പ്രതികൂല കാലാവസ്ഥയിലും 2025ന് ആവേശോജ്ജ്വല വരവേല്‍പ്പ് നല്‍കി ലണ്ടന്‍ ആഘോഷം
കൊടുങ്കാറ്റും പേമാരിയും നേരിടുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയിലും ബ്രിട്ടനില്‍ പുതുവത്സരാഘോഷത്തില്‍ മുമ്പില്‍ ലണ്ടന്‍. ലണ്ടനിലെ ന്യൂഇയര്‍ വെടിക്കെട്ട് അക്ഷരാര്‍ത്ഥത്തില്‍ കാണികളെ അതിശയിപ്പിക്കുന്നതായിരുന്നു. ലക്ഷക്കണക്കിന് പേര്‍ ബിബിസിയില്‍ പരിപാടി വീക്ഷിച്ചു. ലോകത്തില്‍ ആദ്യമായി ഹോളോഗേസ് അനിമേഷന്‍ ഉപയോഗിച്ചാണ് പരിപാടി അവിസ്മരണീയമാക്കി മാറ്റിയത്. ബ്രിട്ടനില്‍ പല ഭാഗത്തും കാറ്റും, മഴയും മൂലം ഡിസംബര്‍ 31-ലെ പരിപാടികള്‍ റദ്ദാക്കിയപ്പോള്‍ തലസ്ഥാനത്ത് 12 മിനിറ്റുള്ള വെടിക്കെട്ട് പരിപാടി തടസ്സങ്ങളില്ലാതെ നടന്നു. 100,000 ടിക്കറ്റുകളാണ് തേംസ് നദിക്കരയില്‍ നടന്ന പരിപാടിയിലേക്ക് വിറ്റഴിച്ചത്.
അതിനിടെ, സോഷ്യല്‍ മീഡിയ തട്ടിപ്പുകാരുടെ വലയില്‍ വീണ് ബര്‍മിംഗ്ഹാം സിറ്റി സെന്ററില്‍ വെടിക്കെട്ട് മാമാങ്കം കാണാനെത്തിയ ആയിരക്കണക്കിന് പേര്‍ നിരാശരായി മടങ്ങി. ഒരിക്കലും സംഘടിപ്പിക്കാത്ത വെടിക്കെട്ടിന്റെ പേരില്‍
More »
ശക്തമായ കാറ്റും കനത്ത മഴയും; നിരവധി പുതുവര്‍ഷാഘോഷ പരിപാടികള്‍ റദ്ദാക്കി
പതിവിനു വിപരീതമായി യുകെയില്‍ വീശിയടിച്ച ശക്തമായ കാറ്റും കനത്ത മഴയും മൂലം നിരവധി പുതുവര്‍ഷാഘോഷ പരിപാടികള്‍ റദ്ദാക്കി. പ്രതികൂലമായ കാലാവസ്ഥ മൂലം യുകെയില്‍ ഉടനീളം കടുത്ത യാത്ര തടസ്സങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. കനത്ത മൂടല്‍മഞ്ഞ് കാരണം വ്യോമഗതാഗതത്തിലും വ്യാപകമായ തടസ്സങ്ങള്‍ നേരിട്ടിരുന്നു. മോശം കാലാവസ്ഥയും റോഡ് വ്യോമ ഗതാഗത മാര്‍ഗ്ഗങ്ങളിലെ യാത്ര തടസ്സവുമാണ് വ്യാപകമായി പുതുവര്‍ഷാഘോഷങ്ങള്‍ റദ്ദാക്കുന്നതിന് കാരണമായത്.
ബ്ലാക്ക് പൂള്‍ , ന്യൂകാസില്‍, ഐല്‍ ഓഫ് വൈറ്റ്, നോര്‍ത്ത് യോര്‍ക്ക്ഷെയര്‍ എന്നിവിടങ്ങളിലെ പ്രശസ്തമായ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ റദ്ദാക്കിയതില്‍ പെടുന്നു. എഡിന്‍ബര്‍ഗില്‍ ഹോഗ്മാനേ ഫെസ്റ്റിവല്‍ നേരത്തെ റദ്ദാക്കിയിരുന്നു. ലോസ്‌ഫോക്കിലെ സഫോക്കില്‍ പുതുവത്സര ദിനത്തില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന രണ്ട് വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ ശനിയാഴ്ച വരെ മാറ്റിവച്ചു. സുരക്ഷയാണ് പ്രധാന പ്രശ്‌നമെന്ന്
More »
ബോക്‌സിംഗ് ഡേ ദിനത്തില്‍ ലിസ്റ്റ് ചെയ്ത വീടുകളുടെ എണ്ണത്തില്‍ 26% വര്‍ധന
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബോക്‌സിംഗ് ഡേ ദിനത്തില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത വീടുകളുടെ എണ്ണത്തില്‍ 26% വര്‍ധന ഉണ്ടായതായി കണക്കുകള്‍. സൗത്ത് ഈസ്റ്റ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ വിപണിയിലെത്തിയത്. ഈസ്റ്റ്, സൗത്ത് വെസ്റ്റ് മേഖലകള്‍ പിന്നാലെയുണ്ട്.
ബോക്‌സിംഗ് ഡേ ദിനം തങ്ങളുടെ സൈറ്റിലെ ഏറ്റവും തിരക്കേറിയ ദിനമായിരുന്നുവെന്ന് ഓണ്‍ലൈന്‍ പ്രോപ്പര്‍ട്ടി പ്ലാറ്റ്‌ഫോം റൈറ്റ്മൂവ് പറയുന്നു. ലിസ്റ്റ് ചെയ്ത ഭവനങ്ങളില്‍ ഭൂരിഭാഗവും മിഡ് മാര്‍ക്കറ്റ് 3, 4 ബെഡ്‌റൂം വീടുകളാണെന്നും റൈറ്റ്മൂവ് കൂട്ടിച്ചേര്‍ത്തു. ബോക്‌സിംഗ് ഡേ ദിനത്തില്‍ ലിസ്റ്റ് ചെയ്ത 18 ശതമാനം മാത്രമാണ് വലിയ വീടുകളുടെ വിഭാഗത്തില്‍ വരുന്നത്.
ഈ വര്‍ഷം പ്രോപ്പര്‍ട്ടി വിലയില്‍ ഏറ്റവും വലിയ വര്‍ധന നേരിട്ടത് സ്റ്റോക്ക്-ഓണ്‍-ട്രെന്റിലാണ്. 2024-ല്‍ സ്‌റ്റോക്ക്-ഓണ്‍-ട്രെന്റിലെ ശരാശരി ചെലവില്‍ 33,000 പൗണ്ടിന്റെ, ഏകദേശം 17.2 ശതമാനത്തിന്റെ
More »
ഇല്ലാത്ത മോഷണകേസില്‍ അകത്ത് കിടന്ന ഇന്ത്യന്‍ വംശജയ്ക്ക് രാജാവിന്റെ പുതുവര്‍ഷ പുരസ്‌കാരം
പോസ്റ്റ്ഓഫീസില്‍ നിന്നും പണം മോഷ്ടിച്ചെന്ന് ആരോപിച്ച് സീമാ മിശ്ര എന്ന ഇന്ത്യന്‍ വംശജയെ അകത്തു കിടത്തിയതിനു പ്രായശ്ചിത്തമായി രാജാവിന്റെ പുതുവര്‍ഷ പുരസ്‌കാരം. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് ഇരിക്കുമ്പോഴാണ് സീമാ മിശ്രയെ തേടി വ്യാജ ആരോപണം എത്തുന്നത്. തന്റെ കുഞ്ഞിനെ ജയിലില്‍ വെച്ച് പ്രസവിക്കേണ്ട ഗതികേട് പോലും നേരിട്ടു. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം സോഫ്റ്റ്‌വെയറിലെ പിഴവാണ് ഈ വിധത്തില്‍ തങ്ങളെ ഇല്ലാത്ത മോഷണക്കേസിലെ കുറ്റവാളികളാക്കിയതെന്ന് തെളിയിക്കുന്നതിലും സീമ മുന്നിട്ടിറങ്ങി.
സബ് പോസ്റ്റ്മാസ്റ്റര്‍മാരെ വ്യാജമായി ശിക്ഷിച്ച അനീതിക്കെതിരെ പടപൊരുതിയ സീമ മിശ്ര ഉള്‍പ്പെടെ നാല് പേര്‍ക്കാണ് രാജാവിന്റെ പുതുവര്‍ഷ പുരസ്‌കാരങ്ങളില്‍ ഇടം നല്‍കിയത്. പോസ്റ്റ് ഓഫീസ് അഴിമതി കേസിലെ ഇരകള്‍ക്കായി പ്രചാരണം നടത്തിയ നാല് സബ് പോസ്റ്റ്മാസ്റ്റര്‍മാര്‍ക്കാണ് ഒബിഇ സമ്മാനിക്കുന്നത്. സീമാ മിശ്രയ്ക്ക് പുറമെ ലീ
More »
ലണ്ടനിലെ വീട്ടില്‍ നിന്ന് 10 മില്യണിന്റെ ആഭരണങ്ങള്‍ കവര്‍ന്നു; വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പൗണ്ട് പാരിതോഷികം
യുകെയില്‍ ഏഷ്യന്‍ സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള മോഷണ വിവരങ്ങള്‍ സമീപകാലത്തു കൂടിയത് പലതവണ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ മോഷ്ടാക്കളെ കണ്ടെത്താനോ മോഷണ മുതല്‍ കണ്ടെത്താനോ പൊലീസിന് കഴിയാത്തത് കവര്‍ച്ചയ്ക്ക് പ്രേരകമാകുന്നുണ്ട്. ഇത് വലിയ വലിയ മോഷണത്തിന് വളമേകുന്നു. ഇപ്പോഴിതാ അതിസമ്പന്നര്‍ താമസിക്കുന്ന വടക്കന്‍ ലണ്ടനിലെ പ്രിംറോസ് ഹില്ലിലെ അവന്യൂ റോഡിലുള്ള വീട്ടില്‍ നിന്ന് 10 മില്യണ്‍ പൗണ്ടിലേറെ വില വരുന്ന ആഭരണങ്ങളും ഒന്നരലക്ഷം പൗണ്ടിന്റെ ബാഗുകളും മോഷണം പോയിരിക്കുന്നു
ഡിസംബര്‍ 7 ന് വൈകുന്നേരം 5 നും 5.30 നും ഇടയില്‍ രണ്ടാം നിലയിലെ ജനലിലൂടെ മോഷ്ടാവ് അകത്തു കടന്നതായാണ് പോലീസ് പറയുന്നത്. 10 മില്യണിലധികം വിലമതിക്കുന്ന ആഭരണങ്ങളും 150,000 പൗണ്ട് വിലമതിക്കുന്ന ഡിസൈനര്‍ ഹാന്‍ഡ്‌ബാഗുകളും മോഷ്ടിക്കപ്പെട്ടു.
ഹെര്‍മിസ് ക്രോക്കഡൈല്‍ കെല്ലി ഹാന്‍ഡ്‌ബാഗുകളും 15,000 പൗണ്ട് പണവും ആഭരണങ്ങള്‍ പതിച്ച നെക്ലേസുകളും
More »
മോശം കാലാവസ്ഥ: യുകെയിലെ പുതുവത്സരാഘോഷത്തിന്റെ മാറ്റ് കുറയും; എഡിന്‍ബറോ വെടിക്കെട്ടും സ്ട്രീറ്റ് പാര്‍ട്ടിയും റദ്ദാക്കി
ലണ്ടന്‍ : ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്. എന്നാല്‍ യുകെയിലെ ആഘോഷങ്ങള്‍ക്ക് തിരിച്ചടിയായി മഴയും, മഞ്ഞും. 75 മൈല്‍ വേഗത്തില്‍ കാറ്റും, ശക്തമായ മഴയും, മഞ്ഞും തേടിയെത്തിയതോടെ, പ്രശസ്തമായ എഡിന്‍ബറോ സ്ട്രീറ്റ് പാര്‍ട്ടിയും വെടിക്കെട്ടും ഇക്കുറി ഉണ്ടാകില്ലെന്ന് സംഘാടകര്‍ അറിയിച്ചു.
യുകെയിലെ ഭൂരിഭാഗം പ്രദേശങ്ങളും വ്യാഴാഴ്ച വരെ നീളുന്ന കാലാവസ്ഥ മുന്നറിയിപ്പ് നേരിടുന്നുണ്ട്. സ്‌കോട്ട്‌ലണ്ടിലാണ് തുടര്‍ച്ചയായ മഴയും, മഞ്ഞും അനുഭവപ്പെടുന്നത്. ചില മേഖലകളില്‍ 70 എംഎം വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 20 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.
സ്കോട്ട്ലന്‍ഡില്‍ അടുത്ത മൂന്നു ദിവസം വളരെ മോശം കാലാവസ്ഥ ആയിരിക്കുമെന്നാണ് മെറ്റ് ഓഫിസിന്റെ മുന്നറിയിപ്പ്. സെന്റ് ഗില്‍സ് കത്തീഡ്രലിലെ കാന്‍ഡില്‍ലിറ്റ് കണ്‍സേര്‍ട്ട് മാത്രമായി എഡിന്‍ബറോയിലെ പൊതു ആഘോഷപരിപാടികള്‍ ഒതുങ്ങും. ഏകദേശം 30,000
More »
അടുത്ത വോട്ടിങ്ങില്‍ ദയാവധ ബില്ലില്‍ 30 ഓളം എംപിമാര്‍ പിന്തുണ പിന്‍വലിച്ചേക്കും
അസിസ്റ്റഡ് ഡൈയിംഗ് ബില്ലിനെ ആദ്യ ഘട്ടത്തില്‍ അനുകൂലിച്ച മുപ്പതോളം എംപിമാര്‍ അടുത്ത വോട്ടിങ്ങില്‍ മനസ്സ് മാറ്റുമെന്നു സൂചന. മരണം കാത്തുകഴിയുന്നവര്‍ക്ക് ദയാവധം അനുവദിക്കാനുള്ള അസിസ്റ്റഡ് ഡൈയിംഗ് ബില്ലിന് അടുത്ത വോട്ടിംഗില്‍ പിന്തുണ പിന്‍വലിക്കാന്‍ മുപ്പതോളം എംപിമാര്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ ബില്ലിനെ അനുകൂലിച്ചവരാണ് ആശങ്കകള്‍ വ്യക്തമായതോടെ മനസ്സ് മാറ്റുന്നത്. കൂടാതെ മറ്റ് പല എംപിമാരും ബില്ലില്‍ ഭേദഗതികളും, ഡോക്ടര്‍മാരുടെ പങ്കിനെ കുറിച്ചും നിര്‍ദ്ദേശിക്കാന്‍ ഒരുങ്ങുകയാണ്.
ലേബര്‍ എംപി കിം ലീഡ്ബീറ്റര്‍ അവതരിപ്പിച്ച അസിസ്റ്റഡ് ഡൈയിംഗ് ബില്‍ സംബന്ധിച്ച കമ്മിറ്റി പുതുവര്‍ഷത്തില്‍ ഹിയറിംഗ് ആരംഭിക്കും. എംപിമാര്‍ നിയമത്തില്‍ നിരവധി മാറ്റങ്ങളാണ് നിര്‍ദ്ദേശിക്കുന്നത്. ഗുരുതര രോഗം ബാധിച്ച രോഗികളോട് മെഡിക്കല്‍ പ്രൊഫഷണലുകള്‍ ദയാവധം ഓപ്ഷനായി തെരഞ്ഞെടുക്കാന്‍
More »
വിദേശ ക്രിമിനലുകളെ നാടുകടത്താന്‍ കഴിയാതെ ബ്രിട്ടന്‍; ഈ വര്‍ഷം പുറത്താക്കിയത് നൂറിലൊന്ന് കുറ്റവാളികളെ മാത്രം;
ഇംഗ്ലണ്ടിലെ ജയിലുകളില്‍ തടവുകാരുടെ എണ്ണം പെരുകിയതോടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ ഇവരെ പുറത്തുവിട്ട് സ്ഥലം ഒപ്പിക്കുന്ന തിരക്കിലാണ് ഗവണ്‍മെന്റ്. ഒരു വശത്തു വിദേശ ക്രിമിനലുകളെ നാടുകടത്തുന്നതില്‍ ഏറെ ബുദ്ധിമുട്ടുകയാണ് ഗവണ്‍മെന്റ്.
ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ അടിയന്തര നടപടി വരുമെന്ന് പറയുമ്പോഴും ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ നിന്നും നൂറിലൊന്ന് തടവുകാരെ മാത്രമാണ് സ്വദേശത്തേക്ക് മടക്കി അയയ്ക്കാന്‍ കഴിഞ്ഞത്. നീതിന്യായ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കേവലം 73 വിദേശ ക്രിമിനലുകളെയാണ് ശിക്ഷകള്‍ സ്വന്തം നാട്ടില്‍ അനുഭവിക്കാനായി നാടുകടത്താന്‍ കഴിഞ്ഞത്.
മാര്‍ച്ച് അവസാനം വരെ ജയിലുകളില്‍ 10,422 വിദേശ പൗരന്‍മാരാണ് ജയിലുകളിലുള്ളത്. ആകെ തടവുകാരുടെ 12 ശതമാനമാണിത്. ഇവരെ തീറ്റിപ്പോറ്റാന്‍ പ്രതിവര്‍ഷം നികുതിദായകര്‍ക്ക് 47,000 പൗണ്ട് ചെലവുണ്ടെന്നതാണ് ഞെട്ടിക്കുന്ന കാര്യം.
More »
വാടക വീടുകള്‍ക്ക് ചുരുങ്ങിയത് C റേറ്റിംഗ് വേണം; വാടകക്കാരുടെ പോക്കറ്റ് കീറും
സ്റ്റാര്‍മര്‍ ഗവണ്‍മെന്റിന്റെ പരിസ്ഥിതി സൗഹാര്‍ദ്ദ നടപടികളുടെ ഭാഗമായി വാടക വീടുകളുടെ ഉമകള്‍ കൂടുതല്‍ വിയര്‍ക്കുമെന്ന് മുന്നറിയിപ്പ്. വാടക പ്രോപ്പര്‍ട്ടികളുടെ ഉടമകള്‍ക്ക് മേല്‍ പ്രകൃതിസൗഹൃദ ലക്ഷ്യങ്ങള്‍ കര്‍ശനമായി തന്നെ നടപ്പാക്കാന്‍ ലേബര്‍ ഒരുങ്ങുന്നതാണ് ഈ മുന്നറിയിപ്പിന് ഇടയാക്കുന്നത്.
എനര്‍ജി സെക്രട്ടറി എഡ് മിലിബന്ദ് പ്രഖ്യാപിച്ച പദ്ധതികള്‍ പ്രകാരം ഇംഗ്ലണ്ടിലെ എല്ലാ വാടക വീടുകള്‍ക്കും 2030 ആകുന്നതോടെ C അല്ലെങ്കില്‍ അതിന് മുകളില്‍ റേറ്റിംഗുള്ള എനര്‍ജി പെര്‍ഫോമന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഏകദേശം 2.9 മില്ല്യണ്‍ കെട്ടിടങ്ങളാണ് C റേറ്റിംഗ് ലഭിക്കാനായി അപ്‌ഗ്രേഡ് ചെയ്യേണ്ടി വരിക.
നിലവില്‍ E റേറ്റിംഗാണ് വാടക വീടുകള്‍ക്ക് ആവശ്യം. എന്നാല്‍ ഇതിനായി ഓരോ പ്രോപ്പര്‍ട്ടിക്കും 8074 പൗണ്ട് വീതം കണക്കാക്കുമ്പോള്‍ ഏകദേശം 23.4 ബില്ല്യണ്‍ പൗണ്ട് ചെലവഴിക്കേണ്ടി വരുമെന്നാണ് റൈറ്റ്മൂവ് കണക്ക്.
More »