്ച് ഇവര്‍ ജയിലിലേക്ക് എത്തിച്ചിരുന്നത്. തടവുകാരന്‍ 29 വയസ്സുള്ള കാസിം അഹമ്മദുമായി പ്രണയ ബന്ധത്തില്‍ ഏര്‍പ്പെട്ടതോടെയാണ് ഇവര്‍ ഈ പരിപാടിക്ക് കൂട്ടുനിന്നത്.
മയക്കുമരുന്ന്, മദ്യപാന ആസക്തിയില്‍ നിന്നും മോചനം നേടാന്‍ തടവുകാരെ സഹായിക്കുകയായിരുന്നു
More »