യു.കെ.വാര്‍ത്തകള്‍

റെഡിങ്ങില്‍ മരിച്ച മലയാളി നഴ്‌സ് സാബു മാത്യുവിന്റെ സംസ്‌കാരം നാളെ; വിട നല്‍കാന്‍ പ്രിയപ്പെട്ടവര്‍
ലണ്ടന്‍ : റെഡിങ്ങില്‍ ഹൃദയാഘാതം മൂലം മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സ് സാബു മാത്യു (55) ന്റെ സംസ്‌കാരം നാളെ (ചൊവ്വാഴ്ച) നടക്കും. രാവിലെ പത്തുമണിക്ക് റെഡിങ്ങിലെ ടില്‍ഹസ്റ്റ് സെന്റ് ജോസഫ് ദേവാലയത്തിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. പൊതുദര്‍ശനത്തോടെയാണ് ചടങ്ങ് ആരംഭിക്കുക. പ്രിയപ്പെട്ടവര്‍ ഇവിടെയെത്തി സാബുവിന് യാത്രാമൊഴിയേകും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന വിശുദ്ധ കുര്‍ബാനയും സംസ്‌കാര ശുശ്രൂഷാ ചടങ്ങുകളും നടക്കും. പൊതുദര്‍ശനത്തിന് ശേഷം ഹെന്‍ലി റോഡ് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. ശേഷം ദ ട്രാവലേഴ്സ് റെസ്റ്റ് ഹാളില്‍ റീഫ്രഷ്മെന്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നവംബര്‍ 24നാണ് സാബു മാത്യുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റെഡ്ഡിംഗിലെ റോയല്‍ ബെര്‍ക്ക്‌ഷെയര്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു സാബു മാത്യു. റോയല്‍ ബെര്‍ക്ക്‌ഷെയര്‍

More »

എച്ച് 6 എന്ന ചൈനീസ് ചാരന്‍ കാമറൂണിനെയും തെരേസയേയും കണ്ടെന്ന്
ലണ്ടന്‍ : ബെക്കിങ്ഹാം പാലസില്‍ ചൈനീസ് ചാരന്‍ കയറിപ്പറ്റിയെന്ന വിവാദം കൊഴുക്കുന്നു. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഇളയ സഹോദരന്‍ ആന്‍ഡ്രൂ രാജകുമാരന്റെ വിശ്വസ്തന്‍ എന്ന നിലയിലാണ് ഇയാള്‍ കൊട്ടരത്തിനകത്ത് കയറിയതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ എച്ച് 6 എന്ന് വിശേഷണമുള്ള ഇയാള്‍ മുന്‍ പ്രധാനമന്ത്രിമാരായ ഡേവിഡ് കാമറൂണ്‍, തെരേസ മേ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്. നിയമപരമായ കാരണങ്ങളാല്‍ എച്ച്-6 എന്നറിയപ്പെടുന്ന ഈ വ്യക്തി ഒരു ബിസനസുകാരനാണ്. ഇയാള്‍ കൊട്ടാരവുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോ​ഗസ്ഥനുമായി അസാധാരണമായ അടുപ്പം നേടിയതായി ഒരു ട്രൈബ്യൂണല്‍ ജഡ്ജി പറഞ്ഞു. അതേസമയം ആരോപണ വിധേയനായ ഈ ചാരനുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിച്ചെന്നാണ് യോര്‍ക്ക് ഡ്യൂക്ക് അറിയിച്ചിരിക്കുന്നത്. തെരേസ മേ, ഡേവിഡ് കാമറൂണ്‍ എന്നിവര്‍ക്കൊപ്പം ഇയാള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

More »

ഉയരുന്ന വാടകയ്ക്കും, വാടകക്കാരെ ചൂഷണം ചെയ്യുന്നതിനും എതിരെ ലണ്ടന്‍ റെന്റേഴ്‌സ് യൂണിയന്‍ പ്രതിഷേധം
കുതിച്ചുയരുന്ന വാടകയ്ക്കും, വാടകക്കാരെ ചൂഷണം ചെയ്യുന്നതിനും എതിരെ തലസ്ഥാനത്ത് ലണ്ടന്‍ റെന്റേഴ്‌സ് യൂണിയന്‍ പ്രതിഷേധം. നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് സമൂഹത്തെ തകര്‍ക്കുന്നതായി എല്‍ആര്‍യു ചൂണ്ടിക്കാട്ടുന്നു. വാടകയ്ക്ക് വീടെടുത്ത് താമസിക്കാമെന്ന് കരുതിയാല്‍ കുതിച്ചുയരുന്ന വാടക നിരക്കുകളില്‍ മത്സരിച്ച് ഒരു വീട് തരപ്പെടുത്തുന്നത് യുദ്ധമായി മാറിയിരിക്കുന്നു. സ്വന്തമായി വീട് വാങ്ങാമെന്ന് കരുതിയാല്‍ മോര്‍ട്ട്‌ഗേജ് വിപണി മറ്റൊരു യുദ്ധക്കളമായി തുടരുന്നു. ഇതിനിടയില്‍ വാടക നിരക്കുകള്‍ കുതിച്ചുയര്‍ന്ന് വാടകയ്ക്ക് കഴിയുന്നുവരെ ശ്വാസംമുട്ടിക്കുകയാണ്. ഈ നിരക്ക് വര്‍ദ്ധനവുകളുടെ പശ്ചാത്തലത്തില്‍ അസഹനീയത വെളിപ്പെടുത്തിയാണ് ലണ്ടനില്‍ ഇതിനെതിരെ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഉയരുന്ന വാടക നിരക്കുകള്‍ സമൂഹങ്ങളെ നശിപ്പിക്കുകയാണെന്ന് ലണ്ടന്‍ റെന്റേഴ്‌സ് യൂണിയന്‍ പറഞ്ഞു. ഉയര്‍ന്ന

More »

ബ്രക്‌സിറ്റ് പിന്‍വലിക്കപ്പെടുമോ? ബ്രിട്ടനെ ബ്രസല്‍സില്‍ തിരികെ കയറ്റാന്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ 'സറണ്ടര്‍ സ്ക്വാഡ്’ രൂപീകരിച്ചതായി റിപ്പോര്‍ട്ട്
ലണ്ടന്‍ : ഏറെ വിവാദമായിരുന്ന ബ്രക്‌സിറ്റില്‍ നിന്ന് യുകെ പിന്തിരിയാന്‍ സാധ്യതയുള്ളതായി സൂചന. ബ്രക്‌സിറ്റ് നടപ്പാക്കിയതില്‍ നിന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്താന്‍ യുകെ സര്‍ക്കാര്‍ ‘സറണ്ടര്‍ സ്ക്വാഡ്’ രൂപീകരിച്ചതായി റിപ്പോര്‍ട്ട്. ഡെയ്​ലി മെയിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 100ലധികം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് ഈ സംഘം രൂപീകരിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള 2016ലെ വോട്ടെടുപ്പിലെ തീരുമാനത്തില്‍ നിന്ന് യുകെ പിന്തിരിയുന്നതിനാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവി ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ഈ സംഘം രൂപീകരിച്ചിരിക്കുന്നത്. യുവാക്കളുടെ സഞ്ചാര സ്വാതന്ത്ര്യം, യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളുടെ സ്വീകാര്യത, 2026ന് ശേഷം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്

More »

പുതുവര്‍ഷം ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട്, റെയില്‍ യാത്രകള്‍ പൊള്ളും
പുതുവര്‍ഷത്തില്‍ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട്, റെയില്‍ സര്‍വ്വീസുകള്‍ക്ക് നിരക്ക് വര്‍ധിക്കുന്നു. മാര്‍ച്ച് മുതല്‍ പണപ്പെരുപ്പത്തെ മറികടന്നുള്ള വര്‍ദ്ധനവ് നടപ്പാക്കാനാണ് ലണ്ടന്‍ മേയറുടെ തീരുമാനം. 4.6 % നിരക്ക് വര്‍ദ്ധനയാണ് യാത്രക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ബസ്, ട്രാം നിരക്കുകള്‍ മരവിപ്പിച്ച് നിര്‍ത്തുന്നത് തുടരും. നിരക്ക് വര്‍ധന മന്ത്രിമാര്‍ അടിച്ചേല്‍പ്പിച്ചതെന്ന് മേയര്‍ സാദിഖ് ഖാന്‍ കുറ്റപ്പെടുത്തുന്നു. സുപ്രധാന ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ടുകള്‍ക്കായി നാഷണല്‍ ഫണ്ടിംഗ് കണ്ടെത്തണമെന്ന മന്ത്രിമാരുടെ നിലപാടാണ് ഇരട്ടി വര്‍ധനയിലേക്ക് തങ്ങളെ നിര്‍ബന്ധിച്ച് എത്തിച്ചതെന്നാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്റെ ന്യായീകരണം. ഗവണ്‍മെന്റ് ബജറ്റിന് ശേഷം ഭാവിയില്‍ സുപ്രധാന നാഷണല്‍ ഫണ്ടിംഗ് ലഭിക്കാനായി ടിഎഫ്എല്‍ ട്യൂബ്, റെയില്‍ നിരക്കുകള്‍ ദേശീയ റെയില്‍ നിരക്കിനൊപ്പം

More »

കുട്ടി പീഡന കേസില്‍ നിന്ന് വല്ല വിധേനയും ഊരിയ ആന്‍ഡ്രൂ ചാരക്കേസില്‍
കുട്ടി പീഡന കേസില്‍ പെട്ട് ഏവരാലും ഒറ്റപ്പെടുകയും അപമാനിതനാകുകയും ചെയ്ത് ഒടുക്കം വല്ല വിധേനയും തടിയൂരിയ ആന്‍ഡ്രൂ രാജകുമാരന്‍ അടുത്ത വിവാദത്തി. പതിറ്റാണ്ടുകളോളം ആന്‍ഡ്രൂ രാജകുമാരനുമായി ചൈനീസ് അധികൃതര്‍ പുലര്‍ത്തിയ അടുത്ത ബന്ധത്തിലുടനീളം അവര്‍ ആന്‍ഡ്രൂ രാജകുമാരനെ കണ്ടിരുന്നത് 'ഉപയോഗയോഗ്യമായ ഒരു വിഢി' എന്ന നിലയിലായിരുന്നു എന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോയല്‍ നേവിയില്‍ നിന്നും വിരമിച്ചതിന് ശേഷം ആന്‍ഡ്രുവിനെ ചൈനയിലേക്കുള്ള ഒരു വ്യാപാര പ്രതിനിധിയായി നിയമിച്ച 2001 മുതലാണ് രാജകുമാരന്‍ ചൈനയുമായി കൂടുതല്‍ അടുക്കുന്നത്. 2010 ന് ശേഷം ഡേവിഡ് കാമറൂണിന്റെ സര്‍ക്കാര്‍ ചൈനയുമായി അടുത്ത ബന്ധം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആന്‍ഡ്രു രാജകുമാരന്‍ കൂടെക്കൂടെ ചൈന സന്ദര്‍ശിക്കാന്‍ ആരംഭിച്ചു.. ചൈനീ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി സി പി) യുടെ രഹസ്യ സംഘടന എന്ന ആരോപിക്കപ്പെടുന്ന ഒരു സ്ഥാപനത്തിന്റെ

More »

ഇംഗ്ലണ്ടില്‍ രോഗബാധിതരായ നാലിലൊന്ന് മുതിര്‍ന്നവര്‍ക്കും ഫ്ലൂ ബാധ; കഴിഞ്ഞ വര്‍ഷത്തെ ഇരട്ടി നിരക്ക്
വിന്റര്‍ സമ്മര്‍ദം എന്‍എച്ച്എസിനെ ഇക്കുറി കൂടുതല്‍ ഗുരുതരമായി ബാധിക്കുമെന്ന് ആശങ്ക. ഇംഗ്ലണ്ടില്‍ രോഗബാധിതരാകുന്ന നാലിലൊന്ന് മുതിര്‍ന്നവര്‍ക്കും ഫ്ലൂ ബാധിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതോടെ വിന്റര്‍ രോഗങ്ങള്‍ എന്‍എച്ച്എസിലേക്ക് രോഗികളുടെ കുത്തൊഴുക്ക് സൃഷ്ടിക്കുമെന്ന ആശങ്കകള്‍ ശക്തമായി. കഴിഞ്ഞ ആഴ്ചയുടെ അവസാനം ചുമയും, ജലദോഷവും ബാധിച്ച രോഗികളില്‍ നടത്തിയ അഞ്ചിലൊന്ന് ടെസ്റ്റുകളും ഇന്‍ഫ്‌ളുവെന്‍സ വൈറസിന് പോസിറ്റീവായെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി നിരീക്ഷണ ഡാറ്റ നല്‍കുന്ന വിവരം. ഇതിന് മുന്‍പുള്ള ആഴ്ചയില്‍ പത്തിലൊന്ന് പോസിറ്റീവ് ടെസ്റ്റുകളാണ് ഇന്‍ഫ്‌ളുവെന്‍സ ബാധിച്ചതായി കണ്ടെത്തിയത്. ഇരട്ടി വേഗത്തില്‍ രോഗികളുടെ എണ്ണം ഉയരുന്നതായി വ്യക്തമായതോടെ ജനസമൂഹത്തില്‍ വൈറസ് വ്യാപിക്കുന്നതായാണ് സൂചന. ഈ ഘട്ടത്തില്‍ സൗജന്യ ഫ്ലൂ വാക്‌സിനുകള്‍ ലഭിക്കുന്നവര്‍ ഇത് എത്രയും വേഗം

More »

എന്‍എച്ച്എസ് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റവാളിക്ക് ജീവപര്യന്തം
പാര്‍ക്ക് ബെഞ്ചില്‍ അബോധാവസ്ഥയില്‍ കിടന്ന മൂന്ന് മക്കളുടെ അമ്മയായ എന്‍എച്ച്എസ് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. വെസ്റ്റ് ലണ്ടന്‍ സൗത്താള്‍ പാര്‍ക്കില്‍ വെച്ച് 2021 ജൂലൈയിലാണ് 37-കാരി നതാലി ഷോട്ടര്‍ക്ക് നേരെ 35-കാരന്‍ മുഹമ്മദ് ലിഡോ അക്രമം നടത്തിയത്. ലിഡോ നടത്തിയ തുടര്‍ച്ചയായ ബലാത്സംഗത്തില്‍ ഷോട്ടര്‍ക്ക് ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു. ലൈംഗിക അടിമത്തമുള്ള ലിഡോ കൊക്കെയിന്‍ ഉപയോഗിച്ച ശേഷം പീഡിപ്പിക്കാന്‍ കഴിയുന്ന സ്ത്രീകളെ തിരഞ്ഞ് പാര്‍ക്കില്‍ കറങ്ങുമ്പോഴാണ് നതാലി ബെഞ്ചില്‍ കിടക്കുന്നതായി കാണുന്നത്. ഇതിന് ശേഷം നടത്തിയ ക്രൂരമായ അക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ഓള്‍ഡ് ബെയ്‌ലി കോടതിയില്‍ കാണിച്ചപ്പോള്‍ ജൂറര്‍മാര്‍ പോലും കരയുന്ന അവസ്ഥയുണ്ടായി. ക്രൂരത നടത്തിയ ലിഡോയ്ക്ക് ഇപ്പോള്‍ ജീവപര്യന്തം ശിക്ഷയാണ്

More »

നാല് കൗണ്ടികളില്‍ പക്ഷിപ്പനി കേസുകള്‍: വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
നാല് കൗണ്ടികളില്‍ പക്ഷിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നോര്‍ഫോക്ക്, സഫോക്ക്, ലിങ്കണ്‍ഷയര്‍, യോര്‍ക്ക്ഷെയറിന്റെ ചില ഭാഗങ്ങള്‍ എന്നിവയാണ് പക്ഷിപ്പനി നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കിയിരിക്കുന്നത്. കൂടുതല്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ലഘൂകരിക്കുന്നതിനായി ഏവിയന്‍ ഇന്‍ഫ്ലുവന്‍സ പ്രിവന്‍ഷന്‍ സോണ്‍ (AIPZ) സ്ഥാപിച്ചതായി പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമീണ കാര്യ വകുപ്പ് (ഡെഫ്ര) അറിയിച്ചു. യോര്‍ക്ക്ഷെയറിന്റെ ഈസ്റ്റ് റൈഡിംഗില്‍ ഉടനീളം അടുത്തിടെ പക്ഷിപ്പനി കണ്ടെത്തിയതായി പറയുന്നു. പ്രദേശങ്ങളിലെ എല്ലാ പക്ഷി സംരക്ഷകരും "രോഗം കൂടുതല്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ലഘൂകരിക്കേണ്ടത്" ഇപ്പോള്‍ നിയമപരമായ ആവശ്യകതയാണ്, അതില്‍ പറയുന്നു. ഇംഗ്ലണ്ടിലെ ആറ് സ്ഥലങ്ങളില്‍ - നോര്‍ഫോക്കില്‍ മൂന്ന്, യോര്‍ക്ക്ഷെയറില്‍ രണ്ട്, കോണ്‍വാളില്‍ ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ കണ്ടെത്തിയത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions