യു.കെ.വാര്‍ത്തകള്‍

കുടിയേറ്റ നയങ്ങള്‍ വിശദീകരിക്കാന്‍ ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് മന്ത്രി ഇന്ത്യയില്‍
യുകെ സര്‍ക്കാരിന്റെ പുതിയ കുടിയേറ്റ നയങ്ങള്‍ വിശദീകരിക്കാനായി ബ്രിട്ടീഷ് ഇന്‍ഡോ പസഫിക് കാര്യ മന്ത്രി ഇന്ത്യന്‍ വംശജയായ സീമ മല്‍ഹോത്ര ഇന്ത്യയില്‍ എത്തി. പഠനം പൂര്‍ത്തിയാക്കുന്നതോടെ, സ്റ്റുഡന്റ് വിസയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ അഭയത്തിനായി അപേക്ഷിക്കുന്നത് വര്‍ധിച്ചു വരുന്നതില്‍ അവര്‍ ആശങ്കയും പ്രകടിപ്പിച്ചു. പുതിയ നിയമമനുസരിച്ച് ചില കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ സ്ഥിരതാമസം ആക്കുന്നതിനുള്ള ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ ലഭിക്കാന്‍ 20 വര്‍ഷം വരെ കാത്തിരിക്കേണ്ടതായി വരും. മറ്റുള്ളവര്‍ക്ക് ഇത് അഞ്ച് വര്‍ഷമായിരുന്നത് പത്ത് വര്‍ഷമായി നീട്ടുകയും ചെയ്തു. 2021 മുതല്‍ ബ്രിട്ടനിലെത്തിയ ഏകദേശം 26 ലക്ഷത്തോളം വിദേശികളെ ഈ പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധിക്കും എന്നാണ് കണക്കാക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഈ നയത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും, ലേബര്‍ പാര്‍ട്ടിയിലെ ചില എം പിമാര്‍ തന്നെ ഇതിന് എതിരായി

More »

എഐ മൂലം 10വര്‍ഷങ്ങള്‍ക്കകം 30ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് പഠനം
എഐയുടെ വരവ് ഗുണമോ ദോഷമോ എന്ന ചര്‍ച്ച സജീവമാണ്. ഇപ്പോഴിതാ യുകെയില്‍ പത്തുവര്‍ഷത്തിന് ശേഷം എഐ ഉപയോഗം മൂലം 30 ലക്ഷം പേരുടെ തൊഴില്‍ നഷ്ടമാകുമെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷണല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നു. മെഷീന്‍ ഓപ്പറേഷന്‍, ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ തുടങ്ങി വിവിധ മേഖലകള്‍ പ്രതിസന്ധിയിലാകും. പ്രൊഫഷണല്‍ രംഗങ്ങളിലും എഐ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. അതിനിടെ, മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ് , സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിങ് എന്നീ മേഖലകളില്‍ എഐ തൊഴില്‍ സാധ്യത നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. കിങ്‌സ് കോളജ് നടത്തിയ പഠനത്തില്‍ 2021-25 കാലയളവില്‍ ഉയര്‍ന്ന ശമ്പള തസ്തികകളില്‍ 9.4 ശതമാനം ജോലികള്‍ നഷ്ടമായതായി കണ്ടെത്തി. എന്നാല്‍ രാജ്യത്ത് പിരിച്ചുവിടല്‍ എഐ വരവോടെയല്ലെന്ന് മറ്റൊരുവിഭാഗം പറയുന്നു. സാമ്പത്തിക പ്രതിസന്ധിയും, തൊഴില്‍നല്‍കാനുളള

More »

27 ലക്ഷം പേര്‍ക്ക് ആശ്വാസകരമായി ഏപ്രില്‍ മുതല്‍ മിനിമം വേതനം വര്‍ധിക്കുന്നു; ചെറുകിട സ്ഥാപനങ്ങള്‍ക്ക് ആശങ്ക
ബജറ്റിലെ ആശങ്കള്‍ക്കിടെ തെല്ല് ആശ്വാസമായി ഏപ്രില്‍ മുതല്‍ മിനിമം വേതനം വര്‍ധിക്കുന്നു. സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് ഇത്. 27 ലക്ഷത്തോളം പേര്‍ക്ക് പ്രയോജനകരമാണ് പുതിയ പ്രഖ്യാപനം. ഏപ്രില്‍ മുതല്‍ മിനിമം വേതനം വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 21 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മണിക്കൂറില്‍ 50 പെന്‍സ് വര്‍ദ്ധിപ്പിച്ച് 12.71 പൗണ്ട് ആക്കും മിനിമം വേതനം. 18നും 20നും ഇടയില്‍ പ്രായമുള്ളവരുടെ വേതനത്തില്‍ 85 പെന്‍സിന്റെ വര്‍ധനവ് വരുത്തി മണിക്കൂറിന് 10.85 പൗണ്ട് ആക്കിയിട്ടുണ്ട്. അപ്രന്റീസുമാര്‍ക്ക് 45 പെന്‍സ് വര്‍ധിപ്പിച്ച് മണിക്കൂറിന് എട്ടു പൗണ്ടും ആക്കും. എന്നാല്‍ വേതന വര്‍ധനവില്‍ തൊഴിലുടമകള്‍ ആശങ്കയിലാണ് . നാഷണല്‍ ഇന്‍ഷുറന്‍സിലെ തൊഴിലുടമയുടെ വിഹിതം വര്‍ധിപ്പിച്ചതും ബിസിനസ് നടത്തുന്നതിലെ വര്‍ധിദ്ധിച്ച ചെലവുകളിലും നിരാശയിലാണ് പലരും. ജോലിക്കാരുടെ എണ്ണത്തില്‍ കുറവു വരുത്താതെ തരമില്ലെന്ന

More »

കുട്ടികളോട് ലൈംഗിക ചുവയോടെ ഓണ്‍ലൈന്‍ ചാറ്റ്; മലയാളി യുവാവ് റിമാന്‍ഡില്‍
കുട്ടികളോട് ലൈംഗിക ചുവയോടെ ഓണ്‍ലൈനില്‍ ചാറ്റ് നടത്തിയ സംഭവത്തില്‍ യുകെയില്‍ മലയാളി യുവാവ് റിമാന്‍ഡില്‍. കോട്ടയം സ്വദേശിയാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ അറസ്റ്റിലായത്. ചൈല്‍ഡ് ഓണ്‍ലൈന്‍ സേഫ്റ്റി ടീം നടത്തിയ സ്റ്റിംഗില്‍ കുട്ടിയെന്ന് കരുതി പ്രവര്‍ത്തകര്‍ സൃഷ്‌ടിച്ച പ്രൊഫൈലുമായി ലൈംഗിക സംഭാഷണം നടത്തിയതായാണ് അവര്‍ ആരോപിക്കുന്നത്. മറ്റൊരു പേരിലാണ് ഇയാള്‍ കുട്ടികളോട് ലൈംഗിക ചുവയില്‍ ചാറ്റ് നടത്തിയത്. മാഞ്ചസ്റ്ററിന് സമീപം സ്റ്റോക്പോര്‍ട്ടില്‍ നിന്നും മണിക്കൂറുകള്‍ സഞ്ചരിച്ച് ഹള്ളിന് സമീപമുള്ള ഗ്രിപ്‌സിയില്‍ എത്തിയതോടെയാണ്‌ ചൈല്‍ഡ് ഓണ്‍ലൈന്‍ സപ്പോര്‍ട്ട് ടീം ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്യുന്നതും കുറ്റ സമ്മതം നടത്തുന്നതുമായ വിഡിയോ ചൈല്‍ഡ് ഓണ്‍ലൈന്‍ സേഫ്റ്റി ടീം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇയാള്‍13 വയസിന് താഴെയുള്ള

More »

ഷെഫീല്‍ഡില്‍ 16കാരന്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍; വ്യാപക പൊലീസ് പരിശോധന
ഷെഫീല്‍ഡില്‍ 16കാരന്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ വ്യാപകമായ പൊലീസ് പരിശോധന. തിങ്കളാഴ്ച വൈകിട്ട് 5.15-ഓടെ വെടിവയ്പ് നടന്നുവെന്ന വിവരം ലഭിച്ചതോടെ പൊലീസ് വലിയ സംഘവുമായി പ്രദേശത്തെത്തിയിരുന്നു. പൊലീസാണ് പരിക്കുകളോടെ ബാലനെ ആശുപത്രിയിലേക്ക് മാറ്റിയത് . സംഭവസ്ഥലത്തേയ്ക്കുള്ള പ്രവേശനം പോലീസ് തടഞ്ഞിരിക്കുകയാണ്. ഗൗരവകരമായ സംഭവമാണിതെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തിനു പിന്നിലെ കാരണങ്ങള്‍ കണ്ടെത്താനും ബന്ധപ്പെട്ടവരെ പിടികൂടാനും പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് അധിക പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധന തുടരുന്നതിനാല്‍ സംഭവം നടന്ന റോഡില്‍ ഗതാഗതത്തിന് ചൊവ്വാഴ്ചയും തടസ്സം നേരിടുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച്

More »

നികുതി നയം സമ്പന്നരെ രാജ്യം വിടാന്‍ പ്രേരിപ്പിക്കുന്നതായി സമ്മതിച്ച് കാബിനറ്റ് മന്ത്രി
ലേബര്‍ സര്‍ക്കാരിന്റെ നികുതി നയം സമ്പന്നരെ ബ്രിട്ടന്‍ വിട്ട് പോകാന്‍ പ്രേരിപ്പിക്കുന്നതായി കാബിനറ്റ് മന്ത്രി തന്നെ സമ്മതിച്ചു. വ്യവസായ സംരംഭകര്‍ കൂട്ടത്തോടെ നാട് വിടുന്നത് ആശങ്കയുയര്‍ത്തുന്നു എന്നാണ് ബിസിനസ് സെക്രട്ടറി പീറ്റര്‍ കെയ്ല്‍ പറഞ്ഞത്. നികുതി ഭാരവും, നോണ്‍ - ഡോം സ്റ്റാറ്റസ് എടുത്തു കളഞ്ഞതും ഇതിന് കാരണങ്ങളാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയ്ച്ചല്‍ റീവ്സ് നടത്തുന്ന നികുതി ഭാരം താങ്ങാനാകാത്തതിനാല്‍ കോടീശ്വരന്മാരും മറ്റ് നിക്ഷേപകരും രാജ്യം വിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതിനിടെ, റീവ്സിന്റെ പദ്ധതികള്‍ ബ്രിട്ടീഷ് സമ്പദ്ഘടനയെ തളര്‍ത്തുകയാണെന്ന ആരോപണവുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഒരു മുന്‍ ഗവര്‍ണറും രംഗത്തെത്തി. നയങ്ങളില്‍ മാറ്റം വരുത്തണമെന്നും ബ്രിട്ടീഷ് വ്യാപാര- വ്യവസായ സ്ഥാപനങ്ങള്‍ക്ക് മേല്‍ അധിക

More »

മിക്ക വീടുകളുടെയും കൗണ്‍സില്‍ ടാക്സ് ബാന്റ് ഉയരും; 2 മില്യണ്‍ പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് അധിക നികുതി!
ബജറ്റിന് ഒരു ദിവസം ബാക്കി നില്‍ക്കെ ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ് സകലരെയും നികുതിവേട്ടക്ക് ഇരയാക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആനുകൂല്യങ്ങളില്‍ പ്രതിവര്‍ഷം 15 ബില്യണ്‍ പൗണ്ടിന്റെ വര്‍ധന വരുത്താനാണ് ഒരുക്കം. ഇംഗ്ലണ്ടിലെ ബാന്‍ഡ് എഫ്, ജി, എച്ച് വീടുകള്‍ക്ക് നികുതി പുനര്‍നിര്‍ണ്ണയം നടത്താന്‍ ചാന്‍സലര്‍ ഒരുങ്ങും എന്നാണ് കരുതുന്നത്. ഇത് വീട്ടുടമസ്ഥര്‍ക്ക് സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കും എന്നതില്‍ സംശയമില്ല. 20 ലക്ഷം പൗണ്ടിലധികം വിലയുള്ള വീടുകള്‍ക്ക് അധിക നികുതി ചുമത്തിയേക്കും. സമ്പന്നരില്‍ നിന്നും ധനം സമാഹരിക്കണമെന്ന ലേബര്‍ പാര്‍ട്ടിയുടെ നയമാണ് മാന്‍ഷന്‍ ടാക്സ് എന്ന് വിളിക്കുന്ന ഈ അധിക നികുതിക്ക് കാരണമാകുന്നത്. അതേസമയം, ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്ന ടാക്സ് തെര്‍ഷ്‌ഹോള്‍ഡ് ഇനിയും രണ്ട് വര്‍ഷം കൂടി തുടരും എന്ന സൂചനയാണ് ട്രഷറി വൃത്തങ്ങള്‍ നല്‍കുന്നത്. ഈ അദൃശ്യമായ നികുതിവേട്ട

More »

എന്‍എച്ച്എസ് വെയ്റ്റിംഗ് സമയം കുറയ്ക്കാന്‍ നൂറുകണക്കിന് പുതിയ 'വണ്‍ സ്റ്റോപ്പ് ഷോപ്പുകള്‍'; സുപ്രധാന പ്രഖ്യാപനത്തിന് റീവ്‌സ്
എന്‍എച്ച്എസില്‍ ചികിത്സ ലഭിക്കാന്‍ രോഗികള്‍ക്ക് വേണ്ടിവരുന്ന കാത്തിരിപ്പ് സമയം കൂടുന്നത് വലിയ തലവേദനയാണ്. വെയ്റ്റിംഗ് സമയം കുറയ്ക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഫലംകണ്ടിട്ടില്ല. മാത്രമല്ല, മുന്‍പ് നേടിയ മുന്നേറ്റങ്ങള്‍ പോലും നഷ്ടമാകുന്നുവെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ബജറ്റില്‍ എന്‍എച്ച്എസിന് സഹായകമാകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി പുതിയ എന്‍എച്ച്എസ് 'വണ്‍ സ്റ്റോപ്പ് ഷോപ്പുകള്‍' തുടങ്ങാന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം നൂറുകണക്കിന് സെന്ററുകള്‍ ആരംഭിച്ച് വെയ്റ്റിംഗ് സമയം ചുരുക്കാനുള്ള യത്‌നമാണ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുക. ജിപിമാര്‍, നഴ്‌സുമാര്‍, ഡെന്റിസ്റ്റ്, ഫാര്‍മസിസ്റ്റ് എന്നിവരെ ഒരു കുടക്കീഴിലാക്കുന്ന 250 നെയ്ബറിംഗ് ഹെല്‍ത്ത്

More »

ബ്രിട്ടനില്‍ വൈറ്റ് ക്രിസ്മസ്; ഇത്തവണ മഞ്ഞുവീഴ്ച കനക്കും
യുകെയില്‍ ഈ വര്‍ഷവും ക്രിസ്മസ് തണുത്തുററയുമെന്നു മുന്നറിയിപ്പ്. ഇംഗ്ലണ്ടില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പലയിടത്തും മഞ്ഞുവീഴ്ച ശക്തമായേക്കുമെന്ന സൂചനകളുണ്ട്. കാലാവസ്ഥാ വിദഗ്ധരും ഇക്കാര്യത്തില്‍ കുറച്ചുദിവസത്തിന് ശേഷമേ വ്യക്തമായ ചിത്രം വരൂവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ക്രിസ്മസ് പൊതുവേ തണുത്തുറഞ്ഞ കാലാവസ്ഥയാണ്. പസഫിക് സമുദ്ര മേഖലയിലെ സാഹചരങ്ങളും യൂറോപ്പിലേക്കുള്ള താപനില, മര്‍ദ്ദം എന്നിവയും കാലാവസ്ഥയില്‍ സ്വാധീനം ചെല്ലുത്തുമെന്നാണ് വിലയിരുത്തുന്നത്. ബ്രിട്ടനില്‍ 2010ലാണ് വൈറ്റ് ക്രിസ്മസ് രേഖപ്പെടുത്തിയത്. 2020 മുതല്‍ പലയിടത്തും മഞ്ഞുവീഴ്ച ശക്തമെങ്കിലും ചില പ്രദേശങ്ങളില്‍ മാത്രമാണ് മഞ്ഞുകെട്ടികിടക്കാറുള്ളത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം വൈറ്റ് ക്രിസ്മസ് സാധ്യത തള്ളികളയാനാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരും പറയുന്നത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions