ബിബിസി താരത്തിന്റെ ഭാര്യയേയും പെണ്‍മക്കളേയും കൂട്ടക്കൊല ചെയ്ത കേസില്‍ പ്രതി കുറ്റം സമ്മതിച്ചു
ബിബിസി താരം ജോണ്‍ ഹണ്ടിന്റെ ഭാര്യയേയും രണ്ട് പെണ്‍മക്കളേയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെയ്ല്‍ ക്ലിഫോര്‍ഡ് കുറ്റം സമ്മതിച്ചു. 26 കാരനായ ക്ലിഫോര്‍ഡ്, ഹണ്ടിന്റെ ഭാര്യ കരോള്‍ (61) പെണ്‍മക്കളായ ഹന്ന(28) ലൂയിസ് (25) എന്നിവരെ കൊലപ്പെടുത്തിയതിന് കുറ്റക്കാരനാണെന്ന് കോടതിയില്‍ സമ്മതിച്ചു.
ഈ കൊലപാതകങ്ങള്‍ മുമ്പ് മുന്‍ കാമുകി ലൂയിസിനെ പീഡിപ്പിച്ചതായുള്ള കുറ്റം ക്ലിഫോര്‍ഡ് നിഷേധിച്ചു. ഈ കുറ്റത്തിന്മേലുള്ള വിചാരണ ഈ വര്‍ഷം അവസാനം നടക്കും.
ക്ലിഫോര്‍ഡ് അസൂയ കാരണമാണ് ലൂയിസിനെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് കേസ്. ലൂയിസുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം തന്റെ വസ്തുക്കള്‍ ശേഖരിക്കാന്‍ ബുഷിയിലെ അവരുടെ വീട്ടിലെത്തിയ ക്ലിഫോര്‍ഡ് ലൂയിസിന്റെ അമ്മ കരോളിനേയും സഹോദരി ഹന്നയും ലൂയിസിനൈയും കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തില്‍ മരിക്കാന്‍ പോകുകയാണെന്ന് ഭയന്ന് ഹന്ന പൊലീസിനെ വിളിച്ചിരുന്നു. കഴിഞ്ഞ
More »
ലണ്ടനില്‍ താമസിക്കുന്ന 12 പേരില്‍ ഒരാള്‍ അനധികൃത കുടിയേറ്റക്കാരന്‍! 600,000 പേര്‍ക്ക് താമസ അവകാശമില്ല
തലസ്ഥാനമായ ലണ്ടനില്‍ താമസിക്കുന്ന 12 പേരില്‍ ഒരാളെങ്കിലും അനധികൃത കുടിയേറ്റക്കാരാണെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. തലസ്ഥാനത്തെ 'ക്രമരഹിതമായ' ജനസംഖ്യാ അനുപാതത്തെ കുറിച്ച് തെയിംസ് വാട്ടര്‍ നടത്തിയ ഔദ്യോഗിക പഠനത്തിലാണ് അര മില്ല്യണിലേറെ അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് തിരിച്ചറിഞ്ഞത്.
സ്ഥാപനത്തിന്റെ സേവനങ്ങള്‍ രഹസ്യമായി ഉപയോഗിക്കുന്ന ആളുകളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് അന്വേഷണം നടത്തിയത്. ഡിമാന്‍ഡിന് അനുസരിച്ച് സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ നടത്തിയ നീക്കങ്ങളാണ് അനധികൃത കുടിയേറ്റക്കാരുടെ തോത് പുറത്തുകൊണ്ടുവന്നത്.
ദേശീയ തലത്തില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണവും, ഇയു ഇതര വിദേശ പൗരന്‍മാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷനും പഠിച്ചാണ് ഗവേഷണം നടത്തിയ എഡ്ജ് അനലിറ്റിക്‌സ് ഓരോ ലണ്ടന്‍ ബറോയിലെയും കണക്കെടുത്തത്. പഠനം അനുസരിച്ച് ഏറ്റവും കുറഞ്ഞത് 390,355 പേരെങ്കിലും ഉണ്ടാകുമെന്നും, ഉയര്‍ന്നത് 585,533
More »
ലൂട്ടന്‍ മലയാളി വിവിയന്‍ ജേക്കബിന്റെ പൊതുദര്‍ശനവും സംസ്‌കാരവും 27ന്
ന്യൂമോണിയ ബാധിച്ചു മരണമടഞ്ഞ ലൂട്ടന്‍ മലയാളി വിവിയന്‍ ജേക്കബ് (52)വള്ളിയിലിന്റെ പൊതുദര്‍ശനവും സംസ്‌കാരവും 27ന് നടക്കും. ലൂട്ടനിലെ ഹോളി ഗോസ്റ്റ് കാത്തലിക് ചര്‍ച്ചില്‍ ഉച്ചയ്ക്ക് 1.30നാണ് പൊതുദര്‍ശനം നടക്കുന്നത്. തുടര്‍ന്ന് മൂന്നു മണിയ്ക്ക് ലൂട്ടന്‍ വെയില്‍ സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. വിവിയന്റെ വേര്‍പാട് ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും കടുത്ത വേദനയാണ് നല്‍കിയത്. ജനുവരി 14നായിരുന്നു വിയോഗം സംഭവിച്ചത്.
രണ്ടു വര്‍ഷം മുന്‍പാണ് അദ്ദേഹത്തിന്റെ കൗമാരക്കാരിയായ മകള്‍ കെയ്‌നും മരണത്തിനൊപ്പം ഇതേ സാഹചര്യത്തില്‍ പോയത്. ഒരു പനിയും അതേ തുടര്‍ന്നെത്തിയ ന്യുമോണിയയും ചേര്‍ന്നപ്പോളാണ് വിദ്യാര്‍ത്ഥിനിയായ കെയ്‌നെ വിവിയന്റെ കുടുംബത്തിന് നഷ്ടമായത്. ഇപ്പോള്‍ മകള്‍ക്കരികെ സ്നേഹനിധിയായ പിതാവായി അന്ത്യ നിദ്രയ്ക്ക് തയ്യാറെടുക്കുകയാണ് വിവിയന്‍.
തൊടുപുഴയിലെ പ്രശസ്തമായ കുടുംബത്തില്‍ ജനിച്ച
More »
യുകെയിലേക്ക് ജീവന് ഭീഷണിയാകുന്ന പുതിയ കൊടുങ്കാറ്റ് വരുന്നു; പവര്‍കട്ടിനും, യാത്രാ ദുരിതത്തിനും സാധ്യത
യുകെയില്‍ കാലാവസ്ഥ ദുരിതവുമായി പുതിയ കൊടുങ്കാറ്റ് എത്തുന്നു. മഞ്ഞിനും മഴയ്ക്കും പുറമെയാണ് ഇയോവിന്‍ എന്ന പേരിലുള്ള കൊടുങ്കാറ്റ് എത്തുകയെന്ന് മെറ്റ് ഓഫീസ് പറയുന്നു. 2025-ലെ ആദ്യത്തെ കൊടുങ്കാറ്റാണ് ഇയോവിന്‍. 90 മൈല്‍ വേഗത്തിലുള്ള കാറ്റാണ് ഇത് സമ്മാനിക്കുക.
അതിശക്തമായ കാറ്റില്‍ വൈദ്യുതിബന്ധം തകരാറിലാകാനും, യാത്രാ ദുരിതത്തിനും, കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനും ഇടയുണ്ട്. ഇതിന് പുറമെ അവശിഷ്ടങ്ങള്‍ പറക്കുന്നത് മൂലം ജീവന്‍ അപകടത്തിലാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
വെസ്റ്റേണ്‍ സ്‌കോട്ട്‌ലണ്ടില്‍ 80 മൈല്‍ വരെ വേഗത്തിലും, സ്‌കോട്ട്‌ലണ്ടിലെ മറ്റ് ഭാഗങ്ങളിലും 60 മുതല്‍ 70 മൈല്‍ വരെയും വേഗത്തിലാണ് കാറ്റ് വീശുക. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്ത് വെസ്റ്റ് വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും സമാന വേഗത കൈവരിക്കും. വ്യാഴാഴ്ച രാവിലെയാണ് സമുദ്രത്തില്‍ കാലാവസ്ഥാ ബോംബ്
More »
ലോകത്തെ നിക്ഷേപ സൗഹൃദ രാജ്യങ്ങളില്‍ ബ്രിട്ടന്‍ രണ്ടാമത്, ഒന്ന് യുഎസ്, ഇന്ത്യ അഞ്ചാമത്
ലോകത്തു നിക്ഷേപത്തിന് പറ്റുന്ന ഏറ്റവും ആകര്‍ഷകമായ രണ്ടാമത്തെ രാജ്യമെന്ന പദവി യുകെ നേടി. ഒന്നാംസ്ഥാനം യുഎസിനാണ്. കണ്‍സള്‍ട്ടന്‍സി പിഡബ്ല്യുസി നടത്തിയ ആഗോള ബിസിനസ് നേതാക്കളുടെ വാര്‍ഷിക സര്‍വേ അനുസരിച്ചാണ് റാങ്കിംഗ് നടത്തിയിരിക്കുന്നത്. ചൈന, ജര്‍മനി, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ബ്രിട്ടന്റെ തൊട്ട് പിന്നിലുള്ളത്.
109 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 5000 ചീഫ് എക്സിക്യൂട്ടീവുകളുടെ ഇടയിലാണ് സര്‍വേ നടത്തിയത്. സര്‍വേയുടെ 28 വര്‍ഷത്തെ ചരിത്രത്തില്‍ യുകെയുടെ ഏറ്റവും ഉയര്‍ന്ന റാങ്ക് ആണ് ഇത്. കഴിഞ്ഞവര്‍ഷം 4-ാം സ്ഥാനത്തായിരുന്നു യുകെയുടെ സ്ഥാനം. ആഗോളതലത്തില്‍ സി ഇ ഒ മാര്‍ ബ്രിട്ടനെ വ്യവസായ സൗഹൃദ രാജ്യമായി കാണുന്നുവെന്നത് അഭിമാനകരമായ നേട്ടമാണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ യുകെയിലേയ്ക്ക് കൂടുതല്‍ നിക്ഷേപം എത്തുന്നതിന് റാങ്കിങ്ങിലെ നില മെച്ചപ്പെടുത്തിയതിലൂടെ സാധിക്കുമെന്നാണ്
More »
40 പുതിയ എന്‍എച്ച്എസ് ആശുപത്രികള്‍ നിര്‍മിക്കാനുള്ള പദ്ധതി വൈകിപ്പിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി
മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ പുതിയ എന്‍എച്ച്എസ് ഹോസ്പിറ്റല്‍ പ്രോഗ്രാം ഒരു ദശകത്തോളം വൈകിപ്പികുമെന്ന് സൂചിപ്പിച്ച് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ലേബര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയ മറ്റൊരു പദ്ധതി കൂടിയാണ് ഇല്ലാതാകുന്നത്. ഇതോടെ രോഗികളും, ജീവനക്കാരും അപകടകരമായ പഴയ ആശുപത്രികളില്‍ വീണ്ടും തുടരേണ്ടി വരും. ചില ആശുപത്രികളില്‍ ചോര്‍ച്ചയും, തകരുന്ന ചുമരും, സീലിംഗും പോലും ഉള്ളപ്പോഴാണ് പുതിയ ആശുപത്രികളുടെ നിര്‍മ്മാണം നീട്ടിവെയ്ക്കുന്നത്.
ഡൊണാള്‍ഡ് ട്രംപിന്റെ മടങ്ങിവരവ് വാര്‍ത്തകള്‍ക്കിടെ ഈ മോശം വാര്‍ത്ത ഒതുങ്ങി പോകുമെന്ന ലക്ഷ്യത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി ഈ ദിവസം പ്രഖ്യാപനത്തിനായി തെരഞ്ഞെടുത്തതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
2019-ലാണ് മുന്‍ ടോറി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇംഗ്ലണ്ടില്‍ 2030-ഓടെ 40 പുതിയ എന്‍എച്ച്എസ് ആശുപത്രികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.
More »
സൗത്ത് പോര്‍ട്ടില്‍ 3 പെണ്‍കുട്ടികളെ കുത്തിക്കൊന്ന കേസില്‍ 17 കാരന്‍ കുറ്റം സമ്മതിച്ചു
സൗത്ത് പോര്‍ട്ടിലെ ടെയ്‌ലര്‍ സ്വിഫ്റ്റ് ഡാന്‍സ് ക്ലാസില്‍ മൂന്നു പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 29ന് ആയിരുന്നു ദാരുണ സംഭവം. അന്ന് 17 വയസ് മാത്രമുണ്ടായിരുന്ന പ്രതി, ബീബി കിങ് (6) എല്‍സി ഡോട്ട് സ്റ്റാന്‍കോംബ്(7) ആലിസ് ദാസില്‍വ അഗ്യൂയാര്‍ (9) എന്നിവരെയാണ് കുത്തി കൊലപ്പെടുത്തിയത്. സംഭവം രാജ്യത്തു കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കത്തിപ്പടരാനും കാരണമായിരുന്നു.
ലിവര്‍പൂര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നടക്കവേ മൂന്നു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 16 കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനെന്ന് പ്രതി സമ്മതിച്ചു.
പബ്ലിക് സ്‌പേസില്‍ കത്തി കൈവശം കൊണ്ടുനടന്നതും ഭീകര പ്രവര്‍ത്തനത്തിന് സഹായിക്കുന്ന വിവരങ്ങള്‍ കൈവശം വച്ചതും റൈസിന്‍ എന്ന മാരക വിഷ വസ്തു നിര്‍മ്മിച്ചതും അടക്കമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്.
കമ്യൂണിറ്റി സെന്ററില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് യോഗ, ഡാന്‍സ് വര്‍ക്ക്
More »
പലിശ നിരക്ക്, സ്റ്റാമ്പ് ഡ്യൂട്ടി ഏശിയില്ല; യുകെ ഹൗസിംഗ് വിപണിയിലെത്തിയ പുതിയ വീടുകളുടെ എണ്ണത്തില്‍ 11% വര്‍ധന
വളരെ പ്രതികൂല സാഹചര്യങ്ങള്‍ നിലനിന്നിട്ടും യുകെ ഹൗസിംഗ് വിപണിക്ക് പുതുവര്‍ഷത്തില്‍ മികച്ച തുടക്കം. വിപണിയിലെത്തിയ പുതിയ വീടുകളുടെ എണ്ണത്തില്‍ 11% വര്‍ധന രേഖപ്പെടുത്തി. പലിശ നിരക്ക്, സ്റ്റാമ്പ് ഡ്യൂട്ടി എന്നീ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുമ്പോളാണ് 2025 തുടക്കത്തില്‍ ബ്രിട്ടീഷ് ഭവനവിപണിക്ക് പുത്തന്‍ ഉണര്‍വ്.
പല തരത്തിലുള്ള അനിശ്ചിതാവസ്ഥകളും നിലനില്‍ക്കവെ ലിസ്റ്റ് ചെയ്യപ്പെടുന്ന വീടുകളിലെ എണ്ണത്തില്‍ കുതിപ്പ് രേഖപ്പെടുത്തിയതാണ് അപ്രതീക്ഷിതമായി മാറുന്നത്. യുകെ ഹൗസിംഗ് വിപണിയിലേക്ക് ബോക്‌സിംഗ് ഡേ മുതല്‍ തന്നെ റെക്കോര്‍ഡ് തോതില്‍ പുതിയ വില്‍പ്പനക്കാര്‍ ഒഴുകുന്നുണ്ട്.
ശരാശരി വിലയും, ധാരണയായ വില്‍പ്പനകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിപണിയിലെത്തിയ ശരാശരി പ്രോപ്പര്‍ട്ടികളുടെ വില 1.7% ശതമാനമാണ് ഉയര്‍ന്നത്. 5992 പൗണ്ട് വില വര്‍ദ്ധിച്ച് ശരാശരി വില 366,189
More »
യുകെയുടെ ബെനഫിറ്റ് സിസ്റ്റം സകല റെക്കോര്‍ഡും ഭേദിച്ചു; ജോലി ചെയ്യാന്‍ പ്രായമുള്ള 37 ലക്ഷം പേര്‍ സിക്ക് ബെനഫിറ്റ് നേടുന്നു
യുകെയില്‍ ആരോഗ്യപരമായ കാരണങ്ങള്‍ക്കുള്ള ബെനഫിറ്റ് നേടുന്നവരുടെ എണ്ണം സകല റെക്കോര്‍ഡും ഭേദിച്ചു മുന്നേറുന്നു. രാജ്യത്തു പ്രതിരോധ സേനയേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കുന്നത് രോഗികള്‍ക്കുള്ള ധനസഹായത്തിനെന്നാണ് റിപ്പോര്‍ട്ട്.
ആരോഗ്യപരമായ കാരണങ്ങള്‍ക്കുള്ള ധനസഹായത്തിന് നല്‍കുന്ന 65 ബില്ല്യണ്‍ പൗണ്ടില്‍ കാര്യമായ നിയന്ത്രണം വേണമെന്നാണ് മുന്നറിയിപ്പ്. സൈന്യത്തിന് പോലും 57 ബില്ല്യണ്‍ പൗണ്ടാണ് ചെലവ്. നിലവില്‍ സിക്ക് ബെനഫിറ്റ് നേടുന്ന ജോലി ചെയ്യാന്‍ പ്രായമുള്ള 3.7 മില്ല്യണ്‍ ആളുകളുണ്ടെന്നാണ് കണക്ക്.
ജോലി ചെയ്യാത്ത 400,000 തൊഴില്‍രഹിതര്‍ ജോലിക്ക് ഇറങ്ങിയാല്‍ കണക്കുകളില്‍ മാറ്റം ഉണ്ടാകും. ഇതുവഴി 10 ബില്ല്യണ്‍ പൗണ്ടെങ്കിലും ലാഭിക്കാന്‍ കഴിയുമെന്ന് ലോര്‍ഡ്‌സ് ഇക്കണോമിക് അഫയേഴ്‌സ് സെലക്ട് കമ്മിറ്റി പറയുന്നു.
'ഹെല്‍ത്ത് ബെനഫിറ്റ് സിസ്റ്റം സാമ്പത്തികമായി തുടരാന്‍ കഴിയുന്നതല്ല. ഇത് മനുഷ്യന്റെ ശേഷിയെ
More »