ലേബറിന്റെ ഫ്യൂവല്‍ അലവന്‍സ് വെട്ടല്‍: 4000 പേരുടെ ജീവന് ഭീഷണി
ലേബര്‍ ഗവണ്‍മെന്റിന്റെ ഫ്യൂവല്‍ അലവന്‍സ് വെട്ടിക്കുറച്ച നടപടി ഈ വിന്ററില്‍ 4000 പേരുടെയെങ്കിലും ജീവന് ഭീഷണിയെന്ന് മുന്നറിയിപ്പുകള്‍. ഫ്യൂവല്‍ അലവന്‍സ് വെട്ടിക്കുറച്ചത് മരണങ്ങളിലേക്ക് നയിക്കുമോയെന്ന വിഷയത്തില്‍ തന്റെ ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധനകള്‍ നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് തയ്യാറായില്ല.
2017-ല്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് വിന്റര്‍ ഫ്യൂവല്‍ അലവന്‍സ് റദ്ദാക്കിയാല്‍ 4000 പേര്‍ മരിക്കുമെന്ന് ലേബര്‍ പാര്‍ട്ടി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകില്ലെന്നാണ് ആത്മവിശ്വാസമുള്ളതെന്ന് കോമണ്‍സ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ കമ്മിറ്റിയില്‍ ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.
ലേബര്‍ അധികാരത്തിലെത്തിയതോടെ ഈ വാദം മറന്ന് ധനലഹായം പെന്‍ഷന്‍ ക്രെഡിറ്റോ, മറ്റേതെങ്കിലും ബെനഫിറ്റിനോ അര്‍ഹതയുള്ളവര്‍ക്ക് മാത്രമായി
More »
സ്റ്റാര്‍മറുടെ അഴിമതി വിരുദ്ധ മന്ത്രിയ്ക്കെതിരെ 4 ബില്ല്യണ്‍ പൗണ്ട് കൈക്കൂലി ആരോപണം
ലേബര്‍ മന്ത്രിക്കും, കുടുംബാംഗങ്ങള്‍ക്കും എതിരെ നാല് ബില്ല്യണ്‍ പൗണ്ട് വരെ കൈക്കൂലി കൈപ്പറ്റിയതായി ആരോപണം. ബ്രിട്ടന്റെ ധനകാര്യ മേഖലയില്‍ നിന്നും അഴിമതി പുറംതള്ളാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള സിറ്റി മന്ത്രി തുലിപ് സിദ്ദീഖാണ് ബംഗ്ലാദേശില്‍ നിര്‍മ്മിക്കുന്ന ആണവ പ്ലാന്റുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നത്.
ആ രാജ്യത്തെ ആന്റി കറപ്ഷന്‍ കമ്മീഷനാണ് സിദ്ദീഖിനും, യുകെയിലുള്ള ഇവരുടെ അമ്മ ഷെയ്ഖ് രഹനാ സിദ്ദീഖ്, ആന്റിയും, മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനാ വാസെദ് എന്നിവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷാ സേനയും, പൗരന്‍മാരും തമ്മില്‍ പോരാട്ടങ്ങള്‍ നടന്ന് നിരവധി പേര്‍ കൊല്ലപ്പെട്ടതിന് ശേഷം ഹസീന, രഹനയ്‌ക്കൊപ്പം ഇന്ത്യയിലേക്ക് രക്ഷപ്പെട്ടിരുന്നു.
ബംഗ്ലാദേശ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. 10 ബില്ല്യണ്‍ പൗണ്ടിന്റെ ആണവ
More »
സാന്ദ്രയുടെ പുതിയ സിസിടിവി ചിത്രം പുറത്തു വിട്ട് എഡിന്‍ബറോ പൊലീസ്; അന്വേഷണം ഊര്‍ജിതം
രണ്ടാഴ്ച മുമ്പ് എഡിന്‍ബറോ സൗത്ത് ഗൈല്‍ മേഖലയില്‍ നിന്നും കാണാതായ മലയാളി യുവതി സാന്ദ്രാ സജുവിനെ തേടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതം. സാന്ദ്ര എവിടേക്കാണ് പോയത് എന്നതു സംബന്ധിച്ച് സിസിടിവികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയാണ് എഡിന്‍ബറോ പൊലീസ്. ആ അന്വേഷണത്തിനിടെ കാണാതാകുന്ന അന്ന് രാത്രി 9.10 നും 9.45നും ഇടയില്‍ ആല്‍മണ്ട്‌വെയിലിലെ അസ്ഡയ്ക്ക് മുന്നിലെത്തിയ 22കാരിയുടെ ചിത്രമാണ് പൊലീസ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
നേരത്തെ ഡിസംബര്‍ ആറാം തീയതി വെള്ളിയാഴ്ച രാത്രി 8.30ന് ലിവിംഗ്സ്റ്റണിലെ ബേണ്‍വെല്‍ ഏരിയയില്‍ വച്ച് സാന്ദ്രയെ അവസാനമായി കണ്ട വിവരങ്ങളാണ് ലഭ്യമായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പുതിയ ചിത്രങ്ങള്‍ ലഭ്യമായത്. ഹെരിയോട്ട്- വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് സാന്ദ്ര. നാട്ടില്‍ പെരുമ്പാവൂര്‍ സ്വദേശിനിയാണ്.
സാന്ദ്രയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് എഡിന്‍ബറോ
More »
ടൂറിസ്റ്റായി എത്തിയ ഓസ്ട്രേലിയന്‍ യുവതിയെ ലണ്ടനില്‍ കാണാതായി
ലണ്ടന്‍ : ടൂറിസ്റ്റായി ഓസ്ട്രേലിയയില്‍ നിന്നെത്തിയ യുവതിയെ ലണ്ടനില്‍ കാണാനില്ല. രണ്ടാഴ്ച മുന്‍പ് തെക്കന്‍ ലണ്ടനിലെ ഒരു ഹോസ്റ്റലില്‍ നിന്നും കാണാതായ യുവതിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. താന്‍ എവിടെയാണെന്ന സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്ക് തികച്ചും വിചിത്രമായ ഒരുപറ്റം മറുപടികള്‍ അയയ്ക്കുന്നതിന് മുന്‍പായാണ് ഇവരെ കാണാതായത്. ക്വീന്‍സ്ലാന്‍ഡിലെ ബന്ധുക്കളുമായി സമ്പര്‍ക്കത്തില്‍ വരാതായതോടെ ഡിസംബര്‍ എട്ടിന് ആയിരുന്നു ഇവരുടെ പിതാവ് ആദ്യമായി ഇവരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത്.
വെയ്ട്രസ്സ് ആയി ജോലി ചെയ്യുന്ന ജെസ്സിക്ക പാര്‍ക്കിന്‍സണ്‍ എന്ന 29 കാരി താന്‍ ജോലി ചെയ്തിരുന്ന ടെക്സാസ് ജോസ് എന്ന ബാര്‍ബെക്യൂ റെസ്റ്റോറന്റില്‍ വൈകിട്ട് നാലു മണിക്കുള്ള ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ എത്തിയതുമില്ല. എവിടെയാണെന്ന് അവരുടെ മാനേജര്‍ ടെക്സ്റ്റ് സന്ദേശത്തിലൂടെ ചോദിച്ചപ്പോള്‍, പുറപ്പെടാന്‍ വൈകി എന്നും, കൃത്യം അഞ്ചു
More »
നീണ്ട കാത്തിരിപ്പ് ഒഴിവാക്കി ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍
ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ നീണ്ട കാത്തിരിപ്പില്‍ കഴിയുന്നവര്‍ നിരവധിയാണ്. ഈ കാത്തിരിപ്പു സമയം ഇനി കുറയും. ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി കൂടുതല്‍ എക്‌സാമിനര്‍മാരെ നിയമിക്കുകയാണ് സര്‍ക്കാര്‍. ലൈസന്‍സിനായുള്ളകാത്തിരിപ്പ് ഒരു വര്‍ഷത്തില്‍ നിന്ന് ഏഴു മാസമായി കുറയും.
വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി ലിലിയന്‍ ഗ്രീന്‍വുഡ് പറഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് പുറത്തുവിട്ട കണക്കില്‍ മാര്‍ച്ച് അവസാനം വരെയുള്ള 12 മാസത്തിനുള്ളില്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 1.9 ദശലക്ഷമായി. ഈ കാത്തിരിപ്പിന് വിരാമമിടാനാണ് മന്ത്രിയുടെ ശ്രമം.
രാജ്യത്താകെ 450 ഡ്രൈവിങ് എക്‌സാമിനര്‍മാരുടെ റിക്രൂട്ട്‌മെന്റും പരിശീലനവുമാണ് പ്രധാന പദ്ധതി. പരാജയപ്പെട്ടാല്‍ പുതിയ ടെസ്റ്റുകള്‍
More »
ബ്രിട്ടനില്‍ 5 വര്‍ഷത്തിനിടെ മദ്യവുമായി ബന്ധപ്പെട്ട മരണങ്ങള്‍ 42% കൂടി
മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമെങ്കിലും അത് ഉപയോഗിക്കുന്നവരുടെ എണ്ണം പെരുകിവരുകയാണ്. നല്ലൊരു വിഭാഗവും അമിത മദ്യപാനത്തിലേയ്ക്ക് നീങ്ങുന്നു. മദ്യപാനവുമായി ബന്ധപ്പെട്ട് മരണങ്ങളും ആരോഗ്യ പ്രശ്നങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ ജീവന്‍രക്ഷിക്കുന്ന പദ്ധതി നടപ്പാക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറിയോട് മെഡിക്കല്‍ വിദഗ്ധര്‍ ആവശ്യപ്പെടുകയാണ്.
മദ്യപാനവുമായി ബന്ധപ്പെട്ട് മരണങ്ങള്‍ ഗുരുതരമായ തോതില്‍ വര്‍ധിച്ചതായും, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മരണങ്ങളില്‍ 42 ശതമാനം വര്‍ധനവ് നേരിട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-ല്‍ 8274 പേരാണ് മദ്യപാനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. എന്നാല്‍ ഈ കണക്കുകള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് ആല്‍ക്കഹോള്‍ ഹെല്‍ത്ത് അലയന്‍സ് പറയുന്നു.
മെഡിക്കല്‍ റോയല്‍ കോളേജുകള്‍, ചാരിറ്റികള്‍, ട്രീറ്റ്‌മെന്റ് സേവനദാതാക്കള്‍, അക്കാഡമിക്കുകള്‍ എന്നിവര്‍ ചേര്‍ന്നതാണ് എഎച്ച്എ.
More »
വെള്ളത്തിനും തീപിടിക്കും! വീടുകളുടെ വാട്ടര്‍ ബില്ലുകള്‍ 20% വര്‍ധിപ്പിക്കാന്‍ നീക്കം
യുകെയില്‍ സകലതിനും ചെലവേറുകയാണ്. ഇപ്പോഴിതാ കുടിവെള്ളത്തിനും വില വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നു. ചുരുങ്ങിയത് 20% ബില്‍ തുക വര്‍ധിപ്പിക്കാന്‍ വാട്ടര്‍ കമ്പനികള്‍ക്ക് റെഗുലേറ്റര്‍ അനുമതി നല്‍കുമെന്നാണ് കരുതുന്നത്.
മലിനീകരണവും, ക്ഷാമവും പ്രതിസന്ധിയായി ഉയരുന്നതിനിടെ ഇതിനെ കൈകാര്യം ചെയ്യാനാണ് ഓഫ്‌വാട്ട് ബില്ലുകള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കാന്‍ ഒരുങ്ങുന്നത്. ഇത് പ്രകാരം 20 ശതമാനം വരെ ബില്ലുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഇതിനൊപ്പം പണപ്പെരുപ്പം കൂടി ചേര്‍ക്കും. അടുത്ത അഞ്ച് വര്‍ഷം ഇതില്‍ നിന്നും 88 ബില്ല്യണ്‍ പൗണ്ട് കണ്ടെത്തി സേവനങ്ങളും, പരിസ്ഥിതിയും മെച്ചപ്പെടുത്തുകയാണ് ഉദ്ദേശം.
റെഗുലേറ്റര്‍ അനുമതി നല്‍കിയാല്‍ ഏപ്രില്‍ മുതല്‍ നിരക്ക് മാറ്റം പ്രാബല്യത്തില്‍ വരും. നദികള്‍ മലിനീകരിക്കപ്പെടുകയും, വാട്ടര്‍ കമ്പനി മേധാവികള്‍ ഉയര്‍ന്ന ശമ്പളം കൈപ്പറ്റുകയും, ഓഹരി
More »
ലണ്ടനില്‍ പാക് പെണ്‍കുട്ടിയുടെ മരണം ; പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ
ലണ്ടനില്‍ പാക്കിസ്ഥാന്‍ വംശജയായ പെണ്‍കുട്ടി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ പിതാവിനും രണ്ടാനമ്മയ്ക്കും യുകെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പത്തുവയസ്സുകാരിയായ സാറാ ഷെരീഫിന്റെ കൊലപാതകത്തിലാണ് പിതാവ് ഉര്‍ഫാന്‍ ഷെരീഫ് (43) രണ്ടാനമ്മ ബിനാഷ ബട്ടൂല്‍ (30) എന്നിവരെ ലണ്ടന്‍ ഓള്‍ഡ് ബെയ്‌ലി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഉര്‍ഫാനു 40 വര്‍ഷവും ബിനാഷയ്ക്ക് 33 വര്‍ഷവുമാണ് തടവുശിക്ഷ.
ആറു വയസ്സു മുതല്‍ സാറാ ഷെരീഫിനെ ഇരുവരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വര്‍ഷങ്ങളോളം നീണ്ടു നിന്ന മര്‍ദ്ദനമാണ് കുട്ടിക്ക് നേരിടെണ്ടിവന്നത്. പ്രതികള്‍ വിചാരണ വേളയില്‍ പോലും പശ്ചാത്താപം കാണിച്ചില്ലെന്നും ശിക്ഷാ വിധിയില്‍ ജഡ്ജി ജോണ്‍ കവാനി പറഞ്ഞു.
ഇരുമ്പു ദണ്ഡും ക്രിക്കറ്റ് ബാറ്റും കൊണ്ടാണ് പ്രതികള്‍ സാറയെ മര്‍ദ്ദിച്ചിരുന്നത്. ശുചിമുറി ഉപയോഗിക്കുന്നതില്‍
More »
നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കും 2.8% ശമ്പളവര്‍ധന മാത്രം; എംപിമാര്‍ക്ക് 4.2% വര്‍ധനവിന് നീക്കം
അടുത്ത വര്‍ഷത്തേക്ക് നഴ്‌സുമാര്‍ക്കും, അധ്യാപകര്‍ക്കും 2.8 ശതമാനം ശമ്പളവര്‍ധനവ് മാത്രം മതിയെന്നാണ് മന്ത്രിമാരുടെ നിലപാട്. എന്നാല്‍ തങ്ങളുള്‍പ്പെടുന്ന എംപിമാര്‍ക്ക് ഇതിലും വലിയ ശമ്പളവര്‍ധന നല്‍കണമെന്നും മന്ത്രിമാര്‍ ആലോചിക്കുന്നു. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് എതിരെ ശക്തമായ പ്രതിഷേധത്തിന് തിരികൊളുത്തിയാണ് എംപിമാര്‍ക്ക് 4.2 ശതമാനം ശമ്പളവര്‍ധന നല്‍കാന്‍ രാഷ്ട്രീയ നീക്കം നടക്കുന്നത്.
എന്‍എച്ച്എസ്, വിദ്യാഭ്യാസ, പൊതുമേഖലാ ജീവനക്കാര്‍ക്ക് ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ച ശമ്പളവര്‍ധനവ് സംബന്ധിച്ച് യൂണിയനുകളില്‍ നിന്നും കീര്‍ സ്റ്റാര്‍മര്‍ സമരഭീഷണി നേരിടുന്നതിനിടെയാണ് രാഷ്ട്രീയക്കാര്‍ക്ക് ഉയര്‍ന്ന തോതില്‍ ശമ്പളവര്‍ധനയ്ക്ക് ശ്രമം തുടങ്ങിയത്. 4.2 ശതമാനത്തിലേക്ക് നിരക്ക് നിശ്ചയിച്ചാല്‍ ഇത് യൂണിയനുകളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കും.
ഈ വര്‍ഷം 5.5 ശതമാനം ശമ്പളവര്‍ധന ലഭിച്ച എംപിമാര്‍ക്ക് 91,346
More »