യു.കെ.വാര്‍ത്തകള്‍

പ്രധാനമന്ത്രി പദത്തിന്റെ സമ്മര്‍ദത്തില്‍ ഒഴിവുകാല അവധിയ്ക്ക് കീര്‍ സ്റ്റാര്‍മര്‍
പ്രധാനമന്ത്രി പദത്തില്‍ എത്തി ആറുമാസം തികയുന്നതിനു മുമ്പ് കീര്‍ സ്റ്റാര്‍മര്‍ ഭരണ സമ്മര്‍ദത്തില്‍ ഒഴിവുകാല അവധിയ്ക്ക്. കീര്‍ സ്റ്റാര്‍മര്‍ ക്ഷീണിതനെന്ന് പറയുന്ന സുഹൃത്തുക്കള്‍ ജോലിയുടെ അമിതഭാരം സ്റ്റാര്‍മറെ സമ്മര്‍ദത്തിലാക്കിയതോടെ ഉടന്‍ ഒരു ഹോളിഡേ ആവശ്യമാണെന്നാണ് ഇവര്‍ നല്‍കുന്ന വിവരം. പ്രധാനമന്ത്രി ആണെങ്കിലും സ്റ്റാര്‍മര്‍ക്ക് അല്‍പ്പം ആശ്വാസം വേണമെന്നാണ് സുഹൃത്തുക്കളുടെ നിലപാട്. എന്നാല്‍ സ്റ്റാര്‍മറുടെ ആത്മവീര്യം മാനംമുട്ടെ ഉയര്‍ന്ന് നില്‍ക്കുകയാണെന്നും, മറിച്ചുള്ള വാദങ്ങള്‍ തള്ളുന്നതായും നം.10 പറയുന്നു. അപ്രിയ തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടി വരുമ്പോള്‍ ഇപ്പോള്‍ നേരിടുന്ന പ്രതിരോധം ഇത്രത്തോളം ഏറുമെന്ന് അദ്ദേഹം ചിന്തിച്ചിട്ടില്ലെന്ന് ഒരു സുഹൃത്ത് വെളിപ്പെടുത്തി. ന്യൂഇയറിന് സമീപത്തായി ആദ്യത്തെ ഹോളിഡേ എടുക്കാനാണ് സ്റ്റാര്‍മര്‍ ഒരുങ്ങുന്നത്. 165 സീറ്റുകളുടെ ഭൂരിപക്ഷവുമായി

More »

അധ്യാപകരുടെ വര്‍ക്ക് ഫ്രം ഹോമിന് പിന്തുണയുമായി എഡ്യുക്കേഷന്‍ സെക്രട്ടറി
അധ്യാപകര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനുള്ള നടപടികളെ പിന്തുണച്ച് എഡ്യുക്കേഷന്‍ സെക്രട്ടറി. ജോലി പുതുതലമുറയില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമാക്കാനുള്ള വഴികള്‍ ആലോചിക്കുന്നതിനിടെയാണ് ഇതും ഉൾപ്പെടുന്നത്. നേരത്തെ തന്നെ ഇടയ്ക്ക് വിശ്രമവേളകള്‍ അനുവദിക്കാനും, ജോലി ചെയ്യുന്ന ആഴ്ചയുടെ നീളം കുറയ്ക്കാനും നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നു. മാര്‍ക്കിംഗ്, ലെസണ്‍ പ്ലാനിംഗ്, വിദ്യാര്‍ത്ഥികളുടെ അസസ്‌മെന്റ് എന്നിവ ചെയ്യുമ്പോള്‍ സ്‌റ്റേറ്റ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ക്ലാസിലെത്തണമെന്ന് നിര്‍ബന്ധമല്ലാതാക്കണമെന്നാണ് എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ പറയുന്നത്. ഫ്‌ളെക്‌സിബിള്‍ തൊഴില്‍ അവസരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇംഗ്ലീഷ് സ്റ്റേറ്റ് സ്‌കൂള്‍ സെക്ടറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ തയ്യാറെടുക്കുന്നതായി 47% പേര്‍ അഭിപ്രായപ്പെട്ട സര്‍വ്വെ നേരത്തെ പുറത്തുവന്നിരുന്നു. വര്‍ക്ക്

More »

നാലിലൊന്ന് എന്‍എച്ച്എസ് ട്രസ്റ്റുകളും ജീവനക്കാര്‍ക്കും, രോഗികള്‍ക്കുമുള്ള പാര്‍ക്കിംഗ് ഫീസ് കൂട്ടി
ഇംഗ്ലണ്ടിലെ നാലിലൊന്ന് എന്‍എച്ച്എസ് ട്രസ്റ്റുകളും ജോലിക്കാരുടെയും, രോഗികളുടെയും പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ കൂട്ടി! ആശുപത്രി ട്രസ്റ്റുകള്‍ കനത്ത സമ്മര്‍ദം നേരിടുന്ന സാഹചര്യത്തില്‍ ഈ വര്‍ദ്ധനവ് ന്യായീകരിക്കാവുന്നതാണെന്ന് ആരോഗ്യ മേധാവികള്‍ പറയുന്നു. അതുകൊണ്ട് തന്നെ സൗജന്യ കാര്‍ പാര്‍ക്കിംഗ് നടപ്പാക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ഇവരുടെ നിലപാട്. ആശുപത്രികളിലും, സര്‍ജറികളിലും പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ ഉയര്‍ത്തി രോഗികളെയും, ജീവനക്കാരെയും പിഴിയുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് ഇവരുടെ പക്ഷം. 2024 മാര്‍ച്ച് വരെയുള്ള രണ്ട് വര്‍ഷങ്ങളില്‍ രോഗികള്‍, ജീവനക്കാര്‍, അല്ലെങ്കില്‍ രണ്ട് വിഭാഗങ്ങളുടെയും പാര്‍ക്കിംഗ് ചെലവുകള്‍ ഉയര്‍ത്തിയെന്നാണ് കണ്ടെത്തല്‍. എന്നാല്‍ രോഗികളുടെ തലയിലും ചാര്‍ജ്ജുകള്‍ ഈടാക്കുന്നത് തെറ്റാണെന്ന് രോഗികളുടെ ഗ്രൂപ്പുകള്‍ ആരോപിക്കുന്നു. കൊവിഡ് കാലത്ത് 2020 ജൂലൈ മുതല്‍ 2022

More »

കവന്‍ട്രിയില്‍ കാല്‍നടക്കാരനായ മലയാളി യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാറിന്റെ ഡ്രൈവര്‍ ഇപ്പോഴും കാണാമറയത്ത്
കവന്‍ട്രിയില്‍ നടപ്പാതയിലൂടെ നടക്കുകയായിരുന്ന മലയാളി യുവാവിനെ കുതിച്ചെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു. എന്നാല്‍ അപകടം സൃഷ്ടിച്ച ഡ്രൈവര്‍ പരുക്കേറ്റ വ്യക്തിയെ തിരിഞ്ഞുപോലും നോക്കാതെ സംഭവസ്ഥലത്ത് നിന്നും മുങ്ങി.35-കാരന്‍ മൃദുല്‍ കോമ്പാറയെയാണ് കുതിച്ചെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. അപകടം ഉണ്ടാക്കിയ ഡ്രൈവറെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. പരുക്കേറ്റ് കിടന്ന മൃദുലിനെ മറ്റ് വഴിയാത്രക്കാരാണ് സഹായിക്കാന്‍ എത്തിയത്. ഇവര്‍ ആംബുലന്‍സ് വിളിച്ച് കവന്‍ട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇടത് കാല്‍ക്കുഴയ്ക്ക് പൊട്ടലുള്ളതിന് പുറമെ ഇടുപ്പിനും, കാലുകള്‍ക്കും, തോളിലും പരുക്കേറ്റിട്ടുണ്ട്. സുഹൃത്തുക്കളെ കാണാനായി അടുത്തുള്ള റെസ്റ്റൊറന്റിലേക്ക് പോകവെയായിരുന്നു അപകടം. ഗുരുതരമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് അത്ഭുതമാണെന്ന് മൃദുല്‍ പറയുന്നു. ഇക്കഴിഞ്ഞ തിരുവോണ

More »

ഇന്ത്യന്‍ ബിസിനസ് മേധാവികള്‍ക്ക് ഒദ്യോഗിക വസതിയില്‍ വിരുന്നൊരുക്കി കീര്‍ സ്റ്റാര്‍മാര്‍; കുടിയേറ്റ നിയന്ത്രണങ്ങളും ചര്‍ച്ചയില്‍
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബിസിനസ് ബന്ധം ശക്തപ്പെടുത്തുവാനും ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും ഉള്ള നീക്കങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ബിസിനസ് മേധാവികള്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍, തന്റെ ഔദ്യോഗിക വസതിയില്‍ വിരുന്ന് നല്‍കി . ബ്രിട്ടന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പങ്കാളിയാണ് ഇന്ത്യ എന്നും, ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ തേടുകയാണെന്നും വിരുന്നില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഇന്ത്യയിലെ ചില മുന്‍നിര വ്യവസായികളെ ഡൗണിംഗ് സ്ട്രീറ്റിലെക്ക് സ്വാഗതം ചെയ്യാന്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, യു കെയുടെ സാമ്പത്തിക വളര്‍ച്ചയും, നവാശയങ്ങളും കേന്ദ്രീകരിച്ചുകൊണ്ടുള്ള പദ്ധതികള്‍ ഇന്ത്യയുമായി പങ്കുവയ്ക്കാന്‍ താത്പര്യമുണ്ടെന്നും

More »

14 ദശലക്ഷം ഡ്രൈവര്‍മാര്‍ റോഡിലേയ്ക്ക്; ട്രാഫിക് ബ്ലോക്കില്‍പെടാതെ മുന്‍കരുതല്‍ സ്വീകരിക്കണം
ക്രിസ്മസിനു മുമ്പുള്ള അവസാന വാരാന്ത്യമായ ഇന്ന് മുതല്‍ ഏതാണ്ട് 14 ദശലക്ഷം ഡ്രൈവര്‍മാര്‍ റോഡിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍എസി യുടെ കണക്കുകള്‍ പ്രകാരം ഇത് റെക്കോര്‍ഡ് ആണ്. ഇതിനു പുറമെ ചില റെയില്‍വേ ലൈനുകളില്‍ നടക്കുന്ന അറ്റകുറ്റ പണികള്‍ മൂലം ട്രെയിന്‍ ഗതാഗതത്തിനുള്ള തടസവും റോഡുകളിലെ ട്രാഫിക് ഉയരുന്നതിന് കാരണമാകും. ഈ സാഹചര്യത്തില്‍ ട്രാഫിക് ബ്ലോക്കില്‍ പെടാതിരിക്കണമെങ്കില്‍ മുന്‍കരുതല്‍ സ്വീകരിക്കുക. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും 6 മണിക്കും ഇടയിലുള്ള സമയം ആണ് ഏറ്റവും മോശം ട്രാഫിക് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്നാണ് യാത്ര ചെയ്യുന്നതെങ്കില്‍ രാവിലെ പുറപ്പെടുന്നതാണ് ഉചിതം. യാത്രയില്‍ ഉയര്‍ന്ന ട്രാഫിക് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ധാരാളം ഇന്ധനം കരുതണമെന്നും ഫോണുകളിലെ ചാര്‍ജ്ജുകളും ടയറുകളുടെ അവസ്ഥയും വാഹനത്തിന്റെ ലൈറ്റുകളും നല്ല കണ്ടീഷന്‍ ആയിരിക്കണമെന്നും ഓട്ടോമൊബൈല്‍

More »

വിദേശങ്ങളില്‍ ഇരുന്ന് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്നത് 5 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍
വിദേശ രാജ്യങ്ങളില്‍ വസിച്ച് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ പഠനം തുടരുന്ന ട്രാന്‍സ് നാഷണല്‍ എഡ്യൂക്കേഷനില്‍ 5 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍. കറസ്പോണ്ടന്‍സ് കോഴ്സുകള്‍ വഴി പഠിക്കുന്നവരും ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളുടെ വിദേശ ക്യാമ്പസുകളില്‍ പഠിക്കുന്നവരും ഇതില്‍ ഉള്‍പ്പെടും. ഹൈയര്‍ എഡ്യൂക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സി (ഹെസ) യുടെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. നിലവില്‍ യു കെയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആറില്‍ ഒരു വിദ്യാര്‍ത്ഥി വീതം (16 ശതമാനം) വിദേശങ്ങളില്‍ ഇരുന്ന് ടി എന്‍ ഇ സൗകര്യം വഴിയാണ് പഠനം നടത്തുന്നത്. 2022- 2023 വിദ്യാഭ്യാസ വര്‍ഷത്തില്‍ 5,76,705 വിദ്യാര്‍ത്ഥികളാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. അതില്‍ ഏഴു ശതമാനത്തോളം പേര്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളുടെ വിദേശ ക്യാമ്പസുകളില്‍ പഠനം നടത്തുന്നവരാണ്. 25

More »

നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധനബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി; തിരിച്ചടിയായി റേച്ചല്‍ റീവ്‌സിന്റെ തീരുമാനങ്ങള്‍
ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ തീരുമാനങ്ങള്‍. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയാണ്. വളര്‍ച്ചാ നിരക്ക് മൂന്നു മാസം പൂജ്യമായി മാറി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് പറയുമ്പോഴും ലേബര്‍ സര്‍ക്കാര്‍ ന്യായീകരിക്കുന്നത് മുന്‍ സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. മുന്‍ സര്‍ക്കാരുണ്ടാക്കിയ ബാധ്യതയാണ് രാജ്യത്തിന്റെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിശദീകരണം. എന്നാല്‍ ബ്രിട്ടന്റെ വളര്‍ച്ചാ നിരക്ക് പുറത്തുവന്നതോടെ സര്‍ക്കാരും സമ്മര്‍ദ്ദത്തിലാണ്. പ്രവചനങ്ങള്‍ പ്രകാരം യുകെയുടെ വളര്‍ച്ചാ നിരക്ക് ഈ വര്‍ഷത്തെ അവസാന മൂന്നു മാസത്തിലേത് പൂജ്യമാണ്. നേരത്തെ ഇത് 0.3 ശതമാനമായിരുന്നു. ലേബര്‍ അധികാരത്തിലെത്തും മുമ്പ് ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ചാന്‍സലര്‍

More »

വാട്ടര്‍ ബില്ലുകള്‍ പ്രതീക്ഷിച്ചതിന്റെ ഇരട്ടി ഷോക്കാകും; അഞ്ച് വര്‍ഷത്തില്‍ ബില്ലുകള്‍ ശരാശരി 36% കൂടും
യുകെയില്‍ വാട്ടര്‍ ബില്ലുകള്‍ പ്രതീക്ഷിച്ചതിന്റെ ഇരട്ടി ഷോക്കാകും.അടുത്ത അഞ്ച് വര്‍ഷത്തില്‍ ശരാശരി 36% ബില്‍ വര്‍ദ്ധനവാണ് ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള ജനങ്ങള്‍ ചുമക്കേണ്ടി വരിക. ഈ വര്‍ദ്ധന പ്രതിവര്‍ഷം ശരാശരി 31 പൗണ്ട് കൂട്ടിച്ചേര്‍ക്കാനാണ് സഹായിക്കുക. നിരക്ക് വര്‍ദ്ധനയ്ക്ക് വാട്ടര്‍ റെഗുലേറ്റര്‍ ഓഫ്‌വാട്ട് അംഗീകാരം നല്‍കിക്കഴിഞ്ഞു. ശരാശരി 40% വര്‍ദ്ധന അംഗീകരിക്കണമെന്നാണ് വാട്ടര്‍ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നത്. ഹാംപ്ഷയറില്‍ 60,000 വീടുകളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ജലവിതരണം തടസ്സപ്പെട്ട് നില്‍ക്കുമ്പോഴാണ് നിരക്ക് വര്‍ദ്ധനയ്ക്ക് പച്ചക്കൊടി വീശുന്നത്. സതേണ്‍ വാട്ടര്‍ ഉപഭോക്താക്കള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് വര്‍ദ്ധന നേരിടേണ്ടത്. 53 ശതമാനമാണ് ബില്‍ ഉയരുക. വെസെക്‌സ് വാട്ടര്‍ ഉപഭോക്താക്കള്‍ക്കാണ് ഉള്ളതില്‍ കുറവ് നിരക്ക് വര്‍ദ്ധന, 21%. 16 മില്ല്യണ്‍ ഉപഭോക്താക്കളുള്ള യുകെയിലെ ഏറ്റവും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions