യു.കെ.വാര്‍ത്തകള്‍

യുകെ പുതിയ കുടിയേറ്റ നയം നടപ്പാക്കിയാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെ; സ്ഥിരതാമസം നേടാന്‍ കാത്തിരുന്ന മലയാളികള്‍ക്ക് തിരിച്ചടി
പാര്‍ലമെന്റില്‍ യുകെ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കുടിയേറ്റ നയം നടപ്പാക്കിയാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയാകുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പുതിയ പരിഷ്‌കാരം പ്രഖ്യാപിച്ചതോടെ ഒരു മില്ല്യണിലേറെ കുടിയേറ്റക്കാര്‍ക്ക് അഞ്ച് വര്‍ഷം കൂടി അധികം കാത്തിരുന്നെങ്കില്‍ മാത്രമാണ് പെര്‍മനന്റ് റസിഡന്‍സിന് അവകാശം ലഭിക്കുകയെന്നതാണ് സ്ഥിതി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ലേബറിന്റെ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ക്ക് രാജ്യത്ത് നിലവിലുള്ള കുടിയേറ്റക്കാര്‍ക്കിടയില്‍ സാരമായ പ്രത്യാഘാതം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് വ്യക്തമാകുന്നത്. 2020 മുതല്‍ രാജ്യത്ത് എത്തിയ വിദേശ ജോലിക്കാര്‍ക്ക് ബാധകമാകുന്ന ഈ നിബന്ധന ഹോം ഓഫീസ് പരിശോധിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ട്. പെര്‍മനന്റ് റസിഡന്‍സ് നേടുന്നതിന്റെ അരികില്‍ എത്തി നില്‍ക്കുന്ന ഒരു മില്ല്യണിലേറെ പേരുണ്ടെന്ന് ഗവണ്‍മെന്റ് ശ്രോതസ്സുകള്‍

More »

എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് എംപിമാര്‍
വ്യക്തമായ ഒരു പദ്ധതിയില്ലാതെയാണ് സര്‍ക്കാര്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് സംവിധാനം നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നതെന്ന് എംപിമാര്‍. അത് എങ്ങനെ നേടാമെന്നും ഫ്രണ്ട്‌ലൈന്‍ കെയറിന് എങ്ങനെ പ്രയോജനം ചെയ്യുമെന്നും ഒരു ക്രോസ്-പാര്‍ട്ടി ഗ്രൂപ്പ് എംപിമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ ആരോഗ്യ സേവനത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ ഉത്തരവാദിത്തമുള്ള ബോഡി മാര്‍ച്ചില്‍ പോകുമെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിലേക്ക് കൊണ്ടുവരുമെന്നും മന്ത്രിമാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഉണ്ടാകുന്ന അനിശ്ചിതത്വത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പറഞ്ഞു, അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വ്യക്തമായ ഒരു പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ തലത്തിലുള്ള മാറ്റങ്ങളോടൊപ്പം, ആസൂത്രണ സേവനങ്ങള്‍ക്ക് ഉത്തരവാദികളായ 42 പ്രാദേശിക ആരോഗ്യ

More »

അസിസ്റ്റഡ് ഡൈയിംഗ് പ്ലാനുകളെച്ചൊല്ലി ജിപിമാര്‍ക്കിടയില്‍ ഭിന്നതയെന്ന് ബിബിസി
ബ്രിട്ടനില്‍ ദയാവധം നിയമ വിധേയമാക്കാനുള്ള പുതിയ ബില്ലില്‍ ഇംഗ്ലണ്ടിലെ കുടുംബ ഡോക്ടര്‍മാര്‍ക്കിടയിലും ഭിന്നതയെന്നു ബിബിസി റിപ്പോര്‍ട്ട് . നിയമത്തെക്കുറിച്ച് നിരവധി ജിപിമാര്‍ എത്രത്തോളം ശക്തമായി കരുതുന്നു എന്നതിനെക്കുറിച്ചുള്ള ഒരു സവിശേഷ ഉള്‍ക്കാഴ്ച ഈ കണ്ടെത്തലുകള്‍ നല്‍കുന്നു - കൂടാതെ വ്യക്തിപരമായ വിശ്വാസങ്ങളും അനുഭവങ്ങളും ഈ വിഷയത്തില്‍ ഡോക്ടര്‍മാരുടെ വീക്ഷണങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് എടുത്തുകാണിക്കുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ചില മാരക രോഗികള്‍ക്ക് അസിസ്റ്റഡ് ഡൈയിംഗ് അനുവദിക്കുന്ന തരത്തില്‍ നിയമം മാറ്റുന്നതിനോട് അവര്‍ യോജിക്കുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ബിബിസി ന്യൂസ് 5,000-ത്തിലധികം ജിപിമാര്‍ക്ക് ഒരു ചോദ്യാവലി അയച്ചു. 1,000-ത്തിലധികം ജിപിമാര്‍ മറുപടി നല്‍കി, ഏകദേശം 500 പേര്‍ അസിസ്റ്റഡ് ഡൈയിംഗ് നിയമത്തെ എതിര്‍ക്കുന്നുവെന്നും ഏകദേശം 400 പേര്‍ അനുകൂലിക്കുന്നുവെന്നും പറഞ്ഞു.

More »

കീര്‍ സ്റ്റാര്‍മറും ആയി ബന്ധപ്പെട്ട രണ്ട് വസതികളില്‍ തീപിടുത്തം; അന്വേഷണം
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ആയി ബന്ധപ്പെട്ട രണ്ട് സ്ഥലങ്ങളില്‍ ഉണ്ടായ തീപിടുത്തത്തെ കുറിച്ച് ഗൗരവതരമായ അന്വേഷണം പോലീസ് ആരംഭിച്ചു. തീപിടുത്തം സംശയാസ്പദമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീവ്രവാദ വിരുദ്ധ പോലീസ് ആണ് അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ വടക്കന്‍ ലണ്ടനിലെ കെന്റിഷ് ടൗണിലുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യ വീട്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ അടിയന്തിര സേവനങ്ങളെ വിളിച്ചിരുന്നു . വീടിന്റെ പ്രവേശന കവാടത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കില്ലെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. ഞായറാഴ്ചയും സമാനമായ ഒരു സംഭവം നടന്നിരുന്നു. രാവിലെ മൂന്ന് മണിക്ക് ഇസ്ലിംഗ്ടണില്‍ ഫ്ലാറ്റുകളായി മാറ്റിയ ഒരു വീടിന്റെ മുന്‍വാതിലില്‍ ഉണ്ടായ ചെറിയ തീപിടുത്തത്തില്‍ അടിയന്തിര സേവനങ്ങളെ വിളിച്ചു. ഇതും പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട സ്ഥലമാണ്. ഒരു കാറിന് തീ പിടിച്ച സംഭവവും അന്വേഷണത്തില്‍

More »

യുകെ തൊഴിലില്ലായ്മ നാല് വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കില്‍; ജോബ് വേക്കന്‍സികള്‍ താഴേക്ക്
യുകെയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയതായി ഔദ്യോഗിക കണക്കുകള്‍. രാജ്യത്തിന്റെ തൊഴില്‍ വിപണി മെല്ലെപ്പോക്കില്‍ തുടരുന്നുവെന്നാണ് ഇതോടെ സ്ഥിരീകരിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസത്തെ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനത്തിലാണ് തുടരുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. മുന്‍ പാദത്തില്‍ നിന്നും 0.2 ശതമാനമാണ് വര്‍ദ്ധന, 2021 സമ്മറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍, നാഷണല്‍ ലിവിംഗ് വേജ് എന്നിവയിലെ വര്‍ദ്ധനവുകള്‍ക്കിടെയാണ് തൊഴില്‍ വിപണി ഊര്‍ദ്ധശ്വാസം വലിക്കുന്നത്. ഏപ്രില്‍ വരെയുള്ള പാദത്തില്‍ സമ്പദ് വ്യവസ്ഥയിലെ തൊഴില്‍ വേക്കന്‍സികളുടെ എണ്ണത്തില്‍ 5.3 ശതമാനം കുറവ് വന്നതായി ഒഎന്‍എസ് പറയുന്നു. ഏപ്രില്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍

More »

ലെസ്റ്ററില്‍ മലയാളി യുവാവ് വീട്ടില്‍ മരിച്ചനിലയില്‍
ലെസ്റ്ററില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ അഖില്‍ സൂര്യകിരണി (32) നെയാണ് ലെസ്റ്ററിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. റോയല്‍ മെയിലില്‍ ജോലി ചെയ്യുകയായിരുന്നു അഖില്‍. പഠിക്കാനായി യുകെയിലെത്തിയ യുവാവ് പഠനം പൂര്‍ത്തിയാക്കിയ ശേഷമുള്ള സ്റ്റേ ബാക്ക് വിസയില്‍ കഴിയവേയാണ് മരണം തേടിയെത്തിയത്. സുഹൃത്തുക്കള്‍ ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് മരിച്ച നിലയില്‍ അഖിലിനെ വീട്ടില്‍ കണ്ടെത്തിയത്. പോലീസില്‍ അറിയച്ചതിനെതുടര്‍ന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മൃതദേഹം ഇപ്പോള്‍ ലെസ്റ്റര്‍ റോയല്‍ ഇന്‍ഫിര്‍മറി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലുള്ള ബന്ധുക്കളുമായി സുഹൃത്തുക്കള്‍ വഴി ബന്ധപ്പെട്ടിട്ടുണ്ട്. അഖിലിന്റെ വേര്‍പാടില്‍ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി

More »

കുടിയേറ്റ നിയന്ത്രണം: ബിസിനസുകളും, കെയര്‍, ഹെല്‍ത്ത്, യൂണിവേഴ്‌സിറ്റി, കണ്‍സ്ട്രക്ഷന്‍ മേഖലകളും ആശങ്കയില്‍
കുടിയേറ്റം കുറയ്ക്കാനെന്ന പേരില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്ന സര്‍ക്കാര്‍ ഇരിക്കുന്ന കൊമ്പ് മുറിയ്ക്കുന്ന രീതിയില്‍. വൃദ്ധ പരിചരണം ഉള്‍പ്പെടെ മേഖലകളില്‍ വലിയ തോതില്‍ തൊഴില്‍ ക്ഷാമം രൂക്ഷമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കെയറര്‍ വിസ നിര്‍ത്തലാക്കുന്നതോടെ നഴ്‌സിങ് ഹോമുകള്‍ പലതും അടച്ചുപൂട്ടേണ്ടിവരും. വിദേശത്തു നിന്ന് കെയര്‍ വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കുമ്പോള്‍ തദ്ദേശീയരായി കെയറര്‍മാരെ കിട്ടാനും ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. നിഗല്‍ ഫരാഗിന്റെ റിഫോം യുകെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയതോടെ സടകുടഞ്ഞ് എഴുന്നേറ്റ ലേബര്‍ ഇതുവരെ മെല്ലെപ്പോക്കില്‍ വെച്ചിരുന്ന ഇമിഗ്രേഷന്‍ നിയന്ത്രണം എടുത്ത് വീശുകയാണ്. എന്നാല്‍ ഇത് ബാധിക്കുന്നതാകട്ടെ ബ്രിട്ടനെ സംബന്ധിച്ച് സുപ്രധാനമായ എല്ലാ മേഖലകളെയുമാണ്. സോഷ്യല്‍ കെയര്‍, ഹോസ്പിറ്റാലിറ്റി, ആരോഗ്യം,

More »

വരുമാന നഷ്ടം പരിഹരിച്ചില്ലെങ്കില്‍ സമരം; സുപ്രധാന പ്രഖ്യാപനവുമായി ആര്‍സിഎന്‍
നക്കാപ്പിച്ച ശമ്പളവര്‍ധനവ് നല്‍കി എന്‍എച്ച്എസ് നഴ്‌സുമാരെ നിശബ്ദരാമെന്ന് കരുതേണ്ടെന്ന് പ്രഖ്യാപിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍സിഎന്‍). കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഉണ്ടായ 25% വരുമാന നഷ്ടം നികത്തി നല്‍കുന്ന തരത്തിലുള്ള വര്‍ധനവാണ് നഴ്‌സുമാര്‍ക്ക് വേണ്ടതെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി. നിലവില്‍ ഓഫര്‍ ചെയ്തിട്ടുള്ള 2.8% വര്‍ധന ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും, നാടകീയമായ രീതിയില്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ നഴ്‌സുമാര്‍ സമരത്തിന് ഇറങ്ങുമെന്നും ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ പ്രഖ്യാപിച്ചു. നഷ്ടമായ വരുമാനം തിരികെ ലഭിക്കാന്‍ പര്യാപ്തമായ തോതിലാണ് വര്‍ധന വേണ്ടത്. ഈ ലക്ഷ്യം നേടാന്‍ പല്ലും നഖവും ഉപയോഗിച്ച് പോരാടാന്‍ തയ്യാറാണ്, ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. നിലവില്‍ ഓഫര്‍ ചെയ്യുന്ന ശമ്പളവര്‍ദ്ധനവില്‍ ജീവനക്കാരും അവരുടെ യൂണിയനുകളും സംതൃപ്തരല്ലെന്നാണ്

More »

സാങ്കേതിക തകരാര്‍; ലണ്ടനിലെ വിമാനത്താവളത്തില്‍ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാര്‍
കമ്പ്യൂട്ടര്‍ ശൃംഖലയിലെ സാങ്കേതിക തകരാര്‍ മൂലം ഇന്നലെ രാവിലെ ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്. രാവിലെ നാലു മുതല്‍ തന്നെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായിരുന്നു. പത്തുമണിയോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കിലും പലര്‍ക്കും വിമാനങ്ങള്‍ മിസ്സാകുകയും പലരുടേയും യാത്ര മുടങ്ങുകയും ചെയ്തു. ചെക്ക് ഇന്‍ കൗണ്ടറുകള്‍ മണിക്കൂറുകള്‍ പ്രവര്‍ത്തന രഹിതമായതോടെ ടെര്‍മിനല്‍ നിറയുന്ന അവസ്ഥയായി. പ്രശ്‌ന പരിഹാരമുണ്ടായെങ്കിലും വിമാനങ്ങള്‍ക്ക് പലതിനും സമയം പാലിക്കാനായില്ല. ഉച്ച കഴിഞ്ഞുള്ള വിമാനങ്ങളും വൈകിയാണ് യാത്ര പുറപ്പെട്ടത്. ബാഗേജ് ചെക്ക് ഇന്‍, സെക്യൂരിറ്റി ക്ലിയറന്‍സ് വിഭാഗത്തിലെ കമ്പ്യൂട്ടറുകള്‍ സാങ്കേതിക തകരാര്‍ മൂലം പ്രശ്‌നത്തിലായത്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍പോര്‍ട്ട് ഖേദം പ്രകടിപ്പിച്ചു. റീഷെഡ്യൂളിങ് ഉള്‍പ്പെടെയുള്ള

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions