യു.കെ.വാര്‍ത്തകള്‍

114 മൈല്‍ വേഗത്തില്‍ ആഞ്ഞടിച്ചു ഇയോവിന്‍ കൊടുങ്കാറ്റ്; 400,000 വീടുകള്‍ ഇരുട്ടില്‍; 138,000 പേര്‍ക്ക് വെള്ളമില്ല
യുകെയില്‍ ആഘാതം സൃഷ്ടിച്ച് ഇയോവിന്‍ കൊടുങ്കാറ്റ് . 114 മൈല്‍ വേഗത്തിലുള്ള കാറ്റ് ആഞ്ഞു വീശിയതോടെ 400,000 വീടുകള്‍ ഇരുട്ടിലായതിന് പുറമെ 138,000 വീടുകളില്‍ വെള്ളവുമില്ലാത്ത സ്ഥിതിയാണ്. കൊടുങ്കാറ്റ് രാവിലെയും തുടരുന്നതിനാല്‍ വീക്കെന്‍ഡില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയാണ് തെളിയുന്നത്. ഇതോടെ കൂടുതല്‍ യാത്രാ ദുരിതവും നേരിടേണ്ടി വരും. തിങ്കളാഴ്ച വരെ മഞ്ഞ്, ഐസ്, കാറ്റ്, മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ച മെറ്റ് ഓഫീസ് ലക്ഷക്കണക്കിന് ജനങ്ങളോട് വീടുകളില്‍ തുടരാനാണ് ഉപദേശം നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും വിവിധ ഭാഗങ്ങളില്‍ 80 എംഎം വരെ മഴ പെയ്യുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ആംബര്‍, മഞ്ഞ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച കാറ്റിന്റെ വേഗത 100 മൈല്‍ കടന്നതോടെ ഒരാള്‍ മരണപ്പെട്ടു. ഞായറാഴ്ച സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, ഇംഗ്ലീഷ്, സ്‌കോട്ടിഷ് തീരങ്ങള്‍, വെയില്‍സ്,

More »

ലണ്ടന്‍ ക്രിക്കറ്റ് ടീമിനായി കളത്തിലിറങ്ങി സുന്ദര്‍ പിച്ചൈയും
ലണ്ടന്‍ ആസ്ഥാനമായുള്ള ക്രിക്കറ്റ് ടീമിനായി ലേലത്തില്‍ പങ്കെടുക്കുന്ന സിലിക്കണ്‍ വാലി എക്‌സിക്യൂട്ടീവുകളുടെ ഗ്രൂപ്പില്‍ ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈയും ചേര്‍ന്നതായി റിപ്പോര്‍ട്ട്. പാലോ ആള്‍ട്ടോ നെറ്റ്വര്‍ക്ക്‌സ് സിഇഒ നികേഷ് അറോറയും ടൈംസ് ഇന്റര്‍നെറ്റിന്റെ വൈസ് ചെയര്‍മാന്‍ സത്യന്‍ ഗജ്വാനിയും നയിക്കുന്ന കണ്‍സോര്‍ഷ്യം ഓവല്‍ ഇന്‍വിന്‍സിബിള്‍സിനോ ലണ്ടന്‍ സ്പിരിറ്റിനോ വേണ്ടി 97 മില്യന്‍ ഡോളറിലധികം ബിഡ് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുവ പ്രേക്ഷകരെയും കുടുംബങ്ങളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ഹ്രസ്വ ഫോര്‍മാറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റായ ദി ഹണ്ട്രഡിന്റെ ഭാഗമാണ് ഈ ടീമുകള്‍. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, അഡോബ് സിഇഒ ശന്തനു നാരായണ്‍, സില്‍വര്‍ ലേക്ക് മാനേജ്മെന്റിന്റെ സഹ സിഇഒ എഗോണ്‍ ഡര്‍ബന്‍ എന്നിവരും ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു. യുഎസില്‍ ക്രിക്കറ്റിന്റെ സ്വാധീനം

More »

സംഹാരരൂപം പൂണ്ട് 'ഇയോവിന്‍'; യുകെ റെഡ് അലേര്‍ട്ടില്‍, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കുന്നു
യുകെയില്‍ കാലാവസ്ഥ താറുമാറാക്കാന്‍ സംഹാരരൂപം പൂണ്ട് 'ഇയോവിന്‍; കൊടുങ്കാറ്റ് . ബ്രിട്ടീഷ് ദ്വീപുകളിലേക്ക് വമ്പന്‍ കാറ്റുമായി ഇയോവിന്‍ രംഗപ്രവേശനം ചെയ്തു. ജീവന്‍ അപകടത്തിലാക്കുന്ന ഗുരുതരമായ ഭീഷണിയാണ് കൊടുങ്കാറ്റ് ഉയര്‍ത്തുന്നത്. ഇതോടെ റെഡ് അലേര്‍ട്ട് പുറപ്പെടുവിക്കാന്‍ മെറ്റ് ഓഫീസ് തയ്യാറായി. പുലര്‍ച്ചെ 2 മണിയോടെ അയര്‍ലണ്ടിന്റെ വെസ്റ്റ് ഭാഗത്തുള്ള കൗണ്ടി ഗാല്‍വേയില്‍ കൊടുങ്കാറ്റിന്റെ ആദ്യ ആഘാതം ഏറ്റുവാങ്ങുന്നതായി വിന്‍ഡ് ട്രാക്കറുകള്‍ വ്യക്തമാക്കുന്നു. 80 മൈല്‍ വേഗത്തിലാണ് ഇവിടെ കാറ്റ് വീശുന്നത്. സില്ലി ദ്വീപിലെ സെന്റ് മേരീസില്‍ 75 മൈല്‍ വേഗത്തിലാണ് കാറ്റ്. അതേസമയം മുന്നറിയിപ്പ് നല്‍കിയിട്ടുള്ള മറ്റ് മേഖലകളില്‍ കാറ്റിന്റെ വേഗത 80 മുതല്‍ 90 മൈല്‍ വരെ നീളുമെന്നാണ് മുന്നറിയിപ്പ്. കൊടുങ്കാറ്റിന്റെ സഞ്ചാരപാതയിലുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. അടുത്ത വര്‍ഷങ്ങള്‍ക്കിടെ യുകെ കണ്ട

More »

സ്വിണ്ടനില്‍ താമസിച്ചിരുന്ന മലയാളി ലുക്കീമിയ ബാധിച്ചു മരണമടഞ്ഞു
യുകെ മലയാളി സമൂഹത്തിനു നോവായി സ്വിണ്ടനില്‍ മലയാളി യുവാവിന്റെ മരണം. സ്വിണ്ടനില്‍ കുടുംബമായി താമസിച്ചിരുന്ന തൃശൂര്‍ ഇരിങ്ങാലക്കുട പൂമംഗലം സ്വദേശിയായ അരുണ്‍ വിന്‍സെന്റ് (37) ആണ് അന്തരിച്ചത്. കഴിഞ്ഞ കുറച്ചു കാലമായി ലുക്കീമിയ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് സഹോദരിയുടെ വിവാഹം കൂടി യുകെയില്‍ തിരിച്ചെത്തിയത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ഇന്നു പുലര്‍ച്ചെ മരണം സംഭവിക്കുകയും ആയിരുന്നു. ലിയാ അരുണ്‍ ആണ് ഭാര്യ. ടൗണ്‍ സെന്ററിലാണ് ഇവര്‍ താമസിക്കുന്നത്. മൂന്നു വര്‍ഷം മുമ്പാണ് അരുണും കുടുംബവും യുകെയിലെത്തിയത്. ഭാര്യ നഴ്‌സാണ്. നാലും ആറും വയസ്സുള്ള കുഞ്ഞുങ്ങളാണ് ഇവര്‍ക്കുള്ളത്. തൃശൂര്‍ പൂമംഗലം ഇടക്കുളം സെന്റ് മേരീസ് സ്‌കൂളിന് സമീപം ഊക്കന്‍ ഹൗസില്‍ യു എ വിന്‍സന്റ് ആണ് പിതാവ്. സംസ്‌കാരം പിന്നീട്. അരുണിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി വില്‍ഷെയര്‍

More »

സൗത്ത്‌പോര്‍ട്ടില്‍ ഡാന്‍സ് ക്ലാസില്‍ മൂന്നു കുരുന്നുകളെ കൂട്ടക്കൊല ചെയ്ത 18കാരന് 52 വര്‍ഷം ജയില്‍ശിക്ഷ
ബ്രിട്ടനെ ആകെ ഇളക്കിമറിച്ച സൗത്ത്‌പോര്‍ട്ട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി ആക്‌സല്‍ റുഡാകുബാനയ്ക്ക് ചുരുങ്ങിയത് 52 വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. സൗത്ത്‌പോര്‍ട്ടില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് ഡാന്‍സ് ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന മൂന്നു പെണ്‍കുട്ടികളെയാണ് അക്രമങ്ങളെ ആരാധിച്ചിരുന്ന ഇയാള്‍ കുത്തിക്കൊന്നത്. ശിക്ഷ വിധിക്കുമ്പോള്‍ താന്‍ ജീവനെടുത്ത കുട്ടികളുടെ കുടുംബാംഗങ്ങളുടെ മുഖം നേരില്‍ കാണാന്‍ വിസമ്മതിച്ച 18-കാരന്‍ ജയില്‍ സെല്ലില്‍ തന്നെ തുടര്‍ന്നു. ആറ് വയസ്സുള്ള ബെബെ കിംഗ്, ഏഴ് വയസ്സുകാരി എല്‍സി ഡോട്ട് സ്റ്റാന്‍കോംബെ, ഒന്‍പത് വയസ്സുകാരി ആലിസ് ഡാ സില്‍വാ അഗ്വാര്‍ എന്നിവരെ കൊലപ്പെടുത്തിയതിനും, മറ്റ് പത്ത് പേരെ വധിക്കാന്‍ ശ്രമിച്ചതിനുമാണ് റുഡാകുബാനയ്ക്ക് ശിക്ഷ പ്രഖ്യാപിച്ചത്. ചിലപ്പോള്‍ ഇയാള്‍ ജയിലില്‍ നിന്നും ഒരു കാലത്തും പുറത്തുവരാന്‍ സാധ്യതയില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് ഗൂസ്

More »

ഹാരിയോടും അമ്മ ഡയാനയോടും മാപ്പ് പറഞ്ഞ് മര്‍ഡോക്; ഒപ്പം വന്‍ നഷ്ടപരിഹാരവും
മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ദി സണ്‍ ദിനപ്പത്രവുമായുള്ള നിയമ യുദ്ധത്തില്‍ ഹാരി രാജകുമാരന് വിജയം. കഴിഞ്ഞ 15 വര്‍ഷക്കാലമായി തന്റെ സ്വാകാര്യ ജീവിതത്തില്‍ കടന്നു കയറുന്ന ദി സണ്‍ ദിനപ്പത്രത്തിന്റെ നടപടികള്‍ക്ക് എതിരെ ഹാരി നല്‍കിയ കേസിലാണ് മാപ്പ് പറഞ്ഞ് നഷ്ടപരിഹാരവും നല്‍കി ദി സണ്‍ തലയൂരിയത്. ബ്രിട്ടീഷ് ടാബ്ലോയ്ഡുകളെ അവര്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാക്കുക എന്നതിന്റെ ഭാഗമായിട്ടായിരുന്നു ഹാരി നിയമനടപടികള്‍ കൈക്കൊണ്ടത്. എന്നാല്‍, തികച്ചും നാടകീയമായി ബുധനാഴ്ച കേസ് കോടതിക്ക് പുറത്തുവെച്ച് പരിഹരിക്കപ്പെടുകയായിരുന്നു. ദി സണ്‍ ദിനപ്പത്രത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നു എന്ന് ഇതാദ്യമായി സമ്മതിച്ചുകൊണ്ട് മാധ്യമ ഗ്രൂപ്പ് മാപ്പ് പറഞ്ഞതോടെയായിരുന്നു കേസ് അവസാനിച്ചത്. പത്രമാധ്യമങ്ങള്‍ക്ക് അവര്‍ കൊടുക്കുന്ന വാര്‍ത്തകള്‍ക്ക്

More »

ഇയോവിന്‍ കൊടുങ്കാറ്റിന് മുന്‍പ് സതേണ്‍ യുകെയിലേക്ക് മറ്റൊരു ചുഴലിക്കാറ്റ്
യുകെയില്‍ കാലാവസ്ഥ താറുമാറാക്കാന്‍ ഇയോവിന്‍ കൊടുങ്കാറ്റ് എത്തുന്നതിനു മുമ്പ് പുതിയ ചുഴലിക്കാറ്റ് എത്തുന്നു. ഇയോവിന്‍ കൊടുങ്കാറ്റ് യുകെയിലും, അയര്‍ലണ്ടിലും എത്തിക്കുന്ന 125 മൈല്‍ വേഗത്തിലുള്ള കാറ്റിനെ നേരിടാന്‍ ഒരുങ്ങി ഇരിക്കവെയാണ് ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലെവല്‍ 2 അലേര്‍ട്ടാണ് യൂറോപ്യന്‍ സ്റ്റോം ഫോര്‍കാസ്റ്റ് എക്‌സെപിമെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ വ്യാഴാഴ്ച സൗത്ത് ഇംഗ്ലണ്ടില്‍ ഏതാനും ശക്തമായ ചുഴലിക്കാറ്റുകള്‍ രൂപപ്പെടുമെന്നാണ് വ്യക്തമാകുന്നത്. ബ്രിസ്റ്റോള്‍ മുതല്‍ ലണ്ടന്‍ വരെ ഈ അപകടം നേരിടേണ്ടി വരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ കൂട്ടിച്ചേര്‍ത്തു. സതേണ്‍ ഇംഗ്ലണ്ടിലെ മറ്റ് പ്രദേശങ്ങളിലും, വെയില്‍സിലും മറ്റൊരു ചുഴലിക്കാറ്റിനുള്ള ലെവല്‍ 1 മുന്നറിയിപ്പും നിലവിലുണ്ട്. എന്നാല്‍ വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ തീവ്രത അല്‍പ്പം

More »

എ ഐ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിസാ നടപടികള്‍ ലളിതമാക്കാന്‍ ബ്രിട്ടന്‍, ഇന്ത്യക്കാര്‍ക്ക് ഗുണകരം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധര്‍ക്കുള്ള വിസ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് യുകെ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെയും വ്യവസായത്തെയും ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഈ വര്‍ഷം പുറത്തിറക്കിയ എ ഐ ഓപ്പറേറ്റിംഗ് പ്ലാനിലാണ് ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് അവസരം ഒരുക്കുന്ന വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. ആഗോളതലത്തില്‍ എ ഐ മേഖലയില്‍ ജോലി ചെയ്യുന്ന മികച്ച ടെക്നോളജി വിദഗ്ധരെ യുകെയില്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. ടെക് സംരംഭകനായ മാറ്റ് ക്ലിഫോര്‍ഡ് ആണ് സര്‍ക്കാരിനു വേണ്ടി പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. സ്റ്റാര്‍ട്ടപ്പുകളെയും വിദേശ പ്രതിഭകളെയും യുകെയിലേക്ക് താമസം മാറ്റാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വിസ ചെലവ് കുറയ്ക്കാനും നടപടിക്രമങ്ങള്‍ ലളിതമാക്കാനും ക്ലിഫോര്‍ഡ് ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം കുടിയേറ്റം

More »

ബര്‍മിംഗ്ഹാമില്‍ സ്‌കൂളില്‍ നിന്നും മടങ്ങിയ 12-കാരനെ കുത്തിക്കൊന്നു; പ്ലൈമൗത്തിലും കത്തിയാക്രമണം
യുകെയിലെ തെരുവുകളില്‍ വീണ്ടും കത്തിക്കുത്തില്‍ മരണം. ബര്‍മിംഗ്ഹാമില്‍ കഴിഞ്ഞ ദിവസം ഒരു 12 വയസുകാരനെയാണ് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയില്‍ കുത്തിക്കൊന്നത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ഹാള്‍ ഗ്രീന്‍ പ്രദേശത്ത് കോള്‍ നദിക്കരയില്‍ വയറിന് കുത്തേറ്റ നിലയില്‍ ലിയോ റോസിനെ ഒരു വഴിപോക്കന്‍ കണ്ടെത്തുന്നത്. ഈ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. ഈ കൊലപാതകത്തില്‍ 14 വയസ്സുള്ള കൗമാരക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു 80 വയസ്സുള്ള സ്ത്രീയെ അക്രമിച്ചതിനും ഈ കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്റ്റ് ചര്‍ച്ച് സെക്കന്‍ഡറി അക്കാഡമി വിദ്യാര്‍ത്ഥിയായിരുന്ന ലിയോ റോസിന് ആദരാഞ്ജലികള്‍ ഒഴുകിയെത്തുകയാണ്. കുത്തേറ്റ സ്‌ക്രൈബേഴ്‌സ് ലെയിനില്‍ സുഹൃത്തുക്കള്‍ പൂക്കള്‍ അര്‍പ്പിച്ചു. എന്നാല്‍ ലിയോയുടെ സ്‌കൂളിന് പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥിയാണ് അക്രമിച്ചതെന്നാണ് വിവരം.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions