യു.കെ.വാര്‍ത്തകള്‍

വിന്റര്‍ സമ്മര്‍ദത്തില്‍ പൊറുതിമുട്ടി എന്‍എച്ച്എസ്; എ&ഇകളില്‍ 12 മണിക്കൂര്‍ വരെ കാത്തിരുന്ന് രോഗികള്‍
യുകെയില്‍ ശൈത്യകാലം എന്‍എച്ച്എസിനെ സംബന്ധിച്ച് കടുത്ത ദുരിതകാലമാണ്. രോഗികളുടെ ഒഴുക്കില്‍ ചികിത്സ നല്‍കാന്‍ വലിയ കാലതാമസങ്ങളാണ് നേരിടേണ്ടി വരിക. ഇപ്പോള്‍ തന്നെ യുകെയിലെ ചില മേഖലകളില്‍ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ചുരുങ്ങിയത് 12 മണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് രോഗികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരെ കാണാന്‍ സാധിക്കുന്നതെന്ന് ഔദ്യോഗിക ഡാറ്റ പറയുന്നു. ഷ്രൂസ്ബറി & ടെല്‍ഫോര്‍ഡ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ പത്തിലൊന്ന് പേര്‍ക്കും കഴിഞ്ഞ മാസം എ&ഇയില്‍ 12 മണിക്കൂര്‍ കാത്തിരിപ്പ് ആവശ്യമായി വന്നു. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ഏകദേശം 20-ല്‍ ഒരാള്‍ക്കാണ് ഈ കാത്തിരിപ്പ് വേണ്ടിവന്നത്. അതേസമയം കഴിഞ്ഞ മാസം അടിയന്തര പരിചരണം ആവശ്യമുള്ള പകുതി രോഗികളെയാണ് ആശുപത്രികള്‍ നാല് മണിക്കൂറിനകം കണ്ടത്. 76 ശതമാനമാണ് ഹെല്‍ത്ത് സര്‍വ്വീസിന്റെ ലക്ഷ്യം. ഫ്‌ളൂ,

More »

11 മാസം റദ്ദാക്കപ്പെട്ടത് 4 ലക്ഷം സര്‍വീസുകള്‍; യുകെയിലെ ട്രെയിന്‍ സര്‍വീസുകളുടെ വിശ്വാസ്യത ഇടിഞ്ഞു
ബ്രിട്ടനിലെ പ്രധാന പൊതുഗതാഗതമാണ് ട്രെയിന്‍ സര്‍വീസുകള്‍. ദിനവും ലക്ഷക്കണക്കിന് പേര്‍ ആശ്രയിക്കുന്ന ഗതാഗത മാര്‍ഗം. എന്നാല്‍ സമീപകാലത്തു ട്രെയിന്‍ സര്‍വീസുകളുടെ വിശ്വാസ്യത ഇടിഞ്ഞു വരുകയാണ്. ബ്രിട്ടനിലെ ട്രെയിന്‍ യാത്രക്കാര്‍ നേരിടുന്ന റെക്കോര്‍ഡ് തലത്തിലുള്ള തടസ്സത്തിന്റെ കണക്കുകള്‍ ആണ് പുറത്തു വരുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ 4 ശതമാനം സര്‍വീസുകള്‍ റദ്ദാക്കിയതായാണ് കണ്ടെത്തിയിരിക്കുന്നത് . കഴിഞ്ഞ കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കൂടുതലാണ്. നവംബര്‍ 9 വരെയുള്ള വര്‍ഷത്തില്‍ 400,000-ലധികം സര്‍വീസുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ റദ്ദാക്കപ്പെട്ടു. റെഗുലേറ്റര്‍ ഓഫീസ് ഓഫ് റെയില്‍ ആന്‍ഡ് റോഡ് (ORR) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വടക്കന്‍ ഇംഗ്ലണ്ടിലെ യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടതായി വന്നത് . ഏകദേശം 368,843 സര്‍വീസുകളും റദ്ദാക്കിയത് അറിയിച്ചത് അന്നേദിവസം മാത്രമാണ്. അതുകൊണ്ട് തന്നെ ഇത്

More »

ലണ്ടനിലെ കാര്‍ വാഷുകളിലും നെയില്‍ ബാറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇമിഗ്രേഷന്‍ റെയ്ഡ്; നൂറുകണക്കിന് പേര്‍ പിടിയില്‍
ലണ്ടന്‍ : ലണ്ടനിലെ വിവിധ സ്ഥാപനങ്ങളില്‍ അനധികൃതമായി ജോലി ചെയ്യുന്നതിനെതിരെ സര്‍ക്കാറിന്റെ കര്‍ശന നടപടി. ഇതിന്റെ ഭാഗമായി നടത്തിയ ഇമിഗ്രേഷന്‍ റെയ്ഡില്‍ കാര്‍ വാഷുകള്‍, നെയില്‍ ബാറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് അറസ്റ്റിലായത്. ജൂലൈ മുതല്‍ നവംബര്‍ വരെ തലസ്ഥാനത്തിലുടനീളം ഹോം ഓഫീസിന്റെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ടീം ഏകദേശം 1,000 എന്‍ഫോഴ്സ്മെന്റ് റെയ്ഡുകളാണ് നടത്തിയത്. അതിലൂടെ 770 പേരെ അറസ്റ്റു ചെയ്യുകയും 462 സ്ഥലങ്ങള്‍ക്ക് സിവില്‍ പെനാല്‍റ്റി നോട്ടീസും നല്‍കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തൊഴിലുടമകള്‍ക്ക് മേല്‍ ഒരു തൊഴിലാളിക്ക് 60,000 പൗണ്ട് വരെയാണ് പിഴ അടയ്‌ക്കേണ്ടി വരിക. കെന്‍സിംഗ്ടണിലെ ഒരു ഹോട്ടലില്‍ അടുത്തിടെ നടത്തിയ ഒരു റെയ്ഡില്‍ അനധികൃതമായി ജോലി ചെയ്തുവെന്ന സംശയത്തിന്റെ പേരില്‍ ആറ് ഏജന്‍സി ജീവനക്കാരെയും അഞ്ച് അനധികൃത ജോലിക്കാരെയുമാണ്

More »

ടൈപ്പ് 2 പ്രമേഹ സാധ്യത നേരത്തെ തിരിച്ചറിയാനുള്ള എ ഐ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ എന്‍എച്ച്എസ്
ടൈപ്പ് 2 പ്രമേഹ സാധ്യതയുള്ള രോഗികള്‍ക്ക് ഇതു നേരത്തെ തിരിച്ചറിയാനുള്ള എഐ സാങ്കേതിക വിദ്യ വികസിപ്പിക്കാനൊരുങ്ങി എന്‍എച്ച്എസ് ഇംഗ്ലണ്ട്. 13 വര്‍ഷം മുമ്പേ പ്രമേഹ സാധ്യത കണ്ടെത്താന്‍ എഐ ടൂളിന് സാധിക്കും. ലോകത്താകെ നിലവില്‍ 500 ദശലക്ഷത്തിലേറെ പേര്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗം വരും മുമ്പ് ആളുകളെ കണ്ടെത്തി ജീവിത ശൈലിയില്‍ വേണ്ട മാറ്റങ്ങള്‍ സ്വീകരിക്കാന്‍ ശ്രമം നടത്തും. നിലവില്‍ 2050 ഓടെ ഒരു ബില്യണ്‍ പേര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരുമെന്നാണ് കണക്ക്. ടൈപ്പ് 2 പ്രമേഹം വരാന്‍ സാധ്യതയുള്ള വ്യക്തികളെ അറിയാന്‍ പുതിയ എഐ ടൂള്‍ വികസിപ്പിക്കുകയാണ് എന്‍എച്ച്എസ്. ഭക്ഷണ ക്രമത്തിലും ജീവിത ശൈലിയിലും മാറ്റം വരുത്തി പ്രമേയം നിയന്ത്രിക്കാന്‍ രോഗം കണ്ടെത്തുന്നതിലൂടെ സാധിക്കും. 2025ല്‍ ഇംപീരിയല്‍ കോളജ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലും ചെല്‍സിയിലും വെസ്റ്റ് മിന്‍സ്റ്റര്‍ ഹോസ്പിറ്റലിലും

More »

ലേബര്‍ അധികാരത്തിലെത്തിയ ശേഷം യുകെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 'സംപൂജ്യ'മെന്ന് ഒഎന്‍എസ്
ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് മുന്നറിയിപ്പുകള്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകളാണ് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ വളര്‍ച്ചാ ശതമാനം പൂജ്യത്തിലായിരുന്നുവെന്ന് രേഖപ്പെടുത്തിയത്. പണപ്പെരുപ്പം എട്ട് മാസത്തിനിടെ ഏറ്റവും വേഗത്തില്‍ കുതിക്കുന്നുവെന്ന കണക്കുകള്‍ക്ക് ഒപ്പമാണ് നിരാശാജനകമായ പ്രകടനം. സമ്പദ് വ്യവസ്ഥ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിച്ച് ചാന്‍സലര്‍ നടപ്പാക്കിയ നികുതി പരിഷ്‌കാരങ്ങള്‍ തിരിച്ചടിച്ചതോടെയാണ് ഇനിയൊരു നികുതി വേട്ട ഉണ്ടാകില്ലെന്നായിരുന്നു ഇതുവരെയുള്ള ചാന്‍സലറുടെ വാദങ്ങള്‍. എന്നാല്‍ സമ്പദ് ഘടന പ്രതീക്ഷിച്ച തോതില്‍ ഉയരാതെ വന്നതോടെ റേച്ചല്‍ റീവ്‌സ് മുന്‍ വാഗ്ദാനങ്ങളെല്ലാം മറക്കുമെന്നാണ് ആശങ്ക. ഉറപ്പുകള്‍ മറന്ന് വീണ്ടുമൊരു നികുതി വേട്ട നടത്താനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നാണ് മുന്‍നിര ഇക്കണോമിസ്റ്റുകള്‍

More »

ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നത് 85 ശരിയത്ത് കോടതികള്‍; സമാന്തര നിയമവ്യവസ്ഥക്കെതിരെ മുന്നറിയിപ്പ്
ശരിയത്ത് കോടതികളുടെ പാശ്ചാത്യ തലസ്ഥാനമായി ബ്രിട്ടന്‍ രൂപം മാറുന്നതായി മുന്നറിയിപ്പ്. രാജ്യത്ത് 85 ശരിയത്ത് കോടതികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതോടെയാണ് ഇത്. ഈ മതസ്ഥാപനങ്ങള്‍ കടുത്ത സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെ യൂറോപ്പിലെയും, നോര്‍ത്ത് അമേരിക്കയിലെയും മുസ്ലീങ്ങള്‍ വിവാഹ, കുടുംബ കാര്യങ്ങളില്‍ വിധി തേടി ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്നതാണ് സ്ഥിതി. രാജ്യത്ത് മറ്റൊരു നിയമവ്യവസ്ഥ രൂപമെടുക്കുന്നതില്‍ നാഷല്‍ സെക്യൂലര്‍ സൊസൈറ്റി ആശങ്ക രേഖപ്പെടുത്തുന്നതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1982-ലാണ് യുകെയില്‍ ആദ്യത്തെ ശരിയത്ത് കൗണ്‍സില്‍ സ്ഥാപിക്കുന്നത്. നിക്കാഹ് മുത്താലാക്ക് പോലുള്ള സ്ത്രീവിരുദ്ധ നിലപാടുകളും ഈ മതകോടതികള്‍ നടപ്പാക്കി നല്‍കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ഇസ്ലാമിക് ശരിയത്ത് കൗണ്‍സില്‍ ഈസ്റ്റ് ലണ്ടനിലെ ലെയ്റ്റണിലാണ്

More »

എസെക്സില്‍ 5 വയസുകാരന്റെ മരണം; യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി
എസെക്സില്‍ അഞ്ചുവയസ്സുകാരനായ ആണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി. 35 കാരിയായ സ്ത്രീക്കെതിരെ കൊലപാതക കുറ്റം ചുമത്തി. ഡിസംബര്‍ 15 ഞായറാഴ്ച സൗത്ത് ഒക്കന്‍ഡണിലെ വിന്‍ഡ്‌സ്റ്റാര്‍ ഡ്രൈവില്‍ നടന്ന ഒരു സംഭവത്തെ തുടര്‍ന്ന് ആണ് അഞ്ചു വയസുകാരനായ ലിങ്കണ്‍ ബട്ടണ്‍ മരിച്ചതെന്ന് എസെക്‌സ് പോലീസ് അറിയിച്ചു. കുട്ടിക്കും ഒരു സ്ത്രീക്കും ഗുരുതര പരിക്ക് പറ്റിയെന്ന വിവരത്തെ തുടര്‍ന്ന് പോലീസും പാരാമെഡിക്കലുകളും സംഭവസ്ഥലത്ത് എത്തിച്ചേരുകയായിരുന്നു. എന്നാല്‍, കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പോലീസിന് സാധിച്ചില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയുടെ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അവരെ ചോദ്യം ചെയ്തെന്ന് പോലീസ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് സൗത്ത് ഒക്കന്‍ഡണിലെ വിന്‍ഡ്‌സ്റ്റാര്‍ ഡ്രൈവിലെ ക്ലെയര്‍ ബട്ടണ്‍ നെതിരെ കൊലപാതക കുറ്റം ചുമത്തിയതായി എസെക്‌സ്

More »

കാലാവസ്ഥ വില്ലനായി; ഹീത്രൂവില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തു
ക്രിസ്മസ് ന്യൂഇയര്‍ ആഘോഷത്തിനായി യാത്ര പുറപ്പെടാനിരുന്ന യുകെ ജനതയ്ക്കു തിരിച്ചടിയായി ഹീത്രൂവില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തു. ശക്തമായ കാറ്റുണ്ടാകുമെന്ന മുന്നറിയില്‍ പല വിമാനങ്ങളും റദ്ദാക്കി. ചിലതു വൈകി പുറപ്പെട്ടു. എന്നാല്‍ വളരെ ചെറിയ എണ്ണം വിമാനങ്ങളാണ് റദ്ദാക്കിയതെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിശദീകരണം. യാത്രക്കാര്‍ക്ക് സുരക്ഷിത യാത്രയാണ് ഒരുക്കുക. ഈ സമയം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ നിരാശരാക്കില്ലെന്നും പ്രശ്‌നങ്ങള്‍ വേഗം പരിഹരിച്ച് യാത്രാ സൗകര്യം സുഗമമാക്കുമെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മോശം കാലാവസ്ഥയാണ് പ്രതിസന്ധിക്ക് കാരണമായത്. പടിഞ്ഞാറല്‍ ലണ്ടനിലെ വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ 22 വിമാനങ്ങള്‍ റദ്ദാക്കി. കൂടാതെ യാത്രതിരിക്കേണ്ട 48 വിമാനങ്ങള്‍ റദ്ദാക്കി. അതിശക്തമായ കാറ്റ് പ്രതിസന്ധിയാകുകയാണ്. ഇന്നു തെക്കു പടിഞ്ഞാറന്‍

More »

പുതുവര്‍ഷത്തില്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ലോകത്തിലെ ഏറ്റവും മോശം നിലയിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്
വലിയ പ്രതീക്ഷകളുമായി പുതുവര്‍ഷമെത്തുകയാണ്. എന്നാല്‍ ബ്രിട്ടനെ സംബന്ധിച്ചടത്തോളം 2025 ഉം മെച്ചമായിരിക്കില്ലെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് ബ്രിട്ടന്‍ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന അവസ്ഥയില്‍. ലോകത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് സമ്പദ് വ്യവസ്ഥ നീങ്ങുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി പറഞ്ഞു. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പൊട്ടിച്ച നികുതി ബോംബിന്റെ ആഘാതത്തിലാണ് ബിസിനസ്സുകള്‍. ലേബര്‍ ഗവണ്‍മെന്റ് നടപ്പാക്കിയ നികുതി വര്‍ധനവുകള്‍ തൊഴിലുകളെയും, നിക്ഷേപങ്ങളെയും, വളര്‍ച്ചയെയും ബാധിക്കുന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധി ഡൗണിംഗ് സ്ട്രീറ്റില്‍ 'സൃഷ്ടിച്ചതാണെന്നാണ്' ആരോപണം. 2025 തുടക്കത്തില്‍ എല്ലാ പ്രധാന മേഖലകളും നെഗറ്റീവ് കാഴ്ചപ്പാടിലാണെന്ന് എംപ്ലോയേഴ്‌സ് സംഘടന വ്യക്തമാക്കി. മാനുഫാക്ചറിംഗ്, സര്‍വ്വീസ്, റീട്ടെയില്‍ എന്നിവയെല്ലാം ഈ സ്ഥിതിയാണ് നേരിടുന്നത്. എംപ്ലോയേഴ്‌സ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions